ക്രിക്കറ്റ് ലോകത്തിന് തീരാ നഷ്ടവുമായി പ്രതിഭാസം പടിയിറങ്ങുമ്പോള്‍

ക്രിക്കറ്റ് ലോകത്തിന് തീരാ നഷ്ടവുമായി പ്രതിഭാസം പടിയിറങ്ങുമ്പോള്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് നാട്ടില്‍ വച്ച് വിരമിക്കാന്‍ ബി സി സി ഐ അവസരം ഒരുക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനം വരെ കാത്തിരിക്കാതെ ഇരുന്നൂറാം ടെസ്റ്റ് നാട്ടില്‍ കളിച്ച് വിരമിക്കാനാണ് ബോര്‍ഡ് സച്ചിന് അവസരം സൃഷ്ടിക്കുന്നത്. ഇരുന്നൂറാം ടെസ്‌റ്റോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ബോര്‍ഡിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി ഇന്ത്യയിലേക്ക് വെസ്റ്റ് ഇന്‍ഡീസിനെ ക്ഷണിക്കാനാണ് ബി സി സി ഐയുടെ തീരുമാനം. നവംബറില്‍ ഇന്ത്യയിലെത്തുന്ന വെസ്റ്റ് […]

ബന്ധുക്കളും ഉറപ്പിച്ചു ജസ്റ്റിന്‍ ബീബര്‍ ചീത്തക്കുട്ടി

ബന്ധുക്കളും ഉറപ്പിച്ചു ജസ്റ്റിന്‍ ബീബര്‍ ചീത്തക്കുട്ടി

ജസ്റ്റിന്‍ ബീബര്‍ എന്നു കേള്‍ക്കുമ്പോള്‍ കൗമാരം വിട്ടുമാറാത്ത ഒരു പൊടിപ്പയ്യനാണ് മുന്നില്‍ തെളിയുന്നത്.എന്നാല്‍ ആളത്ര ചില്ലറക്കാരനല്ലെന്ന് എല്ലാവര്‍ക്കും അറിവുളളതുമാണ.പോപ് ലോകത്തെ ഏറ്റവും വിലപിടിപ്പുളള താരമാണ് ബീബര്‍.വയസ്സ് 19 ആണെങ്കിലും ബീബറിന്റെ ആല്‍ബങ്ങളെല്ലാം ഹിറ്റുകളാണ്. കാര്യമിതൊക്കെയാണെങ്കിലും പയ്യന്‍ ഒരു ജാഡയാണെന്നും താന്തോന്നിയാണെന്നും ആരാധകരും ചിലപ്പോഴെക്കെയും സമ്മതിച്ചിട്ടുണ്ട്.ആരാധകരുടെ മേല്‍ തുപ്പിയതിനും വിമാനത്താവളത്തിലൂടെ ഷര്‍ട്ട് ഇടാതെ നടന്നതിനുമൊക്കെ താരം  ചീത്ത കേട്ടിട്ടുണ്ട്.പോപ് താരം സെലീന ഗോമസുമായുളള പ്രണയവും ബീബറിനെ വാര്‍ത്തകളിലെ താരമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ താരത്തെക്കുറിച്ച് ബന്ധുക്കളും കുശുകുശുത്തു തുടങ്ങിയിരിക്കുന്നു.ബീബറിന്റെ സ്വഭാവം അത്ര […]

എല്‍ .ജി വരുന്നു; ജി പാഡ് 8.3 ടാബ്ലറ്റുമായി

എല്‍ .ജി വരുന്നു; ജി പാഡ് 8.3 ടാബ്ലറ്റുമായി

എല്‍.ജി വീണ്ടും വിപണിയില്‍ തരംഗം സൃഷ്ക്കാനൊരുങ്ങുന്നു.ജി പാഡ് 8.3 ടാബ്ലറ്റുമായാണ്  കമ്പനി കീഴടക്കാനെത്തുന്നത്.  ഈ വര്‍ഷം തന്നെ ഫോണ്‍ എല്‍.ജി വിപണിയിലെത്തിക്കും.ഐ.എഫ്.എ 2013ലാണ് ഫോണ്‍ എത്തുന്നത്.8.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ജി പാഡിന്റെ പ്രധാന പ്രത്യേകത. ആന്‍ഡ്രോയിഡ് 4.2.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ടാബ്ലറ്റില്‍  ഉപയോഗിച്ചിരിക്കുന്നത്. 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. 1920*1200 പിക്‌സല്‍ റെസല്യൂഷനും ക്വാല്‍കോം സ്‌നാപ്‌ഡ്രേഗണ്‍ 600 പ്രോസസറും 2 ജിബി റാമും ഉണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിലാണ് എല്‍.ജി.ജി പാഡ് എത്തുന്നത്.  

യുഎസ് ഓപ്പണ്‍ ടെന്നിസ്:റോജര്‍ ഫെഡറര്‍ പുറത്തായി

യുഎസ് ഓപ്പണ്‍ ടെന്നിസ്:റോജര്‍ ഫെഡറര്‍ പുറത്തായി

ന്യൂയോര്‍ക്ക്:യു എസ് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് സ്വിസ് താരം റോജര്‍ ഫെഡറര്‍ പുറത്തായി.സ്‌പെയിനിന്റെ ടിം റോബര്‍ഡോയാണ് 17 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡററെ തോല്‍പ്പിച്ചത്.സ്‌കോര്‍ 7-6, 6-3, 6-4. 2002ന് ശേഷം ആദ്യമായാണ് ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ഫൈനല്‍ കാണാതെ പുറത്താകുന്നത്. നഡാല്‍ ഫിലിപ്പ് മത്സരത്തിലെ വിജയിയെയാണ് ടിം റോബര്‍ഡോ ക്വാര്‍ട്ടറില്‍ നേരിടുക. പോയിന്റ് ബ്രേക്ക് ചെയ്ത് കളിച്ചതാണ് തന്റെ വിജയ രഹസ്യമെന്ന് ടിം റോബര്‍ഡോ മത്സരശേഷം അറിയിച്ചു.

അംബി വീണ്ടും ജന മനസ്സില്‍ കുടിയേറാന്‍ ഒരുങ്ങുന്നു

അംബി വീണ്ടും ജന മനസ്സില്‍ കുടിയേറാന്‍ ഒരുങ്ങുന്നു

ഭാരത് സ്‌റ്റേജ്  4 അഥവാ BS4 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ അംബാസഡര്‍ വിപണിയിലെത്തിച്ച് അംബി വീണ്ടും ജന മനസ്സില്‍ കുടിയേറാന്‍ ഒരുങ്ങുന്നു.അംബാസഡര്‍ എന്‍കോര്‍ എന്ന പേരിലാണ് പുതിയ മോഡല്‍ ഇറങ്ങുന്നത്. 4.97 ലക്ഷം രൂപ എന്ന ആകര്‍ഷക വിലയിലാണ് അംബി വീണ്ടുമെത്തുക. ടാക്‌സിക്കാരെയാണ് പ്രധാനമായും അംബി ലക്ഷ്യമിടുന്നത്   ബിഎസ് 3 കാറുകള്‍ 2010 ഏപ്രിലില്‍ ആണ് നിരോധിച്ചത്. അതിനാല തന്നെ 17 മെട്രോ നഗരങ്ങളില്‍ അംബാസഡറിനു പ്രവേശനമുണ്ടായിരുന്നില്ല. ബിഎസ് 4 എന്‍ജിന്‍ വന്നതോടെ ആ […]

ലാലേട്ടനും രഞ്ജിയേട്ടനും എനിക്ക് ഏട്ടന്‍മാര്‍: മഞ്ജു വാര്യര്‍

ലാലേട്ടനും രഞ്ജിയേട്ടനും എനിക്ക് ഏട്ടന്‍മാര്‍:  മഞ്ജു വാര്യര്‍

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലും മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍.  ജനിച്ച ഗ്രാമത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിപ്പോകുന്നതു പോലെയുള്ള മാനസികാവസ്ഥയിലാണ് താനെന്നാണ് മഞ്ജു പറയുന്നത്. സിനിമയിലേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലാണ് മഞ്ജു ആരാധരോട് പങ്കുവയ്ക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയില്‍ തിരിച്ചെത്തുന്നത്. ഇതിനെക്കുറിച്ച് മഞ്ജു പറയുന്നത് ഇങ്ങന ലാലേട്ടനും രഞ്ജിയേട്ടനും എനിക്ക് ഏട്ടന്‍മാര്‍ തന്നെയായിരുന്നു. നല്ലതിലേക്ക് മാത്രം വഴികാട്ടിയവര്‍. രഞ്ജിയേട്ടന്‍ ഉണ്ണിമായയ്ക്ക് എന്റെ ഛായ […]

ടൊയോട്ട കാംറി ഹൈബ്രിഡ് വിപണിയില്‍

ടൊയോട്ട കാംറി ഹൈബ്രിഡ് വിപണിയില്‍

ടൊയോട്ടയുടെ ഏഴാം തലമുറ ആഡംബരക്കാറായ കാംറി ഇന്ത്യന്‍ വിപണിയിലെത്തി.29.75 ലക്ഷം രൂപയാണ് ഡല്‍ഹിയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.2.5 ലിറ്ററിന്റെ ബെല്‍റ്റ്‌ലെസ് പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടറും ചേര്‍ന്ന ഹൈബ്രിഡ് പായ്ക്കാണ് വാഹനത്തിന് കരുത്തു പകരുന്നത്.ഇതിനൊപ്പം 35 പുതിയ സവിശേഷതകളും കമ്പനി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.പവര്‍ റിക്ലൈന്‍ റെയര്‍ സീറ്റുകള്‍,റിയര്‍ വ്യൂ സൈഡിലുളള സണ്‍ഷൈഡ്,3 സോണ്‍ എയര്‍കണ്ടീഷനിംഗ് സിസ്റ്റം ഇവയില്‍ ചിലതു മാത്രമാണ്. പഴയ പെട്രോള്‍ കാംറിയെ അപേക്ഷിച്ച് പുതിയതായി എത്തിയിരിക്കുന്ന ഹൈബ്രിഡ് കാംറി വളര മികച്ച സൗകര്യങ്ങളാണ് ചെയ്തു […]

കിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ബേല്‍

കിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ബേല്‍

ഇംഗ്ലീഷ് ക്ലബായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ വിങ്ങര്‍ ഗാരത്ത് ബേല്‍ ഇനി ഏറ്റവും വിലയേറിയ താരമായി അറിയപ്പെടും.സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ക്ലബിലേക്കുളള കൂടുമാറ്റത്തോടെയാണ് ബേലിനെത്തേടി ഇങ്ങനെയൊരു ബഹുമതിയെത്തിയത്.ഇതോടെ നിലവിലെ ഏറ്റവും വിലയേറിയ താരം ക്രിസ്‌റ്റ്യേനോ റൊണാള്‍ഡോയെ ബേല്‍ പിന്നിലാക്കി.80 മില്യണ്‍ പൗണ്ടായിരുന്നു റൊണാ3ളോഡോയുടെ വില.ടീമുമായുളള കരാറില്‍ ബേല്‍ ഒപ്പുവെച്ചു കഴിഞ്ഞു.6 വര്‍ഷത്തെ കരാറിനായി ബേലിന് ലഭിക്കുക 86 മില്യണ്‍ പൗണ്ടാണ് . മെഡിക്കല്‍ ടെസ്റ്റ് കൂടി പൂര്‍ത്തിയാക്കുന്നതോടെ ബേലിന് ഏറ്റവും വിലയേറിയ താരമെന്ന പുതിയ ലോക റെക്കോര്‍ഡ് […]

ബിഗ് ബോസ് ടീം കാത്തിരിക്കുന്നു പൂനത്തിനായി

ബിഗ് ബോസ് ടീം കാത്തിരിക്കുന്നു പൂനത്തിനായി

നഷ നായികയ്ക്ക് വീണ്ടും ബിഗ് ബോസ് റിയാലിറ്റി ഷോ ടീമിന്റെ ക്ഷണം.വരുന്ന സീസണില്‍ മത്സരിക്കാന്‍ രണ്ടു കോടിയും നീട്ടിപ്പിടിച്ചാണ് ബിഗ് ബോസ് ടീം കാത്തിരിക്കുന്നത്.ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന സീസണിലും പൂനം പാണ്ഡെയ്ക്ക് ഓഫര്‍ ഉണ്ടായിരുന്നെങ്കിലും പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പൂനം പാണ്ഡെ നിരസിക്കുകയായിരുന്നു. അന്ന് ഷോയില്‍ പങ്കെടുക്കാന്‍ മൂന്നു കോടി രൂപയാണ്  വിവാദ നായിക ആവശ്യപ്പെട്ടത്.എന്നാല്‍ അന്ന് സംഘാടകര്‍ 2.25 കോടി വരെ നല്‍കാന്‍ തയ്യാറായെങ്കിലും പൂനം നിരസിക്കുകയായിരുന്നു.വീണ്ടും പഴയ രണ്ടു കോടിക്ക് തന്നെ നായികയെ സമീപിച്ചിരിക്കുകയാണ് […]

ഇരുന്നൂറാം ടെസ്‌റ്റോടെ വിരമിക്കും! സച്ചിന്‍ നിരാശപ്പെടുത്തുമോ?

ഇരുന്നൂറാം ടെസ്‌റ്റോടെ വിരമിക്കും!  സച്ചിന്‍ നിരാശപ്പെടുത്തുമോ?

ഇരുന്നൂറാം ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചേക്കുമെന്ന് സൂചന.200 ടെസ്റ്റുകള്‍ എന്ന മാന്ത്രിക സംഖ്യ പൂര്‍ത്തിയാക്കുന്നതോടെ ഫുട്‌ബോള്‍ ദൈവം ക്രീസ് വിടുമെന്നാണ്് റിപ്പോര്‍ട്ട്. സ്വന്തം ജന്മനാടിന്റെ ഊഷ്മളതയില്‍ വിരമിക്കാനാണ് സച്ചിനു താല്‍പര്യമെന്നറിയുന്നു.നവംബറില്‍ ഇന്ത്യന്‍ പര്യടനത്തിനായി വെസ്റ്റിന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നതോടെ അദ്ദേഹത്തിന്റെ വിരമിക്കലുമുണ്ടാകാനാണ് സാധ്യത.കൊല്‍ക്കത്തയിലും മുംബൈയിലുമായിരിക്കും ടെസ്റ്റ് മത്സരങ്ങളുടെ വേദികള്‍. വെസ്റ്റിന്‍ഡീസ് പര്യടനത്തിനെത്തുമെന്ന് ബി.സി.സി.ഐ ഇടക്കാല സെക്രട്ടറി സഞ്ജയ് പട്ടേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പരക്കാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നത്.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2011ലാണ് അവസാനമായി […]