ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക്

ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുളള സമയപരിധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍. ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി പരിഹരിക്കുന്നതിന് പ്രായോഗിക നടപടി സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥന്റെ പ്രതികരണം. പൊതുമേഖല ബാങ്കുകളുടെ സാമ്പത്തികനിലയെ ഗുരുതരമായി ബാധിക്കുന്ന കിട്ടാക്കടവിഷയത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. നിര്‍ദിഷ്ട സമയപരിധിക്കുളളില്‍ കിട്ടാക്കടം എല്ലാം പരിഹരിച്ച് വരവുചെലവ് കണക്കുകള്‍ ശുദ്ധീകരിക്കാന്‍ രഘുറാം […]

നോട്ട് അസാധുവാക്കല്‍: റിസര്‍വ് ബാങ്കിനെതിരെ സഹകരണ ബാങ്കുകള്‍ ഹര്‍ജി നല്‍കി

നോട്ട് അസാധുവാക്കല്‍: റിസര്‍വ് ബാങ്കിനെതിരെ സഹകരണ ബാങ്കുകള്‍ ഹര്‍ജി നല്‍കി

കൊച്ചി: കറന്‍സികള്‍ മാറാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ വിവേചനപരമാണ്. നിക്ഷേപകരില്‍ പലര്‍ക്കും പാന്‍, എ.ടി.എം കാര്‍ഡുകള്‍ ഇല്ല. ആയതിനാല്‍ പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ആര്‍.ബി.ഐക്ക് ഹൈക്കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 500,1000 രൂപ നോട്ടുകള്‍ അസാധു ആക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ സംഘങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്പത്തിക വിനിമയത്തിന് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും കാരണം […]

കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക്

കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: കീറിയതും പഴകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക്. ഇതു വ്യക്താമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക്, ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്ലീന്‍ നോട്ട് പോളിസി മരവിപ്പിച്ചതായാണ് റിസര്‍വ്വ് ബാങ്ക് അറിയിച്ചിരിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള പഴകിയ നോട്ടുകള്‍ വിതരണം ചെയ്യും. 10,20,50,100 രൂപയുടെ പഴകിയ നോട്ടുകളാണ് വിതരണം ചെയ്യുക. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനാണ് നടപടി. മുഷിഞ്ഞ നോട്ടുകള്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കുന്നതിനായി 2001ല്‍ ആണ് കേന്ദ്രസര്‍ക്കാര്‍ ക്ലീന്‍ നോട്ട് പോളിസി കൊണ്ടുവരുന്നത്. […]

ആശങ്കവേണ്ട, ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ ക്ഷമ കാണിക്കണം: റിസര്‍വ് ബാങ്ക്

ആശങ്കവേണ്ട, ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ ക്ഷമ കാണിക്കണം: റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ജനങ്ങള്‍ ആശങ്കാകുലരാകേണ്ട സാഹചര്യമില്ലെന്നും ക്ഷമ കാണിക്കണമെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ബാങ്കുകളില്‍ ആവശ്യത്തിന് പണം ലഭ്യമാണെന്നും രാജ്യത്ത് എല്ലായിടത്തും പുതിയ നോട്ടുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സമയമുണ്ട്. ജനങ്ങള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് നോട്ടുകള്‍ മാറ്റിയാല്‍ മതിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 10 മുതല്‍ ബാങ്ക് […]

ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

കൊച്ചി:ഫെഡറല്‍ ബാങ്ക്‌ ഹോര്‍മിസ്‌ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ 201617 വര്‍ഷത്തേയ്‌ക്കുള്ള സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ്‌, എഞ്ചിനീയറിംഗ്‌, ബി എസ്‌ സി നഴ്‌സിംഗ്‌, ബി എസ്‌ സി അഗ്രികള്‍ച്ചര്‍, എം ബി എ എന്നീ കോഴ്‌സുകള്‍ക്ക്‌ 201617 വിദ്യാഭ്യാസവര്‍ഷത്തില്‍ പ്രവേശനം ലഭിച്ച കേരളം, തമിഴ്‌നാട്‌, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. അപേക്ഷകര്‍ക്ക്‌ 201617 കാലയളവില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും കോഴ്‌സിന്‌ ഗവണ്മെന്റ്‌ അഥവാ എയ്‌ഡ്‌ അല്ലെങ്കില്‍ അണ്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ […]

പലിശ നിരക്ക് കുറച്ച് ബാങ്കുകള്‍

പലിശ നിരക്ക് കുറച്ച് ബാങ്കുകള്‍

ന്യൂഡല്‍ഹി: അടിസ്ഥാന നിരക്ക് കാല്‍ ശതമാനം റിസര്‍വ് ബാങ്ക് കുറച്ചതിനെത്തുടര്‍ന്ന് വിവിധ ബാങ്കുകള്‍ പലിശ നിരക്ക് നേരിയ തോതില്‍ കുറച്ചു. കുറഞ്ഞ നിരക്ക് ഈ മാസം 10നു നിലവില്‍ വരും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് നിരക്കുകളില്‍ 0.15% വരെ കുറവു വരുത്തി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 0.05% നിരക്കു കുറച്ചു. 17നു നിലവില്‍ വരും. കര്‍ണാടക ബാങ്കും 0.05% കുറവു വരുത്തിയിട്ടുണ്ട്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

മുംബൈ: റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. ഇതോടെ ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി റിപ്പോ നിരക്ക്. പുതിയതായി രൂപവല്‍ക്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നിരക്കില്‍ അല്പമെങ്കിലും കുറവ് വരുത്തിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമായിരുന്നു ഇത്. രാവിലെ 11നു നയപ്രഖ്യാപനം നടത്തുന്ന പതിവു മാറ്റി ഉച്ചകഴിഞ്ഞാണ് തീരുമാനം പുറപ്പെടുവിച്ചത്. നിരക്കുകളില്‍ മാറ്റംവരുത്താതെ ഗവര്‍ണര്‍ രഘുറാം […]

മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 500 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നു

മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രം വഴി 500 കോടി സമാഹരിക്കാന്‍ ഒരുങ്ങുന്നു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് നവംബര്‍ രണ്ടാം വാരത്തില്‍ ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രം (എന്‍സിഡി) വഴി 500 കോടി സ്വരൂപിക്കുമെന്ന് ചെയര്‍മാന്‍ എംജി. ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ പത്തൊമ്പതാമത് എജിഎമ്മില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മൂന്നു ഡിബഞ്ചര്‍ ഇഷ്യുവഴി കമ്പനി 1,239 കോടി രൂപ സ്വരൂപിച്ചിരുന്നു. 2016 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനിയുടെ മൂലധന പര്യാപ്ത 24.48 ശതമാനമാണ്. നിയമപരമായി വേണ്ടത് 15 ശതമാനമാണ്. കമ്പനിയുടെ വിപണി മൂല്യം ഇതാദ്യമായി […]

ഏത് ബാങ്കിലേയും പണമെടുക്കാം ഇനി പോസ്റ്റല്‍ എ.ടി.എം വഴി

ഏത് ബാങ്കിലേയും പണമെടുക്കാം ഇനി പോസ്റ്റല്‍ എ.ടി.എം വഴി

തിരുവനന്തപുരം: പോസ്റ്റ് ഓഫിസ് എ.ടി.എമ്മുകളില്‍നിന്ന് രാജ്യത്തെ ഏത് ബാങ്കിന്റെയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്ന സംവിധാനം വരുന്നു. രണ്ടുമാസത്തിനകം രാജ്യത്ത് ഇത് നടപ്പാക്കാനുള്ള നീക്കങ്ങള്‍ തപാല്‍ വകുപ്പ് ആരംഭിച്ചു. ഇതോടെ ബാങ്കുകള്‍ക്കുംപോസ്റ്റ് ഓഫിസുകള്‍ക്കും എ.ടി.എമ്മുകള്‍ പൊതുവായി ഉപയോഗിക്കാനാകും. ഇതിനായി തപാല്‍ വകുപ്പിന്റെ അപേക്ഷ അന്തിമ അനുമതിക്ക് റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്. നിലവില്‍ പോസ്റ്റ് ഓഫിസ് എ.ടി.എം കൗണ്ടറുകളില്‍നിന്ന് സേവിങ്‌സ് അക്കൗണ്ട് പണം മാത്രമേ പിന്‍വലിക്കാന്‍ കഴിയു. ബാങ്കുകളുമായി ലിങ്ക് വരുന്നതോടെ ഉപഭോക്താര്‍ക്ക് പോസ്റ്റ് ഓഫിസ് അക്കൗണ്ടിലുള്ള […]

കൂട്ട അവധി; സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണം നിറച്ചു തുടങ്ങി

കൂട്ട അവധി; സംസ്ഥാനത്തെ എടിഎമ്മുകളില്‍ പണം നിറച്ചു തുടങ്ങി

കൊച്ചി: അവധി ആയതോടു കൂടി സംസ്ഥാനത്തെ കാലിയായ എടിഎമ്മുകളില്‍ പണം നിറച്ചു തുടങ്ങി. പണം കൂടുതലായി പിന്‍വലിക്കപ്പെടുന്ന എടിഎമ്മുകളില്‍ കൂടുതല്‍ പണം നിറയ്ക്കാന്‍ ധാരണയായിട്ടുണ്ട്. എടിഎമ്മുകളില്‍ പണമില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നതോടെ ഇന്നലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിക്കുകയായിരുന്നു. ഏഴു ലക്ഷം രൂപ വരെയാണ് സാധാരണ എടിഎമ്മുകളില്‍ ഉണ്ടാവുക. പണം കിട്ടാതെ വരുമോ എന്ന ആശങ്കയില്‍ ഉപഭോക്താക്കള്‍ പതിവിലുമേറെ പണം പിന്‍വലിച്ചതാണ് […]