ഡൈവേഴ്‌സിനെപ്പറ്റി ചിന്തിക്കാന്‍ സമയമായില്ല !!

ഡൈവേഴ്‌സിനെപ്പറ്റി ചിന്തിക്കാന്‍ സമയമായില്ല !!

നമ്മുടെ സമൂഹത്തില്‍ ഡൈവേഴ്‌സ് ഇന്നൊരു ഫാഷന്‍ ആയിത്തീര്‍ന്നിരിക്കുകയാണ്. ഇതിനൊരു പ്രധാന കാരണം വിവാഹം ചെയ്യുന്ന രണ്ടുപേരും തമ്മിലുള്ള പരസ്പര ധാരണക്കുറവും പൊരുത്തപ്പെട്ടു പോകാനുളള മനസ്സു കാണിക്കാത്തതുമാണ്. ന്യൂജനറേഷന്‍ ഭാഷയില്‍ ഇതിനെ ഈഗോ ക്ലാഷ്, കോംപ്ലക്‌സ് എന്നൊക്കെ പറയാം.വെറുതേ ഒരു എടുത്തുചാട്ടത്തിന്റെ പേരില്‍ പൊട്ടിച്ചെറിയാവുന്നതല്ല താലിയുടെ പവിത്രത.ഇരുഭാഗത്തും ചില വിട്ടുവീഴ്ചകള്‍ ഉണ്ടായെങ്കില്‍ മാത്രമേ ബന്ധം മുന്നോട്ടു പോകുകയുളളൂ. ദാമ്പത്യത്തെ മനോഹരമാക്കി തീര്‍ക്കാന്‍ സ്വയം വിചാരിക്കണം. അതിനു കുറച്ചു ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ ദാമ്പത്യം […]

മൂക്കുത്തിയണിഞ്ഞ കൗമാരം

മൂക്കുത്തിയണിഞ്ഞ കൗമാരം

കൗമാരക്കാരികളായ കോളേജു സുന്ദരിമാരുടെ അസ്സസറീസ് കളക്ഷന്‍സില്‍ മൂക്കുകുത്തികള്‍ സ്ഥാനം പിടിച്ചിട്ടു നാളേറെയായി. ഡയമഡ് റിംഗ്‌സ്, പ്ലെയിന്‍ റിംഗ്‌സ്, സ്റ്റഡ് ടൈപ്പ് അങ്ങനെ നീളുന്നു മുക്കുത്തികളുടെ നിര. ചെറിയ കല്ലുവെച്ച മൂക്കുത്തിയോടാണ് കോളേജ്‌സുന്ദരികള്‍ക്ക് എന്നും പ്രിയം. അതിന്റെ സ്ഥാനത്ത് വലുതിനെ പരീക്ഷിക്കാന്‍ അവള്‍ തയ്യാറല്ല. പിന്നെ വന്നത് വളയം പോലെയുളള മൂക്കുത്തികളാണ്. അവയ്ക്ക് ഒരു ഇടവേളക്കാലത്തേക്ക് മാത്രമേ വിപണിയില്‍ നില്‍ക്കാന്‍ സാധിച്ചുളളൂ. വീണ്ടും കല്ലുവെച്ച ആ തരംഗം മടങ്ങിവന്നു. ജീന്‍സിടുമ്പോള്‍ പോലും ഈ മൂക്കുത്തിയണിയാം എന്നതാണ് പെണ്‍മണികള്‍ക്ക് ഇവയോടുളള […]

വിപണിയില്‍ സ്‌കിന്‍ ഫിറ്റ് തരംഗം

വിപണിയില്‍ സ്‌കിന്‍ ഫിറ്റ് തരംഗം

വസ്ത്രം തിരഞ്ഞെടുക്കുന്ന കാര്യത്തിലും അത് ഭംഗിയായി അണിഞ്ഞു നടക്കുന്നകാര്യത്തിലും ഇന്ന് യുവാക്കള്‍ ഏറെ ശ്രദ്ധയുളളവരാണ്. ട്രെന്റ് അനുസരിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗം യുവാക്കളും.  വിപണിയില്‍ പുതിയതെന്തിറങ്ങിയാലും അത് പരീക്ഷിക്കാന്‍ ഇന്നത്തെ യുവപുലുകള്‍ക്ക് മടിയില്ല.  സ്‌കിന്‍ ഫിറ്റ് പാന്റുകളാണ് ഈ നിരയില്‍ അവസാനത്തേത്. 60കളില്‍ തരംഗമുയര്‍ത്തിയ ശേഷമാണ് സ്‌കിന്‍ ഫിറ്റ് വീണ്ടുമെത്തിയത്. കാലിനോട് ഒട്ടിക്കിടക്കുന്ന ഇവ ധരിച്ചു നടക്കാന്‍ വളരെ ലളിതമാണ്. ശരീരത്തിന്റെ ആകാരഭംഗി എടുത്തുകാട്ടുകയും ചെയ്യും. തരുണിമണികളും സ്‌കിന്‍ ഫിറ്റിന്റെ ആരാധകരായി മാറിക്കൊണ്ടിരിക്കുകയാണ്.  പല ബ്രാന്റുകളിലും നിറത്തിലും […]

കൃത്രിമമായി കണ്‍പീലി വെച്ചുപിടിപ്പിക്കാന്‍?

കൃത്രിമമായി കണ്‍പീലി വെച്ചുപിടിപ്പിക്കാന്‍?

നീണ്ടിടതൂര്‍ന്നതും കറുത്തതുമായ  കണ്‍പീലികള്‍ എല്ലാവരുടേയും ,സ്വപ്‌നമാണ്. കണ്ണിന്റെ ഭംഗിയെന്നു പറയുന്നത് ഒരര്‍ത്ഥത്തില്‍ കണ്‍പീലികളുടെ ഭംഗിയാണ്. എന്നാല്‍ ഇങ്ങനെ മനോഹരമായ കണ്‍പീലി ഇല്ലെന്നു കരുതി വിഷമിക്കേണ്ട.കണ്ണുകള്‍ക്ക് കറുപ്പും ഭംഗിയും നല്‍കാനും ഇല്ലാത്ത പീലികള്‍ വച്ചു പിടിപ്പിക്കാനും പുതുപുത്തന്‍ വിദ്യകളാണ് സൗന്ദര്യവിപണി പരീക്ഷിക്കുന്നത്. കൃത്രിമമായി കണ്‍പീലി വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…. *ആദ്യമായി കണ്‍തടങ്ങളില്‍ കുറച്ച് ഇളംനിറത്തിലുള്ള ഐ ഷാഡോ പുരട്ടുക. *കൃത്രിമ കണ്‍പീലിയില്‍ ഗ്ലൂ തേച്ച് കണ്‍പോളയുടെ അകത്തെ മൂലയില്‍ നിന്നു വേണം പീലിത്തടത്തോടൊപ്പിച്ച് കൃത്രിമ ലാഷുകള്‍ പിടിപ്പിക്കാന്‍. *കൃത്രിമ പീലികള്‍ […]

കണ്‍പീലി നീട്ടാന്‍ ഐലാഷ് കേളര്‍

കണ്‍പീലി നീട്ടാന്‍ ഐലാഷ് കേളര്‍

നീണ്ടതും മനോഹരവുമായ കണ്‍പീലികള്‍ ഏവരുടെയും സ്വപ്‌നമാണ്. ഇതിനായി ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ഉപകരണമാണ് ഐലാഷ് കേളര്‍. കണ്‍പീലി നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഷേപ് ആക്കിയെടുക്കാനാണ് ഐലാഷ് കോളര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് കണ്‍പീലി ഷേപ് ആക്കി വെച്ചാലും കുറച്ച് കഴിയുമ്പോള്‍ അത് പഴയപടിയാകുമെന്നാണ് തരുണിമാരുടെ പരാതി. ഇതിനും വഴിയുണ്ട്,ട്രാന്‍സ്പരെന്റ് അഥവാ കളര്‍ലെസ് മസ്‌ക്കാരയുടെ സഹായം തേടിയാല്‍ മതി. കളര്‍ലെസ് മസ്‌ക്കാര ഒരു കോട്ട് ഇട്ട് ഉണങ്ങും വരെ കാത്തിരിക്കുക. തുടര്‍ന്ന് കേളര്‍ ഉപയോഗിച്ച് കണ്‍പീലികള്‍ മുകളിലേക്ക് കേള്‍ […]

അഗാധ പ്രണയവും മങ്ങുന്ന കാഴ്ചയും

അഗാധ പ്രണയവും മങ്ങുന്ന കാഴ്ചയും

പ്രണയം ഒരിക്കലും ഒരു വ്യക്തിയെ അന്ധനാക്കുന്നില്ല. മറിച്ച് അയാളുടെ കാഴ്ചയെ മറയ്ക്കുകയാണ് ചെയ്യുന്നത്. വളരെയേറെ ശ്രദ്ധിച്ചു ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ പോലും പ്രണയബദ്ധമായി ഇരിക്കുന്ന ഒരു വ്യക്തി ശ്രദ്ധാലുവല്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം പ്രണയം തുടങ്ങിയ 42 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവര്‍ക്ക് ചെയ്യാന്‍ കുറച്ച് ജോലികളും നല്‍കി. ഇവര്‍ ജോലിയെ വിവേചിച്ച് ചെയ്യാന്‍  ശ്രമിക്കുകയാണ് ഉണ്ടായത്. എന്നാല്‍ വളരെക്കാലമായി പ്രണയിക്കുന്നവര്‍ കൊടുത്ത ജോലിയില്‍ നിന്ന് പ്രസക്തമായ ജോലി മാത്രം തെരഞ്ഞെടുത്ത് അല്ലാത്തതിനെ […]

വില്യമും കെയ്റ്റും ജോര്‍ജും ചില ബാത്ത്ടബ് വിശേഷങ്ങളും?

വില്യമും കെയ്റ്റും ജോര്‍ജും ചില ബാത്ത്ടബ് വിശേഷങ്ങളും?

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും കുഞ്ഞു ജോര്‍ജിനെ കുളിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്ന് വിമുക്തരായിട്ടില്ല ബ്രിട്ടീഷുകാര്‍ ഉപ്പോഴും. രാജകുടുംബാംഗങ്ങളല്ലേ? ഇവര്‍ കുളിക്കുന്നതും കഴിക്കുന്നതും എന്തിന് തുമ്മുന്നത് പോലും വാര്‍ത്തയും ചിത്രങ്ങളുമാണ്. എന്നാല്‍ ഈ ചിത്രങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതല്ലെന്നു മാത്രം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങള്‍ എങ്ങനെയിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പിറന്നു വീഴുന്നത്. മോഡലുകളേയും ഡ്യൂപ്പുകളേയും ഉപയോഗിച്ച് അലിസണ്‍ ജാക്‌സണ്‍ എന്ന യുവാവ് ഒരുക്കിയതാണിവ. ചിത്രത്തില്‍ ജോര്‍ജിനെ കുളിപ്പിക്കാന്‍ തയ്യാറെടുക്കുന്ന വില്യമും കെയ്റ്റുമാണുളളത്. […]

നെയില്‍ പോളിഷിന്റെ ഫാഷന്‍ നിയമം

നെയില്‍ പോളിഷിന്റെ ഫാഷന്‍ നിയമം

ചിലര്‍ നെയില്‍ പോളിഷിട്ട് കഴിയുമ്പോള്‍ കൈകള്‍ മുമ്പത്തേക്കാളും ഇരുണ്ടതായി തോന്നും.നെയില്‍ പോളിഷുപയോഗിക്കുമ്പോള്‍ അലപം ശ്രദ്ധ കൊടുത്താല്‍ മതി ഇതൊഴിവാക്കാന്‍.വെളുത്ത നിറക്കാര്‍ കൂടുതല്‍ സൗന്ദര്യമുള്ള വിരലുകളുടെ ഉടമയാകുക ലൈറ്റ് ടു മീഡിയം ഷേഡുകളില്‍ ആണ്. അതുപോലെ ഇരുണ്ട നിറക്കാര്‍ മീഡിയം മുതല്‍ ഡാര്‍ക്ക് നെയില്‍ പോളിഷ് കളര്‍ ഷേഡിലും. എല്ലാത്തരം നെയില്‍ പോളിഷും എല്ലാവര്‍ക്കും ഇണങ്ങണമെന്നില്ല. യോജിച്ചവ തിരഞ്ഞെടുത്തു നിങ്ങളുടെ സ്കിന്‍ ടോണ്‍ മനോഹരമാക്കാം.വെളുത്ത നിറക്കാര്‍ക്കു ചുവപ്പ്, പര്‍പ്പിള്‍, പിങ്ക് എന്നിവയുടെ ലൈറ്റ്മീഡിയം ഷേഡുകള്‍ ഏറെ യോജിക്കും. ഡാര്‍ക്ക് […]

കൊടുക്കാം കാലിനൊരു കൊറിയന്‍ ടച്ച്

കൊടുക്കാം കാലിനൊരു കൊറിയന്‍ ടച്ച്

പെണ്‍കുട്ടികളുടെ ഫാഷന്‍ ബോക്‌സില്‍ എപ്പോഴും സൂക്ഷിക്കുന്നൊരു ആഭരമാണ് പാദസരം.സ്വര്‍ണ പാദസരങ്ങളോടായിരുന്നു ആദ്യം കോളേജ്കുമാരികളുടെ പ്രിയമെങ്കിലും ഇപ്പോഴത് കല്ലും മുത്തുമൊക്കെ വച്ച ഫാന്‍സി പാദസരങ്ങളിലേക്ക് ചുവടുമാറി.സാധാര അവരങ്ങളില്‍ വെളളി പാദസരങ്ങളാണ് ധരിക്കാന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതെങ്കിലും കല്യാണങ്ങള്‍ക്കും മറ്റു വിശേഷാവസരങ്ങളിലും പങ്കെടുക്കുമ്പോള്‍ അത് വസ്ത്രത്തിന് മാച്ചാകുന്ന തരത്തിലുളള ഫാന്‍സിയിലേക്ക് തിരിയും.ഒറ്റക്കാലില്‍ അണിയാവുന്ന കൊറിയന്‍ ബീഡ്‌സ് ഫാന്‍സി പാദസരങ്ങളാണ് കൗമാരക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്.നിറമുള്ള ചരടുകളില്‍ മുത്തു പിടിപ്പിച്ചവ, വൈറ്റ്‌മെറ്റലിലും ബ്ലാക്ക് മെറ്റലിലും ഉള്ളവ, നേര്‍ത്ത നൂലുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കിയവ… ഇങ്ങനെ […]

ദാവണീ… നീ എന്നും സുന്ദരിയാ കേട്ടോ

ദാവണീ… നീ എന്നും സുന്ദരിയാ കേട്ടോ

പെണ്‍കുട്ടികള്‍ക്ക് ദാവണി ആയാലോ? തനി നാടന്‍, എന്നാലോ ഏറ്റവും ട്രെന്‍ഡി. അതാണ് ദാവണി. തമിഴ്‌നാട്ടില്‍നിന്ന് ആണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയില്‍ കുടിയേറിയ ദാവണി കൗമാരത്തിന്റെ ഹരമായിരുന്നു ഒരുനാള്‍. ഏതാണ്ട് മൂന്നുപതിറ്റാണ്ട് മുമ്പുവരെ ദാവണിക്കാലത്തിലൂടെ കടന്നുപോകാത്ത പെണ്‍കുട്ടികള്‍ കുറവായിരുന്നു. ചില സ്കൂളുകളില്‍പ്പോലും ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ദാവണിയായിരുന്നു. ചുരിദാറിന്റെ അധിനിവേശത്തില്‍ ദാവണി അഥവാ ഹാഫ് സാരി മറവിയിലായി. സിനിമകളില്‍ മാത്രം പെണ്‍കുട്ടികള്‍ ദാവണിയുടുത്തു. ഫാഷന്റെ അതിര്‍ത്തിയിലെങ്ങും അടുപ്പിക്കാതിരുന്ന ദാവണി പെട്ടെന്നാണ് ഏറ്റവും ഫാഷണബിളായ വസ്ത്രമായി അവതരിച്ചത്. നീളന്‍ പാവാടയ്ക്കും ബ്ലൗസിനും […]