രണ്ടു മാസത്തിനുള്ളില്‍ രണ്ടായിരം കോടിയുടെ ജിഎസ്ടി വെട്ടിപ്പ്

രണ്ടു മാസത്തിനുള്ളില്‍ രണ്ടായിരം കോടിയുടെ ജിഎസ്ടി വെട്ടിപ്പ്

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ രണ്ടായിരം കോടി രൂപയുടെ ചരക്കു സേവന നികുതി(ജിഎസ്ടി) വെട്ടിപ്പ് നടത്തിയതായി കണ്ടു പിടിച്ചുവെന്ന് സിബിഐസി അംഗം ജോണ്‍ ജോസഫ്. ജിഎസ്ടി എന്നില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കോടി 11 ലക്ഷം ബിസിനസുകാരില്‍ വെറും ഒരു ശതമാനം പേര്‍ മാത്രമാണ് 80 ശതമാനം നികുതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായികളല്ല ബഹുരാഷ്ട്ര കുത്തകകളും വന്‍ കോര്‍പറേറ്റുകളും പിഴവു വരുത്തുന്നുവെന്നും ജോണ്‍ ജോസഫ് വ്യക്തമാക്കി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ തട്ടിപ്പ്: അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്

ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പാ തട്ടിപ്പ്: അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക്

   മുംബൈ: 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക് വ്യാപിപ്പിക്കുന്നു. എസ്.ബി.ഐ, വിജയാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂനിയന്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവിടങ്ങളിലേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എം.ഡിയും സി.ഇ.ഒയുമായ രവീന്ദ്ര മറാത്തെ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.  കേസില്‍ ബാങ്കിന്റെ മുന്‍ സി.എം.ഡിയായ സുഷീല്‍ മുനോട്ടും അറസ്റ്റിലായിട്ടുണ്ട്. ഡി.എസ്.കെ ഗ്രൂപ്പിന് രഹസ്യധാരണയിലൂടെ വായ്പ അനുവദിച്ചെന്നാണ് കേസ്. വഞ്ചനാക്കുറ്റമടക്കം ചാര്‍ത്തിയാണ് അറസ്റ്റ്. പൂനെ […]

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിച്ചേക്കും

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിച്ചേക്കും

  ന്യൂഡല്‍ഹി: പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സ്വകാര്യവത്കരണ നടപടികളില്‍ പുനരാലോചന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വെളിപ്പെടുത്തി ഓഹരി വില്‍പനയ്ക്കായി സര്‍ക്കാര്‍ പലവഴികള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ 24 ശതമാനം കൈവശം വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യം സര്‍ക്കാര്‍ പുനരാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികകാര്യ സെക്രട്ടറിയുടെ ഈ വാക്കുകളാണ് ഓഹരികള്‍ പൂര്‍ണമായും വില്‍ക്കാന്‍ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍. 160 ഓളം […]

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 79.53 രൂപയും ഡീസലിന് 72.63 രൂപയുമാണ് ഇന്നത്തെ വില.

പലിശ നിരക്കുകളില്‍ നിര്‍ണായക മാറ്റവുമായി പുതിയ വായ്പാ നയം

പലിശ നിരക്കുകളില്‍ നിര്‍ണായക മാറ്റവുമായി പുതിയ വായ്പാ നയം

റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചിരിക്കുന്നത്. നാലര വര്‍ഷത്തിനു ശേഷമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കു വര്‍ധിപ്പിക്കുന്നത്. റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും കാല്‍ ശതമാനം കൂട്ടിയിട്ടുണ്ട്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ 6 ശതമാനവുമായി. ഇതോടെ ഭവന വാഹന വായ്പകളുടെ പലിശ നിരക്ക് ഉയര്‍ന്നേക്കും. ഇത് വാണിജ്യ വ്യവസായ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. സിആര്‍ആര്‍ നിരക്ക് […]

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു; 1 രൂപ കുറഞ്ഞത് സംസ്ഥാനം നികുതി കുറച്ചത് വഴി

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു; 1 രൂപ കുറഞ്ഞത് സംസ്ഥാനം നികുതി കുറച്ചത് വഴി

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 1 രൂപ 10 പൈസ കുറഞ്ഞ് 81.48 ആയി. ഡീസലിന് 1 രൂപ 8 പൈസ കുറഞ്ഞ് 74.10 ആയി.സംസ്ഥാനം നികുതി കുറച്ചത് വഴിയാണ് 1 രൂപ കുറഞ്ഞത്. എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചത് പെട്രോളിന് 10 പൈസയും ഡീസലിന് 8 പൈസയും മാത്രമാണ്.

ഇന്ധനവില ഇന്നും കൂടി; ഡീസല്‍വില 75 കടന്നു

ഇന്ധനവില ഇന്നും കൂടി; ഡീസല്‍വില 75 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില 75 രൂപ കടന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 15 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 82.45 രൂപയും ഡീസല്‍ വില 75.05 രൂപയുമായി. തുടര്‍ച്ചയായി പതിനഞ്ചാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കൂടിയത്.  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഡീസല്‍ വില 74 കടന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 രൂപാണ്. ഡീസലിന് 74.16 രൂപയും. ഇത് തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഇന്ധനവിലവര്‍ദ്ധന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നാണ് സുൂചന. എണ്ണക്കമ്പനി മേധാവികളെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച നടത്തും. ഒന്‍പത് ദിവസം തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നികുതി […]

ഇന്ധന വില ഇന്നും കൂടി; വിലവര്‍ധനവ് തുടര്‍ച്ചയായ ഒന്‍പതാം തവണ

ഇന്ധന വില ഇന്നും കൂടി; വിലവര്‍ധനവ് തുടര്‍ച്ചയായ ഒന്‍പതാം തവണ

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ്‌. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 79. 70 രൂപയും ഡീസലിന്  72.70 രൂപയും ആണ്.  കൊച്ചിയില്‍ പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.59 രൂപയായി. ഡീസലിന് 72.48 രൂപയുമാണ്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു.  കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഒന്‍പതാം […]

ഇന്ധവില വീണ്ടും കൂടി

ഇന്ധവില വീണ്ടും കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ എഴാം ദിവസും സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കൂടി. പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80.35ഉം ഡീസലിനു 73.34 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം. തിരുവനന്തപുരം- പെട്രോള്‍ 80.35, ഡീസല്‍73.34 കൊച്ചി പെട്രോള്‍- 78.95, ഡീസല്‍ 71.95 കോഴിക്കോട്- പെട്രോള്‍ 79.30,ഡീസല്‍ 72.29

1 3 4 5 6 7 103