കഫെ കോഫി ഡേയില്‍ കോഫി ഫെസ്റ്റിവല്‍

കഫെ കോഫി ഡേയില്‍ കോഫി ഫെസ്റ്റിവല്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കോഫി റീട്ടെയല്‍ ശൃംഖലയായ കഫെ കോഫി ഡേയില്‍ കോഫി ഫെസ്റ്റിവലിനു തുടക്കമായി. കോഫി ഫെസ്റ്റിവല്‍  പരമ്പരയുടെ ഭാഗമായി കൊച്ചിയിലെ രണ്ടു കഫേ കോഫിഡേകളിലും, കാപ്പി നിര്‍മാണകല, പഠിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരവും ഉണ്ട്. കൊച്ചിയില്‍ പള്ളിമുക്കിലും ഷേണായിസിന് എതിര്‍വശവും കഫേ കോഫി ഡേകളില്‍ സെപ്തംബര്‍ 26 വരെ കോഫി ഫെസ്റ്റിവല്‍ തുടരും. കാപ്പി ഉണ്ടാക്കാനുള്ള ലളിതമായ ഉപകരണങ്ങളായ ഫ്രഞ്ച് പ്രസ്, സ്റ്റൗവ്‌ടോപ് എസ്പ്രസോ എന്നിവയുടെ പ്രവര്‍ത്തനം കാപ്പി പ്രിയര്‍ക്ക് ഇവിടെ നിന്നും പഠിക്കാം. […]

സലൂണുമായി അംബികാ പിള്ള കൊച്ചിയില്‍

സലൂണുമായി അംബികാ പിള്ള കൊച്ചിയില്‍

കൊച്ചി: ഹെയര്‍ ആന്റ് മെയ്ക്ക് അപ് വിദഗ്ദ്ധയായ അംബികാ പിള്ള ലോറിയലുമായി സഹകരിച്ച്  കൊച്ചിയില്‍ ആദ്യ സലൂണ്‍ ആരംഭിക്കുന്നു. തൊണ്ണൂറുകളില്‍ ന്യൂ ഡെല്‍ഹിയില്‍ കേശാലങ്കാര ബിസിനസ് രംഗത്തേക്കെത്തിയ അംബികാ പിള്ള 25 വര്‍ഷത്തിനു ശേഷം  തന്റെ വേരുകളുള്ള കേരളത്തിലെത്തി സലൂണ്‍ ആരംഭിക്കുകയാണ്. ഡെല്‍ഹി, എന്‍.സി.ആര്‍. മേഖലകളിലെ പ്രമുഖ കേന്ദ്രങ്ങളിലായി ഏഴു സലൂണുകളാണ് ഇന്ന് അംബികാ പിള്ളയ്ക്കുള്ളത്. ഫാഷനില്‍  കേശാലങ്കാരത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സുന്ദരമായ തലമുടിയുടെ  കഴിവിനെക്കുറിച്ചുള്ള അറിവുകള്‍ പ്രചരിപ്പിച്ച അംബികാ പിള്ള പാരീസ് അധിഷ്ഠിത ഹെയര്‍ ഡ്രെസ്സിങ് […]

ക്ലീനിംഗ് എളുപ്പമാക്കാന്‍ ബോഷ് പവര്‍ ടൂള്‍സിന്റെ പുതിയ ഹോം ആന്റ് കാര്‍ വാഷര്‍ ഉത്പന്നങ്ങള്‍

ക്ലീനിംഗ് എളുപ്പമാക്കാന്‍ ബോഷ് പവര്‍ ടൂള്‍സിന്റെ പുതിയ ഹോം ആന്റ് കാര്‍ വാഷര്‍ ഉത്പന്നങ്ങള്‍

തിരുവനന്തപുരം:  ബോഷ് പവര്‍ ടൂള്‍സിന്റെ ഡു-ഇറ്റ്-യുവര്‍സെല്‍ഫ് വിഭാഗത്തില്‍പ്പെട്ട പുതിയ ഹോം ആന്റ് കാര്‍ വാഷ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍. 10,500 രൂപ മുതല്‍ 18,000 രൂപവരെ വിലവരുന്ന അഞ്ചു മോഡലുകളാണ് ഹോം ആന്റ് കാര്‍ വാഷ് റേഞ്ചിലുള്ളത്. മോട്ടോറിന്റെ ശക്തി, ഫ്‌ളോ റേറ്റ്, പ്രഷര്‍ എന്നിവയിലാണ് ഈ മോഡലുകള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഫഌപ്കാര്‍ട്ട് പോലെയുള്ള ഇ കൊമേഴ്‌സ് പോര്‍ട്ടലുകളിലും ബോഷ് പവര്‍ ടൂള്‍സ്  ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. വിവിധ ക്ലീനിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വ്യത്യസ്ത […]

രൂപയുടെ മൂല്യത്തില്‍ ഇടിവ്

രൂപയുടെ മൂല്യത്തില്‍  ഇടിവ്

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച രാവിലെ ഡോളറിനെതിരെ രൂപ 70 പൈസയുടെ നഷ്ടവുമായി 63.90ത്തിലെത്തി. മാസവസാനമായതോടെ എണ്ണക്കമ്പനികള്‍ ഇന്ധനം ഇറക്കുമതിക്ക് പ്രതിഫലം നല്‍കാനായി ഡോളര്‍ വാങ്ങുന്നതാണ് രൂപ താഴെക്ക് പോവാനുള്ള കാരണം. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച്ചത്തേതു പോലെ റിസര്‍വ് ബാങ്ക് കൂടുതല്‍ അളവില്‍ പൊതുമേഖലാബാങ്കുകള്‍ വഴി ഡോളര്‍ വിറ്റഴിച്ചാല്‍ ഇന്നു വൈകിട്ടോടെ രൂപ തിരികെവന്നേക്കും. ഓഹരിവിപണി നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ്ണവിലയില്‍ ഇടിവ്

സ്വര്‍ണ്ണവിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 23,040 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന്റെ വില 2880 രൂപയായി. വെള്ളിയാഴ്ച 160 രൂപ ഉയര്‍ന്ന് സ്വര്‍ണ വില 23,200 രൂപയില്‍ എത്തിയിരുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് വില ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഭ്യന്തര വിപണിയില്‍ വില ഇടിഞ്ഞെങ്കിലും രാജ്യാന്തര തലത്തില്‍ വില കുതിച്ചു കയറുകയാണ്.

രൂപ നില മെച്ചപ്പെടുത്തി

രൂപ നില മെച്ചപ്പെടുത്തി

മുംബൈ: തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക്‌ ശേഷം ഡോളറിനെതിരെ രൂപയുടെ നിലയില്‍ ചെറിയ മുന്നേറ്റം. 64.30 എന്ന നിലയിലാണ്‌ ഇപ്പോള്‍ രൂപയുടെ വിനിമയം നടക്കുന്നത്‌ . ഇന്നലെ ഒരു ഡോളറിനു 65.56 രൂപവരെ താണശേഷം രൂപ തിരിച്ചുകയറിയിരുന്നു. ഡോളറിന്‌ 64.55 രൂപയിലാണു വിനിമയ വിപണി ക്‌ളോസ്‌ ഇന്നലെ ചെയ്‌തത്‌.   ഡോളര്‍ 65 കടന്നശേഷം തിരിച്ചിറങ്ങിയതു റിസര്‍വ്‌ ബാങ്ക്‌ ഡോളര്‍ വിറ്റിട്ടാണെന്നാണ്‌ ഇന്നലത്തെ വിലയിരുത്തല്‍. സ്വര്‍ണവിലയില്‍ വര്‍ധന. പവന്‌ 160 രൂപയാണ്‌ ഉയര്‍ന്നത്‌. ഇതോടെ ഒരു പവന്‌ 23,200 രൂപയായി. […]

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു. പവന്‌ 320 രൂപയാണ്‌ കുറഞ്ഞത്‌. ഗ്രാമിന്‌ 40 രൂപ കുറഞ്ഞ്‌ 2880 രൂപയായി. രൂപയുടെ വിലയില്‍ ഉണ്ടായ നേരിയ വര്‍ധനവും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ്‌ സ്വര്‍ണവിലയില്‍ പ്രകടമായത്‌. പവന്‌ 23,040 രൂപയാണ്‌ ഇന്നത്തെ സ്വര്‍ണവില. ഈ മാസം 19നാണ്‌ ഒടുവിലായി സ്വര്‍ണവില കൂടിയത്‌. പവന്‌ 320 രൂപയുടെ വര്‍ധനാണ്‌ അന്നുണ്ടായത്‌. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ആയിരത്തിലധികം രൂപയുടെ വര്‍ധനവാണ്‌ സ്വര്‍ണവിലയ്‌ക്കുണ്ടായത്‌.

രണ്ട് പ്രമുഖ രാജ്യാന്തര റബര്‍ കോണ്‍ഫറന്‍സുകള്‍ കൊച്ചിയില്‍

രണ്ട് പ്രമുഖ രാജ്യാന്തര റബര്‍ കോണ്‍ഫറന്‍സുകള്‍ കൊച്ചിയില്‍

രണ്ട് പ്രമുഖ രാജ്യാന്തര റബര്‍ കോണ്‍ഫറന്‍സുകള്‍ക്ക് കൊച്ചി നഗരം സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ വേദിയാവുന്നു.ഏഷ്യന്‍ ലാറ്റ്കസ് കോണ്‍ഫറന്‍സ് 2013 (ALC 2013) സെപ്റ്റംബര്‍ 5,6 തിയതികളിലും ഇന്ത്യ റബര്‍ സമിറ്റ് സെപ്റ്റംബര്‍ 7 നും റമദാ റിസോര്‍ട്ടില്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷീലാ തോമസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.ഏഷ്യയിലെ പ്രമുഖ റബര്‍ ഇന്‍ഡസ്ട്രി മാസികയായ റബര്‍ ഏഷ്യ സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സുകളില്‍ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന നിരവധി വിദഗ്ധരും, വ്യവസായ പ്രമുഖരും, സാങ്കേതിക വിദഗ്ധരും, റബര്‍ ഉല്‍പ്പന്ന […]

ജീവനക്കാരുടെ സംതൃപ്തിയില്‍ അബട്ട് മുന്നിലെന്ന് റിപ്പോര്‍ട്ട്

കൊച്ചി : ബിസിനസ് ടുഡെ മാസിക നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഔഷധ നിര്‍മാണ-ആരോഗ്യ മേഖലയിലെ കമ്പനികളില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ചത് അബട്ട് ഇന്ത്യയാണെന്ന്  കണ്ടെത്തി. ഇന്ത്യയിലെ എല്ലാ മേഖലകളിലുംപെട്ട കമ്പനികളില്‍ 25-ാംസ്ഥാനവും അബട്ട് ഇന്ത്യയ്ക്കുണ്ട്. വിവിധ കമ്പനികളിലെ ജീവനക്കാരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ പ്രമോഷന്‍ സാധ്യത, സാമ്പത്തിക ആനുകൂല്യങ്ങള്‍, തൊഴില്‍ രംഗത്തെ മികവ് അംഗീകരിക്കല്‍ തുടങ്ങിയ ഘടകങ്ങളാണ് കണക്കിലെടുത്തത്.ബിസിനസ് ടുഡെയ്ക്ക് പുറമെ ഫോര്‍ച്യൂണ്‍ ഇന്ത്യയും രാജ്യത്തെ ഔഷധ നിര്‍മാണ മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നാണ് അബട്ട് […]

ഓണത്തിന് ആകര്‍ഷകമായ ഓഫറുകളുമായി കാനണ്‍ ഇന്ത്യ

കൊച്ചി :  ഓണം ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നുകൊണ്ട് ആകര്‍ഷകമായ ഒട്ടേറെ ഓഫറുകള്‍ കാനണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇമേജിങ്ങ് കമ്പനിയായ കാനണ്‍ ഇന്ത്യയ്ക്ക് ഡിജിറ്റല്‍ സിങ്കിള്‍ ലെന്‍സ് റിഫഌക്‌സ് (എസ്എല്‍ആര്‍) വിപണിയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണുള്ളത്. പിക്‌സ്മ എഐഒ പ്രിന്റര്‍ വാങ്ങുന്നവര്‍ക്ക് 1099 രൂപ വിലയുള്ള ലോഗിടെക്ക് ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കും. പിക്‌സ്മ എം ജി 5470, ഐ പി 7270 പ്രിന്ററുകള്‍ വാങ്ങുന്നവര്‍ക്ക് 2730 രൂപ വിലയുള്ള ഡി-ലിങ്ക് വൈഫൈ റൂട്ടര്‍ ലഭിക്കും.  […]