സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കോവിഡ്; 1,41,211 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കോവിഡ്; 1,41,211 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളം […]

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നിരവധി പേർ തെരുവിലിറങ്ങി. പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആയിരത്തിലധികം പേർ സംഘടിച്ചെത്തിയിട്ടുണ്ട്.

കോവിഡ് 19; കശ്മീരിനു പിന്നാലെ ഗുജറാത്തിലും മരണം; ഇന്ത്യയില്‍ കൊറോണ മരണം 26 ആയി

കോവിഡ് 19; കശ്മീരിനു പിന്നാലെ ഗുജറാത്തിലും മരണം; ഇന്ത്യയില്‍ കൊറോണ മരണം 26 ആയി

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ഇന്ന് രണ്ടുപേര്‍ മരിച്ചു. കശ്മീരിലും ഗുജറാത്തിലുമാണ് ഓരോരുത്തര്‍ മരിച്ചത്. അഹമ്മദാബാദില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന 45 കാരനാണ് മരിച്ചത്. ഇതോടെ ഗുജറാത്തില്‍ കോവിഡ് മരണം അഞ്ചായി. ശ്രീനഗറില്‍ ചികില്‍സയിലായിരുന്ന ആളും രാവിലെ മരിച്ചു. കശ്മീരില്‍ കോവിഡ് ബാധിച്ച് രണ്ടാമത്തെ മരണമാണ്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 26 ആയി. മഹാരാഷ്ട്രയില്‍ ഇന്ന് ഏഴ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നാലുപേര്‍ക്കും പൂനെയില്‍ രണ്ടുപേര്‍ക്കും സാംഗ്ലി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് […]

രാജ്യത്ത് കൊവിഡ് മരണം 21, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 194 പേർക്ക്

രാജ്യത്ത് കൊവിഡ് മരണം 21, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 194 പേർക്ക്

ദില്ലി: രാജ്യത്ത് 21 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കൂടുതൽ പ്രതിരോധ നടപടികളുമായി ആരോഗ്യ മന്ത്രാലയം. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികൾ ത്വരിതഗതിയിൽ യാഥാർത്ഥ്യമാക്കും.17 സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങി കഴിഞ്ഞു. 194 പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. സംസ്ഥാനങ്ങളുടെ ചുമതല നൽകിയ കേന്ദ്ര മന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചു. പ്രധാനമന്ത്രിയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ […]

കൊവിഡിൽ മരണം 30,000 കടന്നു

കൊവിഡിൽ മരണം 30,000 കടന്നു

കൊവിഡിൽ വിറങ്ങലിച്ച് ലോകം. ആഗോള കൊവിഡ് മരണസംഖ്യ 30,000 കടന്നിരിക്കുകയാണ്. അതേ സമയം 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അതേ സമയം അമേരിക്കയിൽ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്. ന്യൂയോർക്കിൽ മാത്രം അര ലക്ഷത്തോട് അടുത്ത് രോഗികളായി. 12 സംസ്ഥാനങ്ങളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നു. ദേശീയ അടിയന്തരാവസ്ഥയാണ് രാജ്യത്ത്. ഇറ്റലിയിൽ മാത്രം മരണം 10,000ൽ അധികമായി. ബ്രിട്ടനിൽ ആരോഗ്യ സെക്രട്ടറിക്കും […]

കൊവിഡ് പരിശോധിക്കാൻ ഇന്ത്യൻ നിർമിത കിറ്റ് വിപണിയിൽ; പിറകിൽ വനിതാ വൈറോളജിസ്റ്റ്

കൊവിഡ് പരിശോധിക്കാൻ ഇന്ത്യൻ നിർമിത കിറ്റ് വിപണിയിൽ; പിറകിൽ വനിതാ വൈറോളജിസ്റ്റ്

കൊറോണ വൈറസ് പരിശോധനയുടെ കാര്യത്തിൽ ഇന്ത്യ പുറകിലാണെന്ന വിമർശനം ഉയർന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ഇന്ത്യൻ നിർമിത കൊവിഡ് ടെസ്റ്റ് കിറ്റ് മാർക്കറ്റിൽ ഇറങ്ങിയിരിക്കുകയാണ്. മൈലാബ് ഡിസ്‌ക്കവറിയാണ് ഇന്ത്യയിൽ ടെസ്റ്റ് കിറ്റ് പുറത്തിറക്കുന്ന ആദ്യ കമ്പനി. ഒരോ മൈലാബ് ടെസ്റ്റ് കിറ്റിലൂടെയും നൂറ് സാമ്പിളുകൾ ടെസ്റ്റ് ചെയ്യാമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1,200 രൂപയാണ് പരിശോധിക്കാൻ ചെലവ് വരുന്നത്. പുറത്ത് നിന്ന് ടെസ്റ്റ് കിറ്റ് ഇറക്കുമതി ചെയ്യുമ്പോൾ രാജ്യത്തിന് ചെലവ് വരുന്നത് 4,500 രൂപയാണ്. കുറഞ്ഞ ചെലവിൽ, കുറഞ്ഞ […]

കൊവിഡ് 19: സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19: സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി. മാസ്‌കുകളും ഉപകരണങ്ങളും നിർമിക്കാൻ കൂടുതൽ സംവിധാനം ഏർപ്പെടുത്തും. ഇതിനായി കഞ്ചിക്കോട് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 165 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 148 പേരെ […]

ലോക്ക് ഡൗൺ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം; യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്ന് ഡിജിപി

ലോക്ക് ഡൗൺ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം; യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്ന് ഡിജിപി

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ആളുകളെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം നേടി. സംഭവത്തിൽ ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡിജിപി പറഞ്ഞു. എസ് പി യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്നും ഡിജിപി പറഞ്ഞു. കണ്ണൂർ അഴീക്കലിലായിരുന്നു വിവാദ സംഭവം നടന്നത്. ലോക്ക് ഡൗണിനിടെ കൂട്ടം കൂടി നിന്ന ആളുകളെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും ഇതിനെ ശിക്ഷയായി […]

ഫോണിൽ വിളിച്ചത് പ്രധാന മന്ത്രി; അമ്പരന്ന് നഴ്‌സ്

ഫോണിൽ വിളിച്ചത് പ്രധാന മന്ത്രി; അമ്പരന്ന് നഴ്‌സ്

കൊവിഡ് 19നെ നേരിടാൻ ജീവൻ പണയം വെച്ച് സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ ആദരം. പൂനെയിലെ നായിഡു ഹോസ്പിറ്റലിലെ നഴ്‌സ് ആയ ഛായാ ജഗ് തപിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യമൊട്ടാകെയുള്ള ആരോഗ്യപ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ പ്രവൃത്തി പ്രചോദനമാകുമെന്ന് ഛായാ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പതിവ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ഛായാ ജഗ് തപ്. തിരക്കിനിടയിൽ മൊബൈൽ ഫോൺ ശബ്ദിച്ചു. ഫോണെടുത്ത ഛായയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. വിളിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രി. അമ്പരപ്പ് മാറും മുൻപ് […]

കൊവിഡ് വ്യാപിക്കുന്നു; ഇന്ന് മുതൽ സർക്കാർ ഓഫിസുകളിൽ ചുരുക്കം ജീവനക്കാർ മാത്രം

കൊവിഡ് വ്യാപിക്കുന്നു; ഇന്ന് മുതൽ സർക്കാർ ഓഫിസുകളിൽ ചുരുക്കം ജീവനക്കാർ മാത്രം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ഇന്ന് മുതൽ ചുരുക്കം ജീവനക്കാർ മാത്രം. ഓഫിസിലെ 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വന്നാൽ മതിയെന്നായിരുന്നു നേരത്തെ നൽകിയ നിർദേശം. എന്നാൽ അവശ്യ വിഭാഗത്തിൽ പെട്ടവരെ മാത്രം ലോക്ക് ഡൗണിൽ നിന്നൊഴിവാക്കി സർക്കാർ പുതിയ ഉത്തരവിറക്കി. സർക്കാർ ജീവനക്കാരിൽ ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാർ ഓഫിസ് ജോലികൾക്ക് തടസം വരാത്ത രീതിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കു ഹാജരാകണമെന്നായിരുന്നു നേരത്തെ നൽകിയ നിർദേശം. ശനിയാഴ്ച സർക്കാർ […]

1 2 3 1,542