ക്യാൻസർ കെയർ ബോർഡ് രൂപീകരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

ക്യാൻസർ കെയർ ബോർഡ് രൂപീകരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ ക്യാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ക്യാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ ആരോഗ്യ വകുപ്പ്. ക്യാൻസർ ചികിത്സ നൽകുന്ന എല്ലാ സ്ഥാപനങ്ങളേയും ബന്ധിപ്പിച്ചുള്ള ക്യാൻസർ ഗ്രിഡിലൂന്നിയായിരിക്കും ക്യാൻസർ കെയർ ബോർഡ് പ്രവർത്തിക്കുക. ഇതനുസരിച്ച് സംസ്ഥാനത്ത് ക്യാൻസർ സംബന്ധിച്ച് നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളും നയങ്ങളും അന്തിമമായി തീരുമാനിക്കുക ക്യാൻസർ കെയർ ബോർഡായിരിക്കും. സംസ്ഥാനത്ത് പ്രതിവർഷം 50,000 ത്തിലേറെ പേർ ക്യാൻസർ രോഗത്തിന് വിധേയരാകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന കണക്കിന്റെ പശ്ചാത്തലത്തിലാണ് ക്യാൻസർ കെയർ ബോർഡ് രൂപീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ തീരുമാനം. ക്യാൻസർ […]

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദന എളുപ്പം കുറയ്ക്കാം

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടുവേദന എളുപ്പം കുറയ്ക്കാം

ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ് നടുവേദന. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുവരാറുള്ളത്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല്‍ അത്ര നിസാരക്കാരനല്ല നടുവേദന. പലതരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്. തെറ്റായ ജീവിത ശൈലിയാണ് നടുവേദനയുടെ പ്രധാന കാരണം. വ്യായാമത്തിന്റെ അഭാവം മൂലവും അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവരിലുമെല്ലാം നടുവേദന പെട്ടന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്. എല്ലുകളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകാറുണ്ട്. കാത്സ്യത്തിന്‍റെ അഭാവം മൂലവും […]

ഇന്ന് ലോക ഭിന്നശേഷി ദിനം

ഇന്ന് ലോക ഭിന്നശേഷി ദിനം

ഇന്ന് ലോക ഭിന്നശേഷി ദിനം. ‘പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവും പ്രോൽസാഹിപ്പിക്കുക’ എന്നതാണ് ഐക്യരാഷ്ട്ര സഭ ഇത്തവണ മുന്നോട്ട് വെക്കുന്ന പ്രമേയം. 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ഭിന്നശേഷിക്കാരുടെ ദിനമായി പ്രഖ്യാപിച്ചത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിൻറെ ലക്ഷ്യം. ആരാണ് ഭിന്നശേഷിക്കാർ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകൾ ഉള്ളവരും, ഇത്തരം ബലഹീനതകൾ വിവിധ പ്രതിബന്ധങ്ങളുമായി സമ്പർക്കം പുലർത്തുന്നതു കാരണം, മറ്റുള്ളവർക്കൊപ്പം തുല്യ […]

പഴത്തൊലി ഇനിമുതൽ വലിച്ചെറിയേണ്ട; ആരോഗ്യഗുണങ്ങൾ പലതാണ്

പഴത്തൊലി ഇനിമുതൽ വലിച്ചെറിയേണ്ട; ആരോഗ്യഗുണങ്ങൾ പലതാണ്

കേട്ടിട്ട് ആശ്ചര്യം തോന്നുന്നുണ്ടല്ലേ? വാഴപ്പഴം കഴിക്കാം, എത്ര വേണമെങ്കിലും. ഒറ്റ ഇരുപ്പിന് ഒരു കുല വാഴപ്പഴം വരെ കഴിച്ച് തീർക്കുന്നവർ ഇല്ലേ? എന്നാൽ പഴത്തൊലിയോ? പഴത്തൊലി ഒക്കെ കഴിക്കാൻ നമ്മളെന്താ വല്ല പശുവോ മറ്റോ ആണോ എന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? പഴത്തൊലി നമുക്ക് ഭക്ഷ്യയോഗ്യമായ ഒന്നാണെന്ന് മാത്രമല്ല, അവ നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. നമ്മളിൽ പലരും എല്ലാവരെയും പോലെ ഒരു വാഴപ്പഴം കഴിച്ചു കഴിഞ്ഞാൽ അതിന്റെ തൊലി ചവറ്റുകുട്ടയിൽ വലിച്ചെറിയാറാണ് പതിവ്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള പല […]

കാപ്പി പ്രേമികളേക്കാൾ മിടുക്കർ ചായ പ്രേമികളെന്ന് പഠനം

കാപ്പി പ്രേമികളേക്കാൾ മിടുക്കർ ചായ പ്രേമികളെന്ന് പഠനം

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനിയങ്ങളിൽ ഒന്നാണ് ചായയും കാപ്പിയും. ലോക ജനതയെ കാപ്പി കുടിയന്മാരും ചായ കുടിയന്മാരുമായി വരെ തരം തിരിക്കാം. (ഇതിലൊന്നും പെടാത്ത മൂന്നാമതൊരു വിഭാഗവും ഉണ്ടെന്ന കാര്യം മറന്നിട്ടില്ല). അതുകൊണ്ട് തന്നെ ചായ ആണോ കാപ്പിയാണോ മികച്ചതെന്ന തരത്തിൽ തർക്കങ്ങളും പതിവാണ്. പലപ്പോഴും ഈ തർക്കങ്ങളിൽ വിജയിക്കുന്നത് ‘കാപ്പി’ ടീം തന്നെയായിരിക്കും. ഉണർവേകാൻ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനിന്റെ കൂട്ടുപിടിച്ചാണ് ഈ സംവാദങ്ങളിലെല്ലാം കാപ്പി ടീം വിജയിക്കുന്നത്. എന്നാൽ പ്രിയ ചായ പ്രേമികളെ നിങ്ങൾക്ക് […]

ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം കുടിക്കാം

ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം കുടിക്കാം

ഏതുവിധേനയും ശരീരഭാരം കുറയ്ക്കാനായി കാണുന്ന ഏതു വിദ്യയും പ്രയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കിയും, ഭക്ഷണ ക്രമത്തിൽ നിയന്ത്രണങ്ങൾ വരുത്തിയും, വ്യായാമങ്ങൾ പലതും മാറി മാറി ചെയ്തും അങ്ങനെയങ്ങനെ എത്രയെത്ര പരീക്ഷണങ്ങൾ! തടികുറക്കാൻ ആഗ്രഹിക്കുന്ന ഇത്തക്കാരിൽ ഒരാളാണ് നിങ്ങളെങ്കിൽ ഇനി വേറെ പരീക്ഷണങ്ങൾക്കൊന്നും പോകേണ്ട! ദിവസവും ജീരക വെള്ളം കുടിച്ചാൽ മതി. വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ? ഈ ചെറിയ കറികൂട്ടിൽ ഏറ്റവും മികച്ച ഔഷധങ്ങളാണ് പതിയിരിക്കുന്നത് എന്നറിമോ? പലതരം ആൻറി ഓക്സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളും എല്ലാം ഈ ചെറിയ […]

ഗ്രീന്‍ ടീ രാത്രിയില്‍ കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

ഗ്രീന്‍ ടീ രാത്രിയില്‍ കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

  ചായ കുടിക്കാന്‍ ഏറ്റവും നല്ല സമയം ഏതാണെന്ന് ഒരു ‘ചായപ്രാന്തനോ’ട് ചോദിച്ചു നോക്കിയിട്ടുണ്ടോ? ഏതു സമയവും ചായസമയം ആണെന്നായിരിക്കും ഉത്തരം! വിരസമായ സമയങ്ങളെ ആനന്ദപ്രദമാക്കി മാറ്റാന്‍ മാത്രം ചായ കുടിക്കുന്ന എത്രയോ പേരുണ്ട്! പലര്‍ക്കും പല തരത്തിലുള്ള ചായയാണ് ഇഷ്ടം. ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ചായ എന്നത് വെറുമൊരു പാനീയം മാത്രമല്ല, അതൊരു വികാരമാണ്! ഫിറ്റ്‌നസ് മന്ത്രവുമായി നടക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് ഗ്രീന്‍ ടീ. അധികം കുത്തലില്ലാത്ത രുചിയും ഗന്ധവും മാത്രമല്ല, ഒപ്പം മികച്ച […]

ശരീരത്തിന്റെ ബലവും ഊർജവും നിലനിർത്താൻ ടബാറ്റാ ട്രെയിനിംഗ്

ശരീരത്തിന്റെ ബലവും ഊർജവും നിലനിർത്താൻ ടബാറ്റാ ട്രെയിനിംഗ്

ഒരു ദിവസം ലഭിക്കുന്ന ഇരുപത്തിനാല് മണിക്കൂർ തികയുന്നില്ലെന്ന പരാതിക്കാരാണ് നാമെല്ലാവരും. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ ഇത്തരക്കാർക്ക് ചെയ്യാൻ പറ്റിയ ഒന്നാണ് ടബാറ്റ ട്രെയിനിംഗ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് അതിന്റെ കാര്യക്ഷമത ശരീരത്തിൽ ഉറപ്പാക്കുക എന്നതും. ശരീരത്തിന്റെ ബലവും ഊർജവും നിലനിർത്താൻ സാഹായിക്കുന്ന വ്യായാമ മുറയായ ടബാറ്റാ ട്രെയിനിംഗാണ് പരിഹാരം. ശരീരത്തിന്റെ ബലം ഉറപ്പാക്കുമ്പോൾ ഭാരം ക്രമീകരിക്കുക പ്രധാനമാണ്. അതോടൊപ്പം പേശികളുടെ ആരോഗ്യവും നിലനിർത്തണം. ഈ പ്രക്രിയ കൃത്യമായി നടപ്പാക്കാം, […]

മഴക്കാലത്ത് ഭക്ഷണം കേടാകാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ

മഴക്കാലത്ത് ഭക്ഷണം കേടാകാതെ സൂക്ഷിക്കാനുള്ള പൊടിക്കൈകൾ

ഇടവപ്പാതിയും കർക്കിടകവും തിരിമുറിയാതെ പെയ്യാൻ തുടങ്ങുകയാണ്. ഒപ്പം മഴക്കാലരോഗങ്ങളും പടികടന്നെത്തി. മഴക്കാലത്ത് ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ചും കുടിവെള്ളത്തിൽ. കാരണം ജലജന്യരോഗങ്ങൾ എളുപ്പത്തിൽ ശരീരത്തിലെത്തും. പലപ്പോഴും രോഗം പൊട്ടിപ്പുറപ്പെട്ട് വളരെപ്പെട്ടന്ന് പകരുകയാണ് ചെയ്യുന്നത്. നല്ല രീതിയിലുള്ള മുൻ കരുതൽ എടുത്താൽ മാത്രമേ ഇതിനെ തടയാനാവൂ. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാലം കൂടിയാണ് മഴക്കാലം. പെട്ടെന്ന് തണുക്കുന്നതിനാലും ഈ‍ർപ്പം പടരുന്നതിനാലും ഭക്ഷണം സൂക്ഷിക്കാൻ ചില വിദ്യകൾ ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും ധാന്യപ്പൊടിയും മസാലകളുമൊക്കെ ശരിയായ […]

പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം; നിപയുടെ ലക്ഷണങ്ങള്‍ ഇവയാണ്

പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം; നിപയുടെ ലക്ഷണങ്ങള്‍ ഇവയാണ്

തിരുവനന്തപുരം: കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി നിപ സ്ഥിരീകരിച്ചതോടെ രോഗബാധയെ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം. നിപ്പ വൈറസ് ബാധയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും രോഗത്തെക്കുറിച്ച് അറിയുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ അറിയിച്ചു. രോഗപരിശോധനയ്ക്കും ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയ്ക്കുമുള്ള എല്ലാ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപയുടെ ലക്ഷണങ്ങള്‍ പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ചികിത്സ […]

1 2 3 28