ആരോഗ്യത്തിന് ചേരാത്ത ഭക്ഷണ’കൂട്ടുകള്‍’; ഈ വിരുദ്ധ ഭക്ഷണങ്ങള്‍ ഒരുമിച്ച് അരുത് 

ആരോഗ്യത്തിന് ചേരാത്ത ഭക്ഷണ’കൂട്ടുകള്‍’; ഈ വിരുദ്ധ ഭക്ഷണങ്ങള്‍ ഒരുമിച്ച് അരുത് 

ഭക്ഷണം ആരോഗ്യകരമായിരിക്കണം, ഒപ്പം കഴിക്കേണ്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ ചില ഭക്ഷണങ്ങള്‍ അനാരോഗ്യകരമായി വരുകയും ചെയ്യും. ഭക്ഷണത്തിന്റെയല്ല, ഭക്ഷണകൂട്ടുകളുടേതാണ് പ്രശ്നം. അത്തര വിരുദ്ധാഹാര ശീലങ്ങള്‍ ഇവയാണ്. 1. തണ്ണിമത്തനും വെള്ളവും തണ്ണിമത്തനില്‍ 90 മുതല്‍ 95 ശതമാനം വരെ അംശവും വെള്ളമാണുള്ളത്. ജലാംശം അടങ്ങിയ ഇത്തരം ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇത് വയറിളക്കത്തിനും കാരണമാകുമെന്നാണ് വിദഗാധര്‍ പറയുന്നത്. 2. ചായയും തൈരും ഈ ഭക്ഷണകൂട്ടും അനാരോഗ്യകരമാണ്. തേയിലയും തൈരും ആസിഡിന്റെ അംശം കൂടുതലാണ്. രണ്ടും […]

ലൈംഗിക ബന്ധം മുതല്‍ ടെക്‌സ്റ്റിംഗ് വരെ: മസില്‍ പെരുപ്പിക്കാന്‍ ജിമ്മില്‍ പോകാതെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍

ലൈംഗിക ബന്ധം മുതല്‍ ടെക്‌സ്റ്റിംഗ് വരെ: മസില്‍ പെരുപ്പിക്കാന്‍ ജിമ്മില്‍ പോകാതെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍

ആരോഗ്യത്തിനും ശരീരസൗന്ദര്യം കൂട്ടുന്നതിനുമായി എന്തെല്ലാം കഠിനപ്രയത്‌നങ്ങളാണ് പലരും ചെയ്യുന്നത്. മറ്റ് ചിലരാകട്ടെ ആഗ്രഹമുണ്ടെങ്കിലും മടികാരണം ജിമ്മില്‍ പോകുന്നത് ഒഴിവാക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തും. ഇത്തരം മടിയന്മാര്‍ക്കുള്ള സന്തോഷവാര്‍ത്തയാണിത്. മസിലുകള്‍ പെരുപ്പിക്കുന്നതിന് ആവശ്യമായ നിരവധി കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഓരോരുത്തരും ചെയ്യുന്നുണ്ടെന്നാണ് അനാട്ടമി വിദഗ്ധന്‍ മൈക്ക് ഓംഗര്‍ പറയുന്നത്.ഓരോന്നും കൃത്യമായും ചിട്ടയായും ചെയ്താല്‍ പിന്നെ ജിമ്മിലൊന്നും പോകേണ്ട ആവശ്യമില്ലെന്നാണ് ഓംഗര്‍ പറയുന്നത്. പ്രധാന വ്യായാമം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ്. ലൈംഗികബന്ധത്തിനായി മനുഷ്യശരീരത്തിലെ 657 മസിലുകളിലെ ഓരോന്നും ഉപയോഗിക്കപ്പെടുന്നെന്നാണ് പഠനം തെളിയിച്ചിട്ടുള്ളത്. അതില്‍ തന്നെ ഓരോരുത്തരുടെയും […]

പാരസെറ്റാമോളിന്റെ അമിത ഉപയോഗം നിയന്ത്രിക്കൂ; വരും തലമുറയ്ക്കായി

പാരസെറ്റാമോളിന്റെ അമിത ഉപയോഗം നിയന്ത്രിക്കൂ; വരും തലമുറയ്ക്കായി

ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ക്കും വന്ധ്യതയ്ക്കും കാരണമാകുമെന്ന് മാത്രമല്ല, പാരസെറ്റാമോള്‍ കുഞ്ഞുങ്ങള്‍ക്ക് ഭീഷണിയാണെന്നും പഠനം. പാരസെറ്റാമോള്‍ മാത്രമല്ല മറ്റ് വേദന സംഹാരികളും ഗര്‍ഭകാലത്ത് ഉപയോഗിക്കുന്നത് വരും തലമുറയില്‍ വന്ധ്യതയ്ക്ക് കാരണമായേക്കും. എലികളില്‍ നടത്തിയ പഠനത്തില്‍ ഇത് തെളിയിക്കപ്പെട്ട് കഴിഞ്ഞു. ഗര്‍ഭകാലത്ത് വേദന സംഹാരികള്‍ നല്‍കിയ തള്ള എലിയുടെ മക്കള്‍ക്ക് വന്ധ്യത സാധ്യതകള്‍ കൂടുതലാണ്. അണ്ഡത്തിന്റെ ഉല്‍പാദനം കുറവാണെന്ന് മാത്രമല്ല, അണ്ഡങ്ങള്‍ വളരെ ചെറുതാണെന്നും ഗര്‍ഭപാത്രത്തിന് ഭ്രൂണത്തെ വഹിക്കാനുള്ള കട്ടി ഇല്ലാതാകുന്നതായും കണ്ടെത്തി. മനുഷ്യരുടേയും എലികളുടേയും പ്രത്യുല്‍പാദന കാര്യങ്ങളിലും ജനനേന്ദ്രിയവ്യൂഹങ്ങളിലും സമാനതകളുള്ളത് […]

കുട്ടികളിലെ ഹൃദ്രോഗത്തിനു കാരണം ഗര്‍ഭകാലത്തിലെ പിഴവുകള്‍

കുട്ടികളിലെ ഹൃദ്രോഗത്തിനു കാരണം ഗര്‍ഭകാലത്തിലെ പിഴവുകള്‍

ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകളിലുണ്ടാകുന്ന ഭ്രൂണത്തിന്റെ വളര്‍ച്ചാവ്യതിയാനങ്ങളാണ് ഭാവിയില്‍ കുട്ടികളില്‍ ഹൃദയാരോഗ്യമുണ്ടാക്കുന്നതെന്ന പഠനവുമായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍. ഈ സമയത്ത് ഭ്രൂണ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഹൃദ്രോഗത്തിനു വഴിവയ്ക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് പഠനം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇറാസ്മസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്കൂളിലെ ഒരു സംഘം ഡോക്ടര്‍മാര്‍ 10 മുതല്‍ 13 വരെയുള്ള ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണങ്ങളെ സ്കാനിങ്ങിലൂടെ പരിശോധിച്ചു. പിന്നീട് ആറുവര്‍ഷത്തിനു ശേഷം ഇതേ കുട്ടികളുടെ ഹൃദയാരോഗ്യം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പഠനം പൂര്‍ത്തീകരിച്ചത്. 2000 […]

വാടക ഗര്‍ഭപാത്രം താല്പര്യമില്ലാത്തവര്‍ക്ക് ഗര്‍ഭാശയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

വാടക ഗര്‍ഭപാത്രം താല്പര്യമില്ലാത്തവര്‍ക്ക് ഗര്‍ഭാശയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

അമ്മയെന്ന പദത്തിന്റെ അര്‍ത്ഥം നിര്‍വചനീയമാണ്. അമ്മയാകുകയെന്നത് പുണ്യവും. എന്നാല്‍ ഇന്ന് ദമ്പതിമാര്‍ക്കിടയില്‍ വന്ധ്യത ഒരു സങ്കീര്‍ണ്ണ പ്രശ്‌നമാണ്. സ്ത്രീകളില്‍ കണ്ടുവരുന്ന ഈ അവസ്ഥയ്ക്ക് കാരണം ചിലപ്പോള്‍ ഗര്‍ഭപാത്രത്തിലുളള സങ്കീര്‍ണ്ണതകളാവാം. വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍  വൈമനസ്യം പലരെയും കുഞ്ഞുങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ ഈ മേഖലയില്‍ പുതിയ കണ്ടെത്തലുകള്‍ക്കു വഴിയൊരുക്കാനുള്ള ശ്രമത്തിലാണ് വൈദ്യലോകം. ഗര്‍ഭാശയം മാറ്റിവച്ച് ഗര്‍ഭം ധരിച്ച് പ്രസവിക്കാനുള്ള സാധ്യതയിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. ഈ വര്‍ഷം തന്നെ ലക്ഷ്യപ്രാപ്തി ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുകയാണ് സ്വീഡനിലെയും […]

ലൈംഗികത- ഓര്‍മ്മക്കുറവിനൊരു മരുന്ന്

ലൈംഗികത- ഓര്‍മ്മക്കുറവിനൊരു മരുന്ന്

പങ്കാളിയുടെ ഓര്‍മ്മക്കുറവു മൂലം പൊറുതി മുട്ടിയയാളാണോ നിങ്ങള്‍,എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്കുളളതാണ്…. സന്തോഷിപ്പിക്കുന്ന വാര്‍ത്ത.. ലൈംഗിക ബന്ധം ഓര്‍മ്മക്കുറിനൊരു മരുന്നാണെന്നാണ് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശാരീരിക ബന്ധത്തിന് ശേഷം തലച്ചോറിലെ ഹിപ്പോക്യാംപസില്‍ ഉത്തേജനം ലഭിക്കുകയും അവ കൂടുതല്‍ ന്യൂറോണുകളുടെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് യൂണിവേഴ്‌സിറ്റി പഠനത്തില്‍ പറയുന്നു. കാര്യങ്ങള്‍ ദീര്‍ഘകാലം ഓര്‍മയില്‍ സൂക്ഷിക്കപ്പെടുന്നത്  തലച്ചോറിലെ ഹിപ്പോക്യാമ്പസിലാണ്. ശാരീരികബന്ധത്തിന് ശേഷം തോന്നുന്ന മാനസീകോല്ലാസവും കോഗ്നിറ്റീവ് ഫംഗ്ഷനും ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിച്ച് വ്യക്തികളെ സ്മാര്‍ട്ട് ആക്കുമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ […]

കൊളസ്‌ട്രോള്‍ ലൈംഗിക ശേഷിയെ ബാധിക്കും

കൊളസ്‌ട്രോള്‍ ലൈംഗിക ശേഷിയെ ബാധിക്കും

കൊളസ്‌ട്രോള്‍ ചിലപ്പോഴൊക്കെ ലൈംഗികമായ ഉത്തേജനത്തെ ബാധിക്കുന്ന രോഗമാണ്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അിഞ്ഞുകൂടുന്ന രോഗമാണ് കൊളസ്‌ട്രോള്‍. സാധാരണമായി മധ്യവസ്‌കരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ സ്ത്രീകളെയും പുരുഷന്മാരെയും രണ്ടു വിധത്തിലാണ് കൊളസ്‌ട്രോള്‍ ലൈംഗികമായി തളര്‍ത്തുക. ലിംഗോദ്ധാരണശേഷിക്കുറവും ലിംഗോത്തേജനക്കുറവും രതിമൂര്‍ച്ഛ വിഷയങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പലപ്പോഴും കൊളസ്‌ട്രോള്‍ കാരണമാകാറുണ്ട്. ഇതാണ് മധ്യവസ്‌കരില്‍ ലൈംഗിക ഉത്തേജനം കുറയുന്നതിന് കാരണം. രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവല്‍ ആണുങ്ങളുടെ ലിംഗോദ്ധാരണത്തെയും സ്ത്രീകളുടെ ലൈംഗികോത്തേജനം, രതിമൂര്‍ച്ഛ എന്നിവയെയും ബാധിക്കും. കൊളസ്‌ട്രോള്‍, ്രൈടഗ്ലിസെറൈഡ്, എല്‍ഡിഎല്‍ […]

കൃത്രിമ സൗന്ദര്യമാര്‍ഗങ്ങള്‍ അകാലത്തിലെ ആര്‍ത്തവവിരാമത്തിന് കാരണമാകും

കൃത്രിമ സൗന്ദര്യമാര്‍ഗങ്ങള്‍ അകാലത്തിലെ ആര്‍ത്തവവിരാമത്തിന് കാരണമാകും

സൗന്ദര്യം ദൈവദത്തവും ജന്മനാലഭിക്കുന്നതുമാണ്. ഇത് കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ തല്‍ക്കാലം മെച്ചമുണ്ടാകുമെങ്കിലും ദീര്‍ഘകാലത്തേക്ക് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നുറപ്പാണ്. മേക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ മടിക്കുന്ന സ്ത്രീകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. സുന്ദരിയാക്കുന്ന മേക്കപ്പിനു രോഗിയാക്കാനും കഴിയും. മേ്ക്കപ്പിന്റെ പാര്‍ശ്വഫലമായി വേഗത്തില്‍ ആര്‍ത്തവ വിരാമം സംഭവിക്കാറുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ കണ്ടുവരുന്ന ഒരുതരം രാസപദാര്‍ത്ഥം ബീജകോശം ഉള്‍പ്പെടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് അകാലത്തിലുളള ആര്‍ത്തവവിരാമത്തിന് വഴിവയ്ക്കുന്നു എന്നാണ് കണ്ടെത്തല്‍. പൊണ്ണത്തടി, അര്‍ബുദം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുമെന്ന് […]

ലൈംഗികശേഷിക്ക് മികച്ച ഭക്ഷണങ്ങള്‍

ലൈംഗികശേഷിക്ക് മികച്ച ഭക്ഷണങ്ങള്‍

തണ്ണിമത്തന്‍ ഒരു നാടന്‍ വയാഗ്ര തന്നെയാണു തണ്ണിമത്തന്‍ എന്നാണു ഗവേഷണങ്ങള്‍ പറയുന്നത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രൂലിന്‍ എന്ന രാസഘടകത്തിനു രക്തക്കുഴലുകളെ വികസിപ്പിച്ച് അവയിലൂ ടെയുള്ള രക്തയോട്ടം കൂട്ടാനാന്‍ കഴിയും. കക്കയിറച്ചി ആഹാരത്തില്‍ സിങ്കിന്റെ അളവു കുറയുന്നതു ലൈംഗികശേഷിക്കുറവിനു വഴി തെളിക്കാം. പുരുഷലൈംഗികഹോര്‍മോണായ ടെസ്‌റ്റോസ് റ്റിറോണിന്റെ ഉത്പാദനത്തിനും ആരോഗ്യമുള്ള ബീജങ്ങള്‍ക്കും സിങ്ക് ആവശ്യമാണ്. കക്കയിറച്ചി, കല്ലുമ്മേക്കായ എന്നിവ സിങ്കിന്റെ കലവറയാണ്. മത്തി, അയല പോലുള്ള മീനുകളിലെ ഫാറ്റി ആസിഡുകള്‍ ലൈംഗികാവയവങ്ങളുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലെ രക്തയോട്ടം കൂട്ടും. ചോക്ലേറ്റ് ബ്രൗണ്‍ ചോക്ലേറ്റ് […]

ഗര്‍ഭിണികളേ ഈ വിശ്വാസങ്ങള്‍ മറന്നേക്കൂ

ഗര്‍ഭിണികളേ ഈ വിശ്വാസങ്ങള്‍ മറന്നേക്കൂ

1. വയറിന്റെ ആകൃതി കണ്ടാല്‍ കുട്ടിയേതെന്ന് അറിയാം, വളരെ രസകരമായ ഒരു വിശ്വാസമാണിത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.വലിയ വയറാണെങ്കില്‍ പെണ്‍കുട്ടിയെന്നും ചെറിയ വയറെങ്കില്‍ ആണ്‍കുട്ടിയെന്നുമാണ് വിശ്വാസം.എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്നും വയറിന്റെ ആകൃതി കണ്ട് ജനിക്കാന്‍ പോകുന്നത് ആണോ പെണ്ണോ എന്ന് പറയാന്‍ പറ്റില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2. ചില സാധനങ്ങള്‍ കഴിച്ചാല്‍ ഗര്‍ഭം അലസിപ്പോയാലോ?  പേടിച്ച് പേടിച്ചാണ് ഗര്‍ഭിണികളുടെ പലരുടെയും ഭക്ഷണക്രമം. എന്ത് കഴിക്കാന്‍ പറ്റും, എന്തൊക്കെ കഴിക്കരുത് എന്നിങ്ങനെ എപ്പോഴും സംശയങ്ങള്‍ തന്നെ. എന്നാല്‍ […]