കൊല്ലം: ടി.പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്താണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യു.ഡി.എഫ് സര്‍ക്കാരാണ് കുഞ്ഞനന്തനെ പ്രതിയാക്കിയത്. ഉന്നത നേതാക്കളെ കള്ളക്കേസില്‍ പ്രതിയാക്കുന്നത് ഏത് പാര്‍ട്ടിയില്‍ ആയാലും ശരിയല്ലെന്നും കോടിയേരി പറഞ്ഞു. കൊടി സുനി പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ഇരട്ട കൊലപാതകത്തിലെ പ്രതികള്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെങ്കിലും ശിക്ഷിക്കപ്പെടണം. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കൊലപാതകങ്ങളെ ഇടതുപക്ഷം അംഗീകരിക്കുന്നില്ല. പാര്‍ട്ടിയുടെ അറിവോടെ ഒരു സംഭവം നടന്നിട്ടില്ലെന്നും കോടിയേരി […]
കൊല്ലം: കാസര്‍കോട് കൊലപാതക വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടടെുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടിയുടെ അറിവോടെയല്ല കൊലപാതകം നടപ്പാക്കിയതെന്ന ആവര്‍ത്തിച്ച കോടിയേരി ബാലകൃഷ്ണന്, കേസില്‍ പാര്‍ട്ടിക്കാരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വച്ച് പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. കൊലപാതകങ്ങള്‍ പാര്‍ട്ടി നയമല്ലെന്നും കോടിയേരി ആവര്‍ത്തിച്ചു. കേസില്‍ പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും കോടിയേരി നിലപാടെടുത്തു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണെന്നും അതിന് വേണ്ടിയുള്ള പ്രസ്താവനയാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതതെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ […]
തിരുവനന്തപുരം: പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് വി വി വസന്ത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നല്‍കാനാണ് മന്ത്രി സഭായോഗത്തിന്റെ തീരുമാനം. വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ഷീനയിപ്പോള്‍. ഇതിന് പുറമേ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വസന്തകുമാറിന്റെ രണ്ട് […]
കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നര്‍ ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ഗതാഗതമുള്‍പ്പെടെ സാധാരണ ജനജീവിതം തടസപ്പെട്ടതും അര്‍ധരാത്രിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്കിയതും സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എസ്എസ്എല്‍സി മോഡല്‍, ഐസിഎസ്സി പരീക്ഷകള്‍ തടസപ്പെട്ടതും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐസിഎസ്സി പരീക്ഷ ദേശീയതലത്തില്‍ നടക്കുന്നതാണെന്നും പരീക്ഷ മാറ്റി വെയ്ക്കുന്നത് അപ്രായോഗികമായതു കൊണ്ട് വിദ്യാര്‍ഥികളെ സുരക്ഷിതമായി പരീക്ഷയ്ക്ക് ഹാജരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം […]
ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലാതകം ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ കൂടുംബാംഗങ്ങുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു. കൊലപാതകം ഒരിക്കലും നീതികരിക്കാനാവില്ല കുറ്റവാളികളെ നിയമത്തിന് മുന്‍പിലെത്തിക്കാതെ വിശ്രമമില്ല അദ്ദേഹം ട്വീറ്റില്‍ പറയുന്നു. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊലപാതകം രാഷ്ടീയ പ്രേരിതമാണോ […]
കൊച്ചി: മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഇപ്പോള്‍ നടന്നത് ക്രിമിനല്‍ കുറ്റമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് പ്രത്യാഘാതം നേരിടേണ്ടിവരും. ആരെങ്കിലും ഹര്‍ത്താലിനാഹ്വാനം ചെയ്താല്‍ സര്‍ക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തരുതെന്നും വിദ്യാര്‍ഥികളടക്കം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ന്യായീകരണമില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരായ ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കോടതിയുടെ നടപടികളെ മാനിക്കുന്നുവെന്ന് പറഞ്ഞ ഡീന്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. […]
കോഴിക്കോട്: കാസര്‍ഗോഡ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അതേ സമയം തുറന്ന കടകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. സൗത്ത് കളമശ്ശേരിയില്‍ മുട്ട വിതരണക്കാരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു ,വില്പനക്ക് കൊണ്ടുവന്ന മുട്ടകള്‍ ഹര്‍ത്താലനുകൂലികള്‍ നശിപ്പിച്ചു. നോര്‍ത്ത് കളമശ്ശേരി മാര്‍ക്കറ്റിലുള്ള മുട്ട കടയില്‍ നിന്നും സൗത്ത് കളമശ്ശേരിയിലെ തുറന്നിരുന്ന കടകളില്‍ മുട്ട വിതരണത്തിനെത്തിയ മണ്ണോപ്പിളളി വീട്ടില്‍ അസീസിന്റെ […]
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് നടന്നത് രാഷ്ട്രീയ കൊലപാതകമെണെന്നും പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരെന്നും എഫ്ഐആര്‍. സിപിഐഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. കൊല്ലപ്പെട്ട ശ്യാംലാലിന്റേയും കൃപേഷിന്റേയും ഇൻക്വസ്റ്റ് റിപ്പോർട്ടും പുറത്തുവന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോർട്ട്. ശരത് ലാലിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. […]
കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ […]
ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ മരിച്ചു. കൊല്ലപ്പെട്ട സൈനികരില്‍ ഒരു മേജറും ഉള്‍പ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്. ഇവര്‍ ജയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്നും സൂചനയുണ്ട്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് […]