കസ്തൂരിരംഗന്‍ : കരട് വിജ്ഞാപനത്തില്‍ ഇടപെടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

കസ്തൂരിരംഗന്‍ : കരട് വിജ്ഞാപനത്തില്‍ ഇടപെടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില് ഇടപെടില്ലെന്ന് ദേശീയ ഹരിത ്രൈടബ്യൂണല്‍ വ്യക്തമാക്കി. വനം, പരിസ്ഥിതി മന്ത്രാലയമാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. അന്തിമവിജ്ഞാപനത്തില്‍ എതിര്‍പ്പുള്ളവര്ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ 2013 നവംബര്‍ 13ന് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം ഇറക്കിയ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര് ജനറല്‍ ്രൈടബ്യൂണലിനെ അറിയിച്ചു. കരട് […]

വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണെന്ന് മലേഷ്യ സ്ഥിരീകരിച്ചു

വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍  തകര്‍ന്നുവീണെന്ന് മലേഷ്യ സ്ഥിരീകരിച്ചു

ക്വാലാലംപുര്‍: ക്വാലാലംപൂരില്‍ നിന്നു ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നതായി മലേഷ്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 239 പേരും മരണമടഞ്ഞുവെന്നും മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനദുരന്തങ്ങളെക്കുറിച്ചു പരിശോധിക്കുന്ന യുകെയിലെ എഎഐബി (യുകെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്‌റിഗേഷന്‍ ബ്രാഞ്ച്) പ്രതിനിധികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സ്ഥിരീകരണമെന്നും ഇന്നലെ വൈകുന്നേരം ഏഴരയോടെ പ്രധാനമന്ത്രി അറിയിച്ചു. യുകെയുടെ ഇന്‍മാര്‍സാറ്റ് നല്‍കിയ സാറ്റ്‌ലൈറ്റ് വിവരങ്ങള്‍ വിശകലനം ചെയ്താണ് ഐഎഐബിയുടെ നിഗമനങ്ങള്‍. ഓസ്‌ട്രേലിയയിലെ പെര്‍ത്തിനു പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തിലാണു […]

ഈജിപ്തില്‍ 529 പേര്‍ക്ക് വധശിക്ഷ

ഈജിപ്തില്‍ 529 പേര്‍ക്ക് വധശിക്ഷ

കയ്‌റോ: പട്ടാള ഭരണകൂടത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിച്ച കുറ്റത്തിന് 529 മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. ആധുനിക ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയുംപേര്‍ക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത്. പട്ടാളം സ്ഥാനഭ്രഷ്ടനാക്കിയ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളെ അറസ്‌റ് ചെയ്യുകയും നൂറുകണക്കിനു പ്രവര്‍ത്തകരെ പട്ടാളഭരണകൂടം വധിക്കുകയും ചെയ്തതിനെത്തുടര്‍ന്നു നടന്ന കലാപത്തില്‍ അറസ്‌റിലായവര്‍ക്കാണു കോടതി വധശിക്ഷ നല്‍കിയത്. സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അല്‍സിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് വിധി വന്നിരിക്കുന്നത്. ദക്ഷിണ മിനിയ […]

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: മുഖ്യമന്ത്രി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: മുഖ്യമന്ത്രി

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13 ലെ നിര്‍ദേശം നിലനില്‍ക്കും. അത് പലതവണ പറഞ്ഞതുമാണ്്. സ്വകാര്യ ഭൂമിക്ക് റിപ്പോര്‍ട്ട് ബാധകമല്ല. അത് ഇ.എസ്.ഐ മേഖലയ്ക്ക് മാത്രമേ ബാധകമാകൂ. കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ ഇ.എസ്.ഐ പരിധിയില്‍ നിന്ന് ജനവാസമേഖലകളെ ഒഴിവാക്കിയതിനാല്‍ ഇത് ബാധിക്കില്ല. ജനവാസ മേഖലകള്‍, കൃഷി സ്ഥലങ്ങള്‍, പല്‍ന്റേഷനുകള്‍ തുടങ്ങിയ പരിസ്ഥിതി മേഖലകളില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍ക്ക് ഉത്തരവ് ബാധകമാകില്ല. വനം, കുളങ്ങള്‍, പുല്‍പ്രദേശങ്ങള്‍ […]

വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു:സംസ്ഥാനത്ത് 24251942 വോട്ടര്‍മാര്‍

വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു:സംസ്ഥാനത്ത് 24251942 വോട്ടര്‍മാര്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 24251942 വോട്ടര്‍മാര്‍ ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കും. സംസ്ഥാനത്ത് സ്ത്രീ വോട്ടര്‍മാരാണ്  കൂടുതല്‍12570439 പേര്‍. പുരുഷ വോട്ടര്‍മാരാകട്ടെ 12681503. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍

കസ്തൂരിരംഗന്‍: നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കും

കസ്തൂരിരംഗന്‍: നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കും

ചെന്നൈ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. അന്തിമവിജ്ഞാപനം വരുന്നത് വരെ നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ മന്ത്രാലയം നിലപാട് അറിയിച്ചത്. കരട് വിജ്ഞാപനം ഇറങ്ങിയതിനാല്‍ ഗോവ ഫൗണ്ടേഷന്റെ പരാതി നിലനില്‍ക്കില്ലെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. കേരളത്തിന് മാത്രമായി ഇളവ് നല്‍കിയത് എന്തിനാണെന്നും വാദത്തിനിടെ െ്രെടബ്യൂണല്‍ ചോദിച്ചു. കരട് വിജ്ഞാപനം വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ െ്രെടബ്യൂണല്‍ ഇതില്‍ ഗോവ ഫൗണ്ടേഷനോട് നിലപാട് അറിയിക്കാനും […]

ജസ്വന്ത് സിംഗ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ജസ്വന്ത് സിംഗ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

യ്പുര്‍ : സീറ്റിനെ ചൊല്ലി പാര്‍ട്ടിയുമായി ഇടഞ്ഞ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ജസ്വന്ത് സിങ് രാജസ്ഥാനിലെ ബാര്‍മര്‍ ലോക്‌സഭാ സീറ്റില്‍ സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്നാല്‍ , ജസ്വന്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ല. 2004ല്‍ ജസ്വന്തിന്റെ മകന്‍ മാനവേന്ദ്ര സിങ് മത്സരിച്ചു വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ജസ്വന്തിനെ തഴഞ്ഞ് കോണ്‍ഗ്രസില്‍ നിന്നെത്തിയ സോനാറാം ചൗധരിയെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. ജന്മനാട്ടിലെ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ക്ഷുഭിതനായ ജസ്വന്ത് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്ക് സീറ്റ് […]

ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു:എല്‍ ഡി എഫ് പരാതി നല്‍കി

ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു:എല്‍ ഡി എഫ് പരാതി നല്‍കി

  ഇടുക്കി: യുഡിഎഫിന്റെ ഇടുക്കി മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പത്രിക കളക്ടര്‍ സ്വീകരിച്ചു. പത്രികയില്‍ പിഴവുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പിഴവ് ഗുരുതരമല്ലെന്ന് കണ്ടെത്തിയതോടെയാണ് പത്രിക സ്വീകരിക്കാന്‍ ഭരണാധികാരിയായ കളക്ടര്‍ തീരുമാനിച്ചത്. പിഴവ് തിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡീനിന് നോട്ടീസ് നല്‍കിയിരുന്നു. നാല് സെറ്റ് പത്രികയാണ് ഡീന്‍ സമര്‍പ്പിച്ചിരുന്നത്. പത്രികയോടൊപ്പം നല്‍കിയിരിക്കുന്ന സ്വത്തിനെക്കുറിച്ചുള്ള സത്യവാങ്മൂലത്തില്‍ ഡീന്‍ പേര് രേഖപ്പെടുത്തിയിരുന്നില്ല. ഇത് പത്രിക തള്ളാന്‍ മതിയായ കാരണമാണെന്നാണ് ഇടതുമുന്നണി പറയുന്നത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുമില്ല. എന്നാല്‍ […]

ഇടുക്കി സീറ്റ് വിട്ടുകൊടുത്തത് മുന്നണിക്കായി നടത്തിയ ത്യാഗം:മാണി

ഇടുക്കി സീറ്റ് വിട്ടുകൊടുത്തത് മുന്നണിക്കായി നടത്തിയ ത്യാഗം:മാണി

കാട്ടയം- ഇടുക്കി സീറ്റ് വിഷയത്തില്‍ മുന്നണി വിടുന്ന ഘട്ടം വരെയെത്തിയിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. ഇടുക്കി സീറ്റ് വിട്ടുകൊടുത്തത് മുന്നണിക്കായി നടത്തിയ ത്യാഗമാണ്. ഇതു കേരള കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായി കരുതരുതെന്നും മാണി പറഞ്ഞു. സീറ്റിനായി താനും പി.ജെ. ജോസഫും കൂട്ടായാണ് ശ്രമിച്ചത്. സീറ്റു വിട്ടു നല്‍കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധിമുട്ട് പറഞ്ഞു. ഇടുക്കി സീറ്റിനു പകരം മറ്റൊരു സീറ്റെന്ന കച്ചവടത്തിന് നിന്നില്ല. സീറ്റിനു വേണ്ടി സമ്മര്‍ദം ചെലുത്തുന്നതിന് ഒരു ലക്ഷ്മണരേഖയുണ്ട്. കേരള കോണ്‍ഗ്രസ് ആ […]

പ്രൊഫടി. ജെ ജോസഫ് വീണ്ടും കോളജിലേക്ക്

പ്രൊഫടി. ജെ ജോസഫ് വീണ്ടും കോളജിലേക്ക്

കോതമംഗലം: പ്രവാചക നിന്ദയുടെ പേരില്‍ തീവ്രവാദികള്‍ കൈവെട്ടിയ പ്രൊഫസര്‍ ടി.ജെ ജോസഫ് വീണ്ടും കോളജിലേക്ക്.വെള്ളിയാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് പ്രഫസര്‍ ടി.ജെ. ജോസഫ്. ഇന്നു കാലത്ത് കോതമംഗലം രൂപതാ ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിയമന ഉത്തരവ് നല്‍കുന്ന കാര്യം രൂപത ജോസഫിനെ അറിയിച്ചത്. ഈ മാസം 31ന് വിരമിക്കുന്ന ജോസഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങളും മറ്റും ലഭിക്കണമെങ്കില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമായിരുന്നു. നേരത്തെ ജോലിയില്‍ തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് […]