സ്വര്‍ണക്കടത്ത് കേസ്; മൊഴികളും പ്രതികളും വ്യാജം: സിബിഐക്കു കണ്‍ഫ്യൂഷന്‍

സ്വര്‍ണക്കടത്ത് കേസ്; മൊഴികളും പ്രതികളും വ്യാജം: സിബിഐക്കു കണ്‍ഫ്യൂഷന്‍

വിമാനത്താവളംവഴി ഫയാസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം. തെറ്റായ മൊഴികളും വ്യാജപ്രതികളെ പിടിയിലാക്കിയും കേസ് ഇല്ലെന്നാക്കി തീര്‍ക്കാനാണ് നീക്കം. കള്‌ലക്കടത്ത് ലോബിയും കേസില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന കസ്റ്റംസ് ഉന്നതരുമാണ് ഇതിനു പിന്നില്‍.  പ്രതികളില്‍ ചിലരൊക്കെ വ്യാജപ്രതികളാണെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. കോഴിക്കോട്ട് പിടിയിലായ സ്വര്‍ണ്ണ വ്യാപാരി ആഷികിന് പകരം അയാളുടെ അപരനാണ് പിടികൂടപ്പെട്ടതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. ആഷികിനെ പിടിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. അവര്‍ മൊഴി തെറ്റിച്ച പറഞ്ഞിനാലാണ് ബിനാമി പിടിയിലായത്. […]

കവിതാ പിള്ളയ്ക്ക് മുഖ്യമന്ത്രിയുമായും ബന്ധം; ഉന്നതരുടെ പേരുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍

കവിതാ പിള്ളയ്ക്ക് മുഖ്യമന്ത്രിയുമായും ബന്ധം; ഉന്നതരുടെ പേരുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍

ഉന്നത ബന്ധങ്ങളുടെ പേരില്‍ നടന്ന സോളാര്‍ തട്ടിപ്പിനുശേഷം മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കവിതാ പിള്ളയ്ക്കും ഉന്നത രാഷ്ട്രീയ ബന്ധമുള്ളതായി കണ്ടെത്തല്‍. കവിത തന്റെ കയ്യില്‍ നിന്നും പണം തട്ടിയത് ഉന്നതരുടെ പേരുകള്‍ പറഞ്ഞാണെന്ന് പറവൂര്‍കാരന്‍ ശിവരാമകൃഷ്ണന്‍ ആലുവ റൂറല്‍ എസ്.പിയ്ക്ക് നനല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും കവിതയ്ക്ക് ബന്ധമുണ്ട്. പണം തിരികെ നല്‍കാന്‍ പറഞ്ഞപ്പോള്‍ ഉന്നതരുടെ പേരുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെയുമായി […]

കണ്ണൂര്‍ ഇനി അറിയപ്പെടുന്നത് ഭൂരഹിതരില്ലാത്ത ജില്ല

കണ്ണൂര്‍ ഇനി അറിയപ്പെടുന്നത് ഭൂരഹിതരില്ലാത്ത ജില്ല

ഭൂരഹിതരായവര്‍ക്കെല്ലാം ഭൂമി വിതരണം ചെയ്ത ഇന്ത്യയിലെ ആദ്യ ജില്ലയായി കണ്ണൂര്‍ മാറി. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശാണ് പ്രഖ്യാപനം നടത്തിയത്. ഭൂരഹിതരെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്ക് ചടങ്ങില്‍ പട്ടയവിതരണം നടത്തി. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി ക്രമീകരിച്ചത്. ഇവിടെ 110 കൗണ്ടറുകളിലൂടെ പട്ടയം വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിലുള്ളവര്‍ക്ക് ചടങ്ങിനെത്താനായി 120 ബസ്സുകള്‍ ജില്ലാ ഭരണകൂടം ഒരുക്കി. മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.സി.ജോസഫ്, കെ.പി.മോഹനന്‍ , കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ […]

മുഖ്യമന്ത്രിക്കു നേരെയുളള ആക്രമണം പകര്‍ത്തിയത് ശരിയായില്ല: പോലീസുകാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിക്കു നേരെയുളള  ആക്രമണം പകര്‍ത്തിയത് ശരിയായില്ല: പോലീസുകാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ . പേരാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ശിവദാസനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശിവദാസനെ ചുമതലപ്പെടുത്തിയിരുന്നു. വീഡിയോ ക്യാമറയും നല്‍കി. എന്നാല്‍ ശിവദാസന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആരുടെയും മുഖം പതിഞ്ഞിരുന്നില്ല. ഇതുമൂലം മുഖ്യമന്ത്രിയെ അക്രമിച്ചവരെ തിരിച്ചറിയാന്‍ ശിവദാസന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നുകാട്ടിയാണ് നടപടി.

പട്‌ന സ്‌ഫോടനം: പരുക്കേറ്റ പ്രതി മരിച്ചു

പട്‌ന സ്‌ഫോടനം: പരുക്കേറ്റ പ്രതി മരിച്ചു

പട്‌നയില്‍ ബിജെപിയുടെ ഹുങ്കാര്‍ റാലിക്കിടെ നടന്ന സ്‌ഫോടനപരമ്പരയിലെ മുഖ്യപ്രതികളില്‍ ഒരാള്‍ മരിച്ചു. ബോംബ് സ്ഥാപിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു പരുക്കേറ്റ താരിഖ് ആണു മരിച്ചത്. അരയിലെ ബെല്‍റ്റില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവയ്ക്കുന്നതിനിടെയാണ് താരിഖ് സ്‌ഫോടനത്തിന് ഇരയായത്. കേസില്‍ ഇതുവരെ മൂന്നു പേരാണു പൊലീസ് കസ്റ്റഡിയിലായത്.

കവിതാപിള്ളയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്; പാലക്കാട് നഗരസഭയേയും കബളിപ്പിക്കാന്‍ ശ്രമിച്ചു

കവിതാപിള്ളയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്; പാലക്കാട് നഗരസഭയേയും കബളിപ്പിക്കാന്‍ ശ്രമിച്ചു

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കവിതാ പിള്ള പാലക്കാട് നഗരസഭയേയും കബളിപ്പിക്കാന്‍ ശ്രമിച്ചു. 3 കോടി രൂപ മുതല്‍ മുടക്കുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാന്‍ അനുമതി തേടിയാണ് കവിതാ പിള്ള നഗരസഭയെ സമീപിച്ചത്.   കവിതാ പിള്ളയെ നഗരസഭയിലേക്കയച്ചത് ഷാഫി പറമ്പില്‍ എംഎല്‍എ ആണെന്ന് പാലക്കാട് നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ് പറഞ്ഞു. എന്നാല്‍, മാലിന്യ സംസ്‌കരണ പദ്ധതിയുമായി തനിക്ക് മുന്നിലെത്തിയ കവിതാ പിള്ളയെ നഗരസഭയിലേക്ക് പറഞ്ഞയക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഷാഫി […]

മാതാവ് കൊലപ്പെടുത്തിയ നാലുവയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാതാവ് കൊലപ്പെടുത്തിയ നാലുവയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാതാവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ നാലുവയസ്സുകാരി അക്‌സ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ പുറത്തെടുത്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ബാലിക പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് രജിത്ത്,സുഹൃത്ത് ബേസില്‍ എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.അതേസമയം,കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ല.ഇതേത്തുടര്‍ന്ന് പഞ്ചായത്ത് ഏറ്റുവാങ്ങി സംസ്‌കരിക്കും.

സിവില്‍ സര്‍വീസസ് ബോര്‍ഡ് വേണമെന്ന് സുപ്രീംകോടതി നിര്‍ദേശം

സിവില്‍ സര്‍വീസസ് ബോര്‍ഡ് വേണമെന്ന് സുപ്രീംകോടതി നിര്‍ദേശം

സിവില്‍ സര്‍വീസസ് വകുപ്പിലേക്കുളള നിയമനത്തിന് ബോര്‍ഡ് സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സിവില്‍ സര്‍വീസസ് നിയമനം സുതാര്യമാക്കണം എന്നാവശ്യപ്പെട്ട് കാബിനറ്റ് മുന്‍ സെക്രട്ടറി ടിആര്‍എസ് സുബ്രമണ്യവും സംഘവും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ചരിത്രപരമായ നിര്‍ദേശം വച്ചത്. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയന്ത്രിക്കുന്നത് ഈ ബോര്‍ഡായിരിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നിമയനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ബോര്‍ഡുകള്‍ […]

പി. കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു

പി. കൃഷ്ണപിള്ള സ്മാരകം തീവെച്ചു നശിപ്പിച്ചു

ആലപ്പുഴയില്‍ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി. കൃഷ്ണപിള്ള സ്മാരകം അക്രമികള്‍ തീവെച്ചു നശിപ്പിച്ചു.  ശില്‍പ്പത്തിന്റെ ഒരു ഭാഗം അടിച്ചുതകര്‍ത്തനിലയിലാണ്. ഓലമേഞ്ഞ സ്മാരകഗൃഹത്തിന്റെ പിന്‍ഭാഗത്തെ മേല്‍ക്കൂരയ്ക്കാണ് തീവെച്ചത്. പി.കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് സംഭവം. സെക്യൂരിറ്റി ഗാര്‍ഡാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി തെളിവെടുപ്പ് നടത്തി. അക്രമികളെ താന്‍ കണ്ടില്ലെന്ന് ഗാര്‍ഡ് പറഞ്ഞു. ഈ സംഭവം വളരെ വൈകാരികമായിട്ടാണ് കാണുന്നതെന്നും അക്രമികളെ ഉടന്‍ […]

കെ എസ് ഇ ബിക്കു കടം 2,200 കോടി; ബാധ്യത പുതിയ കമ്പനിക്ക്

കെ എസ് ഇ ബിക്കു കടം 2,200 കോടി; ബാധ്യത പുതിയ കമ്പനിക്ക്

സംസ്ഥാനത്തെ ഡാമുകളെല്ലാം പൂര്‍ണ സംഭരണശേഷിയില്‍ നില്‍ക്കുമ്പോഴും കെ എസ് ഇ ബി 2,200 കോടി രൂപ കടത്തില്‍ മുങ്ങിത്താഴ്ന്നതിനു കാരണം ബോര്‍ഡിന്റെ കെടുകാര്യസ്ഥത.  അനാവശ്യ ചെലവുകളും എന്തിനെന്നു പോലുമറിയാതെ സൃഷ്ടിച്ച തസ്തികകളും വഴിയുണ്ടായ ധൂര്‍ത്തിനാണ് ബോര്‍ഡ് കമ്പനിയാകുന്നതോടെ അറുതി വരുക. ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി അടിക്കടിയുണ്ടാകുന്ന വൈദ്യുതി നിരക്കു വര്‍ധനയും ഒഴിവാകും. ഇരുപതിനായിരത്തോളം ജീവനക്കാരാണ് കെ എസ് ഇ ബിക്കു കീഴിലുള്ളത്. ഒരു വര്‍ഷത്തേക്ക് ഇത്രയും പേര്‍ക്ക് ശമ്പളത്തിനും പെന്‍ഷനുമായി ചെലവാക്കുന്നത് 2,551.5 കോടി രൂപയാണ്. […]