ക്രൈയുടെ വാര്‍ഷിക ഫോട്ടോജേര്‍ണലിസം മത്സരത്തില്‍ എംടിഎസ് പങ്കാളിയാവുന്നു

ക്രൈയുടെ വാര്‍ഷിക ഫോട്ടോജേര്‍ണലിസം മത്സരത്തില്‍ എംടിഎസ് പങ്കാളിയാവുന്നു

കൊച്ചി: കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള എന്‍ജിഒ ആയ ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു (ക്രൈ) സംഘടിപ്പിച്ചിരിക്കുന്ന ക്ലിക്ക് റൈറ്റ്‌സ് 2013 എന്ന ഫോട്ടോജേര്‍ണലിസം മത്സരവുമായി പ്രമുഖ ടെലികോം സേവനദാതാവായ എംടിഎസ് സഹകരിക്കും. വിവിധ കാരണങ്ങളാല്‍ സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ ആ സമയത്ത് എന്തു ചെയ്യുന്നു എന്നറിയാനായി നടത്തുന്ന ഈ മത്സരത്തിന്റെ വിശദവിവരങ്ങള്‍ തങ്ങളുടെ 1.1 കോടി വരിക്കാരെ അറിയിച്ചുകൊണ്ടാണ് എംടിഎസ് ഈ മത്സരവുമായി സഹകരിക്കുന്നത്. സ്‌കൂള്‍ സമയത്ത് ബാലവേല ഉള്‍പ്പെടെയുള്ളവയില്‍ ഏര്‍പ്പെട്ടുകൊണ്ട് മറ്റിടങ്ങളില്‍ കാണപ്പെടുന്ന കുട്ടികളുടെ […]

സ്വര്‍ണ്ണവില കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 21,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,625 രൂപയിലെത്തി. വ്യാഴാഴ്ചയും സ്വര്‍ണ്ണവിലയില്‍ ഇടിവ് സംഭവിച്ചിരുന്നു. ഏതാണ്ട് 380 രൂപയുടെ കുറവാണ് ഇന്നലെ രണ്ട് തവണയായി സ്വര്‍ണ്ണവില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നു ദിവസം വില ഉയര്‍ന്നതിന് ശേഷമാണ് വില നേരിയ നിരക്കില്‍ ഇടിഞ്ഞിരിക്കുന്നത്. ജൂലൈ തുടക്കത്തില്‍ പവന് 19400 രൂപ നിരക്കിലാണ് സ്വര്‍ണവ്യാപാരം […]

എല്‍ജിയുടെ ഓണം ഓഫര്‍ ഇന്ന് മുതല്‍; 2 ലക്ഷം സമ്മാനങ്ങള്‍

എല്‍ജിയുടെ ഓണം ഓഫര്‍ ഇന്ന് മുതല്‍; 2 ലക്ഷം സമ്മാനങ്ങള്‍

കൊച്ചി : എല്‍ജി ഇലക്‌ട്രോണിക്‌സിന്റെ ഓണം വില്‍പനയ്ക്ക്  തുടക്കം. ‘ഒന്നാമന്റെ ഓണാഘോഷങ്ങള്‍’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഓണം ഓഫര്‍ സെപ്തംബര്‍ 20വരെ നീളും. എല്‍ഇഡി ടിവി, റഫ്രിജറേറ്ററുകള്‍, വാഷിങ്‌മെഷീനുകള്‍, ഓഡിയോ സിസ്റ്റംസ് എന്നിവ അടക്കം രണ്ട് ലക്ഷത്തിലേറെ സമ്മാനങ്ങളാണ് ഈ കാലയളവില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് എല്‍ജി ഇന്ത്യ വില്‍പന വിഭാഗം തലവന്‍ സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. ഓരോ എല്‍ജി ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴും ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡില്‍ ലഭിക്കുന്ന സമ്മാനം ഏതാണെന്ന് കാണിച്ചിരിക്കും. ഈ ഓണം സീസണില്‍ 360 […]

സാംസങിന്റെ വര്‍ണവിസ്മയം ഇന്ന് മുതല്‍:250 കോടി ലക്ഷ്യം

സാംസങിന്റെ വര്‍ണവിസ്മയം ഇന്ന് മുതല്‍:250 കോടി ലക്ഷ്യം

കൊച്ചി: ഡിജിറ്റല്‍ സാങ്കേതികരംഗത്തെ മുന്‍നിരക്കാരായ സാംസങ് ഇലക്ട്രോണിക്‌സ് ഓണത്തിന് ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍ വിഭാഗങ്ങളിലായി പുതിയ മൂന്ന് നൂതന പ്രീമിയം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. അള്‍ട്രാ ഹൈ ഡെഫനിഷന്‍ (യുഎച്ച്ഡി) ടിവി – 85എസ്9, പ്രീമിയം സൈഡ് ബൈ സൈഡ് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര്‍ – ടി9000, ഫ്‌ളോര്‍ സ്റ്റാന്‍ഡിംഗ് എയര്‍ കണ്ടീഷണര്‍ – ക്യൂ9000 എന്നീ ഉത്പന്നങ്ങളാണ് ‘വര്‍ണവിസ്മയം’ ഓണം കണ്‍സ്യൂമര്‍ പ്രമോഷനു പുറമെ ഓണത്തിനായി സാംസങ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. വര്‍ണവിസ്മയത്തിന്റെ ഭാഗമായി ഓരോ സാംസങ് […]

1 101 102 103