പദ്മഭൂഷണ്‍ എ. .രാമചന്ദ്രന്റെ കലാപ്രദര്‍ശനം 11 മുതല്‍

പദ്മഭൂഷണ്‍ എ.  .രാമചന്ദ്രന്റെ കലാപ്രദര്‍ശനം 11 മുതല്‍

കൊച്ചി: ലോകപ്രശസ്ത ചിത്ര-ശില്‍പകാരന്‍ എ.രാമചന്ദ്രന്റെ കലാപ്രദര്‍ശനത്തിന് സ്വദേശം ആദ്യമായി ആതിഥ്യം വഹിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്‍ുകൊണ്‍് അദ്ദേഹം പൂര്‍ത്തിയാക്കിയ സൃഷ്ടികളില്‍ 100 എണ്ണമാണ് കൊച്ചിയില്‍ ഞായറാഴ്ച മുതല്‍ രണ്‍ാഴ്ചക്കാലം പ്രദര്‍ശനത്തിനു വയ്ക്കുന്നത്. കലാഭ്യാസനത്തിനായി അദ്ദേഹം കേരളം വിട്ട് 56 വര്‍ഷത്തിനുശേഷം, രാമചന്ദ്രന്റെ മിനി റെട്രോസ്‌പെക്ടീവ് എന്നു വിശേഷിപ്പിക്കാവുന്ന രീതിയില്‍ കേരളത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നത് ന്യൂഡല്‍ഹിയിലെ വദേര ആര്‍ട്ട് ഗ്യാലറി (വിഎജി) ആണ്. മലയാളിയായ കലാചരിത്രകാരന്‍ പ്രൊഫ. ആര്‍.ശിവകുമാര്‍ ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തില്‍ രാമചന്ദ്രന്റെ 38 ജലച്ചായചിത്രങ്ങളും കൊത്തുപണി […]

ചെറുകിട വ്യാപാരികള്‍ക്ക് എച്ച് പിയുടെ പുതിയ പ്രൊലയന്റ് സെര്‍വര്‍

ചെറുകിട വ്യാപാരികള്‍ക്ക് എച്ച് പിയുടെ പുതിയ പ്രൊലയന്റ് സെര്‍വര്‍

കൊച്ചി: ചെറുകിട ഇടത്തരം വ്യാപാരികള്‍ക്കു വേണ്ടിയുള്ള പുതിയ പ്രൊലയന്റ് സെര്‍വര്‍ എച്ച് പി വിപണിയില്‍ ഇറക്കി.  വ്യാപാരികളുടെ ഐടി ഇന്‍ഫ്രാ സ്ട്രക്ചര്‍ മാനേജ്‌മെന്റ്, മെയ്ന്റനന്‍സ് എന്നിവ ലഘുകരിച്ചുകൊണ്ട് വ്യാപാര ഫലം ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ സെര്‍വര്‍.റീട്ടെയ്ല്‍ സ്റ്റോറുകള്‍, ക്ലിനിക്കുകള്‍, റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ എന്നിവയ്ക്കുള്ള വ്യാപാരത്തെ ശക്തിപ്പെടുത്താനുതകുന്ന ചെലവുകുറഞ്ഞ സെര്‍വര്‍ ആണിത്.പരിമിതമായ തൊഴിലാളികള്‍, കുറഞ്ഞ സാമ്പത്തികം എന്നിവ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന വെല്ലുവിളികളാണ്. ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനോ വ്യാപാരാവശ്യങ്ങള്‍ നേരിടാനോ ഇതുമൂലം കഴിയാതെ […]

രവി പിള്ള കോഴിക്കോട് ഹോട്ടല്‍ ആരംഭിക്കുന്നു

രവി പിള്ള കോഴിക്കോട് ഹോട്ടല്‍ ആരംഭിക്കുന്നു

കോഴിക്കോട്: പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള കോഴിക്കോട് ഹോട്ടല്‍ ആരംഭിക്കുന്നു. എട്ട് മാസത്തിനകം മാവൂര്‍ റോഡിലാണ് രവി പിള്ളയുടെ പുതിയ ഹോട്ടല്‍ വരുന്നത്.100 കോടി രൂപ മുതല്‍മുടക്കില്‍ 75 മുറികളുള്ള ഹോട്ടലാണ് പണിയുന്നത്.  റാവിസ് വെല്‍കം എന്നോ റാവിസ് ഫോര്‍ച്യൂണ്‍ എന്നോ ആയിരിക്കും ഹോട്ടലിന്റെ പേര്. ഗള്‍ഫിലും പുതിയ മൂന്ന് ഹോട്ടലുകള്‍ രവി പിള്ള വിഭാവനം ചെയ്യുന്നുണ്ട്. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ നാല് ഹോട്ടലുകളുടെയും ദുബായിലെ രണ്ട് ഹോട്ടലുകളുടെയും നടത്തിപ്പ് ചുമതല ഐടിസിക്കാണ്. തന്റെ […]

ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഒാഫ് ഫാര്‍മസിക്ക് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരം ലഭിച്ചു

കൊച്ചി:കണ്‍സ്യൂമര്‍ഫെഡ് തൃശൂരില്‍ ആരംഭിക്കുന്ന ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫാര്‍മസിക്ക് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരം ലഭിച്ചു. 2013-14 അധ്യയന വര്‍ഷംതന്നെ ഇവിടെ ക്ലാസുകള്‍ തുടങ്ങാനാണു പദ്ധതി. അറുപത് സീറ്റുകളുള്ള ഡി.ഫാം കോഴ്‌സാണു തുടക്കത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടാകുക. കേച്ചേരിയില്‍ കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയിട്ടുള്ള പ്രിയദര്‍ശിനി സഹകരണ ആശുപത്രിയുടെ മന്ദിരത്തിലാണ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതെന്നു കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് അഡ്വ. ജോയി തോമസ്, എംഡി ഡോ. റിജി ജി. നായര്‍ എന്നിവര്‍ അറിയിച്ചു.നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനുള്ള പ്രധാന തടസം ഡി.ഫാം യോഗ്യതയുള്ള […]

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 160 രൂപ കുറഞ്ഞ് പവന് 20.800 രൂപയെന്ന നിരക്കിലാണ് വിപണിയില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,600 രൂപയായി. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില ഇടിവ് നേരിടുകയാണ്. മൂന്നു ദിവസം കൊണ്ട് പവന് 440 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരുമാസത്തിനിടെ പവന്‍വിലയില്‍ 2,320 രൂപ വര്‍ധിച്ചിരുന്നു. പവന് കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 19,200 […]

റബ്‌കോയ്ക്കു സഹകരണ മന്ത്രിയില്‍നിന്നു ലഭിക്കുന്നത് ഒരു ഭരണത്തിലും കിട്ടാത്ത സഹകരണം: ഇ. നാരായണന്‍

റബ്‌കോയ്ക്കു സഹകരണ മന്ത്രിയില്‍നിന്നു ലഭിക്കുന്നത് ഒരു ഭരണത്തിലും കിട്ടാത്ത സഹകരണം: ഇ. നാരായണന്‍

കണ്ണൂര്‍: സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനില്‍നിന്ന് ഒരു ഭരണത്തിലും കിട്ടാത്ത സഹകരണമാണു റബ്‌കോയ്ക്കു ലഭിക്കുന്നതെന്നു ചെയര്‍മാന്‍ ഇ. നാരായണന്‍. നേരത്തെ റബ്‌കോയുടെ വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ച മന്ത്രി സ്വന്തം പാര്‍ട്ടിക്കാരോടുപോലും റബ്‌കോയെ സഹായിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും നാരായണന്‍ പറഞ്ഞു. കണ്ണൂരിലെ റബ്‌കോ ആസ്ഥാനത്തു പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത മ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവമാണു റബ്‌കോ നേരിടുന്ന പ്രധാന പ്രതിസന്ധി. 2012-13 വര്‍ഷം ആകെ 91 കോടിയുടെ വില്പനയാണു നടന്നത്.ഈ […]

സ്വര്‍ണ്ണവിലയില്‍ കുറവ്

സ്വര്‍ണ്ണവിലയില്‍ കുറവ്

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും കുറവ്. ചൊവ്വാഴ്ച പവന്മേല്‍ 200 രൂപ ഇടിഞ്ഞ് 20960 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2620 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ സംഭവിച്ച ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയര്‍ന്നതിന് ശേഷമാണ് വില നേരിയ നിരക്കില്‍ ഇടിഞ്ഞിരിക്കുന്നത്. ജൂലൈ തുടക്കത്തില്‍ പവന് 19400 രൂപ നിരക്കിലാണ് സ്വര്‍ണവ്യാപാരം തുടങ്ങിയത്.    

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

മുംബൈ: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 61.40 എന്ന നിലയിലെത്തി. ഇന്നലെ 60.88 രൂപയായിരുന്നു രൂപയുടെ മൂല്യം. രൂപയുടെ മൂല്യം സമീപ കാലത്തെ ഏറ്റവും വലിയ തകര്‍ച്ചയിലായ സ്ഥിതിക്ക് റിസര്‍വ് ബാങ്ക് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനിടയുണ്ട്. കഴിഞ്ഞ ജൂലൈ എട്ടിന് ഡോളറിന്  61.21 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു.ബാങ്കുകളുടെ പണലഭ്യത കുറയ്ക്കുന്നതടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രൂപയുടെ വിനിമയ മൂല്യം 60ന് താഴെയായിരുന്നു.

തനിഷ്കിന്റെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്ക്കൗണ്ട്

തനിഷ്കിന്റെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്ക്കൗണ്ട്

കൊച്ചി: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക് ഡയമണ്ട് ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്ക്കൗണ്ട് ഓഫര്‍ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 8 വരെ തനിഷ്ക് സ്റ്റോറുകളില്‍നിന്നും പ്രത്യേക ഓഫറിലൂടെ എല്ലാ ഡയമണ്ട് ആഭരണങ്ങള്‍ക്കും 15 ശതമാനം ഡിസ്ക്കൗണ്ട് നേടാം. കൂടാതെ രണ്ടു ലക്ഷം രൂപയുടെയോ അതില്‍ കൂടുതലോ വിലയ്ക്കുള്ള ഒരു ഡയമണ്ട് ആഭരണം വാങ്ങുമ്പോള്‍ 20 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭിക്കും. സ്റ്റഡഡ് സോളിറ്റേഴ്‌സ്, പ്ലാറ്റിനം, കളര്‍ സ്റ്റോര്‍ ജ്വല്ലറി എന്നിവയ്‌ക്കെല്ലാം ആകര്‍ഷമായ മറ്റ് ഓഫറുകളുണ്ട്. ഈ ഡയമണ്ട് ആക്ടിവേഷന്‍ ഓഫര്‍ […]

പെരുന്നാള്‍ ആഘോഷവേളയില്‍ വിസ്മയ കാഴ്ചകളൊരുക്കി വണ്ടര്‍ലാ കൊച്ചിയില്‍

പെരുന്നാള്‍ ആഘോഷവേളയില്‍ വിസ്മയ കാഴ്ചകളൊരുക്കി വണ്ടര്‍ലാ കൊച്ചിയില്‍

കൊച്ചി: ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ, ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് 2013 ആഗസ്റ്റ് 9 മുതല്‍ 13 വരെ സന്ദര്‍ശകര്‍ക്കായി കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചകളും, കൈ നിറയെ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ഉത്സവദിനങ്ങള്‍ക്ക് ആവേശത്തിന്റെ ലഹരി പകരുവാന്‍ ഫണ്‍-ഓണ്‍-വീല്‍സ്, ഭക്ഷ്യമേള, ബാന്‍ഡ് മേളം, ശിങ്കാരി മേളം, പട്ടുറുമ്മാല്‍ ടീം അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകള്‍, സ്റ്റേജ് പ്രോഗ്രാമുകള്‍, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസ്വാദകര്‍ക്കായി വണ്ടര്‍ലാ ഒരുക്കിയിരിക്കുന്നത്.ദിവസേന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കും, കുസൃതി ചോദ്യങ്ങള്‍ക്കും കടങ്കഥകള്‍ക്കും ശരിയുത്തരം നല്‍കുന്നവര്‍ക്കും ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ […]