ആസ്തമ രോഗികള്‍ക്ക് ആശ്വാസമായി ഡിജിഹേലര്‍ വിപണിയില്‍

ആസ്തമ രോഗികള്‍ക്ക് ആശ്വാസമായി ഡിജിഹേലര്‍ വിപണിയില്‍

കൊച്ചി: ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയുടെ ആദ്യത്തെ ഡിജിഹേലര്‍ അവതരിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആസ്തമ, സിഒപിഡി എന്നീ രോഗങ്ങള്‍ കണക്കു പ്രകരാം നിയന്ത്രിക്കുന്നവരുടെ തടസം കൃത്യമായ ചികിത്സാക്രമം പാലിക്കാത്തതാണെന്നാണ് ഡെന്മാര്‍ക്ക് കമ്പനിയുടെ പഠനം വ്യക്തമാക്കുന്നത്. ഈ വെല്ലുവിളിയെ അഭിമുഖീകരിക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഡോസ് ഇന്‍ഹേലര്‍ ആയ ഡിജി ഹേലറിനു കഴിയുമെന്നാണ് ആഗോള അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച ഫാര്‍മസ്യുട്ടിക്കല്‍ ആയ ഗ്ലെന്‍മാര്‍ക്ക് അവകാശപ്പെടുന്നത്. എടുക്കുന്ന ഡോസുകളുടെ കൃത്യമായ കണക്കു […]

രണ്ടാം ജന്മത്തിന്റെ സാഫല്യവുമായി തന്മയി

രണ്ടാം ജന്മത്തിന്റെ  സാഫല്യവുമായി തന്മയി

കൊച്ചി: മഞ്ജുനാഥിനും ദീപികയ്ക്കും ആണ്‍കുട്ടി ജനിച്ചപ്പോള്‍ അവരുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. കര്‍ണാടകയിലെ ആനക്കല്‍ താലൂക്കിലെ ഹെബ്ബഗുഡിയില്‍ കാര്‍ ഡ്രൈവറായ മഞ്ജുനാഥ് അന്ന് എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തിരുന്നു. അവര്‍ അവന് തന്മയി എന്നാണ് പേരിട്ടത്. ചെയ്യുന്ന പ്രവര്‍ത്തികളില്‍ ആമഗ്‌നനായിരിക്കുന്നവന്‍ എന്നാണ് ആ പേരിന് അര്‍ത്ഥം. ആദ്യ കുറെ മാസങ്ങളിലേയ്ക്ക് എല്ലാം ഭദ്രമായിരുന്നു. 2015 ജൂണില്‍ തന്മയിയ്ക്ക് പത്തുമാസം പ്രായമുള്ളപ്പോള്‍ അവന്റെ വയര്‍ വീര്‍ത്തിരിക്കുന്നതായി കണ്ടു. വിശപ്പില്ലായ്മയും ഛര്‍ദ്ദിയും ഇതിനൊപ്പമുണ്ടായിരുന്നു. ഡോക്ടറെ കണ്ട് നടത്തിയ പരിശോധനയില്‍ ഹെപ്പറ്റോബ്ലാസ്‌റ്റോമ എന്ന […]

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായി

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ശസ്ത്രക്രിയ 16 മണിക്കൂര്‍ നീണ്ടു. ഇന്നലെ വൈകിട്ട് 5 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ ഇന്ന് രാവിലെ 9 മണിക്ക് ആണ് പൂര്‍ത്തിയായത്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച പാറശ്ശാല സ്വദേശി ധനീഷ് മോഹന്റെ കരള്‍ പെരുമാതുറ സ്വദേശി ബഷീറില്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു. ഇനി ബഷീറിന്റെ ശരീരം പുതിയ കരള്‍ സ്വീകരിക്കണം. ഇതിനായുള്ള ഡോക്ടര്‍മാരുടെ തീവ്ര നിരീക്ഷണത്തിലാണ് ബഷീര്‍.

ബ്രെഡ്ഡും ബണ്ണും കാന്‍സറുണ്ടാക്കും: കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു

ബ്രെഡ്ഡും ബണ്ണും കാന്‍സറുണ്ടാക്കും: കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍പ്പനയിലുള്ള ബ്രെഡ്ഡിലും ബണ്ണിലും അര്‍ബുദത്തിനു കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന പഠന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി. മാരകമായ രാസവസ്തുക്കളാണ് ഇന്ത്യയില്‍ ഉണ്ടാക്കുന്ന ബ്രെഡ്ഡുകളില്‍ അടങ്ങിയിട്ടുള്ളതെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. ഈ രാസവസ്തുക്കള്‍ മിക്ക രാജ്യങ്ങളും നിരോധിച്ചവയാണ്. പരിശോധനാഫലം കേന്ദ്രസര്‍ക്കാറിന് സിഎസ്ഇ കൈമാറിയിരുന്നു. സാന്‍ഡ്വിച്ച്, പാവ്, ബണ്‍ തുടങ്ങിയ പായ്ക്കു […]

വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ് ഫയല്‍ ചെയ്തു

വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേസ് ഫയല്‍ ചെയ്തു

കൊച്ചി: ആരോഗ്യസേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപനത്തിന്റെ പേരില്‍ ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഓര്‍ഗനൈസേഷന്റെ പേര് ദുരുപയോഗം ചെയ്ത് ജോലി വാഗ്ദാനങ്ങള്‍ ചെയ്യുന്ന വ്യാജ അനധികൃത റിക്രൂട്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നു. ആസ്റ്റര്‍ ഓര്‍ഗനൈസേഷന്റെ പേരില്‍ വ്യാജ ജോലി വാഗ്ദാനം നല്‍കി ആളുകളില്‍നിന്നും റിക്രൂട്ട്‌മെന്റ് ചെലവുകള്‍ എന്ന പേരില്‍ പണം തട്ടിയെടുത്ത ഓണ്‍ലൈന്‍ വ്യാജന്മാര്‍ക്കെതിരെ ദുബായ് പോലീസിലും സൈബര്‍ സെല്ലിലും കേസ് ഫയല്‍ ചെയ്തു. ആസ്റ്റര്‍ ഇത്തരത്തിലുളള എല്ലാ പ്രവര്‍ത്തനങ്ങളേയും ശക്തമായി അപലപിച്ചു. […]

പാട്‌നയില്‍ ഡോക്ടര്‍മാരുടെ സമരത്തിനിടെ ആറ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു

പാട്‌നയില്‍ ഡോക്ടര്‍മാരുടെ സമരത്തിനിടെ ആറ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു

പാട്‌ന: ബിഹാറിലെ പാട്‌നയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ ആറ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. മതിയായ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പട്‌ന മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് പണിമുടക്കിയത്. ഞായറാഴ്ച രാത്രിയോടെയാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് ആറുപേര്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച്ച ആശുപത്രിയിലെത്തിയ ഒരു യുവാവ് ചികിത്സാ പിഴവ് മൂലം മരിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഡോക്ടര്‍മാരുമായി സംഘര്‍ഷത്തിലായിരുന്നു. ആശുപത്രിയിലെത്തിയ നൂറു കണക്കിന് രോഗികള്‍ ഇപ്പോഴും ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. നേരത്തേ […]

ഫിലിപ്പീന്‍സില്‍ നിന്നുള്ള അഞ്ചുവയസുകാരന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തി

ഫിലിപ്പീന്‍സില്‍ നിന്നുള്ള അഞ്ചുവയസുകാരന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തി

26 ഫിലിപ്പിനോ കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇത് രണ്ടാമത്തേതാണ്. ഇതിനുപുറമെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 750 കുട്ടികള്‍ക്ക് സേവ് ദ ലിറ്റില്‍ ഹാര്‍ട്ട്‌സ് പദ്ധതിയില്‍നിന്നുള്ള പ്രയോജനം ലഭിച്ചു. കൊച്ചി: ഫിലിപ്പീന്‍സില്‍നിന്നുളള അഞ്ചുവയസുകാരന്‍ ജൊനീല്‍ ഡാസെയ്‌ന് ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ‘സേവ് ദ ലിറ്റില്‍ ഹാര്‍ട്ട്‌സ്’ എന്ന പദ്ധതിയുടെ കീഴില്‍ കൊച്ചി ആസ്റ്റര്‍മെഡ്‌സിറ്റിയില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസിലെ പീഡിയാട്രിക് […]

ജീവിത ശൈലികള്‍ ക്യാന്‍സറിനെ ക്ഷണിച്ചുവരുത്തുന്നു

ജീവിത ശൈലികള്‍ ക്യാന്‍സറിനെ ക്ഷണിച്ചുവരുത്തുന്നു

ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ അടുത്തിടെ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം അഞ്ചു ലക്ഷത്തോളം പേര്‍ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. പുരുഷന്മാരില്‍ ക്യാന്‍സര്‍ തൊണ്ട, വയര്‍ എന്നിവടങ്ങളില്‍ സ്ത്രീകളില്‍ ക്യാന്‍സര്‍ സജീവമാകുന്നത് സ്തനങ്ങള്‍, ഗര്‍ഭപാത്രം, ഗര്‍ഭാശയം എന്നിവടങ്ങളിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അര്‍ബുദ ബാധയ്ക്ക് പാരമ്പര്യം ഒരു കാരണമാകുന്നുവെങ്കിലും ജീവിതശൈലിയാണ് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അര്‍ബുദ നിവാരണ പദ്ധതികളുടെ ഭാഗമായി രാജ്യത്ത് പുതുതായി […]

പ്രായം പ്രശ്‌നമല്ല, പ്രമേഹം ഓടിയെത്തുന്നതിനു പിന്നില്‍!

പ്രായം പ്രശ്‌നമല്ല, പ്രമേഹം ഓടിയെത്തുന്നതിനു പിന്നില്‍!

പ്രമേഹം അഥവാ ഡയബറ്റീസ് ഇന്ന് ചെറുപ്പക്കാരിലേക്കും എത്തുകയാണ്. എന്താണിതിന് കാരണമെന്നല്ലെ?. കാരണങ്ങള്‍ വളരെ ലളിതമാണ്. നമ്മുടെ ജീവിത രീതികളും മാറിയ ഭക്ഷണക്രമവുമാണ് പ്രമേഹത്തെ നേരത്തെ എത്തിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ 60 വയസുവരെ ഉത്പാദിപ്പിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിന് ഉണ്ട്. എന്നാല്‍ വറുത്തതും പൊരിച്ചതും മധുരമുള്ളതും ബേക്കറി വിഭവങ്ങളുമെല്ലാം നാം ആവശ്യത്തിലധികം ഭക്ഷിക്കുമ്പോള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. ഇത് സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കും. കൊഴുപ്പു കൂടിയ ഭക്ഷണം അടയ്ക്കടി കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ […]

ഉഷ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഉഷ്ണം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനല്‍ കനത്തതോടെ ശരീരം നിര്‍ജലീകരണമെന്ന പ്രതിസന്ധി നേരിടുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ഭക്ഷണകാര്യത്തിലെ ചില മാറ്റങ്ങള്‍ നമുക്ക് സഹായകമാകും. എരിവ്, പുളി, ഉപ്പ് തുടങ്ങിയവ ആദ്യം തന്നെ വേനല്‍ കാലത്ത് കുറച്ച് ഉപയോഗിക്കാന്‍ ശീലിക്കണം. മധുരം അല്‍പം കൂടിയാലും കുഴപ്പമില്ല. വറുത്തതും പൊരിച്ചതും ഒഴിവാക്കി ദ്രവരൂപത്തിലുള്ള ആഹാരത്തിന് പ്രാമുഖ്യം നല്‍കണം. പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കാം. ജ്യൂസായും അല്ലാതെയും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. യാത്ര കഴിഞ്ഞ് വെയിലത്ത് നിന്നും കയറി വന്ന ഉടന്‍ തണുത്തതൊന്നും കഴിക്കരുത്. […]