ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ പ്രവര്‍ത്തനമാരംഭിച്ചു

ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി : എബിആര്‍ ഫൗണ്ടേഷന്റെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍ ഇന്നോവേഷന്‍ (ആസാദി) എക്‌സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു പള്ളിമുക്കിലെ തോംസണ്‍ ചേംബേഴ്‌സില്‍ ഉദ്ഘാടനം ചെയ്തു. എംജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ‘ആസാദി’യിലെ ബാച്ചിലര്‍ ഓഫ് ആര്‍ക്കിറ്റെക്റ്റ് (ബി ആര്‍ക്) വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലനമാണ് ലഭിക്കുക. 40 വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചിലുള്ളത്. 14,000 ചതുരശ്ര അടി സ്ഥലത്ത് എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് ‘ആസാദി’  പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിനകം 42,000 […]

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌. ഡോളറിനെതിരെ 64.11 രൂപയാണ്‌ ഇന്നത്തെ മൂല്യം. തിങ്കളാഴ്‌ച്ചത്തെ 62.22 എന്ന നിരക്കായിരുന്നു ഇതിനു മുമ്പുണ്ടായിരുന്ന വലിയ തകര്‍ച്ച. രൂപയുടെ മൂല്യതകര്‍ച്ച ഓഹരി വിപണിയേയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സും നിഫ്‌റ്റിയും മോശപ്പെട്ട തുടക്കമാണ്‌ രേഖപ്പെടുത്തിയത്‌. സെന്‍സെക്‌സ്‌ 300 പോയിന്റ്‌ നഷ്ടത്തിലും നിഫ്‌റ്റി 62 പോയിന്റ്‌ നഷ്ടത്തിലുമാണ്‌. വിദേശനാണ്യ വിപണിയില്‍ ഡോളറിന്‌ വില ഉയര്‍ന്നതാണ്‌ രൂപയുടെ വിലയിടിവിന്‌ കാരണം. തിങ്കളാഴ്‌ച്ച 63.14 രൂപ നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ചൊവ്വാഴ്‌ച്ച തുടക്കത്തില്‍ തന്നെ 64 […]

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്‌

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്‌

സ്വര്‍ണവില പവന്‌ 320 രൂപ വര്‍ധിച്ച്‌ 23,360 രൂപയായി. ഗ്രാമിന്‌ 40 രൂപ വര്‍ധിച്ച്‌ 2,920 രൂപയായി. കഴിഞ്ഞ നാല്‌ ദിവസത്തിനുള്ളില്‍ പവന്‌ ആയിരത്തിലധികം രൂപയുടെ വര്‍ധനവാണ്‌ സ്വര്‍ണവിലയില്‍ ഉണ്ടായത്‌. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ്‌ സ്വര്‍ണവില ഉയരാന്‍ കാരണം. ഡോളറൊന്നിന്‌ 62.40 എന്ന നിരക്കില്‍ റെക്കോര്‍ഡ്‌ ഇടിവാണ്‌ ഇന്ന്‌ രൂപയ്‌ക്ക്‌ ഉണ്ടായിരിക്കുന്നത്‌. രണ്ട്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ സ്വര്‍ണവിലയില്‍ 400 രൂപയുടെ വര്‍ധനവ്‌ ഉണ്ടായിരുന്നു. സ്വര്‍ണവിലയില്‍ പതിമൂന്നാം തീയ്യതി 520 രൂപയുടെയും പതിനാറാം തീയ്യതി 440 രൂപയുടെയും വര്‍ധനവ്‌ […]

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌ തുടരുന്നു. വാരാദ്യ വ്യാപാരത്തില്‍ തിങ്കളാഴ്‌ച യുഎസ്‌ ഡോളറിനിതിരെ രൂപ ഒരു ശതമാനം ഇടിഞ്ഞ്‌ 62 രൂപ 38 പൈസ എന്ന നിരക്കിലെത്തി. ഡോളറിനെതിരെ നേരത്തെ രേഖപ്പെടുത്തിയ 62. രൂപ 03 പൈസയെന്ന റെക്കോര്‍ഡാണ്‌ ഇന്ന്‌ മറികടന്നത്‌. വെള്ളിയാഴ്‌ചയാണ്‌ രൂപ 62.03 എന്ന നിലവാരത്തിലേക്ക്‌ താണത്‌. പിന്നീട്‌ നേരിയ തിരിച്ചുവരവ്‌ നടത്തി ഡോളറിനെതിരെ 61 രൂപ 65 പൈസയെന്ന നിരക്കിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. രൂപയുടെ മൂല്യമിടിവ്‌ തടയാന്‍ റിസര്‍വ്‌ ബാങ്ക്‌ നടപടികള്‍ […]

സ്വര്‍ണ വില വര്‍ധിച്ചു

സ്വര്‍ണ വില വര്‍ധിച്ചു

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി. സ്വര്‍ണം പവന്‌ 400 രൂപ കൂടി 23,040 രൂപയായി. ഗ്രാമിന്‌ 50 രൂപ കൂടി 2880 രൂപയായി. ഇന്നലെ പവന്‌ 440 രൂപ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ ഓഹരി വിപണിയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവും സ്വര്‍ണത്തില്‍ നിക്ഷേപമിറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതാണ്‌ സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടാകാന്‍ കാരണം.

മൊബൈല്‍ നിരക്കുകള്‍ കൂടും

മൊബൈല്‍ നിരക്കുകള്‍ കൂടും

മൊബൈല്‍ഫോണ്‍ നിരക്കുകള്‍ വര്‍ധിച്ചേക്കുമെന്ന് സൂചന. വിവിധ ഘട്ടങ്ങളിലായി മിനിറ്റിന് 6 പൈസ മുതല്‍ 10 പൈസ വരെയുടെ വര്‍ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ 60 പൈസ മുതല്‍ 70 പൈസ വരെയുള്ള നിരക്ക് 70 മുതല്‍ 80 പൈസ വരെയായി ഉയര്‍ത്താനാണ് നീക്കം. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നാല് ശതമാനം വരെ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.    

ബിസ്മിയുടെ എട്ടാമത്തെ ഷോറൂം കളമശ്ശേരിയില്‍

ബിസ്മിയുടെ എട്ടാമത്തെ ഷോറൂം കളമശ്ശേരിയില്‍

കേരളത്തിലെ ഗൃഹോപകരണ വിതരണക്കാരും ഇന്ത്യയിലെ  ഹോം അപ്ലയന്‍സ് ഗ്രൂപ്പുമായ ബിസ്മിയുടെ എട്ടാമത്തെ ഷോറും കളമശ്ശേരിയില്‍ ടി വിഎസ് ജംഗ്ഷനില്‍ നാളെ 11 ന് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. എല്ലാ പ്രമുഖ ഹോം അപ്ലയന്‍സിസ്  കമ്പനികളുടെ  അന്തരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. മുപ്പതിനായിരം സ്വ.ഫീറ്റിലേറെ  വിസ്തീര്‍ണ്ണമുള്ള സൗത്ത് ഇന്ത്യയിലെ തന്നെ  ഏറ്റവും വലിയഹോം അപ്ലയന്‍സ് ഷോറുമായ ഇവിടെ ബേസ്‌മെന്റ് ഫ്‌ളോറില്‍ പതിനയ്യായിരം ചതുരശ്ര അടിയില്‍ ക്രോക്കറി &കിച്ചന്‍ വെയറുകളുടെയും കേരളത്തിലെ തന്നെ ഏറ്റവും വലിയ […]

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്‌. പവന്‌ 440 രൂപയാണ്‌ വര്‍ധിച്ചു.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‌ 22, 640 രൂപയായി . ഗ്രാമിന്‌ 55 രൂപയുടെ വര്‍ധനവ്‌ ആണ്‌ ഉണ്ടായത്‌. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,830 രൂപയായി. പതിമൂന്നാം തീയ്യതി സ്വര്‍ണവിലയില്‍ 520 രൂപയുടെ വര്‍ധനവ്‌ ഉണ്ടായിരുന്നു. അതിനു ശേഷം മൂന്നു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യത്തിലേക്കുള്ള സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7 ശതമാനത്തില്‍ നിന്നും 9 ശതമാനമാക്കി കൂട്ടാന്‍ […]

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു;വില വര്‍ധിക്കും

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു;വില വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്തിലേക്കുള്ള സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചു. എട്ടു ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വര്‍ണത്തോടൊപ്പം സ്വര്‍ണക്കട്ടി, വെള്ളി, പ്ലാറ്റിനം എന്നിവയുടെ തീരുവയും ഉയര്‍ത്തിയിട്ടുണ്ട്.എട്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത്. ഏഴു ശതമാനമായിരുന്ന സ്വര്‍ണക്കട്ടിയുടെ ഇറക്കുമതി തീരുവ ഒന്‍പത് ശതമാനമായും ആറു ശതമാനമായിരുന്ന വെള്ളിയുടേത് പത്ത് ശതമാനവുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്ലാറ്റിനത്തിന്റേത് എട്ടില്‍ നിന്ന് പത്തു ശതമാനമായും വര്‍ധിപ്പിച്ചു.ഇറക്കുമതി തീരുവ ഉയര്‍ത്തിയ സാഹചര്യത്തില്‍ വിപണിയില്‍ […]

സ്വര്‍ണ വില വര്‍ധിച്ചു

സ്വര്‍ണ വില വര്‍ധിച്ചു

സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന്‌ 520 രൂപ കൂടി 22,000 രൂപയായി. ഗ്രാമിന്‌ 65 രൂപ കൂടി 2750 രൂപയായി.രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിക്കുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചതാണ്‌ സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്‌. വ്യാപാരക്കമ്മി പിടിച്ചുനിര്‍ത്താന്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുമെന്ന്‌ ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.