എത്തിഹാദ് എയര്‍വെയ്‌സ് വിമാനങ്ങളില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ സഹായ സംവിധാനം

എത്തിഹാദ് എയര്‍വെയ്‌സ് വിമാനങ്ങളില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ സഹായ സംവിധാനം

കൊച്ചി : യു എ ഇയുടെ ദേശിയ വിമാനക്കമ്പനിയായ എത്തിഹാദ് എയര്‍വെയ്‌സ് ഫ്‌ളൈറ്റിനുള്ളില്‍ ചൈല്‍ഡ് കെയര്‍ സഹായം ലഭ്യമാക്കി. ഫഌയിങ് നാനി എന്നറിയപ്പെടുന്ന ഈ സൗകര്യം ദീര്‍ഘദൂര സര്‍വീസുകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഓറഞ്ച് നിറത്തിലുള്ള  ആപ്രണുകള്‍ ധരിച്ചെത്തുന്ന ഫഌയിങ് നാനിമാര്‍ കുടുംബങ്ങള്‍ക്കും യാത്രയ്‌ക്കൊപ്പം മറ്റാരുമില്ലാത്ത മൈനര്‍മാര്‍ക്കുമാണ് സഹായമെത്തിക്കുക. എത്തിഹാദ് കഥാപാത്രങ്ങളായ സോ ദി ബീ, ജാമൂല്‍ ദി കാമല്‍ , കുണ്ടായ് ദി ലയണ്‍, ബൂ ദി പാണ്ട എന്നിവയും കുട്ടികള്‍ക്കൊപ്പം കളിക്കാനുണ്ടാകും.   എത്തിഹാദിന്റെ മുന്നൂറ് കാബിന്‍ […]

ഗോദ്‌റേജ് സെക്യൂരിറ്റി ഉല്‍പന്നങ്ങള്‍ക്ക് ഓഫറുകള്‍

ഗോദ്‌റേജ് സെക്യൂരിറ്റി ഉല്‍പന്നങ്ങള്‍ക്ക്  ഓഫറുകള്‍

കൊച്ചി : രാജ്യത്തെ പ്രമുഖ സെക്യൂരിറ്റി സൊലൂഷന്‍സ് ദാതാക്കളായ ഗോദ്‌റേജ് സെക്യൂരിറ്റി സൊലൂഷന്‍സ് (ജി എസ് എസ്) ഓണത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.ഇതുപ്രകാരം ഹോം സേഫോ അല്ലെങ്കില്‍ വീഡിയോ ഡോര്‍ ഫോണോ വാങ്ങുന്ന കസ്റ്റമര്‍മാര്‍ക്ക് സ്്ക്രാച്ച് കാര്‍ഡിലൂടെ 5000 രൂപ വരെ നേടാന്‍ സൗകര്യമുണ്ടായിരിക്കും. എല്ലാ കസ്റ്റമര്‍മാര്‍ക്കും പ്രത്യേക ലക്കി ഡ്രോയുമുണ്ടായിരിക്കും. ഇതില്‍ വിജയികളാകുന്നവര്‍ക്ക് ഹ്യുണ്ടായി ഐടെന്‍ / ടാറ്റാ നാനോ കാര്‍, കുട്ടികള്‍ക്കുള്ള സേഫ്, ആപ്പിള്‍ ഉല്‍പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍ പോലുള്ള സമ്മാനങ്ങള്‍ ലഭിക്കും. കേരളത്തില്‍ […]

സ്വര്‍ണ്ണവിലയില്‍ 400 രൂപയുടെ വര്‍ധന

സ്വര്‍ണ്ണവിലയില്‍ 400 രൂപയുടെ വര്‍ധന

സ്വര്‍ണ്ണവില പവന് 400 രൂപ കൂടി.ഇതോടെ വില 22400 രൂപയായി.ഗ്രാമിന് 50 രൂപയുടെ വര്‍ധനയോടെ 2800 രൂപയാണ് ഇന്നത്തെ വില.കഴിഞ്ഞ  ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് രാവിലെ വ്യാപരം ആരംഭിച്ചപ്പോള്‍ തന്നെ വര്‍ധിക്കുകയായിരുന്നു. ആഗോളവിപണിയിലുണ്ടായ വര്‍ധനയാണ് ആഭ്യന്തര വിപണിയിലും വില കൂടാന്‍ ഇടയാക്കിയത്.രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കിടയിലും വില കയറിയിറങ്ങി നീങ്ങുകയായിരുന്നു.

പ്രമേഹരോഗികള്‍ക്ക് ആശ്വാസത്തിനു മേഹ്‌യോഗ് വിപണിയില്‍

പ്രമേഹരോഗികള്‍ക്ക് ആശ്വാസത്തിനു മേഹ്‌യോഗ്  വിപണിയില്‍

തൃശൂര്‍: പ്രമേഹ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ മേഹ്‌യോഗ് എന്ന ആയുര്‍വേദ ഔഷധം സഹായിക്കുമെന്നു നിര്‍മാതാക്കള്‍. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാ സെല്ലുകളുടെ നാശം തടയുകയും പുതിയ സെല്ലുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണു മേഹ്‌യോഗ് എന്നു നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. നീണ്ട ഗവേഷണങ്ങളിലൂടെ ഫ്രാന്‍സിസ് ആയുര്‍വേദ വികസിപ്പിച്ചെടുത്തതാണു മേഹ്‌യോഗ്.ഇതു ശരീരത്തിനു വേണ്ട ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്രമേഹ രോഗികളെ അലട്ടുന്ന മൂത്രം, ശോധന സംബന്ധികളായ പ്രശ്‌നങ്ങള്‍ സാധാരണപോലെയാകുന്നു. കൈകാല്‍ തരിപ്പ്, കഴപ്പ്, നീര്, […]

പ്ലാനറ്റ് ഫാഷന്‍ സ്റ്റോര്‍ തുറന്നു

പ്ലാനറ്റ് ഫാഷന്‍ സ്റ്റോര്‍ തുറന്നു

കൊച്ചി : ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ മധുര ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈലിന്റെ മള്‍ട്ടി ബ്രാന്‍ഡ് റീടെയ്ല്‍ ശൃംഖലയായ പ്ലാനറ്റ് ഫാഷന്റെ കൊച്ചിയിലെ മൂന്നാമത്തെ സ്റ്റോര്‍, എംജി റോഡില്‍ പത്മ തീയറ്ററിനു എതിര്‍വശം പ്ലാനറ്റ് ഫാഷന്‍ ബ്രാന്‍ഡ് ഹെഡ് ജി എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. പുരുഷന്‍മാര്‍ക്കുള്ള എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും വസ്ത്രശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.   സ്റ്റാറ്റസിന്റെയും ആഡംബരത്തിന്റെയും ചിഹ്നമായ ലൂയി ഫിലിപ്പ്, ബിസിനസ് മീറ്റിങ്ങുകള്‍ക്കുള്ള ഫോര്‍മല്‍ വസ്ത്രങ്ങളായ വാന്‍ ഹ്യൂസന്‍, സ്‌പോര്‍ട്ടി കാഷ്വല്‍സ് […]

ഓണം സമ്മാന മേളവുമായി ലെനോവോ

ഓണം സമ്മാന മേളവുമായി ലെനോവോ

തിരുവനന്തപുരം: പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിപണിയിലെ മുന്‍നിരക്കാരായ ലെനോവോ ഓണം സമ്മാന മേളവുമായെത്തുന്നു. ലെനോവോയുടെ ഇന്റല്‍ കോര്‍ ഐ പ്രൊസസറില്‍ അധിഷ്ടിതമായ ലാപ്‌ടോപ് വാങ്ങുന്ന ഉപയോക്താക്കള്‍ക്കെല്ലാം ലെനോവോ മള്‍ട്ടിമീഡിയ സ്പീക്കറും ഹെഡ് സെറ്റും സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി.   28,990 രൂപ മുതലാണ് ലെനോവോയുടെ കോര്‍ ഐ അധിഷ്ടിത ലാപ്‌ടോപുകളുടെ വില. സമ്മാനങ്ങള്‍ക്ക് പുറമെ ഒരു വര്‍ഷത്തെ ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷനും ലെനോവോ നോട്ട്ബുക്കുകള്‍ക്ക് ലഭ്യമാകും. സെപ്റ്റംബര്‍ 30 വരെയാണ് ഓണം സമ്മാനമേളത്തിന്റെ കാലാവധി. ലെനോവയെ സംബന്ധിച്ചടുത്തോളം അതിവേഗം […]

ഫോര്‍ഡ് ഇന്ത്യ ആഗസ്റ്റില്‍ 11065 വാഹനങ്ങള്‍ വിറ്റഴിച്ചു

ഫോര്‍ഡ് ഇന്ത്യ ആഗസ്റ്റില്‍ 11065 വാഹനങ്ങള്‍ വിറ്റഴിച്ചു

കൊച്ചി : വെല്ലുവിളികള്‍ ഉയര്‍ന്ന സാമ്പത്തിക പരിസ്ഥിതിയില്‍ പോലും ഫോര്‍ഡ് ഇന്ത്യ ആഗസ്റ്റില്‍ 11065 വാഹനങ്ങള്‍ വിറ്റഴിച്ച് വിപണി സാന്നിധ്യം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇത് 10352 കാറുകള്‍ ആയിരുന്നു. ഏഴ് ശതമാനം വളര്‍ച്ചയാണ് ഇക്കൊല്ലം ആഗസ്റ്റില്‍ നേടിയത്. ഫോര്‍ഡ് ഇന്ത്യയുടെ വില്‍പ്പനയില്‍ ഈയിടെ പുറത്തിറക്കിയ അര്‍ബന്‍ എസ്‌യുവി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ആഗസ്റ്റില്‍ 3057 വാഹനങ്ങളാണ് ഫോര്‍ഡ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇത് 2512 യൂണിറ്റുകളായിരുന്നു. 22 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ […]

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണ്ണവില വില കുറഞ്ഞു.പവന് 400 രൂപ കുറഞ്ഞ് 22,000 എന്ന നിലയിലെത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2750 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വ്യാഴാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ സ്വര്‍ണത്തിന്റെ വില കുറയുകയായിരുന്നു. ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ വിപണി മികച്ച മുന്നേറ്റം നേടിയിരുന്നു.സെന്‍സെക്‌സ് 464 പോയിന്റ് ഉയര്‍ന്നു 19,000ന് മുകളിലെത്തി.നിഫ്റ്റി ഒമ്പത് ശതമാനം ഇയര്‍ന്ന് 5,573 എന്ന നിലയിലെത്തി. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 65.54 ആയി ഉയര്‍ന്നു.ഇന്നലെ 67.06 ആയിരുന്ന […]

കെ എഫ് സി യുടെ റൈസ് ബൗള്‍

കെ എഫ് സി യുടെ റൈസ് ബൗള്‍

കൊച്ചി: കെ എഫ് സി യുടെ പുതിയ ഉല്പന്നമായ റൈസ് ബൗള്‍ വിപണിയിലെത്തി, ഒരു ബൗള്‍ നിറയെ സമ്പൂര്‍ണ്ണ ഊണ് എന്നതാണ് റൈസ് ബൗളിന്റെ ആശയമെന്ന് കെ എഫ് സി ഇന്ത്യ ആന്‍ഡ് ഏരിയ കണ്‍ട്രീസ് ജനറല്‍ മാനേജര്‍ തരുണ്‍ ലാല്‍ പറഞ്ഞു. ചോറ്, സ്വാദിഷ്ടമായ ഗ്രേവി, ചിക്കന്‍ പോപ്‌കോണ്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്ട്രിപ്‌സ് എന്നിവ ഉള്‍പ്പെടുന്ന റൈസ് ബൗളിന് 69-79 രൂപയാണ് വില. ഒരു പെപ്‌സിയും ഇതോടൊപ്പം ലഭിക്കും.

ദീപാവലി വരെ സ്വര്‍ണവിലയില്‍ തിരുത്തലിനു സാധ്യത കുറവ്

ദീപാവലി വരെ സ്വര്‍ണവിലയില്‍ തിരുത്തലിനു സാധ്യത കുറവ്

സ്വര്‍ണവില കുറച്ചു ദിവസങ്ങളായി ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രവണതയ്ക്കു പിന്നില്‍ പ്രധാനമായും അന്താരാഷ്ട്ര വിപണികളിലെ സമാന പ്രവണതകള്‍ മാത്രമല്ല, രൂപയുടെ ദുര്‍ബലമായ സ്ഥിതി കൂടി കാരണമാകുന്നുണ്ട്.  എം.സി.എക്‌സില്‍ സ്വര്‍ണ അവധി വില പത്തു ഗ്രാമിന് 35,376 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയുണ്ടായി  പിന്നീടിതില്‍ തിരുത്തലുകളോടെ 33,550 രൂപയിലുമെത്തി.  അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച്  രൂപ വില 23 ശതമാനം ഇടിഞ്ഞ സാഹചര്യവും ഇവിടെ പ്രസക്തമാണ്.  സിറിയയില്‍ അമേരിക്കന്‍ ആക്രമണമുണ്ടാകുന്നതിനെക്കുറിച്ചുള്ള ആശങ്കകളും സ്വര്‍ണത്തിന്റെ ആന്താരാഷ്ട്ര വിലയെ ബാധിക്കുന്നുണ്ട്.   വരും […]