എസ്.ബി.ടി. ഓര്‍മയായി; കേരളത്തിലെ ബാങ്കിങ് മേഖലയിലെ നായകത്വം ഇനി എസ്.ബി.ഐ.ക്ക്

എസ്.ബി.ടി. ഓര്‍മയായി; കേരളത്തിലെ ബാങ്കിങ് മേഖലയിലെ നായകത്വം ഇനി എസ്.ബി.ഐ.ക്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇനി ഇല്ല. എസ്.ബി.ടി. എസ്.ബി.ഐ. ലയനം പൂര്‍ത്തിയായതോടെ കേരളത്തിലെ ബാങ്കിങ് മേഖലയിലെ നായകത്വം ഇനി എസ്.ബി.ഐ.ക്ക്. ലയനത്തോടെ ശാഖകളിലെ ബോര്‍ഡുകളല്ലാതെ ഇടപാട് രീതികളൊന്നും തത്കാലം മാറുന്നില്ല. നിലവിലെ അക്കൗണ്ട് നമ്പരും പാസ് ബുക്കും ചെക്കുബുക്കും ഉപയോഗിച്ച് ഇടപാടുകള്‍ തുടരാം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്.ബി.ഐ യെ ഉയര്‍ത്തുന്നതിനാണ് എസ്.ബി.ടി. ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് […]

സ്റ്റേറ്റ് ബാങ്ക് ലയനം: കേരളത്തില്‍ ഇല്ലാതാവുന്നത് 21 ഓഫീസുകള്‍

സ്റ്റേറ്റ് ബാങ്ക് ലയനം: കേരളത്തില്‍ ഇല്ലാതാവുന്നത് 21 ഓഫീസുകള്‍

കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ കൂടുതല്‍ ഓഫീസുകള്‍ ഇല്ലാതാവുന്നത് കേരളത്തില്‍. 21 ഓഫീസുകളാണ് സംസ്ഥാനത്ത് കുറയുക. ഇന്ത്യയില്‍ മൊത്തം 124 ഓഫീസുകള്‍ ഇല്ലാതാകും. ഏപ്രില്‍ ഒന്നിനാണ് ലയനം പ്രാബല്യത്തിലാവുക സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയും എസ്.ബി.ഐ.യില്‍ ലയിക്കുന്നുണ്ടെങ്കിലും എസ്.ബി.ടി.യുടെ ലയനത്തോടെ കേരളത്തില്‍ ഇല്ലാതാവുന്നത്ര ഓഫീസുകള്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാതാവുന്നില്ല. കേരളത്തില്‍ തിരുവനന്തപുരം ആസ്ഥാനമായാണ് സര്‍ക്കിള്‍. എസ്.ബി. […]

ബാങ്കുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയേക്കും

ബാങ്കുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ബാങ്കുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചു. സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ബാങ്ക് മേധാവികളുമായി ചര്‍ച്ച തുടങ്ങി. സര്‍ക്കാര്‍ സേവനങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കാനുള്ള നടപടികള്‍ വൈകാതെയുണ്ടാകും. കറന്‍സിരഹിത സമ്പദ്വ്യവസ്ഥയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന് പ്രായോഗിക തടസ്സം സര്‍വീസ് ചാര്‍ജിന്റെ ഭാരം ഇടപാടുകാര്‍ വഹിക്കേണ്ടിവരുന്നതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നീക്കം. രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവനയായി സ്വീകരിക്കാവുന്ന ‘ഇലക്ടറല്‍ ബോണ്ടു’കള്‍ക്ക് സമയപരിധി നിശ്ചയിക്കാനും […]

എടിഎം മെഷീനുകള്‍ ഉടന്‍ ഇല്ലാതാവും; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

എടിഎം മെഷീനുകള്‍ ഉടന്‍ ഇല്ലാതാവും; പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

ജയ്പൂര്‍: ഇനി എല്ലാ ഇടപാടുകളും മൊബൈല്‍ ഫോണ്‍ വഴിയാകും നടക്കുക. അതോടെ എടിഎമ്മില്‍ പോയി വരി നില്‍ക്കേണ്ട ആവശ്യമില്ല. അതിവേഗം കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നോട്ടുകള്‍ മാത്രമല്ല, എടിഎം മെഷീനുകളും ഇല്ലാതാകും. കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് എടിഎം മെഷീനുകളുടെ പ്രാധാന്യം കുറയുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത് പറഞ്ഞു. നോട്ട് നിരോധനം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നതിന് കാരണമാകും. ഇനി വേഗത്തില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്നും അമിതാഭ് […]

മുത്തൂറ്റ് ഫിന്‍കോര്‍പ് ആന്‍ഡമാനില്‍ ശാഖകള്‍ തുറക്കുന്നു

മുത്തൂറ്റ് ഫിന്‍കോര്‍പ് ആന്‍ഡമാനില്‍ ശാഖകള്‍ തുറക്കുന്നു

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹകമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ടു ശാഖകള്‍ തുറക്കും. പോര്‍ട്ട് ബ്ലെയറിലെ ജുംഗ്ലിഘട്ട്, ഹാഡോ എന്നിവടങ്ങളിലാണ് ശാഖകള്‍ തുറക്കുക. ദേശീയതലത്തില്‍ ലക്ഷ്യമിട്ടിരിക്കുന്ന വികസനത്തിന്റെ ഭാഗമായിട്ടാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ശാഖ തുറക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ മുത്തൂറ്റ് ഫിന്‍കോര്‍പിന് രാജ്യമൊട്ടാകെ 3800ലധികം ശാഖകളുണ്ട്. ശരാശരി അമ്പതിനായിരത്തിലധികം ആളുകള്‍ ഈ ശാഖകളില്‍ പ്രതിദിനം ഇടപാടുകള്‍ നടത്തുന്നു. സ്വര്‍ണത്തിന്റെ ഈടില്‍ നല്‍കുന്ന എക്‌സ്പ്രസ് ഗോള്‍ഡ് ലോണ്‍, […]

ഐ.ഡി.ബി.ഐ. ബാങ്കിന്റെ അടിസ്ഥാന നിരക്കുകളില്‍ കുറവു വരുത്തി

ഐ.ഡി.ബി.ഐ. ബാങ്കിന്റെ അടിസ്ഥാന നിരക്കുകളില്‍ കുറവു വരുത്തി

കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്ക് അടിസ്ഥാന നിരക്കുകള്‍ 9.65 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ചു. ബാങ്കിന്റെ മാര്‍ജിനല്‍ കോസ്റ്റ് ഫണ്ട് ബെയ്‌സ്ഡ് നിരക്കുകളിലും (എം.സി.എല്‍.ആര്‍.) കുറവു വരുത്തിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ കുറവു വരുത്തിയ നിരക്കുകള്‍ പ്രാബല്യത്തിലാവും. എം.സി.എല്‍.ആറില്‍ 2016 ഏപ്രില്‍ മുതല്‍ ഇതുവരെ 30 മുതല്‍ 60 അടിസ്ഥാന പോയിന്റുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. എം.സി.എല്‍.ആറില്‍ വരുത്തിയ കുറവുകള്‍ ചെറുകിട വായ്പകളിലും കോര്‍പ്പറേറ്റ് മേഖലകളിലെ വായ്പകളിലും വര്‍ധനവിനു വഴി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി; ക്രിസ്മസിന് പണം കിട്ടാതെ ജനം വലയും

ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി; ക്രിസ്മസിന് പണം കിട്ടാതെ ജനം വലയും

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിക്കിടെ ഇന്നും നാളെയും ബാങ്കുകള്‍ക്ക് അവധി കൂടിയായതിനാല്‍ ക്രിസ്മസിന് പണം കിട്ടാതെ ജനം വലയും. സംസ്ഥാനത്തെ പകുതിയോളം എടിഎമ്മുകളിലേ ഇപ്പോള്‍ പണമുള്ളൂ. ഇന്നലെ പണം നിറച്ച എടിഎമ്മുകള്‍ പലതും രാത്രിയോടെ തന്നെ കാലിയായി. ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ ഇന്നും നാളെയും പണം തീര്‍ന്നാല്‍ പകരം നിറയ്ക്കില്ല. പുറംകരാര്‍ എടുത്തിട്ടുള്ള ചുരുക്കം എടിഎമ്മുകളില്‍ മാത്രമാകും വീണ്ടും പണം നിറയ്ക്കുക. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ എടിഎമ്മുകളുള്ള എസ്ബിടിയുടെ മുക്കാല്‍ പങ്കിലും ശാഖകളാണ് പണം നിറയ്ക്കുന്നത്. […]

റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കാരണം നിരക്കുകളില്‍ കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപനമാണിത്. നയരൂപീകരണത്തിനുള്ള രണ്ടുദിവസത്തെ മോണിറ്ററി പോളിസി മീറ്റിങ്ങിന് ശേഷമാണ് പ്രഖ്യാപനം. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കണക്കിലെടുത്ത് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വാണിജ്യബാങ്കുകള്‍ ആര്‍ബിഐയില്‍നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപോ നിരക്ക് നിലവില്‍ 6.25 […]

കാഷ്‌ലെസ് ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാന്‍സ്

കാഷ്‌ലെസ് ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: കാഷ്‌ലെസ് ആയി വായ്പ എടുക്കാനും തിരിച്ചടയ്ക്കാനും നിലവിലുള്ള വായ്പയുടെ പലിശ അടയ്ക്കാനും മറ്റും ഇടപാടുകാരെ സഹായിക്കുന്ന വിവിധ സങ്കേതങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ലഭ്യമാക്കി. സ്വര്‍ണപ്പണയത്തിന്‍മേല്‍ നല്‍കുന്ന വായ്പ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുകയോ അല്ലെങ്കില്‍ പ്രീ പെയ്ഡി വിസ കാര്‍ഡിലേക്ക് നല്‍കുവാനോ ഉള്ള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്. കമ്പനിയുടെ ഓണ്‍ലൈന്‍ വെബ് പ്ലാറ്റ്‌ഫോം ആയ വെബ്‌പേ, മൊബൈല്‍ ആപ്‌ളിക്കേഷന്‍ ആയ ഐ മുത്തൂറ്റ് എന്നിവ വഴി വായ്പയുടെ തിരിച്ചടവു നടത്താം. അല്ലെങ്കില്‍ ആര്‍ടിജിഎസ്, […]

ഓണ്‍ലൈന്‍ വഴി ഫീസ്‌ശേഖരിക്കാന്‍ ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു

ഓണ്‍ലൈന്‍ വഴി ഫീസ്‌ശേഖരിക്കാന്‍  ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു

കൊച്ചി: രാജ്യത്തെ സി.എ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫീസ്ഓണ്‍ലൈനായി അടയ്ക്കുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ്ഓഫ് ഇന്‍ഡ്യയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ തങ്ങളുടെ ഫീസ് അടയ്ക്കാന്‍ ബാങ്കിന്റെ പേയ്‌മെന്റ്‌ഗേറ്റ്‌വേ വഴിസൗകര്യമൊരുക്കുകയാണ് ബാങ്ക് ചെയ്യുന്നത്. ഡെബിറ്റ്, ക്രെഡിറ്റ്കാര്‍ഡുകള്‍ വഴിയോ നെറ്റ് ബാങ്കിംഗ്‌വഴിയോ പണം അടയ്ക്കാം. ബാങ്കിന്റെ ഏറ്റവും പുതിയ യുപിഐ ആപ്ലിക്കേഷനായലോട്‌സ ഉള്‍പ്പെടെയുള്ളമൊബൈല്‍ ബാങ്കിംഗ്‌സൗകര്യങ്ങളും പണമടയ്ക്കാനായി ഉപയോഗിക്കാം. ഏതെങ്കിലും ബാങ്കുമായിചേര്‍ന്നുള്ള ഐസിഎഐയുടെ ആദ്യത്തെ സമഗ്ര പേയ്‌മെന്റ്‌ഗേറ്റ്‌വേ സേവനമാണിത്. പങ്കാളിത്തത്തിനുള്ള ധാരണാപത്രം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്കും ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ കൈമാറി. […]