ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയുടെ തിരക്കഥ മാറ്റിയെഴുതുന്നു

ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയുടെ തിരക്കഥ മാറ്റിയെഴുതുന്നു

 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലിലായതോടെ അവരുടെ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച അമ്മ എന്ന സിനിമയുടെ ക്ലൈമാക്‌സും മാറ്റാനൊരുങ്ങുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘അമ്മ’ എന്ന സിനിമ ജയലളിത ജയിലിലായതോടെ ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ‘അമ്മ’ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങാനിരിക്കുന്നത്. ജയലളിതയുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരവായ അഴിമതിക്കേസിലെ ശിക്ഷാ വിധി വന്നതോടെ സിനിമയുടെ തിരക്കഥയില്‍ […]

വേര്‍പെടല്‍ ഒരു ദുരന്തമല്ല … ഇനിയും പ്രണയം സംഭവിക്കാം : ലെന

വേര്‍പെടല്‍ ഒരു ദുരന്തമല്ല …  ഇനിയും പ്രണയം സംഭവിക്കാം :  ലെന

തന്റെ വിവാഹ ജീവിതം തകര്‍ന്നത് ഒരു ദുരന്തമല്ലെന്ന് പ്രശസ്ത സിനിമാ താരം ലെന. ചിന്താഗതി, താത്പര്യങ്ങള്‍, ഇഷ്ടങ്ങള്‍ എല്ലാം വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്. ആ ഒരു പിരിയല്‍ ദുരന്തമായിരുന്നില്ല. ജീവിതത്തില്‍ ഇനിയും പ്രണയം സംഭവിച്ചേക്കാം. പക്ഷേ ഇപ്പോള്‍ പ്രണയത്തെ കുറിച്ച് ചിന്തിക്കാനുള്ള മൂഡില്ലെന്നും ലെന പറഞ്ഞു. പ്രശസ്ത തിരക്കഥാകൃത്തായ അഭിലാഷുമായുള്ള ബന്ധം ഉലഞ്ഞതിനെപ്പറ്റി സംസാരിക്കുകയായിരുന്നു ലെന. കുട്ടികള്‍ വേണ്ടെന്ന് വിവാഹിതരാകുന്ന വേളയില്‍ തന്നെ തീരുമാനിച്ചതാണ്. സ്‌കൂള്‍തലം തൊട്ടു തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. അന്ന് അഭിലാഷിന് […]

കവിത കര്‍ക്കറെ വിടവാങ്ങിയത് മൂന്നു പേര്‍ക്ക് പുതുജീവന്‍ നല്‍കി

കവിത കര്‍ക്കറെ വിടവാങ്ങിയത് മൂന്നു പേര്‍ക്ക് പുതുജീവന്‍ നല്‍കി

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയുടെ ഭാര്യ കവിത കര്‍ക്കറെ മരിച്ചത് മൂന്നുപേര്‍ക്ക് പുതുജീവിതം നല്‍കിയതിനു ശേഷം. മസ്തിഷ്ക ആഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് മൂന്ന് മക്കളുടെ അമ്മയായ കവിത തിങ്കളാഴ്ച ജീവിതത്തോട് വിടവാങ്ങിയത്.അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കൊണ്ടു വന്ന അവരുടെ മരണം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പു തന്നെ മസ്തിഷ്ക മരണം നടന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലുള്ള മക്കള്‍ വരുന്നതു വരെ അവരുടെ ശരീരം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മക്കള്‍ എത്തിയ ശേഷമാണ് അമ്മയുടെ […]

ഇന്ന് വയോജനദിനം;പോറലേല്‍ക്കാത്ത സൗഹൃദവുമായി ചക്കിയമ്മമാര്‍

ഇന്ന് വയോജനദിനം;പോറലേല്‍ക്കാത്ത സൗഹൃദവുമായി ചക്കിയമ്മമാര്‍

കോഴിക്കോട്: പ്രായത്തിന്റെ അവശതകള്‍ ശരീരത്തെ വലയ്ക്കുമ്പോഴും നാലു പതിറ്റാണ്ടു നീണ്ട സൗഹൃദം ഉപേക്ഷിക്കാന്‍ ചക്കിയമ്മമാര്‍ക്കു വയ്യ. സൗഹൃദം പോലെ ഇവരുടെ പേരിലെ സാദൃശ്യവും ശ്രദ്ധേയം. തൊണ്ടയാട് ചാക്കാട്ട്താഴം ചക്കിയും കേലാട്ട്കുന്ന് ചക്കിയും സൗഹൃദത്തിന്റെ ഇഴകള്‍ കൂട്ടിയിണക്കി എല്ലാ ദിവസവും ശ്രീകണ്‌ഠേശ്വര ക്ഷേത്രനടയില്‍ ഒത്തുകൂടും. കിഴക്കേ മാനത്ത് സൂര്യന്‍ വെള്ളകീറി വരുന്നതിന് മുന്‍പ് തന്നെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രമുറ്റത്ത് ആദ്യമെത്തുന്നവരും ഇവര്‍ തന്നെ. മക്കള്‍ ഉപേക്ഷിച്ചതുകൊണ്ടോ മക്കളെ ഉപേക്ഷിച്ചതു കൊണ്ടോ അല്ല ചക്കിയമ്മമാര്‍ ഇവിടെയെത്തുന്നത്. സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശുചീകരണ […]

പീഡനത്തിനിരയായവര്‍ക്ക് സഹായഹസ്തവുമായി അമ്മയുടെ അനുയായി

പീഡനത്തിനിരയായവര്‍ക്ക് സഹായഹസ്തവുമായി അമ്മയുടെ അനുയായി

 പീഡനത്തിനിരയായവര്‍ക്ക് സഹായ ഹസ്തവുമായി അമ്മയുടെ അനുയായി       കൊല്ലം: പീഡനത്തിനിരയായവര്‍ക്ക് സഹായവുമായി മാതാ അമൃതാനന്ദമയിയുടെ അനുയായി. അഭിഭാഷകയായ രേണു ഡി സിങ്ങാണ് ഇവര്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. അമ്പത്തിയൊന്നുകാരിയായ രേണു സാമൂഹിക പ്രവര്‍ത്തകയും സര്‍ക്കാരേതരസംഘടനയായ സമാധാന്റെ സ്ഥാപകയുമാണ്. പീഡനത്തിനിരയായ ആയിരക്കണക്കിനുപേരെ മുപ്പതു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന സമാധാന്‍ പുനഃരധിവസിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ ശക്തിയാര്‍ജ്ജിക്കുകയും മറ്റുള്ളവര്‍ക്ക് ശക്തിപകരുകയും ചെയ്യണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സമാധാന്റെ ഹൈല്‍പ് ലൈനും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്നു. പീഡനത്തിനിരയായവരെ സമാധാനിലൂടെ അഞ്ചു വര്‍ഷത്തേയ്ക്ക് പുനഃരധിവസിപ്പിക്കുകയും അവരെ സ്വയംപര്യാപ്തരാക്കുകയും ചെയ്യാനാണ് രേണുവിന്റെ […]

വിജയ്‌യെ കൊല്ലരുതെന്ന് രാഷ്ട്രപതിയോട് തൃഷ

വിജയ്‌യെ കൊല്ലരുതെന്ന് രാഷ്ട്രപതിയോട്  തൃഷ

ദില്ലി കാഴ്ച ബംഗ്ലാവില്‍ കഴിഞ്ഞദിവസം യുവാവിനെ കടുവ ആക്രമിച്ച് കൊന്നത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇതേ തുടര്‍ന്ന് കടുവയ്‌ക്കെതതിരെ നടപടിയെടുക്കാന്‍ നിയമം ഒരുങ്ങുമ്പോഴാണ് മൃഗസ്‌നേഹികൂടിയായ തൃഷ രംഗത്ത് വന്നിരിക്കുന്നത്.വിജയ് എന്ന വെള്ളക്കടുവയെ കൊല്ലരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അപേക്ഷ നല്കിയ കാര്യം തൃഷ തന്നെയാണ് ട്വീറ്റ് ചെയ്തത്. കടുവ ആക്രമിക്കുകയായിരുന്നില്ലെന്നും പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും പ്രസിഡന്റ് പ്രണബ്മുഖര്‍ജിക്കുള്ള അപേക്ഷയില്‍ പറഞ്ഞതായി തൃഷ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു യുവാവ് ഡല്‍ഹി കാഴ്ചബംഗ്‌ളാവില്‍ വെള്ളക്കടുവയുടെ കൂട്ടിലേക്ക് യുവാവ് വീഴുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തു […]

മുന്‍ മോഡല്‍ അര്‍ച്ചന പാണ്ഡെ ആത്മഹത്യ ചെയ്തു:കാമുകനെ പോലീസ് തിരയുന്നു

മുന്‍ മോഡല്‍ അര്‍ച്ചന പാണ്ഡെ ആത്മഹത്യ ചെയ്തു:കാമുകനെ പോലീസ് തിരയുന്നു

മുംബൈ: മുംബൈയിലെ മുന്‍ മോഡലും ധനകാര്യ കണ്‍സള്‍ട്ടന്റുമായ അര്‍ച്ചന പാണ്ഡെ (26)യെ ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെര്‍സോവയിലെ ഫഌറ്റിലെ കിടപ്പുമുറിയിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പ് ഇവര്‍ മരിച്ചതാണെന്ന് പോലീസ് പറഞ്ഞു.   ഫഌറ്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കാമുകന്‍ ഒമര്‍ പഠാന്റെ നിരന്തര ശല്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ […]

രക്തം കൊണ്ട് മോഡിയെ വരച്ച് ഭോപ്പാല്‍ ചിത്രകാരന്‍

രക്തം കൊണ്ട് മോഡിയെ വരച്ച് ഭോപ്പാല്‍ ചിത്രകാരന്‍

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെയും ചിത്രം രക്തം കൊണ്ടുവരച്ച് ഭോപ്പാല്‍ ചിത്രകാരന്‍ ശ്രദ്ധേയനായി.  പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ  പ്രധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനാണിതെന്ന് ചിത്രകാരനായ മഹേഷ് യാദവ് പറയുന്നു. എംപി നഗറിലെ പ്രസ് കോംപഌക്‌സില്‍ ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ക്കൊണ്ട് ആളുകളെ ആകര്‍ഷിക്കുകയാണ് മഹേഷ്്്. സമൂഹത്തിലെ പ്രശ്‌നങ്ങളിലേക്ക് കണ്ണുതുറപ്പിക്കുന്ന ചിത്രങ്ങളാണ് മഹേഷിന്റെ ക്യാന്‍വാസില്‍ വിരിയുന്നത്. തന്റെ ചിത്രങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ പലപ്പോഴും മഹേഷ് സ്വന്തം രക്തമുപയോഗിച്ചു. ഇത്തരത്തില്‍ വ്യത്യസ്തമായ രീതികളിലൂടെ ജനങ്ങളില്‍ സാമൂഹിക […]

ഓര്‍ക്കുട്ടിന് ഇന്ന് ചരമക്കുറിപ്പ്‌

ഓര്‍ക്കുട്ടിന് ഇന്ന് ചരമക്കുറിപ്പ്‌

പതിറ്റാണ്ടിന്റെ ഓര്‍മകള്‍ ബാക്കിയാക്കി ഓര്‍ക്കുട്ടിന് ഇന്ന് ചരമക്കുറിപ്പെഴുതും. ഓര്‍മകളുടെ വസന്തം വിരിയിച്ച ആ സ്‌ക്രാപ്പുകള്‍ ഇനിയുണ്ടാവില്ല. കൈമോശം വന്നു പോയതും കാലങ്ങളായി നിലനില്‍ക്കുന്നതുമുള്‍പ്പെടെ ഒട്ടേറെ ബന്ധങ്ങളുടെ, ഓര്‍മ്മകളുടെ ആ കൂട് ഇന്നു താഴുവീഴും, ഇനിയൊരിക്കലും തുറക്കാനാവാതെ. ‘ഫേസ്ബുക്ക്’ എന്ന ‘പുസ്തകം’ നവ ലോകത്തിന്റെ സാമൂഹ്യ ഇടത്തില്‍ ഉദിച്ചുയരുന്നതിനും മുമ്പെ സൈബര്‍ ലോകത്തിന്റെ ഓമനയായിരുന്ന ആ സൗഹൃദക്കൂടിനാണ് ഇന്ന് പൂട്ടു വീഴുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് എന്താണെന്നു പഠിപ്പിച്ച, അതൊരു ശീലമാക്കി മാറ്റിയ ആദ്യത്തെ സൗഹൃദക്കൂട്ടത്തെ ഒഴിവാക്കുകയാണ് ഗൂഗിള്‍. പുറമേയുള്ള […]

ഭാവനയെ മിസ് ചെയ്യുന്നു:അനൂപ് മോനോന്‍

ഭാവനയെ മിസ് ചെയ്യുന്നു:അനൂപ് മോനോന്‍

ഭാവന അനൂപ് മേനോന്‍ കല്യാണ ഗോസിപ്പുകള്‍ക്കിടയില്‍ ഭാവനയെ മിസ് ചെയ്യുന്നുവെന്ന് അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷീടാക്‌സി എന്ന പുതിയ സിനിമയ്ക്ക് വേണ്ടി ആംഗ്രി ബേബീസിന്റെ അതേ ടീം ഒന്നിക്കുമ്പോള്‍ ഭാവനിയില്ലാത്തതിന്റെ വിഷമത്തിലാണ് അനൂപ് മേനോന്‍.ആംഗ്രി ബേബീസ് സംവിധായകന്‍ സജി സുരേന്ദ്രന്‍ തന്നെയാണ് ഷീ ടാക്‌സിയും ഒരുക്കുന്നത്. നായികയായി ഒരിടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ഷി ടാക്‌സിയ്ക്ക് വേണ്ടി ഭാവനയെ ആദ്യം പരിഗണിച്ചിരുന്നെന്നും എന്നാല്‍ ഡേറ്റ് പ്രശ്‌നമായതോടെയാണ് ഭാവന ഇല്ലാതായതെന്നും അനൂപ് പറഞ്ഞു. […]