സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണ്ണവില വില കുറഞ്ഞു.പവന് 400 രൂപ കുറഞ്ഞ് 22,000 എന്ന നിലയിലെത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2750 രൂപയിലാണ് വ്യാപാരം നടക്കുന്നത്.വ്യാഴാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ സ്വര്‍ണത്തിന്റെ വില കുറയുകയായിരുന്നു. ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ വിപണി മികച്ച മുന്നേറ്റം നേടിയിരുന്നു.സെന്‍സെക്‌സ് 464 പോയിന്റ് ഉയര്‍ന്നു 19,000ന് മുകളിലെത്തി.നിഫ്റ്റി ഒമ്പത് ശതമാനം ഇയര്‍ന്ന് 5,573 എന്ന നിലയിലെത്തി. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 65.54 ആയി ഉയര്‍ന്നു.ഇന്നലെ 67.06 ആയിരുന്ന […]

കെ എഫ് സി യുടെ റൈസ് ബൗള്‍

കെ എഫ് സി യുടെ റൈസ് ബൗള്‍

കൊച്ചി: കെ എഫ് സി യുടെ പുതിയ ഉല്പന്നമായ റൈസ് ബൗള്‍ വിപണിയിലെത്തി, ഒരു ബൗള്‍ നിറയെ സമ്പൂര്‍ണ്ണ ഊണ് എന്നതാണ് റൈസ് ബൗളിന്റെ ആശയമെന്ന് കെ എഫ് സി ഇന്ത്യ ആന്‍ഡ് ഏരിയ കണ്‍ട്രീസ് ജനറല്‍ മാനേജര്‍ തരുണ്‍ ലാല്‍ പറഞ്ഞു. ചോറ്, സ്വാദിഷ്ടമായ ഗ്രേവി, ചിക്കന്‍ പോപ്‌കോണ്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്ട്രിപ്‌സ് എന്നിവ ഉള്‍പ്പെടുന്ന റൈസ് ബൗളിന് 69-79 രൂപയാണ് വില. ഒരു പെപ്‌സിയും ഇതോടൊപ്പം ലഭിക്കും.

ദീപാവലി വരെ സ്വര്‍ണവിലയില്‍ തിരുത്തലിനു സാധ്യത കുറവ്

ദീപാവലി വരെ സ്വര്‍ണവിലയില്‍ തിരുത്തലിനു സാധ്യത കുറവ്

സ്വര്‍ണവില കുറച്ചു ദിവസങ്ങളായി ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രവണതയ്ക്കു പിന്നില്‍ പ്രധാനമായും അന്താരാഷ്ട്ര വിപണികളിലെ സമാന പ്രവണതകള്‍ മാത്രമല്ല, രൂപയുടെ ദുര്‍ബലമായ സ്ഥിതി കൂടി കാരണമാകുന്നുണ്ട്.  എം.സി.എക്‌സില്‍ സ്വര്‍ണ അവധി വില പത്തു ഗ്രാമിന് 35,376 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയുണ്ടായി  പിന്നീടിതില്‍ തിരുത്തലുകളോടെ 33,550 രൂപയിലുമെത്തി.  അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച്  രൂപ വില 23 ശതമാനം ഇടിഞ്ഞ സാഹചര്യവും ഇവിടെ പ്രസക്തമാണ്.  സിറിയയില്‍ അമേരിക്കന്‍ ആക്രമണമുണ്ടാകുന്നതിനെക്കുറിച്ചുള്ള ആശങ്കകളും സ്വര്‍ണത്തിന്റെ ആന്താരാഷ്ട്ര വിലയെ ബാധിക്കുന്നുണ്ട്.   വരും […]

ബജാജ് അലയന്‍സിന്റെ എംഡിയും സിഇഒയുമായി അനുജ് അഗര്‍വാള്‍

ബജാജ്  അലയന്‍സിന്റെ എംഡിയും സിഇഒയുമായി അനുജ് അഗര്‍വാള്‍

കൊച്ചി:  ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി അനുജ് അഗര്‍വാളിനെ നിയമിച്ചു. നിയമനത്തിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ) അനുമതി ലഭിച്ചു. നിലവില്‍ എംഡിയും സിഇഒയുമായ വി. ഫിലിപ്പ്,  ഗ്രൂപ്പ് കമ്പനിയായ അലയന്‍സ് മാനേജ്ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസിലേയ്ക്കു പോകുന്ന ഒഴിവിലാണ് പുതിയ നിയമനം.   കമ്പനി ആരംഭിച്ച 2001 മുതല്‍ വിപി – ഫിനാന്‍സ് തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് അനുജ് അഗര്‍വാള്‍. 2004 മുതല്‍ […]

ഗൃഹപ്രവേശം: പ്രോപ്പര്‍ട്ടിഷോ ആറിന് ആരംഭിക്കും

ഗൃഹപ്രവേശം: പ്രോപ്പര്‍ട്ടിഷോ ആറിന് ആരംഭിക്കും

ഇന്ത്യാ പ്രോപ്പര്‍ട്ടി ഡോട് കോം സംഘടിപ്പിക്കുന്ന രണ്ടാമത് പ്രോപ്പര്‍ട്ടി ഷോ, ഗൃഹപ്രവേശം  ആറിന് ആരംഭിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഗൃഹപ്രവേശം  എട്ടിന് സമാപിക്കും. 50 ബില്‍ഡര്‍മാരുടെ 110 പുതിയ പദ്ധതികള്‍ ഗൃഹപ്രവേശത്തില്‍ അവതരിപ്പിക്കും. 75 കോടി രൂപയുടെ ബുക്കിംഗ് ആണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ റിയല്‍റ്റി, അന്നാ പ്രോപ്പര്‍ട്ടീസ്, ദേശായ് ഹോംസ്, ഒലിവ് ബില്‍ഡേഴ്‌സ്, നെസ്റ്റ് ഇന്‍ഫ്രാടെക്, ഓഷ്യാനസ്, സിന്തൈറ്റ്, ജെയിന്‍ ഹൗസിങ്ങ്, നാഗ്പാല്‍, ന്യൂക്ലയസ് പ്രോപ്പര്‍ട്ടീസ്, കോറല്‍ ഗ്രൂപ്പ്, ഡ്രീം ഫഌവര്‍ ഹൗസിങ്ങ്, ഷെര്‍ബോണ്‍ […]

നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

ആഗോള മൊബൈല്‍ വിപണിക്ക് പ്രിയങ്കരമായിരുന്ന നോക്കിയയെ സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. 544 കോടി യൂറോ(ഏതാണ്ട് 47,500 കോടി രൂപ)യ്ക്കാണ് മൈക്രോസോഫ്റ്റ് നോക്കിയയെ സ്വന്തമാക്കുന്നത്. 2014 ആദ്യ പാദത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു. ഇതോടെ നോക്കിയയുടെ സിഇഒ സ്റ്റീഫന്‍ എലോപ് മൈക്രോസോഫ്റ്റിന്റെ ഭാഗമാകും. ഭാവിയിലേക്കുള്ള ഉറച്ച കാല്‍വെയ്പ്പാണ് ഇതെന്ന് മൈക്രോസോഫ്റ്റിന്റെ സിഇഒ സ്റ്റീവ് ബാല്‍മര്‍ പറഞ്ഞു.  

കൊച്ചിയില്‍ അംബികാ പിള്ള സലൂണ്‍ സുസ്മിത സെന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചിയില്‍ അംബികാ പിള്ള സലൂണ്‍ സുസ്മിത സെന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഹെയര്‍ ആന്റ് മെയ്ക്ക് അപ് വിദഗ്ദ്ധയായ അംബികാ പിള്ള ലോറിയലുമായി സഹകരിച്ച്  കൊച്ചി വൈറ്റിലയില്‍ ആരംഭിച്ച സലൂണിന്റെ ഉദ്ഘാടനം മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്‍ നിര്‍വ്വഹിച്ചു.  പ്രമുഖ പോപ്പ് ഗായിക ഉഷാ ഉതുപ്പ്, ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡല്‍ഹി, എന്‍.സി.ആര്‍. മേഖലകളിലെ പ്രമുഖ കേന്ദ്രങ്ങളിലായി ഏഴു സലൂണുകളാണ് അംബികാ പിള്ളയ്ക്കുള്ളത്. ഫാഷനില്‍  കേശാലങ്കാരത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സുന്ദരമായ തലമുടിയുടെ  കഴിവിനെക്കുറിച്ചുള്ള അറിവുകള്‍ പ്രചരിപ്പിച്ച അംബികാ പിള്ള പാരീസ് അധിഷ്ഠിത […]

രൂപയുടെ മൂല്യം ഡോളറിനെതിരെ 30 പൈസ ഇടിഞ്ഞു

രൂപയുടെ മൂല്യം  ഡോളറിനെതിരെ 30 പൈസ ഇടിഞ്ഞു

മുംബൈ : രൂപയുടെ മൂല്യത്തില്‍ ഇന്നു നേരിയ ഇടിവ്. ഡോളറിനെതിരെ മൂല്യം 30 പൈസ ഇടിഞ്ഞ് 66ല്‍ എത്തി. ഓഹരി വിപണിയില്‍ നേട്ടമുണ്ടായി. സെന്‍സെക്‌സ് 266 പോയിന്റ് കൂടി 18886ല്‍ അവസാനിച്ചു. നിഫ്ടി 79 പോയിന്റ് ഉയര്‍ന്ന് 5551ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ താഴെപ്പോയ ബാങ്കിങ് ഓഹരികളില്‍ മുന്നേറ്റംകണ്ടു. പഞ്ചസാര കമ്പനികളുടെ ഓഹരികളും മുന്നേറി.

ലൂയി ഫിലിപ്പ് ഇനി തൃശൂരിലും

ലൂയി ഫിലിപ്പ് ഇനി തൃശൂരിലും

കൊച്ചി: പുരുഷ വസ്ത്ര സങ്കല്‍പ ലോകത്ത് തനതായ മുദ്ര പതിപ്പിച്ച ലൂയി ഫിലിപ്പിന്റെ പുതിയ സ്റ്റോര്‍ തൃശൂരില്‍ ആരംഭിച്ചു. ലൂയി ഫിലിപ്പ് , എല്‍.പി.സ്‌പോര്‍ട്ട്, ലക്ഷ്വര്‍ ബ്രാന്‍ഡുകളുടെ വൈവിധ്യവും വിപുലവുമായ ശേഖരമാണ് 4000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പുതിയ സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത്. ലൂയി ഫിലിപ്പിന്റെ കേരളത്തിലെ എട്ടാമത്തേതും രാജ്യത്തെ 166 മത്തേതുമായ സ്റ്റോറാണിത്.   ഫോര്‍മല്‍, സ്‌പോര്‍ട്‌സ്, ലക്ഷ്വറി വിഭാഗങ്ങളിലായി മെന്‍സ് ഫാഷന്‍ രംഗത്ത് രാജ്യവ്യാപകമായ സ്വീകാര്യത ലൂയി ഫിലിപ്പ് നേടിയിട്ടുണ്ട്. രാജ്യത്ത് 55 നഗരങ്ങളിലെ 160 […]

ചര്‍മത്തെ പോഷിപ്പിക്കുന്ന സോപ്പുമായി വിവെല്‍

ചര്‍മത്തെ പോഷിപ്പിക്കുന്ന സോപ്പുമായി വിവെല്‍

കൊച്ചി: ഐടിസിയുടെയും രാജ്യത്തെയും പ്രമുഖ ബ്രാന്‍ഡായ വിവെല്‍ ചര്‍മത്തിന് പുഷ്ടികരമായ പുതിയ സോപ്പ് അവതരിപ്പിക്കുന്നു. ആരോഗ്യത്തെ വളരെ ഗൗരവത്തോടെ കാണുന്ന സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിവെല്‍ ബ്രാന്‍ഡിന്റെ സാക്ഷാല്‍ക്കാരമാണ് വിറ്റാമിന്‍ ഇ അടങ്ങിയ പുതിയ സോപ്പിന്റെ അവതരണം. ‘ചര്‍മത്തിനുള്ള ഭക്ഷണ’മടങ്ങിയ ഈ സോപ്പ് നാലു തരത്തില്‍ ഇറക്കുന്നുണ്ട്. ‘ഗ്രീന്‍ ടീ’യും വിറ്റമിന്‍ ഇയുമടങ്ങിയ വിവെല്‍ ഇന്ത്യന്‍ സോപ്പ് വ്യവസായ രംഗത്ത് നൂതന ഉല്‍പ്പന്നമാണ്. ഗ്രീന്‍ ടീ ചര്‍മത്തെ പുഷ്ടിപ്പെടുത്തുകയും മാലിന്യങ്ങള്‍ കടന്നുകൂടുന്നത് തടയുകയും ചെയ്യും. വിറ്റാമിന്‍ ഇ ഉള്‍പ്പെട്ട […]