സിറിയയില്‍ ആക്രമണ പരമ്പര:മരണം 49; നിരവധി പേര്‍ക്ക് പരിക്ക്

സിറിയയില്‍ ആക്രമണ പരമ്പര:മരണം 49; നിരവധി പേര്‍ക്ക് പരിക്ക്

ഡമാസ്കസ്: സിറിയയില്‍ ആക്രമണ പരമ്പരയില്‍ 49 മരണം. ഹോംസ് നഗരത്തിലുണ്ടായ കാര്‍ ബോംബ് സഫോടനത്തില്‍ 39 പേരും തലസ്ഥാനമായ ഡമാസ്കസിലുണ്ടായ മോര്‍ട്ടാര്‍ ആക്രമണത്തില്‍ 12 പേരും കൊല്ലപ്പെട്ടു. അനവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.  സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വീണ്ടും മത്സരിക്കാന്‍ ഉറപ്പിച്ചെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു ആക്രമണ പരമ്പര. അസദ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് സിറിയയില്‍ ആരംഭിച്ച കലാപത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഹോംസിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 39 പേരാണു മരിച്ചത്. […]

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടി-സുധീരന്‍ ചര്‍ച്ച ഇന്ന്

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടി-സുധീരന്‍ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി ഇന്നു ചര്‍ച്ച നടക്കും. ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി മധ്യസ്ഥനായെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്ന് ഉച്ചയോടെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. ബാര്‍ ലൈസന്‍സിലും മദ്യനയത്തിലും കോണ്‍ഗ്രസ് നേതാക്കളുടെ ഇന്നത്തെ യോഗത്തില്‍ ധാരണയിലെത്തിയാലും മേയ് 20ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സര്‍ക്കാരിനു തീരുമാനമെടുക്കാന്‍ കഴിയുകയുള്ളു. ചൊവ്വാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ബാര്‍ ലൈസന്‍സും മദ്യനയവും […]

ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ഉള്‍പ്പെടെ പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്. സോണിയേയും, മോദിയേയും കൂടാതെ ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, രാജ്‌നാഥ് സിംഗ്, ഉമാ ഭാരതി തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്നു. ഗുജറാത്തിലെ വഡോദരയില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദി കോണ്‍ഗ്രസിന്റെ മധുസൂദന്‍ […]

വടക്കന്‍പറവൂരില്‍കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടു മരണം

വടക്കന്‍പറവൂരില്‍കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടു മരണം

കൊച്ചി – സംസ്ഥാന പാതയില്‍ വടക്കന്‍ പറവൂരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം കാവനാട് സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം.

പെരുമാറ്റച്ചട്ടലംഘനത്തിനു നരേന്ദ്രമോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

പെരുമാറ്റച്ചട്ടലംഘനത്തിനു നരേന്ദ്രമോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി- ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനത്തിനു   കോണ്‍ഗ്രസ് പരാതി നല്‍കും. അഹമ്മദാബാദില്‍ വോട്ടു ചെയ്തശേഷം പോളിങ് ബൂത്തിനു പുറത്ത് മോദി താമരചിഹ്‌നം ഉയര്‍ത്തിക്കാട്ടിയതാണ് പരാതിക്കു കാരണം. താമരചിഹ്‌നം ഉയര്‍ത്തിക്കാട്ടിയാണു ഫോട്ടോയ്ക്കു പോസ് ചെയ്തത്. മോദി വോട്ടര്‍മാരെ മോദി സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം.

പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം.വി ദേവന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം.വി ദേവന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം.വി ദേവന്‍ (86)അന്തരിച്ചു. ആലുവയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്ഥാന ലളിത കലാ അക്കാദമിയുടെ അധ്യക്ഷനായിരുന്നു.കൊച്ചി കലാപീഠം,മാഹിയിലെ കലാഗ്രാമം എന്നിവയുടെ സ്ഥാപകനാണ്.ആലുവയില്‍ ദേശീയപാതയ്ക്കും തീവണ്ടിപ്പാളത്തിനും അരികിലെ, ‘ചൂര്‍ണ്ണി’ എന്നു പേരിട്ട വീട്ടില്‍ എന്നും ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കും നടുക്കായിരുന്നു ദേവന്റെ ജീവിതം.നവശക്തി, ഗോപുരം, സമീക്ഷ, കേരള കവിത, ജ്വാല എന്നീ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ദേവസ്പന്ദനം എന്ന കൃതിക്ക് 2001ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1999ലെ വയലാര്‍ പുരസ്കാരവും ഈ […]

താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരും: പാക്കിസ്ഥാന്‍

താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരും: പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: രാജ്യത്തിനുള്ളിലെ സമാധാനവും സുരക്ഷയും പുന:സ്ഥാപിക്കാന്‍ താലിബാനുമായുള്ള ചര്‍ച്ച ഏതുവിധേനയും തുടരുമെന്ന് പാകിസ്താന്‍ .  സര്‍ക്കാരും സൈനികമേധാവികളും സംയുക്തയോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ഏപ്രില്‍ പത്തിന് വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് താലിബാന്‍ സംഭാഷണത്തില്‍ നിന്ന് പിന്മാറിയിരുന്നു. രണ്ടുകാര്യങ്ങളാണ് താലിബാന്‍ ആവശ്യപ്പെട്ടത്.ഒന്ന്: ജയിലിലുള്ള താലിബാന്‍കാരെ വിട്ടയക്കുക. രണ്ട്: തെക്കന്‍ വസ്‌രിസ്താനില്‍ ആസ്ഥാനത്തിനായി സ്ഥലം നല്‍കുക.രണ്ടാവശ്യങ്ങള്‍ക്കും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് സന്ധിസംഭാഷണങ്ങളില്‍ നിന്ന് താലിബാന്‍ പിന്മാറിയത്.

കെ.എം.ആര്‍.എല്ലിന് കൊച്ചി മെട്രോയ്ക്കായി നേരിട്ട് ഭൂമി ഏറ്റെടുക്കാം

കെ.എം.ആര്‍.എല്ലിന് കൊച്ചി മെട്രോയ്ക്കായി നേരിട്ട് ഭൂമി ഏറ്റെടുക്കാം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കുന്നതിലെ തടസം നീങ്ങുന്നു. പദ്ധതിക്കാവശ്യമുള്ള ഭൂമി നേരിട്ട് ഏറ്റെടുക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍) മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി. എട്ടു ഹെക്ടര്‍ ഭൂമി വരെ ഭൂഉടമകളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് അനുമതി. ഭൂമിയുടെ വില കളക്ടറും കെ.എം.ആര്‍.എല്‍ എം.ഡിയും ചേര്‍ന്ന് തീരുമാനിക്കും. വൈറ്റിലപേട്ട റോഡിനായി 70 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു.

അമിക്കസ് ക്യൂറിയെയും ആനന്ദബോസിനെയും ചോദ്യംചെയ്ത് ജസ്റ്റിസ് സി.എന്‍ രാജന്‍

അമിക്കസ് ക്യൂറിയെയും ആനന്ദബോസിനെയും ചോദ്യംചെയ്ത് ജസ്റ്റിസ് സി.എന്‍ രാജന്‍

ന്യൂഡല്‍ഹി : ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനേയും വിദഗ്ധ സമിതി മുന്‍ അധ്യക്ഷന്‍ ആനന്ദബോസിനെയും ചോദ്യം ചെയ്ത് ജസ്റ്റിസ് സി.എസ്. രാജന്‍ രംഗത്ത്.  2007നു ശേഷം പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം മോഷണം പോകാന്‍ ഇടയില്ലെന്നും സ്വര്‍ണം കടത്തിയെങ്കില്‍ അത് അഭിഭാഷക കമ്മിഷന്റെ അറിവോെട മാത്രമായിരിക്കുമെന്നും  അദ്ദേഹത്തിന്റെ വാദം. സുപ്രീംകോടതി നിയോഗിച്ച ആദ്യത്തെ നിരീക്ഷക സമിതി അംഗമാണ് ജസ്റ്റിസ് സി.എസ്. രാജന്‍. ക്ഷേത്രത്തില്‍ നിന്ന്   സ്വര്‍ണം മോഷ്ടിച്ചെന്ന് ആദ്യം പറയുന്നത് അമിക്കസ് ക്യൂറിയും ആനന്ദ ബോസുമാണ്. […]

മിസ്‌റര്‍ ഫ്രോഡ്:തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിനു യോഗം ചേരുന്നു

മിസ്‌റര്‍ ഫ്രോഡ്:തര്‍ക്കം ചര്‍ച്ച ചെയ്യുന്നതിനു യോഗം ചേരുന്നു

കൊച്ചി: മോഹന്‍ലാല്‍ ചിത്രമായ മിസ്‌റര്‍ ഫ്രോഡിനു വിലക്ക് ഏര്‍പ്പെടുത്തിയ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട് ചര്‍ച്ച ചെയ്യുന്നതിനു പ്രോഡ്യൂസേഴ്‌സ് അസോസിയേഷനും, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും കൊച്ചിയില്‍ യോഗം ചേരുന്നു. മിസ്‌റര്‍ ഫ്രോഡ് റിലീസ് ചെയ്യുന്നില്ലെങ്കില്‍ മറ്റു സിനിമകള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന തീരുമാനം തന്നെയാകും ഇരുവിഭാഗവും യോഗത്തിനു ശേഷം എടുക്കുക. ഇതിനോടകം തന്നെ ഫെഫ്കയുടെ യോഗത്തില്‍ ഉണ്ടായ തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണ ഇരു കൂട്ടരും അറിയിച്ചു കഴിഞ്ഞു. എന്നാല്‍ സിനിമകള്‍ റീലിസ് ചെയ്യാതെ ഇരുന്നാല്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളെകുറിച്ചാകും ഇന്നത്തെ യോഗം പ്രധാനമായും […]