ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് കാറുകളില്‍ ലോഗൊ പതിക്കാന്‍ അവസരമൊരുക്കി വോഡഫോണ്‍

ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് കാറുകളില്‍ ലോഗൊ പതിക്കാന്‍ അവസരമൊരുക്കി വോഡഫോണ്‍

കൊച്ചി: ഇന്ത്യന്‍ ഗ്രാന്‍ഡ് പിക്‌സ് 2013ല്‍ ഇടത്തരം സംരംഭകര്‍ക്ക് അവരുടെ ലോഗോ വോഡഫോണ്‍ മെക്‌ലറെന്‍ മെഴ്‌സിഡസ് കാറുകളില്‍ പതിക്കാന്‍ അവസരം. ഒക്‌റ്റോബര്‍ 25 മുതല്‍ 27 വരെ ഡല്‍ഹിയില്‍ നടക്കുന്ന വോഡഫോണ്‍ ഡ്രൈവ് ഇന്‍ടു ദ ബിഗ് ലീഗ് (ഡിഐടിബിഎല്‍) മൂന്നാം സീസണിലേക്കാണ് വോഡഫോണ്‍ ഇന്ത്യയുടെ സംരംഭക വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വിസസ് (വിബിഎസ്) ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 15 വരെ സ്വീകരിക്കും. താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് www.vodafone.in\bigleague എന്ന വിലാസത്തില്‍ […]

ചിക്കന് നികുതി കൂട്ടി; ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തില്‍

ചിക്കന് നികുതി കൂട്ടി; ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തില്‍

കൊച്ചി: അന്യസംസ്ഥാനത്തു നിന്നും വരുന്ന ചിക്കന്‍വരവ് കുറഞ്ഞസാഹചര്യത്തിലും ചിക്കന്റെ നികുതി വര്‍ദ്ധിച്ച സാഹചര്യത്തിലും വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് ചിക്കന്‍ സ്റ്റാളുകള്‍ അടച്ചിട്ട് പ്രതിഷേധ സമരം നടത്താന്‍ തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്‌ക്കൊപ്പം ചിക്കന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഓണം അടുത്ത സാഹചര്യത്തില്‍ ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഇത് വിപണിയെ കാര്യമായി ബാധിച്ചേക്കും.പൗള്‍ട്രി മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.   വിപണിവില അടിസ്ഥാനമാക്കി നികുതി അടയ്ക്കണമെന്നുള്ള […]

കളമശ്ശേരി എച്ച്എംടി പ്രത്യേക കമ്പനിയാക്കും

കളമശ്ശേരി എച്ച്എംടി പ്രത്യേക കമ്പനിയാക്കും

കൊച്ചി: കളമശേരിയിലെ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്എംടി) പ്രത്യേക കമ്പനിയാക്കാന്‍ ധാരണയായി. ആറു മാസത്തിനകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. എച്ച്എംടിയുടെ 12 ഏക്കര്‍ ഭൂമി കൊച്ചി മെട്രോയ്ക്ക് സാധനങ്ങള്‍ സൂക്ഷിക്കാന്‍ പാട്ടത്തിന് നല്‍കാനും ഘന വ്യവസായമന്ത്രി പ്രഫുല്‍ പട്ടേലും ഭക്ഷ്യമന്ത്രി കെ വി തോമസും പങ്കെടുത്ത യോഗം തീരുമാനിച്ചു.   എട്ട് യൂണിറ്റുള്ള എച്ച്എംടിയുടെ ലാഭത്തിലുള്ള ഏക യൂണിറ്റാണ് കളമശേരിയിലേത്. പ്രത്യേക കമ്പനി രൂപീകരിക്കുന്നത് സംബന്ധിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പട്ടേല്‍ നിര്‍ദേശം നല്‍കി. സേവനവേതന […]

മുത്തൂറ്റ് ഫിന്‍കോര്‍പ്, മണപ്പുറം ഫിനാന്‍സ് എന്നിവയുമായി സഹകരിച്ച് എക്‌സ്പ്രസ് മണി ഓണം ഓഫറുകള്‍

മുത്തൂറ്റ് ഫിന്‍കോര്‍പ്, മണപ്പുറം ഫിനാന്‍സ് എന്നിവയുമായി സഹകരിച്ച് എക്‌സ്പ്രസ് മണി ഓണം ഓഫറുകള്‍

കൊച്ചി: ലോകത്തിലെ മുന്‍നിര പണമിടപാടു സ്ഥാപനമായ എക്‌സ്പ്രസ് മണി ഓണത്തോടനുബന്ധിച്ച് കേരളത്തിലെ തങ്ങളുടെ  മുന്‍നിര ബിസിനസ് പങ്കാളികളായ മുത്തൂറ്റ് ഫിന്‍കോര്‍പ്, മണപ്പുറം ഫിനാന്‍സ് എന്നിവയുമായി സഹകരിച്ച്  ഉല്‍സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.  ഉല്‍സവാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ആഗസ്റ്റ് 20-ന് ആരംഭിച്ച ലക്കി ഡ്രോ ഓണം വരെ (2013 സെപ്റ്റംബര്‍ 15) തുടരും.  ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണമയക്കുന്ന എക്‌സപ്രസ് മണി ഇടപാടുകാര്‍ക്ക്   കേരളത്തിലെ 1000 മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖകളിലും മണപ്പുറം ഫിനാന്‍സിന്റെ 551 ശാഖകളിലും ഈ ഓഫര്‍ ലഭ്യമാകും.ആകര്‍ഷകമായ […]

കഫെ കോഫി ഡേയില്‍ കോഫി ഫെസ്റ്റിവല്‍

കഫെ കോഫി ഡേയില്‍ കോഫി ഫെസ്റ്റിവല്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കോഫി റീട്ടെയല്‍ ശൃംഖലയായ കഫെ കോഫി ഡേയില്‍ കോഫി ഫെസ്റ്റിവലിനു തുടക്കമായി. കോഫി ഫെസ്റ്റിവല്‍  പരമ്പരയുടെ ഭാഗമായി കൊച്ചിയിലെ രണ്ടു കഫേ കോഫിഡേകളിലും, കാപ്പി നിര്‍മാണകല, പഠിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരവും ഉണ്ട്. കൊച്ചിയില്‍ പള്ളിമുക്കിലും ഷേണായിസിന് എതിര്‍വശവും കഫേ കോഫി ഡേകളില്‍ സെപ്തംബര്‍ 26 വരെ കോഫി ഫെസ്റ്റിവല്‍ തുടരും. കാപ്പി ഉണ്ടാക്കാനുള്ള ലളിതമായ ഉപകരണങ്ങളായ ഫ്രഞ്ച് പ്രസ്, സ്റ്റൗവ്‌ടോപ് എസ്പ്രസോ എന്നിവയുടെ പ്രവര്‍ത്തനം കാപ്പി പ്രിയര്‍ക്ക് ഇവിടെ നിന്നും പഠിക്കാം. […]

സലൂണുമായി അംബികാ പിള്ള കൊച്ചിയില്‍

സലൂണുമായി അംബികാ പിള്ള കൊച്ചിയില്‍

കൊച്ചി: ഹെയര്‍ ആന്റ് മെയ്ക്ക് അപ് വിദഗ്ദ്ധയായ അംബികാ പിള്ള ലോറിയലുമായി സഹകരിച്ച്  കൊച്ചിയില്‍ ആദ്യ സലൂണ്‍ ആരംഭിക്കുന്നു. തൊണ്ണൂറുകളില്‍ ന്യൂ ഡെല്‍ഹിയില്‍ കേശാലങ്കാര ബിസിനസ് രംഗത്തേക്കെത്തിയ അംബികാ പിള്ള 25 വര്‍ഷത്തിനു ശേഷം  തന്റെ വേരുകളുള്ള കേരളത്തിലെത്തി സലൂണ്‍ ആരംഭിക്കുകയാണ്. ഡെല്‍ഹി, എന്‍.സി.ആര്‍. മേഖലകളിലെ പ്രമുഖ കേന്ദ്രങ്ങളിലായി ഏഴു സലൂണുകളാണ് ഇന്ന് അംബികാ പിള്ളയ്ക്കുള്ളത്. ഫാഷനില്‍  കേശാലങ്കാരത്തിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സുന്ദരമായ തലമുടിയുടെ  കഴിവിനെക്കുറിച്ചുള്ള അറിവുകള്‍ പ്രചരിപ്പിച്ച അംബികാ പിള്ള പാരീസ് അധിഷ്ഠിത ഹെയര്‍ ഡ്രെസ്സിങ് […]

ക്ലീനിംഗ് എളുപ്പമാക്കാന്‍ ബോഷ് പവര്‍ ടൂള്‍സിന്റെ പുതിയ ഹോം ആന്റ് കാര്‍ വാഷര്‍ ഉത്പന്നങ്ങള്‍

ക്ലീനിംഗ് എളുപ്പമാക്കാന്‍ ബോഷ് പവര്‍ ടൂള്‍സിന്റെ പുതിയ ഹോം ആന്റ് കാര്‍ വാഷര്‍ ഉത്പന്നങ്ങള്‍

തിരുവനന്തപുരം:  ബോഷ് പവര്‍ ടൂള്‍സിന്റെ ഡു-ഇറ്റ്-യുവര്‍സെല്‍ഫ് വിഭാഗത്തില്‍പ്പെട്ട പുതിയ ഹോം ആന്റ് കാര്‍ വാഷ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍. 10,500 രൂപ മുതല്‍ 18,000 രൂപവരെ വിലവരുന്ന അഞ്ചു മോഡലുകളാണ് ഹോം ആന്റ് കാര്‍ വാഷ് റേഞ്ചിലുള്ളത്. മോട്ടോറിന്റെ ശക്തി, ഫ്‌ളോ റേറ്റ്, പ്രഷര്‍ എന്നിവയിലാണ് ഈ മോഡലുകള്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഫഌപ്കാര്‍ട്ട് പോലെയുള്ള ഇ കൊമേഴ്‌സ് പോര്‍ട്ടലുകളിലും ബോഷ് പവര്‍ ടൂള്‍സ്  ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. വിവിധ ക്ലീനിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വ്യത്യസ്ത […]

രൂപയുടെ മൂല്യത്തില്‍ ഇടിവ്

രൂപയുടെ മൂല്യത്തില്‍  ഇടിവ്

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച രാവിലെ ഡോളറിനെതിരെ രൂപ 70 പൈസയുടെ നഷ്ടവുമായി 63.90ത്തിലെത്തി. മാസവസാനമായതോടെ എണ്ണക്കമ്പനികള്‍ ഇന്ധനം ഇറക്കുമതിക്ക് പ്രതിഫലം നല്‍കാനായി ഡോളര്‍ വാങ്ങുന്നതാണ് രൂപ താഴെക്ക് പോവാനുള്ള കാരണം. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച്ചത്തേതു പോലെ റിസര്‍വ് ബാങ്ക് കൂടുതല്‍ അളവില്‍ പൊതുമേഖലാബാങ്കുകള്‍ വഴി ഡോളര്‍ വിറ്റഴിച്ചാല്‍ ഇന്നു വൈകിട്ടോടെ രൂപ തിരികെവന്നേക്കും. ഓഹരിവിപണി നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ്ണവിലയില്‍ ഇടിവ്

സ്വര്‍ണ്ണവിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 23,040 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന്റെ വില 2880 രൂപയായി. വെള്ളിയാഴ്ച 160 രൂപ ഉയര്‍ന്ന് സ്വര്‍ണ വില 23,200 രൂപയില്‍ എത്തിയിരുന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് വില ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഭ്യന്തര വിപണിയില്‍ വില ഇടിഞ്ഞെങ്കിലും രാജ്യാന്തര തലത്തില്‍ വില കുതിച്ചു കയറുകയാണ്.

രൂപ നില മെച്ചപ്പെടുത്തി

രൂപ നില മെച്ചപ്പെടുത്തി

മുംബൈ: തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക്‌ ശേഷം ഡോളറിനെതിരെ രൂപയുടെ നിലയില്‍ ചെറിയ മുന്നേറ്റം. 64.30 എന്ന നിലയിലാണ്‌ ഇപ്പോള്‍ രൂപയുടെ വിനിമയം നടക്കുന്നത്‌ . ഇന്നലെ ഒരു ഡോളറിനു 65.56 രൂപവരെ താണശേഷം രൂപ തിരിച്ചുകയറിയിരുന്നു. ഡോളറിന്‌ 64.55 രൂപയിലാണു വിനിമയ വിപണി ക്‌ളോസ്‌ ഇന്നലെ ചെയ്‌തത്‌.   ഡോളര്‍ 65 കടന്നശേഷം തിരിച്ചിറങ്ങിയതു റിസര്‍വ്‌ ബാങ്ക്‌ ഡോളര്‍ വിറ്റിട്ടാണെന്നാണ്‌ ഇന്നലത്തെ വിലയിരുത്തല്‍. സ്വര്‍ണവിലയില്‍ വര്‍ധന. പവന്‌ 160 രൂപയാണ്‌ ഉയര്‍ന്നത്‌. ഇതോടെ ഒരു പവന്‌ 23,200 രൂപയായി. […]