ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇത് വിനിമയ വിപണിയ്ക്ക് ആശ്വാസമായി. രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസയായിരുന്നു ഉയര്‍ന്നിരുന്നത്. അപ്പോൾ 73.30 ആയിരുന്ന വിനിമയ നിരക്ക് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 73.37 രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 73.47 ആയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രകടമായ ഉണര്‍വ്വാണ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും […]

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ; മൂല്യം വീണ്ടും ഇടിഞ്ഞു

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ; മൂല്യം വീണ്ടും ഇടിഞ്ഞു

  മുംബൈ:  രൂപ വീണ്ടും തകര്‍ച്ചയില്‍. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപ ഇത്തവണ നേരിട്ടത്. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളര്‍ ആയി ഉയര്‍ന്നതാണു രൂപയ്ക്കു തിരിച്ചടിയായത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാല്‍ ഉച്ചയായതോടെ രൂപ കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ […]

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കൂടി

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില കൂടി

എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ 70 പൈസയും ഡീസലിന് 79 രൂപ 42 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 84 രൂപ 58 പൈസയും ഡീസല്‍ വില 78 രൂപ 38 പൈസയുമാണ്.

കുറച്ചതിന് പിന്നാലെ വീണ്ടും വര്‍ധന; പെട്രോളിന് 19 പൈസയും ഡീസലിന് 30 പൈസയും കൂടി

കുറച്ചതിന് പിന്നാലെ വീണ്ടും വര്‍ധന; പെട്രോളിന് 19 പൈസയും ഡീസലിന് 30 പൈസയും കൂടി

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെയും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ 19 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡീസലിന് 30 പൈസയും ഉയര്‍ന്നു. ഇതോടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 83രൂപ 54 പൈസയും 76 രൂപ 92 പൈസയുമായി. പ്രാദേശിക തലത്തില്‍ വീണ്ടും വില ഉയരും. കോഴിക്കോട് പെട്രോള്‍ വില 18 പൈസ വര്‍ധിച്ച് 83 രൂപ 91 പൈസയായി. ഡീസല്‍വില 29 രൂപ ഉയര്‍ന്ന്  77.28 രൂപയായി. […]

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 73.26 രൂപയിലെത്തി

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 73.26 രൂപയിലെത്തി

  ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.23 രൂപയായി. അതേസമയം, യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 20 രൂപയ്ക്ക് മുകളിലായി. ക്രൂഡ് വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ആഗോളവിപണിയില്‍ 85 ഡോളറിനരികെയാണ് ക്രൂഡ് വില. രൂപയുടെ മൂല്യം ഉയരുന്നതും താഴുന്നതും എങ്ങനെ? രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ നാണയവുമായി ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാണയത്തിന്റെ വില […]

രണ്ടാം ദിവസവും വര്‍ദ്ധിച്ച് ഇന്ധന വില

രണ്ടാം ദിവസവും വര്‍ദ്ധിച്ച് ഇന്ധന വില

ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 22പൈസയും, ഡീസലിന് 19പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇന്നലെയും ഇന്ധന വില വര്‍ദ്ധിച്ചിരുന്നു. പെട്രോളിന് 14പൈസയും ഡീസലിന് 12പൈസയുമാണ് ഇന്നലെ വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86.64രൂപയാണ്, ഡീസലിന് 79..71രൂപയും. കോഴിക്കോട്ട് ഇത് യഥാക്രമം 85.46രൂപയും 78.71രൂപയുമാണ്.

ഇറക്കുമതി തീരുവയില്‍ വര്‍ധനവുമായി കേന്ദ്രം; വിമാന ഇന്ധനത്തിന് അഞ്ച് ശതമാനം നികുതി; ഫ്രിഡ്ജിനും എസിക്കും പൊള്ളുന്ന വില

ഇറക്കുമതി തീരുവയില്‍ വര്‍ധനവുമായി കേന്ദ്രം; വിമാന ഇന്ധനത്തിന് അഞ്ച് ശതമാനം നികുതി; ഫ്രിഡ്ജിനും എസിക്കും പൊള്ളുന്ന വില

  ന്യൂഡല്‍ഹി: വിമാന ഇന്ധനം അടക്കമുള്ള വസ്തുവകകളുടെ ഇറക്കുമതി തീരുവയില്‍ വര്‍ധനവുമായി കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 26 മുതല്‍ തീരുമാനം നിലവില്‍ വരും. പല വസ്തുക്കളുടെയും നികുതി ഇരട്ടിയാക്കിയിട്ടുണ്ട്. ഇത് മൂലം വന്‍ വിലക്കയറ്റമാണ് ഇന്ത്യ നേരിടാന്‍ പോകുന്നത്. വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതു വിമാനയാത്രാ ചെലവും വര്‍ധിപ്പിക്കും. 2017-18 സാമ്പത്തിക വര്‍ഷം, 86,000 കോടി രൂപയുടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി കൂട്ടിയിരിക്കുന്നത്. അനാവശ്യമായ ഇറക്കുമതി കുറയ്ക്കുകയും വിദേശനാണ്യക്കമ്മി നിയന്ത്രിക്കുകയുമാണു […]

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ ജിഎസ്ടിക്കുമേല്‍ സെസ് ചുമത്തി പണം കണ്ടെത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ ജിഎസ്ടിക്കുമേല്‍ സെസ് ചുമത്തി പണം കണ്ടെത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ ജിഎസ്ടിക്കുമേല്‍ സെസ് ചുമത്തി പണം കണ്ടെത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍. 28ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കും. ചില ഉത്പന്നങ്ങള്‍ക്കുമേല്‍ മാത്രം (ഉദാ: പുകയില) നിശ്ചിതകാലത്തേക്ക് ‘ദുരിതാശ്വാസ സെസ്’ ചുമത്തി കേരളത്തെ സഹായിക്കാമെന്നാണ് ധാരണ. ഇതിന് മറ്റുസംസ്ഥാനങ്ങളുടെ സമ്മതം വേണമെന്നതിനാലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിവിധ വകുപ്പുസെക്രട്ടറിമാര്‍ എന്നിവരുമായി മന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. […]

സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു

സംസ്ഥാനത്ത് ഇന്ധനവില  കുതിക്കുന്നു

  തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 10 പൈസ വീതമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 85.53 രൂപയാണ് വില. ഡീസലിന് 79.07 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.03 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 84.40 രൂപയിലും ഡീസലിന് 77.93 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സാംസ്കാരിക നഗരത്തിൽ പെട്രോളിന് 84.61 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തൃശൂരിൽ ഡീസലിന് 78.11 രൂപയുമായി. രാജ്യാന്തര വിപണിയിൽ എണ്ണവില […]

ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു

ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചു

  തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി