യുണിഫൈഡ് പേയ്‌മെന്റ സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഉദ്ദേശം പണമിടപാട് പരമാവധി കുറയ്ക്കുക

യുണിഫൈഡ് പേയ്‌മെന്റ സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഉദ്ദേശം പണമിടപാട് പരമാവധി കുറയ്ക്കുക

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബൈല്‍ അധിഷ്ഠിത യുപിഐ സംവിധാനം അവതരിപ്പിച്ചു. പണമിടപാട് പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സംവിധാനം കൊണ്ടുവന്നത്. യുണിഫൈസ് പേയ്‌മെന്റ് ഇന്റര്‍ഫേസിലൂടെ ഇടപാടുകാര്‍ക്ക് എല്ലാ ബാങ്ക് അക്കൗണ്ടുകളും ഒരു മൊബൈല്‍ അപ്ലിക്കേഷനില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന എസ്‌ഐബി എം പേ വഴി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്കും അല്ലാത്തവര്‍ക്കും യിപിഐ സംവിധാനം ലഭ്യമാകും.

ഇന്ത്യാപോസ്റ്റിന്റെ കീഴില്‍ പേയ്‌മെന്റ് ബാങ്ക് ; പ്രവര്‍ത്തനം അടുത്ത വര്‍ഷം മുതല്‍

ഇന്ത്യാപോസ്റ്റിന്റെ കീഴില്‍ പേയ്‌മെന്റ് ബാങ്ക് ; പ്രവര്‍ത്തനം അടുത്ത വര്‍ഷം മുതല്‍

അടുത്ത വര്‍ഷം മുതല്‍ ഇന്ത്യാപോസ്റ്റിന്റെ കീഴില്‍ പൊതുമേഖലാ സ്ഥാപനമായ പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുള്ള പ്രാരംഭ നടപടികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. എണ്ണായിരം കോടി പ്രോജക്ട് മൂലധനത്തിലൂടെ മാര്‍ച്ച് 2017 ല്‍ രാജ്യമെമ്പാടും 650 ബ്രാഞ്ചുകള്‍ ആരംഭിക്കുവാനും അയ്യായിരം എടിഎം കൗണ്ടറുകള്‍ തുടങ്ങുവാനും പദ്ധതിയിടുന്നുണ്ട്. ‘ദി ടാക്കിയ’ അഥവാ ഐപിപി ലിമിറ്റഡ് ആരംഭിക്കുമ്പോള്‍ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഉള്‍പ്പെടുന്ന പൊതുമേഖലാ സ്ഥാപനമായി ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുകള്‍ മാറും. വായ്പകള്‍ നല്‍കാതെ നിക്ഷേപങ്ങള്‍ […]

വിപണിക്ക് മുന്നേറ്റം; രൂപയ്ക്ക് മൂല്യത്തകര്‍ച്ച

വിപണിക്ക് മുന്നേറ്റം; രൂപയ്ക്ക് മൂല്യത്തകര്‍ച്ച

ഡോളറുമായുള്ള വിനിമയത്തില്‍ 16 പൈസ താഴ്ന്ന് 67.21 എന്ന നിരക്കില്‍ എത്തി. മൂന്നാഴ്ചയ്ക്കുള്ളില്‍ രൂപ നേരിടുന്ന ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. ഇറക്കുമതിക്കാരും ബാങ്കുകളും അമേരിക്കന്‍ കറന്‍സിയില്‍ കൂടുതല്‍ ആവശ്യം പ്രകടിപ്പിച്ചതാണ് രൂപയ്ക്ക് വിനയായത്. വെള്ളിയാഴ്ച രൂപയ്ക്ക് 24 പൈസ നഷ്ടത്തില്‍ 67.05ലാണ് വിനിമയം അവസാനിപ്പിച്ചത്.

രഘുറാം രാജന് പിന്‍ഗാമി ആര്‍ബിഐയില്‍നിന്ന് തന്നെ; ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌

രഘുറാം രാജന് പിന്‍ഗാമി ആര്‍ബിഐയില്‍നിന്ന് തന്നെ; ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌

ന്യൂഡല്‍ഹി: ഉര്‍ജിത് പട്ടേല്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേലിനെ പുതിയ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്ത മാസം നാലിന് സ്ഥാനമൊഴിയാനിരിക്കെയാണ് നിയമനം. ബ്രിട്ടണിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐയില്‍ വായ്പാനയത്തിന്റെ ചുമതലയിലുള്ള ഡെപ്യൂട്ടി ഗവര്‍ണറാണ്. രാജ്യത്തെ നാണയപെരുപ്പം നിയന്ത്രിക്കുന്നതിലും വായ്പാ നിരക്കുകള്‍ തീരുമാനിക്കുന്നതിലും രഘുറാം രാജന്റെ അടുത്ത കൂട്ടാളിയായിരുന്നു ഉര്‍ജിത്. രഘുറാം രാജനെ പോലെ സാമ്പത്തിക […]

ദോഹ ബാങ്ക് കേരളത്തില്‍ ആദ്യശാഖ തുറക്കുന്നു

ദോഹ ബാങ്ക് കേരളത്തില്‍ ആദ്യശാഖ തുറക്കുന്നു

കൊച്ചി: ഖത്തറിലെ പ്രമുഖ ബാങ്കുകളിലൊന്നായ ദോഹ ബാങ്ക് ക്യുഎസ് സിയുടെ കേരളത്തിലെ ആദ്യ ശാഖയുടെ ഔപചാരിക ഉദ്ഘാടനം ഓഗസ്റ്റ് 27ന് നടക്കും. ഇടപ്പള്ളി ലുലു മാളിലെ ഒന്നാം നിലയിലാണ് പുതിയ ശാഖ പ്രവര്‍ത്തനമാരംഭിക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള എല്ലാ ബാങ്കിംഗ് സേവനങ്ങളും ശാഖയില്‍ ലഭ്യമാകും. ബാങ്കിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ബാങ്കിന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, സിഇഒ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. നിലവില്‍ രാജ്യത്ത് മുംബൈയില്‍ രണ്ട് […]

ഇനി എടിഎമ്മും സംസാരിക്കും

ഇനി എടിഎമ്മും സംസാരിക്കും

ഹൈടെക് മാത്യകയില്‍ എടിഎമ്മുകള്‍ കവര്‍ച്ച ചെയ്യുന്നവരുടെ ശ്രദ്ധക്ക്, മോഷണം തടയാന്‍ സംസാരിക്കുന്ന എടിഎമ്മുകള്‍ വരുന്നു. സിംഗപ്പൂരിലാണ് സംസാരിക്കുന്ന എടിഎമ്മുകള്‍ വന്നത്. പിഒഎസ്ബി ബാങ്കാണ് ഇത്തരമൊരു സേവനം ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ എടിഎമ്മുകളിലെ പോലെ പണം എടുക്കുകയും നിക്ഷേപിക്കുകയുമൊക്കെ ചെയ്യാവുന്ന വിധത്തില്‍ സംസാരിക്കുന്ന എടിഎമ്മും പ്രവര്‍ത്തിക്കും. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ എടിഎമ്മില്‍ നിന്നും തന്നെ ഡെബിറ്റ് കാര്‍ഡുകളും ഇന്റര്‍നെറ്റ് ബാങ്കിങ് ടോക്കണുകളും ലഭ്യമാകും. ബാലന്‍സ് വിവരശേഖരണം, കാര്‍ഡ് സര്‍വീസ്, ഫിക്‌സഡ് ഡെപ്പോസിറ്റ് വിവരങ്ങള്‍ തുടങ്ങിയവും ഈ എടിഎമ്മില്‍ വിഡിയോ […]

ഫെഡറല്‍ ബാങ്ക് വഴി ഇനി ഇന്ത്യന്‍ സ്വര്‍ണനാണയങ്ങളും

ഫെഡറല്‍ ബാങ്ക് വഴി ഇനി ഇന്ത്യന്‍ സ്വര്‍ണനാണയങ്ങളും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച സ്വര്‍ണവാഗ്ദാന പദ്ധതിയുടെ ഭാഗമായ ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ (ഐജിസി) വിതരണം ചെയ്യുന്നതിന് എംഎംടിസിയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. ഇടപാടുകാര്‍ക്ക് ഈ ഉത്പന്നം ലഭ്യമാക്കുന്ന ആദ്യത്തെ സ്വകാര്യമേഖലാ ബാങ്കാണു ഫെഡറല്‍ ബാങ്ക്. 999 പരിശുദ്ധിയുള്ള 24 കാരറ്റ് ഇന്ത്യന്‍ സ്വര്‍ണനാണയങ്ങളില്‍ ഒരുവശത്ത് അശോകചക്രവും മറുവശത്തു മഹാത്മാഗാന്ധിയുടെ മുഖവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുറത്തിറക്കുന്നതും ബിസ് ഹാള്‍മാര്‍ക്കുമുള്ള ഇന്ത്യയിലെ ഏക സ്വര്‍ണനാണയവും ഇതാണ്. ഉയര്‍ന്ന സുരക്ഷാമേന്മകളും പൊട്ടാത്ത പാക്കിംഗുമാണ് ഇവയുടേത്. രാജ്യത്തുടനീളമുള്ള […]

ഭവന വായ്പ; യെസ് ബാങ്ക് ‘യെസ് കുശി അഫോഡബിള്‍ ഭവന വായ്പ’ പദ്ധതി പുറത്തിറക്കി

ഭവന വായ്പ; യെസ് ബാങ്ക് ‘യെസ് കുശി അഫോഡബിള്‍ ഭവന വായ്പ’  പദ്ധതി പുറത്തിറക്കി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് `യെസ് കുശി അഫോഡബിള്‍ ഭവന വായ്പ’ പദ്ധതി പുറത്തിറക്കി. സാധാരണക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ സഹായിക്കുന്ന വായ്പ രാജ്യത്തെ 32 നഗരങ്ങളിലെ 350ലധികം ശാഖകള്‍ വഴിയാണ് നല്‍കുന്നത്. മെട്രോകളില്‍ 50 ലക്ഷം രൂപയും മറ്റു നഗരങ്ങളില്‍ 40ലക്ഷം രൂപയുമാണ് പരമാവധി വായ്പാത്തുക. എങ്കിലും 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ 28 ലക്ഷം രൂപ വരെയും 10 ലക്ഷത്തില്‍താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ 20 ലക്ഷം രൂപ […]

ആകര്‍ഷക സമ്മാനങ്ങളുമായി ഇന്ത്യന്‍ ബാങ്ക്‌ ഹോം ലോണ്‍ എക്‌സിബിഷന്‍

ആകര്‍ഷക സമ്മാനങ്ങളുമായി ഇന്ത്യന്‍ ബാങ്ക്‌ ഹോം ലോണ്‍ എക്‌സിബിഷന്‍

കൊച്ചി: ഇന്ത്യയിലെ മുന്‍ നിര പൊതുമേഖല ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ബാങ്ക്‌ ആകര്‍ഷക സമ്മാനങ്ങളുമായി ഹോം ലോണ്‍ എക്‌സിബിഷന്‍ ഇന്നാരംഭിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തരസ്‌റ്റേഡിയത്തിലാരംഭിക്കുന്ന ക്രെഡായ്‌ പ്രോപ്പര്‍ട്ടി എക്‌സിബിഷനിലാണ്‌ ബാങ്ക്‌ നിങ്ങളുടെ സ്വപ്‌നഭവനം ഇപ്പോള്‍ കൈയ്യെത്തും ദൂരത്ത്‌ എന്ന ആശയവുമായി സ്‌റ്റാള്‍ (സ്‌റ്റാള്‍ നമ്പര്‍ 15)തുറക്കുന്നത്‌. വായ്‌പാകാലാവധി 20 വര്‍ഷത്തില്‍ നിന്നും 30 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്‌. ആകര്‍ഷക പലിശ നിരക്കും സുതാര്യതയും, ലളിതമായ നടപടിക്രമങ്ങളുമാണ്‌ ഇന്ത്യന്‍ ബാങ്കിന്റെ ഭവന വായ്‌പയെ ആകര്‍ഷകമാക്കുന്നത്‌. എക്‌സിബിഷനില്‍ ഇന്നുമുതല്‍ അവസാനദിവസമായ ഈ […]

1 3 4 5 6 7 13