രൂപയുടെ മൂല്യം ഡോളറിനെതിരെ 30 പൈസ ഇടിഞ്ഞു

രൂപയുടെ മൂല്യം  ഡോളറിനെതിരെ 30 പൈസ ഇടിഞ്ഞു

മുംബൈ : രൂപയുടെ മൂല്യത്തില്‍ ഇന്നു നേരിയ ഇടിവ്. ഡോളറിനെതിരെ മൂല്യം 30 പൈസ ഇടിഞ്ഞ് 66ല്‍ എത്തി. ഓഹരി വിപണിയില്‍ നേട്ടമുണ്ടായി. സെന്‍സെക്‌സ് 266 പോയിന്റ് കൂടി 18886ല്‍ അവസാനിച്ചു. നിഫ്ടി 79 പോയിന്റ് ഉയര്‍ന്ന് 5551ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ താഴെപ്പോയ ബാങ്കിങ് ഓഹരികളില്‍ മുന്നേറ്റംകണ്ടു. പഞ്ചസാര കമ്പനികളുടെ ഓഹരികളും മുന്നേറി.

ലൂയി ഫിലിപ്പ് ഇനി തൃശൂരിലും

ലൂയി ഫിലിപ്പ് ഇനി തൃശൂരിലും

കൊച്ചി: പുരുഷ വസ്ത്ര സങ്കല്‍പ ലോകത്ത് തനതായ മുദ്ര പതിപ്പിച്ച ലൂയി ഫിലിപ്പിന്റെ പുതിയ സ്റ്റോര്‍ തൃശൂരില്‍ ആരംഭിച്ചു. ലൂയി ഫിലിപ്പ് , എല്‍.പി.സ്‌പോര്‍ട്ട്, ലക്ഷ്വര്‍ ബ്രാന്‍ഡുകളുടെ വൈവിധ്യവും വിപുലവുമായ ശേഖരമാണ് 4000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പുതിയ സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത്. ലൂയി ഫിലിപ്പിന്റെ കേരളത്തിലെ എട്ടാമത്തേതും രാജ്യത്തെ 166 മത്തേതുമായ സ്റ്റോറാണിത്.   ഫോര്‍മല്‍, സ്‌പോര്‍ട്‌സ്, ലക്ഷ്വറി വിഭാഗങ്ങളിലായി മെന്‍സ് ഫാഷന്‍ രംഗത്ത് രാജ്യവ്യാപകമായ സ്വീകാര്യത ലൂയി ഫിലിപ്പ് നേടിയിട്ടുണ്ട്. രാജ്യത്ത് 55 നഗരങ്ങളിലെ 160 […]

ചര്‍മത്തെ പോഷിപ്പിക്കുന്ന സോപ്പുമായി വിവെല്‍

ചര്‍മത്തെ പോഷിപ്പിക്കുന്ന സോപ്പുമായി വിവെല്‍

കൊച്ചി: ഐടിസിയുടെയും രാജ്യത്തെയും പ്രമുഖ ബ്രാന്‍ഡായ വിവെല്‍ ചര്‍മത്തിന് പുഷ്ടികരമായ പുതിയ സോപ്പ് അവതരിപ്പിക്കുന്നു. ആരോഗ്യത്തെ വളരെ ഗൗരവത്തോടെ കാണുന്ന സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിവെല്‍ ബ്രാന്‍ഡിന്റെ സാക്ഷാല്‍ക്കാരമാണ് വിറ്റാമിന്‍ ഇ അടങ്ങിയ പുതിയ സോപ്പിന്റെ അവതരണം. ‘ചര്‍മത്തിനുള്ള ഭക്ഷണ’മടങ്ങിയ ഈ സോപ്പ് നാലു തരത്തില്‍ ഇറക്കുന്നുണ്ട്. ‘ഗ്രീന്‍ ടീ’യും വിറ്റമിന്‍ ഇയുമടങ്ങിയ വിവെല്‍ ഇന്ത്യന്‍ സോപ്പ് വ്യവസായ രംഗത്ത് നൂതന ഉല്‍പ്പന്നമാണ്. ഗ്രീന്‍ ടീ ചര്‍മത്തെ പുഷ്ടിപ്പെടുത്തുകയും മാലിന്യങ്ങള്‍ കടന്നുകൂടുന്നത് തടയുകയും ചെയ്യും. വിറ്റാമിന്‍ ഇ ഉള്‍പ്പെട്ട […]

ജ്യോതി ലബോറട്ടറീസിന്റെ ഉജാല ഐ.ബി.എഫ്. 100 പുറത്തിറക്കി 100 വാട്ട് വൈറ്റ്‌നെസ് നല്‍കുന്ന ഇന്ത്യയിലെ ആദ്യ ഡിറ്റര്‍ജന്റ് പൗഡര്‍

ജ്യോതി ലബോറട്ടറീസിന്റെ ഉജാല ഐ.ബി.എഫ്. 100 പുറത്തിറക്കി 100 വാട്ട് വൈറ്റ്‌നെസ് നല്‍കുന്ന ഇന്ത്യയിലെ ആദ്യ ഡിറ്റര്‍ജന്റ് പൗഡര്‍

കൊച്ചി: ഇന്ത്യന്‍ എഫ്.എം.സി.ജി. കമ്പനിയായ ജ്യോതി ലബോറട്ടറീസിന്റെ പുതിയ ഡിറ്റര്‍ജന്റ് പൗഡറായ ഉജാല ഐ.ബി.എഫ്. 100 കേരളത്തില്‍ പുറത്തിറക്കി.  നിലവിലുള്ള ഏതു ഡിറ്റര്‍ജന്റിനേക്കാളും തുണികളെ വെളുപ്പിക്കുന്ന ഇന്റന്‍സ് ബ്രൈറ്റ്‌നെസ് ഫാക്ടര്‍ 100 എന്ന സവിശേഷതയുമായി ഇറങ്ങുന്ന രാജ്യത്തെ ആദ്യ ഡിറ്റര്‍ജന്റാണിത്. മുപ്പതു വര്‍ഷത്തെ പ്രവര്‍ത്തനവും രണ്ടു പതിറ്റാണ്ടിലേറെയായുള്ള വിപണിയിലെ മുന്‍നിര സ്ഥാനവും ഉള്ള ഉജാല ഫാബ്രിക് വൈറ്റ്‌നര്‍ രാജ്യത്തെ മറ്റേതു ബ്രാന്‍ഡുകളേക്കാളും മുന്നിലാണ്.  ബ്രാന്‍ഡിനോട് ഉപഭോക്താക്കള്‍ക്കുള്ള ഉയര്‍ന്ന താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡിറ്റര്‍ജെന്റ് പൗഡറിനും ഉയര്‍ന്ന ഗുണനിലവാരവും […]

ഇന്ത്യയില്‍ യൂസ്ഡ് വാഹനങ്ങളോടുള്ള താല്‍പ്പര്യം വര്‍ധിക്കുന്നു

ഇന്ത്യയില്‍ യൂസ്ഡ് വാഹനങ്ങളോടുള്ള താല്‍പ്പര്യം വര്‍ധിക്കുന്നു

കൊച്ചി: പുതിയ വാഹനം വാങ്ങാനുള്ള നീക്കങ്ങള്‍ക്കിടെ യൂസ്ഡ് വാഹനങ്ങളോടു താല്‍പ്പര്യമുയരുന്ന പ്രവണത ഇന്ത്യയില്‍ വാഹനം വാങ്ങുന്നവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നതായി ജെ.ഡി. പവ്വര്‍ ഏഷ്യാ പസഫിക് 2013 ഇന്ത്യാ സെയില്‍സ് സാറ്റിസ്ഫാക്ഷന്‍ ഇന്‍ഡക്‌സ്  പഠനം ചൂണ്ടിക്കാട്ടുന്നു. പുതിയ വാഹനം വാങ്ങിയവരില്‍ 13 ശതമാനം പേര്‍ ഇതിനിടെ യൂസ്ഡ് വാഹനങ്ങളുടെ കാര്യം പരിഗണിച്ചതായാണ് പഠനം സൂചിപ്പിക്കുന്നത്.  കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പത്തു ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്.  ഇങ്ങനെ പുതിയ വാഹനം വാങ്ങുന്ന നടപടിക്കിടെ യൂസ്ഡ് വാഹനങ്ങള്‍ പരിഗണിച്ചവരില്‍ 37 ശതമാനവും […]

തിരുവോണ സമ്മാനമായി ഖാദി ഫെസ്റ്റ്

തിരുവോണ സമ്മാനമായി ഖാദി ഫെസ്റ്റ്

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ അംഗീകാരത്തോടെ 1988 ല്‍ ചങ്ങനാശ്ശേരി ചാസിന്റെ മേല്‍നോട്ടത്തില്‍ കോട്ടയത്ത് ശാസ്ത്രി റോഡില്‍ സമാരംഭിച്ച ഖാദി ഗ്രാമോദ്യോഗ് ഭവന്റെ രജതജൂബിലിയുടെ ഭാഗമായി പണികഴിപ്പിച്ച പുതിയ ഖാദി ഭവനില്‍  ഖാദി തുണിത്തരങ്ങളുടേയും ഗ്രാമവ്യവസായ ഉല്പ്പന്നങ്ങളുടെയും ഒരു വമ്പിച്ച പ്രദര്‍ശന വിപണനമേള ഓണം ഖാദി ഫെസ്റ്റ് എന്ന പേരില്‍ ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ചങ്ങനാശ്ശേരി അരമനപ്പടിയിലുള്ള ഖാദി ഗ്രാമോദ്യോഗ് ഭവനിലും മല്ലപ്പള്ളി ഖാദി പ്ലാസായിലും ഓണം […]

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിയന്ത്രണങ്ങള്‍ യുക്തിസഹമാക്കണം: നരേഡ്‌കോ

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിയന്ത്രണങ്ങള്‍ യുക്തിസഹമാക്കണം: നരേഡ്‌കോ

കൊച്ചി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചട്ടങ്ങളും നിയന്ത്രണങ്ങളും യുക്തിസഹമാക്കണമെന്ന് നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെലപ്പേഴ്‌സ് കൗണ്‍സില്‍ (നരേഡ്‌കോ) ആവശ്യപ്പെട്ടു. സമ്പദ്ഘടനയുടെ വികസനത്തിനായുള്ള കാര്യപരിപാടികളും നിയന്ത്രണങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് ഈ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഭൂരിഭാഗത്തിനും പിന്നില്‍.  വിദേശ നിക്ഷേപ മാര്‍ഗ്ഗ രേഖകളും ചെറിയ ഡെവലപ്പര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് നരേഡ്‌കോ പ്രസിഡന്റ് നവീന്‍ രഹേജ ചൂണ്ടിക്കാട്ടി.   റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ബില്‍ 2013 ഈ മേഖലയ്ക്കായി സര്‍ക്കാര്‍ നടത്തിയ ക്രിയാത്മക നീക്കങ്ങളില്‍ ചിലതാണ്. പക്ഷേ, ഇതിലൂടെ പ്രശ്‌നങ്ങളെ […]

‘അശോക് വേമുറി’ ഇന്‍ഫോസിസില്‍ നിന്നും രാജിവെച്ചു

‘അശോക് വേമുറി’ ഇന്‍ഫോസിസില്‍ നിന്നും രാജിവെച്ചു

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും, അമേരിക്കന്‍ തലവനുമായ അശോക് വേമുറി ഇന്‍ഫോസിസിന്റെ തലപ്പത്തു നിന്ന് രാജിവെച്ചു. പതിനഞ്ച് വര്‍ഷത്തോളം നീണ്ട സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്‍ഫോസിസില്‍ നിന്ന് രാജി വെയ്ക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് എന്‍ ആര്‍ നാരായണമൂര്‍ത്തി ഒഴിഞ്ഞതോടെ കമ്പനിയുടെ തലപ്പത്തു നിന്ന് ഒട്ടേറെ പേര്‍ രാജി വെച്ചിരുന്നു. എസ്.ഡി ഷിബുലാല്‍ 2015ല്‍ വിരമിച്ചാല്‍ ഇന്‍ഫോസസിന്റെ സിഇഒ സ്ഥാനത്തേക്ക് പരിഗണണിക്കപ്പെടുന്ന വ്യക്തിയാണ് അശോക് വേമുറി. അഞ്ചു കോടി രൂപയാണ് […]

ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് കാറുകളില്‍ ലോഗൊ പതിക്കാന്‍ അവസരമൊരുക്കി വോഡഫോണ്‍

ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് കാറുകളില്‍ ലോഗൊ പതിക്കാന്‍ അവസരമൊരുക്കി വോഡഫോണ്‍

കൊച്ചി: ഇന്ത്യന്‍ ഗ്രാന്‍ഡ് പിക്‌സ് 2013ല്‍ ഇടത്തരം സംരംഭകര്‍ക്ക് അവരുടെ ലോഗോ വോഡഫോണ്‍ മെക്‌ലറെന്‍ മെഴ്‌സിഡസ് കാറുകളില്‍ പതിക്കാന്‍ അവസരം. ഒക്‌റ്റോബര്‍ 25 മുതല്‍ 27 വരെ ഡല്‍ഹിയില്‍ നടക്കുന്ന വോഡഫോണ്‍ ഡ്രൈവ് ഇന്‍ടു ദ ബിഗ് ലീഗ് (ഡിഐടിബിഎല്‍) മൂന്നാം സീസണിലേക്കാണ് വോഡഫോണ്‍ ഇന്ത്യയുടെ സംരംഭക വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വിസസ് (വിബിഎസ്) ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 15 വരെ സ്വീകരിക്കും. താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് www.vodafone.in\bigleague എന്ന വിലാസത്തില്‍ […]

ചിക്കന് നികുതി കൂട്ടി; ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തില്‍

ചിക്കന് നികുതി കൂട്ടി; ഇറച്ചിക്കോഴി വ്യാപാരികള്‍ സമരത്തില്‍

കൊച്ചി: അന്യസംസ്ഥാനത്തു നിന്നും വരുന്ന ചിക്കന്‍വരവ് കുറഞ്ഞസാഹചര്യത്തിലും ചിക്കന്റെ നികുതി വര്‍ദ്ധിച്ച സാഹചര്യത്തിലും വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് ചിക്കന്‍ സ്റ്റാളുകള്‍ അടച്ചിട്ട് പ്രതിഷേധ സമരം നടത്താന്‍ തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയ്‌ക്കൊപ്പം ചിക്കന്റെയും വിലവര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഓണം അടുത്ത സാഹചര്യത്തില്‍ ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഇത് വിപണിയെ കാര്യമായി ബാധിച്ചേക്കും.പൗള്‍ട്രി മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.   വിപണിവില അടിസ്ഥാനമാക്കി നികുതി അടയ്ക്കണമെന്നുള്ള […]