ബാങ്ക് ലയനം; 27ന് ബാങ്ക് പണിമുടക്ക്

ബാങ്ക് ലയനം; 27ന് ബാങ്ക് പണിമുടക്ക്

ഈ മാസം 27ാം തിയതി അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ബാങ്ക് ലയന നീക്കത്തിൽ പ്രതിഷേധിച്ചാണ് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് എന്നീ സംഘടനകളുട നേതൃത്വത്തില്‍ സമരം നടക്കുന്നത്. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കും. പത്ത് ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കുക, ലയനം വഴി ആറ് ബാങ്കുകൾ അടച്ച് പൂട്ടുന്നത് ഒഴിവാക്കുക, ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്ക്കരിക്കാതിരിക്കുക, ജന വിരുദ്ധമായ ബാങ്കിംഗ് പരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുക, വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടക്കാൻ കർശന […]

സ്വർണ വിലയിൽ ‘റോക്കറ്റ്’ കുതിപ്പ്; ഇന്ന് മാത്രം വർധിച്ചത് 750 രൂപ !

സ്വർണ വിലയിൽ ‘റോക്കറ്റ്’ കുതിപ്പ്; ഇന്ന് മാത്രം വർധിച്ചത് 750 രൂപ !

സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിൽ. ഇന്ന് പവന് 720 രൂപ വർധിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം പവന് ഇത്രയധികം രൂപ വർധിക്കുന്നത്. 32000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ സ്വർണം ഗ്രാമിന് 3905 രൂപയായിരുന്നു. ഇന്ന് മാത്രം പവന് 720 രൂപ വർധിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം പവന് ഇത്രയധികം രൂപ വർധിക്കുന്നത്. 32000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇതുവരെയുള്ള സ്വർണ വിലയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. […]

ലിറ്ററിന് ആറു രൂപ വരെ കൂട്ടാന്‍ ഒരുങ്ങി മില്‍മ

ലിറ്ററിന് ആറു രൂപ വരെ കൂട്ടാന്‍ ഒരുങ്ങി മില്‍മ

കൊച്ചി: പാലിന്റെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ മില്‍മയുടെ നീക്കം. പാല്‍ വില ലിറ്ററിന് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് മേഖലാ യൂണിയനുകള്‍ മില്‍മക്ക് ശുപാര്‍ശ നല്‍കി. വില വര്‍ധന ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അതേസമയം വില വര്‍ധപ്പിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ട്. ക്ഷീര കര്‍ഷകര്‍ക്കായി ഓണത്തിന് മുന്‍പ് ലിറ്ററിന് നാല് രൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് രൂപയാക്കാനുള്ള ശ്രമം നടത്തുന്നത്. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും […]

രാജ്യത്തെ പണപ്പെരുപ്പം ആറ് വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ

രാജ്യത്തെ പണപ്പെരുപ്പം ആറ് വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം രാജ്യത്തെ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ. ജനുവരിയിൽ 7.59 ശതമാനമായി ഉയർന്ന് ആറു വർഷത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി. 2109 ഡിസംബറിൽ ഇത് 7.35 ശതമാനമായിരുന്നു. എന്നാൽ, പണപ്പെരുപ്പം നാലുശതമാനമായി നിജപ്പെടുത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനവാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്. അതേസമയം, വ്യാവസായികോത്പാദനം ഡിസംബറിൽ 0.3 ശതമാനം മാത്രമായിരുന്നു.  ഉത്പാദനമേഖലയിലെ മാന്ദ്യമാണ് ഇതിനു കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

പാചക വാതക വിലയിൽ 146 രൂപയുടെ വർധന

പാചക വാതക വിലയിൽ 146 രൂപയുടെ വർധന

പാചക വാതക വിലയിൽ വൻ വർധന. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾക്കാണ് വില കൂട്ടിയിരിക്കുന്നത്. 14.2 കിലോയുള്ള സിലിണ്ടറിന് 146 രൂപ കൂടി 850 രൂപ 50 പൈസയായി. വില വർധന പ്രാബല്യത്തില്‍  വന്നതായാണ് പെട്രോളിയം കമ്പനികളുടെ അറിയിപ്പ്. സാധാരണ എല്ലാ മാസവും ആദ്യമാണ് വില പുതുക്കാറ്. അതേ സമയം, സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുന്ന വില ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകും. സബ്‌സിഡി ഇല്ലാത്തവരാകും മുഴുവൻ തുക നൽകേണ്ടി വരിക.

മൈജി, ഓപ്പോ മൊബൈൽ ഫോൺ ഷോറൂമുകളിൽ കടുത്ത നിയമലംഘനം, തൊഴിൽ വകുപ്പ് നോട്ടീസ് നൽകി

മൈജി, ഓപ്പോ മൊബൈൽ ഫോൺ ഷോറൂമുകളിൽ കടുത്ത നിയമലംഘനം, തൊഴിൽ വകുപ്പ് നോട്ടീസ് നൽകി

കൊച്ചി:മൊബൈൽ ഫോൺ ഷോറൂമുകളായ ഒപ്പൊ, മൈജി എന്നിവയുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ തൊഴിൽ വകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തി. 112 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 784 ജീവനക്കാരെ നേരിൽക്കണ്ട് അന്വേഷണം നടത്തി. 31 ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം എന്നിവയുടെ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാഷണൽ ഫെസ്റ്റിവെൽ ഹോളിഡെയ്‌സ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം എന്നിവ പ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും തെരഞ്ഞെടുപ്പ് ദിവസത്തെ അവധി വേതനം […]

സ്വർണവില; പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി

സ്വർണവില; പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി

സ്വർണ വില പവന് 320 രൂപ കുറഞ്ഞ് 29,880 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 3735 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസമുണ്ടായ യുഎസ്- ഇറാൻ സംഘർഷം സ്വർണ വില റെക്കോർഡ് ഭേദിക്കാൻ ഇടയായിരുന്നു. ആഗോള വിപണിയിൽ വിലയിടിഞ്ഞതിനെതുടർന്ന് ദേശീയ വിപണിയിലും കേരളത്തിലും സ്വർണത്തിന്റെ വില ഇടിയാൻ കാരണമായത്. സ്വർണ വില കുറഞ്ഞതിന് പിന്നാലെ വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി. വെള്ളി വില കിലോഗ്രാമിന് 0.6 ശതമാനം കുറഞ്ഞ് 47,266 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ ട്രായ് ഔൺസ് സ്വർണത്തിന്റെ […]

കേരളത്തിന്‌ കനത്ത പ്രഹരം; ലോട്ടറി ജിഎസ്ടി നിരക്ക് 28 ശതമാനമായി ഏകീകരിച്ചു

കേരളത്തിന്‌ കനത്ത പ്രഹരം; ലോട്ടറി ജിഎസ്ടി നിരക്ക് 28 ശതമാനമായി ഏകീകരിച്ചു

ന്യൂഡൽഹി: സർക്കാർ ലോട്ടറികളുടെയും ഇതരസംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി നിരക്ക്‌ 28 ശതമാനമായി ഏകീകരിക്കാൻ തീരുമാനം. ജിഎസ്‌ടി കൗൺസിൽ വോട്ടെടുപ്പിലൂടെയാണ് പുതിയ തീരുമാനം. നിലവിൽ സർക്കാർ ലോട്ടറികൾക്ക്‌ 12 ശതമാനവും സ്വകാര്യ ലോട്ടറികൾക്ക്‌ 28 ശതമാനവുമായിരുന്നു ജിഎസ്‌ടി. ലോട്ടറി മാഫിയയുടെ സമ്മർദത്തിന്‌ കേന്ദ്രസർക്കാർ വഴങ്ങിയാണ്‌ ലോട്ടറി നികുതിനിരക്ക്‌ ഏകീകരിച്ചത്‌. സർക്കാർ ലോട്ടറികളുടെ നികുതി കൂട്ടുന്നത്‌ യോഗത്തിൽ കേരളം ശക്തമായി എതിർത്തു. കേന്ദ്രം ഉറച്ചുനിന്നതോടെ ധനമന്ത്രി തോമസ്‌ ഐസക്‌ വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടു. കേരള ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി […]

സവാളയില്‍ ആശ്വാസം തേടേണ്ട, വീണ്ടും വില കൂടി

സവാളയില്‍ ആശ്വാസം തേടേണ്ട, വീണ്ടും വില കൂടി

സവാള വില സാധാരണക്കാരെ കണ്ണുനനയിക്കുന്നു. 160ല്‍ എത്തിയ സവാള വില കഴിഞ്ഞ ദിവസം 100 ല്‍ എത്തിയെങ്കിലും രക്ഷയില്ല. വീണ്ടും സവാള വില കൂടി. കിലോയ്ക്ക് 150 രൂപയാണ് കോഴിക്കോട് ഇന്നത്തെ സവാള വില. എറണാകുളത്ത് സവാള വില 140 രൂപയാണ്. വിപണിയിലേക്ക് സവാള എത്താത്തതാണ് വില വര്‍ധനക്ക് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ ഈജിപ്ത്തില്‍ നിന്ന് സവാള ഇറക്കുമതി ചെയ്തിരുന്നു. ഇത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു.

എസ്ബിഐ കാർഡ് ഉപയോഗിക്കുന്നുണ്ടോ ; സർവീസ്ചാർജ് ഇല്ലാതെ പണം പിൻവലിക്കാൻ പുതിയ ആപ്പ്

എസ്ബിഐ കാർഡ് ഉപയോഗിക്കുന്നുണ്ടോ ; സർവീസ്ചാർജ് ഇല്ലാതെ പണം പിൻവലിക്കാൻ പുതിയ ആപ്പ്

o എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. എടിഎം, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് സർവീസ് ചാർജ് ഇല്ലാതെ തന്നെ പുതിയ മാറ്റങ്ങളിൽ ഇനി പൈസ പിൻവലിക്കുവാൻ സാധിക്കുന്നതാണ് .   ഇതിനായി Yono എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയിരിക്കുകയാണ് എസ്ബിഐ . തിരഞ്ഞെടുത്ത എടിഎം കൗണ്ടറുകളിൽ മാത്രമാണ് ഉപഭോതാക്കൾക്ക് ഈ സൗകര്യം ലഭിക്കുന്നത് .ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും ഈ ആപ്ലിക്കേഷന്‍ ഇപ്പോൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .    എടിഎം ഉപയോഗിക്കാതെ  Yono ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് […]

1 2 3 107