രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു: 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു: 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ യു.എസ് ഡോളറിനെതിരെ 56 പൈസയുടെ ഇടിവ്. ഇതോടെ രൂപയുടെ മൂല്യം ഡോളറിന് 68.07 രൂപയായി. 16 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിപ്പോള്‍. ജനുവരി 2017 നാണ് ഇതിനു മുന്‍പ് ഇത്രയും താഴ്ചയുണ്ടായത്. തിങ്കളാഴ്ച വരെ രൂപയുടെ മുല്യം ഡോളറിന് 67.51 രൂപയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ഓഹരി സൂചിക കൂടി ഇടിഞ്ഞിരുന്നു. ഇതു കൂടാതെയാണ് രൂപയുടെ മൂല്യവും ഇടിഞ്ഞുതാണത്. ഇന്ന് ഒരു ഘട്ടത്തില്‍ 68.13 വരെയായി രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.

കര്‍ണാടകയിലെ ബിജെപി മുന്നേറ്റത്തില്‍ ഓഹരി വിപണയില്‍ നേട്ടം

കര്‍ണാടകയിലെ ബിജെപി മുന്നേറ്റത്തില്‍ ഓഹരി വിപണയില്‍ നേട്ടം

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തുടരുന്നതിനിടെ ഓഹരിവിപണയില്‍ നേട്ടം. സെന്‍സെക്‌സ് 2015 പോയിന്റ് ഉയര്‍ന്ന് 35762ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 10858ലുമെത്തി. ബിഎസ്ഇയില്‍ മിക്ക സെക്ടറുകളും നേട്ടത്തിലാണ്. എന്നാല്‍ എന്‍എസ്ഇയില്‍ ഓട്ടോ സെക്ടര്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്പിസിഎല്‍, ടാറ്റാ മൊട്ടോഴ്‌സ്, സിപ്ല, ഭാരതി ഇന്‍ഫ്രാടെല്‍, […]

ഇന്ധനവില വീണ്ടും വര്‍ധിച്ചു

ഇന്ധനവില വീണ്ടും വര്‍ധിച്ചു

  ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 24 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് 79.01 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.05 രൂപയും.

39 രൂപയ്ക്ക് പരിധിയില്ലാത്ത ഓഫറുമായി ബിഎസ്എൻഎൽ

39 രൂപയ്ക്ക് പരിധിയില്ലാത്ത ഓഫറുമായി ബിഎസ്എൻഎൽ

39 രൂപയ്ക്ക് പരിധിയില്ലാത്ത ഓഫർ അവതരിപ്പിച്ച് ബിഎസ്എൻഎൽ. രാജ്യത്തെവിടെയുമുള്ള ബിഎസ്എൻഎൽ ഫോണുകളിലേക്ക് പരിധികളില്ലാതെയും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് ദിവസം 200 മിനുറ്റും വിളിക്കാമെന്നതാണ് ഓഫറിന്റെ പ്രധാന ആകർഷണം. പ്രതിദിനം 100 എസ്എംഎസും ഈ ഓഫറിലുണ്ടാകും. പത്ത് ദിവസമാണ് ഓഫറിന്റെ കാലാവധി. ഈമാസം 15 മുതൽ നിലവിലുള്ള 39 രൂപയുടെ ഓഫറിന് പകരമായിട്ടാവും പുതിയ ഓഫറെത്തുക. ഡൽഹി, മുംബൈ സർക്കിളുകൾക്ക് പുറത്തുള്ള പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക.

കോഴിയിറച്ചി വില കുതിക്കുന്നു; 200 കടക്കുമെന്ന് വ്യാപാരികള്‍

കോഴിയിറച്ചി വില കുതിക്കുന്നു; 200 കടക്കുമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു. സംസ്ഥാനത്ത് കോഴിയിറച്ചി വില കിലോഗ്രാമിന് 200 രൂപ കടക്കുമെന്ന സ്ഥിതിയാണ്. കനത്ത ചൂടും ജലദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും കുതിയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ആഴ്ചകള്‍ക്ക്മുന്‍പ് 65 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ വില 140ലേക്ക് കുതിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും 200 രൂപയില്‍ എത്താമെന്ന് വ്യാപാരികള്‍ പറയുന്നു. […]

ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം

ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം

ഇന്ത്യയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച ഫ്‌ലിപ്കാര്‍ട്ടിന്റെ മുഖ്യ ഓഹരികള്‍ അമേരിക്ക കേന്ദ്രമായ ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനി വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫഌപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 20 ബില്യണ്‍ ഡോളറിനാണ്(ഏകദേശം 101017 കോടി രൂപ്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടൈല്‍ മാര്‍ക്കറ്റായ ഫ്‌ലിപ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരിയും വാങ്ങുന്ന വിവരം നേരത്തെ വാള്‍മാര്‍ട്ട് അറിയിച്ചിരുന്നെങ്കിലും ഇന്ന് ഔദ്യോഗികമായി […]

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു

കൊച്ചി: രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് കൂടുതലായി ഡോളര്‍ വേണ്ടിവരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു.ഡോളറിന് 67.13 രൂപയാണ് ഇന്നലത്തെ വിദേശനാണ്യ വിനിമയ വിപണിയിലെ നിരക്ക്. 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. ഇന്നലെ മാത്രമുണ്ടായത് 26 പൈസയുടെ ഇടിവാണ്. ഓഹരി വിപണിയില്‍നിന്നു വിദേശ ധനസ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം വിറ്റൊഴിയുന്നതും രൂപയ്ക്ക് ആഘാതമാകുന്നു. ഏപ്രിലില്‍ മാത്രം 15500 കോടി രൂപ ഇങ്ങനെ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. ഇക്കൊല്ലം ഇതുവരെ രൂപയുടെ […]

രൂപയുടെ മൂല്യം ഇടിഞ്ഞു; ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

രൂപയുടെ മൂല്യം ഇടിഞ്ഞു; ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഒരു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തിനടുത്തെത്തി. ഇന്നത്തെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 67.07 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 പെബ്രുവരിക്ക് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴ്ന്ന നിലവാരത്തിലെത്തുന്നത്.

സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വ്വകാലറെക്കോര്‍ഡില്‍; പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വ്വകാലറെക്കോര്‍ഡില്‍; പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു

  തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ഇന്നും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 78 രൂപ 61 പൈസ, ഡീസല്‍ ലിറ്ററിന് 71 രൂപ 52 പൈസ. പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. ഇന്നലെ പെട്രോളിന് 78.47 രൂപയും ഡീസൽ 71.33 രൂപയുമായിരുന്നു. ബംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ മുംബൈയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. ഒരു ലീറ്റര്‍ പെട്രോളിന് എണ്‍പത്തിരണ്ടു രൂപ മുപ്പത്തഞ്ചുപൈസയാണ് […]

ക്രൂഡ് ഓയിൽ വില മൂന്നു വര്‍ഷത്തെ ഉയരത്തിൽ

ക്രൂഡ് ഓയിൽ വില മൂന്നു വര്‍ഷത്തെ ഉയരത്തിൽ

  മുംബൈ: ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്നു വ‍ര്‍ഷത്തെ ഉയരത്തിൽ. സൗദി സപ്ലൈ കുറച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വില പൊടുന്നനെ കുതിച്ചത്. നിലവിൽ ബാരലിന് 74 ഡോളറാണ് ക്രൂഡ് ഓയിൽ വില. യുഎസിൽ നിന്നുള്ള ഉത്പാദനത്തിൽ പെട്ടെന്നു കുറവു വന്നതും മധ്യേഷ്യയിൽ നിന്നുള്ള ക്രൂഡിന്‍റെ ഡിമാൻഡ് കൂടാൻ കാരണമായിട്ടുണ്ട്. ക്രൂഡ് ഓയിൽ വിതരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഇന്ന് യോഗം ചേരുന്നുണ്ട്. സമീപഭാവിയിൽ പെട്രോളിയം വില 80 […]