കർണ്ണാകടയിൽ സർക്കാർ വിപുലീകരണം; രണ്ട് സ്വതന്ത്ര എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കർണ്ണാകടയിൽ സർക്കാർ വിപുലീകരണം; രണ്ട് സ്വതന്ത്ര എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിന്റെ വിപുലീകരണത്തിന്റെ ഭാഗമായി രണ്ട് സ്വതന്ത്ര എംഎൽഎമ്മാർ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ആർ ശങ്കർ, എച്ച് നാഗേഷ് എന്നിവരാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റത്. വിമത ഭീഷണിയുള്ള സർക്കാറിന്റെ നിലനിൽപ് മുൻ നിർത്തിയാണ് പുതിയ നീക്കം. കർണാടക മന്ത്രിസഭയിൽ ഒഴിവ് വന്ന മൂന്ന് മന്ത്രി സ്ഥാനങ്ങളിൽ രണ്ടെണ്ണം ജെഡിഎസിനും ഒന്ന് കോൺഗ്രസിനും അവകാശപ്പെട്ടതായിരുന്നു. എന്നാൽ പാർട്ടിക്ക് അകത്തു നിന്ന് തന്നെ വിമത നീക്കം ശക്തമായ സാഹചര്യത്തിൽ സ്വതന്ത്ര എംഎൽഎമ്മാരെ ഒപ്പം നിർത്തി ഭരണം മുന്നോട്ട് […]

സിഒടി നസീർ വധശ്രമം; ചൊക്ലി സ്വദേശി സന്തോഷ് മുഖ്യ പ്രതിയെന്ന് സൂചന

സിഒടി നസീർ വധശ്രമം; ചൊക്ലി സ്വദേശി സന്തോഷ് മുഖ്യ പ്രതിയെന്ന് സൂചന

സിഒടി നസീർ വധശ്രമ കേസിൽ മുഖ്യപ്രതിയെ കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചു. ചൊക്ലി സ്വദേശി സന്തോഷാണ് മുഖ്യ പ്രതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. സിപിഐഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി സംഭവ ദിവസം 12 തവണ സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. സന്തോഷ് കർണ്ണാടകയിൽ ഒളിവിലെന്നാണ് സൂചന. കസ്റ്റഡിയിലുള്ള റോഷനുമായി അന്വേഷണ സംഘം ഹൊസൂരിലേക്ക് പുറപ്പെട്ടു.

മതചിഹ്നങ്ങളെ അവഹേളിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമെന്ന് ചെന്നിത്തല; സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് ബാലൻ

മതചിഹ്നങ്ങളെ അവഹേളിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമെന്ന് ചെന്നിത്തല; സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് ബാലൻ

ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാര വിഷയത്തിൽ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പുരസ്‌കാരം നൽകിയ നിലപാട് പുന:പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലൻ മറുപടി നൽകി. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെടാറില്ല. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്ന വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നു. അവാർഡ് പുന:പരിശോധിക്കാൻ ലളിതകലാ അക്കാദമിയോട് നിർദേശിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ […]

ആലപ്പുഴയിലെ തോൽവി വിലയിരുത്താൻ ഡിസിസി നേതൃയോഗം ഇന്ന്

ആലപ്പുഴയിലെ തോൽവി വിലയിരുത്താൻ ഡിസിസി നേതൃയോഗം ഇന്ന്

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഡിസിസി നേതൃയോഗം ഇന്ന് ചേരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുക്കും. അതേ സമയം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ യോഗത്തിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. വൈകീട്ട് 3 മണിക്കാണ് യോഗം. ആലപ്പുഴയിലെ പരാജയത്തെപ്പറ്റി പരിശോധിക്കാൻ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ തെളിവെടുപ്പ് ഞായറാഴ്ചയാണ്. അതിന് മുന്നോടിയായാണ് മുല്ലപ്പളളി രാമചന്ദ്രൻ പങ്കെടുക്കുന്ന പ്രത്യേക യോഗം ചേരുന്നത്. ജില്ലയിൽ നിന്നുളള കെപിസിസി അംഗങ്ങൾ, ഡിസിസി അംഗങ്ങൾ, പോഷക […]

കാണാതായ സിഐക്കായുള്ള അന്വേഷണം ഊർജിതമാക്കി; കായംകുളം ബസ് സ്റ്റാൻഡിൽ നവാസ് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന്

കാണാതായ സിഐക്കായുള്ള അന്വേഷണം ഊർജിതമാക്കി; കായംകുളം ബസ് സ്റ്റാൻഡിൽ നവാസ് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന്

കാണാതായ സിഐ നവാസിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ജില്ലാ തലത്തിൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം സ്‌പെഷ്യൽ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. കായംകുളം ബസ് സ്റ്റാൻഡിൽ നവാസ് എത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് നവാസ് കായംകുളം ബസ് സ്റ്റാൻഡിൽ എത്തിയതെന്നാണ് വിവരം. സ്റ്റാൻഡിൽ നിന്നും നവാസ് ബസിൽ കയറുന്നത് സിസിടിവിയിൽ ഉണ്ടെങ്കിലും ഏത് ഭാഗത്തേക്കുള്ള ബസിലാണ് കയറിയതെന്ന് വ്യക്തമല്ല. തിരുവനന്തപുരത്തേക്കാണ് നവാസ് പോയതെന്നാണ് സൂചന. തിരുവനന്തപുരം, വർക്കല ഭാഗങ്ങളിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആയുർവേദ […]

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരുടേയും സൂചനാ സമരം ഇന്ന്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരുടേയും സൂചനാ സമരം ഇന്ന്

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻമാരും പിജി ഡോക്ടർമാരും ഇന്ന് സൂചനാ സമരം നടത്തും. സ്‌റ്റൈപെൻഡ് വർധനവ് ആവശ്യപ്പെട്ടാണ് സമരം. അത്യാഹിത, തീവ്ര പരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബർ റൂമിനെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൂചനാ സമരം ഫലം കണ്ടില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് സമരസമിതി തീരുമാനം. മൂവായിരത്തോളം വരുന്ന ഡോക്ടർമാർ ഓപി, വാർഡ് ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സമരസമിതി അറിയിച്ചു. എന്നാൽ സമരം ബാധിക്കാതിരിക്കാനായി ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യവകുപ്പ് […]

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. രാത്രി 11.30 വരെ തീരപ്രദേശത്ത് 3.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 35-50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം. അതേസമയം, ഇടവപ്പാതി തുടങ്ങി ഒരാഴ്ചയോളമായിട്ടും മഴ ശക്തമായിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റെ ജൂൺ 12 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ ലഭിച്ച മഴ ശരാശരിയിൽ നിന്ന് […]

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം 2020ല്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം 2020ല്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം 2020 ഓടെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. ഇതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ 75-ാംമത് സ്വാതന്ത്ര്യ ദിനത്തിലായിരിക്കും ഇന്ത്യ മനുഷ്യനെ ബഹികാരാകാശത്തേക്ക് അയക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. മൂന്നു ബഹിരാകാശ യാത്രികരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയ്ക്ക് 10,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്നത്. 2018 ലെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിലാണ് നരേന്ദ്രമോദി ഇത് സംബന്ധിച്ച […]

അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നു വീണ്‌ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി

അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നു വീണ്‌ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരച്ചിലിൽ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്ത് നിന്നാണ് മ്യതദേഹങ്ങളും ബ്‌ളാക്ക് ബോക്‌സും കണ്ടെത്തിയത്. ജൂൺ 3 ന് ഉച്ചയോടെയാണ് അസമിൽ നിന്നും അരുണാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ 13 യാത്രക്കാരുമായി വ്യോമസേനയുടെ എഎൻ 32 വിമാനം കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് എട്ട് […]

വരയ്ക്കാനും എഴുതാനും പാടാനും പാടില്ലാത്ത മത ചിഹ്നങ്ങൾ ഏതൊക്കെയാണു സാർ…

വരയ്ക്കാനും എഴുതാനും പാടാനും പാടില്ലാത്ത മത ചിഹ്നങ്ങൾ ഏതൊക്കെയാണു സാർ…

കെ.എം സന്തോഷ്‌കുമാര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് വിഷയത്തില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നയം വ്യക്തമാക്കിയപ്പോള്‍ , കണ്‍ഫ്യൂഷന്‍ കൂടിയല്ലോ സാറേ. കന്യാസ്ത്രീ പീഡന കേസില്‍ പ്രതിയായ ഫ്രാങ്കോയെ ( ഈ മഹാന്‍ ഇപ്പോഴും ബിഷപ്പാണ് കേട്ടോ ) കാര്‍ട്ടൂണിന് വിഷയമാക്കിയതല്ല , അംശവടി എന്ന മത ചിഹ്നത്തെ അതില്‍ ഉപയോഗിച്ചതാണ് മന്ത്രിക്ക് മന: ക്ലേശ മുണ്ടാക്കിയത് എന്നാണ് വിശദീകരണം. വടിയും അതിന്റെ മുകളറ്റത്തുള്ള വരയുമെല്ലാം ഇങ്ങനെയിങ്ങനെയൊക്കെയാണ് എന്നുള്ളത് , അതായത് കവി ഉദ്ദേശിച്ചിരിക്കുന്നത് എന്താണെന്ന് […]