ജമീല പ്രകാശം എം.എല്‍.എയ്ക്ക് കാറപകടത്തില്‍ പരുക്ക്

ജമീല പ്രകാശം എം.എല്‍.എയ്ക്ക് കാറപകടത്തില്‍ പരുക്ക്

വെഞ്ഞാറംമൂട്: ജമീല പ്രകാശം എം.എല്‍.എയ്ക്ക് കാര്‍ അപകടത്തില്‍ പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ വേത്തിനാട് വെച്ചായിരുന്നു അപകടം. വേത്തിനാട് വില്ലേജ് ഓഫീസിന്റെ മതിലിലേയ്ക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ എം.എല്‍.എയുടെ വാരിയെല്ലുകള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. കൂടെയുണ്ടായിരുന്ന പേഴ്‌സണണ്‍ സ്റ്റാഫ് അംഗത്തിനും പരിക്കേറ്റിട്ടുണ്ട്. എം.എല്‍.എയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെജ്രിവാളിന് വീണ്ടും മര്‍ദനം

കെജ്രിവാളിന് വീണ്ടും മര്‍ദനം

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനുനേരെ വീണ്ടും കൈയേറ്റം. ദില്ലി ദക്ഷിണ്‍പുരിയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് അജ്ഞാതനായ ആള്‍ രണ്ടു തവണ കെജ്രിവാളിന്റെ മുതുകത്ത് ഇടിച്ചത്. ഇയാളെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു. പിന്നീ’ട് പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്തു. കെജ്രിവാളിന്റെ റോഡ് ഷോ കടന്നുപോവുന്നതിനിടെ അഭിവാദ്യം ചെയ്യാനെത്തിയ ആളാണ് ആക്രമിച്ചത്. താനൊരു അധ്യാപകനാണെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞിരുന്നു. തനിക്ക് പരാതിയില്ലെന്നും അക്രമിക്കെതിരെ കേസെടുക്കരുതെന്നും കെജ്രിവാള്‍ പോലീസിനോട് അഭ്യര്‍ഥിച്ചു.ഏതാനും ദിവസം മുമ്പ് […]

കോണ്‍ഗ്രസ് വീണ്ടും പോസ്റ്റര്‍ വിവാദത്തില്‍

കോണ്‍ഗ്രസ് വീണ്ടും പോസ്റ്റര്‍ വിവാദത്തില്‍

അലഹബാദ്: കോണ്‍ഗ്രസിന് വീണ്ടുമൊരു പോസ്റ്റര്‍ വിവാദം കൂടി.ഗുജറാത്തിലെ വഡോദരയില്‍ വി.ജെ.പിയുടെ നരേന്ദ്ര മോഡിയുടെ പോസ്റ്റര്‍ കീറിയതു മുതല്‍ കോണ്‍ഗ്രസിന് കണ്ടകശനിയാണ്.പ്രധാന മന്ത്രി മന്‍മോഹന്‍ സിങിനെ ശ്രീകൃഷ്ണനായും രാഹുല്‍ ഗാന്ധിയെ അര്‍ജുനനായും ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററാണ് പുതിയ വിവാദത്തില്‍   .മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന്റെ തേരാളിയായ ശ്രീകൃഷ്ണന്റെ സ്ഥാനത്ത് മന്‍മോഹന്‍ സിങും  അര്‍ജുനനായി  രാഹുലുമുള്ള പോസ്റ്ററാണ് പതിച്ചത്.ഇത് മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.ഇതിനെ തുടര്‍ന്ന കോണ്‍ഗ്രസ് അംഗം ഹസീബ് അഹമ്മദിനെതിരെ അലഹബാദിലെ ദരബംഗ സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

സൂര്യനെല്ലിക്കേസ്: ധര്‍മ്മരാജന് ജീവപര്യന്തം, കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു

സൂര്യനെല്ലിക്കേസ്: ധര്‍മ്മരാജന് ജീവപര്യന്തം, കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു

കൊച്ചി: സൂര്യനെല്ലിക്കേസില്‍ മുഖ്യപ്രതി ധര്‍മ്മരാജന് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. മുന്‍വിധി തിരുത്തിക്കൊണ്ട് കേസിലെ 23 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഏഴ് പ്രതികളെ വെറുതെവിട്ടു. കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയും പ്രധാനപ്രതിയായ ധര്‍മ്മരാജന്റെ ശിക്ഷ അഞ്ച് വര്‍ഷമായി കുറയ്ക്കുകയും ചെയ്ത മുന്‍ വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിരുത്തിയത്. കേസിലെ 23 പ്രതികള്‍ക്ക് നാല് വര്‍ഷം മുതല്‍ 13 വര്‍ഷം വരെയാണ് തടവ് ശിക്ഷവിധിച്ചിരിക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലന്നും പെണ്‍കുട്ടി ബാല്യവേശ്യാവൃത്തി […]

ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ ആസൂത്രിത നീക്കമെന്ന് വെളിപ്പെടുത്തല്‍.

ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ ആസൂത്രിത നീക്കമെന്ന് വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി-ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ ആസൂത്രിത നീക്കമെന്ന് വെളിപ്പെടുത്തല്‍. ബാബ്‌റി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിരുന്നു എന്നാണ് കോബ്ര പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യ്തു. അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിനു പുറമെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി,ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍സിങ്, ഉമാഭാരതി തുടങ്ങിയവരും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നും വെളിപ്പെടുത്തല്‍ ഉണ്ട്.മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുത്ത 23 പേരെയും ഒളിക്യാമറ വെച്ച് നടത്തിയാണ് അഭിമുഖത്തിലാണ് ഇക്കാര്യം കോബ്ര പോസ്റ്റ് പുറത്തുവിട്ടത് 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ സംഘടനകളിലെ […]

തെളിവെടുപ്പിനായി ശനിയാഴ്ച വഖാസിനെ കേരളത്തിലെത്തിയ്ക്കും

തെളിവെടുപ്പിനായി ശനിയാഴ്ച വഖാസിനെ കേരളത്തിലെത്തിയ്ക്കും

ന്യൂഡല്‍ഹി:ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ വഖാസ് അഹമ്മദിനെ തെളിവെടുപ്പിനായി ശനിയാഴ്ച കേരളത്തിലെത്തിക്കും. മംഗലാപുരത്ത് നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കുന്ന വഖാസിനെ മൂന്നാറിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം നാളത്തന്നെ തിരിച്ചുകൊണ്ടുപോകുമെന്നാണ് സൂചന. ഇന്ത്യന്‍ മുജാഹിദീന്‍ മേധാവി യാസിന്‍ ഭട്കലിന്റെ അറസ്റ്റിനെ തുടര്‍ന്ന് വഖാസ് കുറച്ചുനാള്‍ മൂന്നാറില്‍ താമസിച്ചിരുന്നതായി വ്യക്തമായിരുന്നു. മൂന്നാറിലെത്തുന്നതിന് മുമ്പായി ഇയാള്‍ മംഗലാപുരത്തും ഒളിച്ചുതാമസിച്ചു.മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ യാസിന്‍ ഭട്കലിനെയും അസദുള്ള അഖ്തറിനെയും ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് വഖാസിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ പദവിയിലേക്ക്

ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ പദവിയിലേക്ക്

വത്തിക്കാന്‍:  ഭരതസഭയ്ക്ക് അഭിമാനത്തിന്റെ വിശുദ്ധനിമിഷങ്ങള്‍. കര്‍മ്മലീത്താസഭയിലെ രണ്ടു സന്യസ്ഥരെ, അതും ഒരേ ദിവസം, ഫ്രാന്‍സീസ് മാര്‍പ്പാപ്പ വിശുദ്ധരായി ഉയര്‍ത്തി. ഇനി ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തില്‍. ഇരുവരുടെയും പേരിലുള്ള അത്ഭുത പ്രവൃത്തികള്‍ക്ക് മാര്‍പാപ്പ അംഗീകാരം നല്‍കി. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം പിന്നീട് വരും. വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കു പിന്നാലെ ഭാരതസഭയ്ക്ക് രണ്ടു വിശുദ്ധര്‍ കൂടിയായെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൊച്ചിയില്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന […]

ഐആര്‍എന്‍എസ്എസ് 1 ബി ഉപഗ്രഹ വിക്ഷേപണം ഇന്ന്‌

ഐആര്‍എന്‍എസ്എസ് 1 ബി ഉപഗ്രഹ വിക്ഷേപണം  ഇന്ന്‌

ചെന്നൈ-സ്വന്തമായി ഗതിനിര്‍ണയ സംവിധാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതീക്ഷകളുമായി ഐആര്‍എന്‍എസ്എസ് 1 ബി ഉപഗ്രഹം ഇന്ന് പിഎസ്എല്‍വി സി 24 ല്‍ കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ വൈകിട്ട് 5.14-നാണു വിക്ഷേപണം. 1432 കിലോ ഭാരം വരുന്ന ഉപഗ്രഹം ഏഴ് ഉപഗ്രഹ പരമ്പരയിലെ രണ്ടാമത്തേതാണിത്.സേവനകാലം 10 വര്‍ഷം. കുതിച്ചുയര്‍ന്ന് 19 മിനിറ്റും 43 സെക്കന്‍ഡും പിന്നിടുമ്പോള്‍ ഭ്രമണപഥത്തിലെത്തും. പിന്നീട് ഘട്ടം ഘട്ടമായി ഭ്രമണപഥം വികസിപ്പിച്ചാണ് ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിക്കുക. നാല് ഉപഗ്രഹങ്ങളുടെ വിക്ഷേപണം പൂര്‍ത്തിയായാല്‍ ഗതി നിര്‍ണയ […]

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദനന്‍ മിസ്ത്രി അറസ്റ്റില്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദനന്‍ മിസ്ത്രി അറസ്റ്റില്‍

വഡോദര-ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ വഡോദരയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദനന്‍ മിസ്ത്രി അറസ്റ്റില്‍. മോദിയുടെ പോസ്റ്ററിനുമേല്‍ മറ്റൊരു പോസ്റ്റര്‍ പതിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. നൂറോളം അനുയായികളെയും അറസ്റ്റ് ചെയ്തു. മാദിയുടെ പോസ്റ്ററുകള്‍ കാരണം മറ്റു പാര്‍ട്ടികള്‍ക്കു പോസ്റ്റര്‍ പതിപ്പിക്കാന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് മിസ്ത്രി ഇങ്ങനെ ചെയ്തതെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എന്നാല്‍ ബിജെപിയാണോ കോണ്‍ഗ്രസിന് പോസ്റ്റര്‍ ഒട്ടിക്കാന്‍ സ്ഥലം നല്‍കേണ്ടതെന്ന് പാര്‍ട്ടിയുടെ ഗുജറാത്ത് വക്താവ് ജയ് നാരായണന്‍ ചോദിച്ചു. കോണ്‍ഗ്രസിന് പോസ്റ്റര്‍ ഒട്ടിക്കാന്‍ […]

വരുണിന് മേനകയുടെ ശാസന:വസ്തുതകള്‍ മനസ്സിലാക്കാതെ അഭിപ്രായം പറയരുത്.

വരുണിന് മേനകയുടെ ശാസന:വസ്തുതകള്‍ മനസ്സിലാക്കാതെ അഭിപ്രായം പറയരുത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കു അനുകൂലമായി സംസാരിച്ചതിനു ബിജെപിയുടെ യുവനേതാവ് വരുണ്‍ഗാന്ധിയെ അമ്മയും ബിജെപി നേതാവുമായ മനേകഗാന്ധി താക്കീതു ചെയ്തു. ഒരോ വാക്കും പറയുമ്പോള്‍ ശ്രദ്ധിക്കണം. വസ്തുതകള്‍ മനസ്സിലാക്കാതെ അഭിപ്രായം പറയരുത്. കഴിഞ്ഞദിവസം വരുണ്‍ പറഞ്ഞത് തെറ്റായി പോയന്നും മനേകഗാന്ധി പറഞ്ഞു. അമേത്തിയില്‍ രാഹുല്‍ഗാന്ധി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന തരത്തിലായിരുന്നു വരുണ്‍ഗാന്ധിയുടെ പരാമര്‍ശം. ഇത് വിവാദമായതോടെ വിശദീകരണവുമായി വരുണ്‍ എത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. രാഷ്ട്രീയമായി രണ്ടു ചേരികളില്‍  ലാണെങ്കിലും നെഹ്‌റു കുടുംബത്തില്‍പെട്ട മനേകഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷ […]