‘ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനാവില്ല’; എതിര്‍ഹര്‍ജികള്‍ ഹൈക്കോടതി മാറ്റിവച്ചു

‘ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനാവില്ല’; എതിര്‍ഹര്‍ജികള്‍ ഹൈക്കോടതി മാറ്റിവച്ചു

ശബരിമലയില്‍ ഉടന്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) ആണ് സ്ത്രീ പ്രവേശനത്തിന് എതിരെ ഹര്‍ജി നല്‍കിയത്. ഈ മാസം 18 ന് ശബരിമല നട തുറക്കുമ്പോള്‍, 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഹര്‍ജി പരിഗണിക്കുന്നതാണ് ഹൈക്കോടതി മാറ്റിവച്ചത്. അതേസമയം, പ്രായഭേദമെന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ […]

ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ ബാലിശം; ദിലീപ് രാജിക്കത്ത് നല്‍കിയിട്ടുണ്ട്; രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ല: സിദ്ദിഖ്

ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ ബാലിശം; ദിലീപ് രാജിക്കത്ത് നല്‍കിയിട്ടുണ്ട്; രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ല: സിദ്ദിഖ്

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയ മലയാള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) നടീനടൻമാരുടെ സംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി സിദ്ദിഖ്. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമർശനങ്ങളിൽ പലതും ബാലിശമാണെന്ന് സിദ്ധിഖ് പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന് രാജിക്കത്ത് കൈമാറിയതായും സിദ്ദിഖ് സ്ഥിരീകരിച്ചു. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നതാണ്. ‘അമ്മ’ ജനറൽ ബോഡിയാണ് […]

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം.

കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് കടത്ത്; 300 കോടി രൂപയുടെ ലഹരിമരുന്ന് വിദേശത്തേയ്ക്ക് കടത്തിയതായി സൂചന; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായി ഋഷിരാജ് സിങ്

കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് കടത്ത്; 300 കോടി രൂപയുടെ ലഹരിമരുന്ന് വിദേശത്തേയ്ക്ക് കടത്തിയതായി സൂചന; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായി ഋഷിരാജ് സിങ്

കൊച്ചി: ലഹരിമരുന്ന് കടത്ത് കൊച്ചിയില്‍ വീണ്ടും സുലഭമാകുന്നു. വീണ്ടും 300 കോടി രൂപ വിലവരുന്ന എംഡിഎംഐ വിദേശത്തേയ്ക്ക് കടത്തിയതായി സൂചന. 200 കോടി രൂപയുടെ മരുന്ന് കോറിയര്‍ വഴി കടത്താന്‍ ശ്രമിച്ചത് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഇതിന് മുമ്പും എംജിഎംഐ കടത്തിയതായി സൂചന ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. 200 കോടിയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി പ്രശാന്തും സുഹൃത്ത് […]

ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത് മാലയിട്ട് രേഷ്മ; പിന്തുണ തേടിയ യുവതിക്ക് ആള്‍ക്കൂട്ട ഭീഷണി

ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത് മാലയിട്ട് രേഷ്മ; പിന്തുണ തേടിയ യുവതിക്ക് ആള്‍ക്കൂട്ട ഭീഷണി

കണ്ണൂര്‍: മണ്ഡലകാലത്ത് വൃതമെടുത്ത് മലചവിട്ടുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കുനേരെ ഭീഷണിയെന്ന് പരാതി. തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെന്ന് രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലക്ക് പോകാന്‍ സാധിക്കില്ലെന്ന ഉറപ്പോടെ തന്നെ വര്‍ഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കാറുണ്ടെന്നും എന്നാല്‍ വിപ്ലവമായിട്ടല്ലെങ്കില്‍ കൂടി സുപ്രീംകോടതിയുടെ വിധി അനുകൂലമായ സാഹചര്യത്തില്‍ തനിക്ക് അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നുമാണ് രേഷ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ […]

എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് ഇന്ന് സമാപനമാകും

എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് ഇന്ന് സമാപനമാകും

തിരുവനന്തപുരം: എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് ഇന്ന് സമാപനമാകും. രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ അറിയിച്ചു. പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി 17ന് വൈകിട്ട് പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ വിശ്വാസി സംഗമം സംഘടിപ്പിക്കും. ശബരിമലയില്‍ സംഘര്‍ഷമുണ്ടാവരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് തീര്‍ഥാടനകാലത്ത് നാല് പാര്‍ട്ടി ജനറല്‍ […]

നടി ആക്രമിക്കപ്പെട്ട കേസ്: ഒന്നര വര്‍ഷമായിട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല

നടി ആക്രമിക്കപ്പെട്ട കേസ്: ഒന്നര വര്‍ഷമായിട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയില്‍ വനിതകള്‍ നേരിടുന്ന ലിംഗ വിവേചനത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ ഒന്നര വര്‍ഷമാവാറായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യപ്രകാരമാണു സിനിമാ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചു 6 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2017 ജൂണില്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്. നടി ശാരദ, കെ.ബി. വല്‍സലകുമാരി എന്നിവരാണു മറ്റംഗങ്ങള്‍. റിപ്പോര്‍ട്ട് വൈകിയതോടെ കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു ഡബ്ല്യുസിസി […]

മീ ടൂ വിവാദം: മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി കേന്ദ്രമന്ത്രി എം.ജെ അക്ബര്‍; പരാതികളില്‍ ഉറച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍

മീ ടൂ വിവാദം: മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി കേന്ദ്രമന്ത്രി എം.ജെ അക്ബര്‍; പരാതികളില്‍ ഉറച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തില്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കും. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെരഞ്ഞെടുപ്പ് മുന്നില് കണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എം.ജെ അക്ബര്‍ പറഞ്ഞിരുന്നു.തീര്‍ത്തും അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ തന്റെ യശസ്സിനും സല്‍പ്പേരിനും വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എംജെ അക്ബറിനെതിരായ പരാതികളില്‍ ഉറച്ച് നില്‍ക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. രാഷ്ട്രീയലക്ഷ്യമെന്ന ആരോപണം തള്ളുന്നതായി വിദേശ മാധ്യമപ്രവര്‍ത്തക മജ്‌ലി കംപ് ഫറഞ്ഞു. ആരോപണം ഉന്നയിച്ച് തന്റെ പിതാവിന്റെ മെയിലിന് അക്ബര്‍ മറുപടി നല്‍കിയിട്ടുണ്ട്. തന്നെ […]

പി.കെ ശശിക്ക് അനുകൂലമായി മൊഴി നല്‍കുന്നവര്‍ക്ക് 14 ലക്ഷം രൂപ; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി അന്വേഷിക്കും

പി.കെ ശശിക്ക് അനുകൂലമായി മൊഴി നല്‍കുന്നവര്‍ക്ക് 14 ലക്ഷം രൂപ; ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടി അന്വേഷിക്കും

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം പരിശോധിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്ക് എത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ പുതുശ്ശേരി ഏരിയാ കമ്മറ്റി നല്‍കിയ പരാതിയെക്കുറിച്ച് സൂചിപ്പിച്ചത്. പരാതി ഗൗരവതരമാണെന്നും കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി […]

ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കണ്ഠരര് മോഹനര്; ഇത് വരെ ആരും ക്ഷണിച്ചിട്ടില്ല

ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കണ്ഠരര് മോഹനര്; ഇത് വരെ ആരും ക്ഷണിച്ചിട്ടില്ല

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കണ്ഠരര് മോഹനര്. എന്‍എസ്എസും ആചാരസംരക്ഷണ സമിതിയും പന്തളം രാജകുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. വിധി വന്ന ഉടനെയായിരുന്നു ചര്‍ച്ചയ്ക്ക് വിളിക്കേണ്ടിയിരുന്നതെന്നും കണ്ഠരര് മോഹനര് പറഞ്ഞു. ഇത് വരെ ആരും ക്ഷണിച്ചിട്ടില്ലെന്നും കണ്ഠരര് മോഹനര് പറഞ്ഞു.

1 2 3 1,152