ജനപ്രതിനിധിയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് ഇന്നസെന്റ് ; ശ്വേതയെ അപമാനിച്ചയാളുടെ പേരു പറയാന്‍ ഇന്നസെന്റ് മടിക്കുന്നതെന്തിനെന്ന് അഡ്വ ജയശങ്കര്‍

ജനപ്രതിനിധിയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് ഇന്നസെന്റ് ; ശ്വേതയെ അപമാനിച്ചയാളുടെ പേരു പറയാന്‍ ഇന്നസെന്റ് മടിക്കുന്നതെന്തിനെന്ന് അഡ്വ ജയശങ്കര്‍

നടി ശ്വേതാ മേനോനെ ഒരു പൊതു പരിപാടിയില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. നമ്മുടെ രാജ്യത്ത് ഇത്തരം ഒരു സംഭവം ഉണ്ടാവുക എന്നു പറഞ്ഞാല്‍ അത്ഭുതമാണെന്ന് ഇന്നസെന്റ് പറയുന്നു.രാവിലെ ശ്വേത തന്നെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. പരിപാടിക്ക് അവിടെ എത്തിയതുമുതല്‍ ഒരു ജന പ്രതിനിധി അവരെ തൊടുകയും തലോടുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് ഇന്നസെന്റ് പറഞ്ഞു.   ജനങ്ങള്‍ക്ക് വഴികാട്ടേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഇന്നസെന്റ് പറയുന്നു.എല്ലാവരുമായി സംസാരിച്ചശേഷം മുഖ്യമന്ത്രി […]

ശ്വേതയെ അപമാനിച്ച സംഭവം: സത്യാവസ്ഥ അന്വേഷിക്കണമെന്ന് പീതാംബരക്കുറുപ്പ്

ശ്വേതയെ അപമാനിച്ച സംഭവം: സത്യാവസ്ഥ അന്വേഷിക്കണമെന്ന് പീതാംബരക്കുറുപ്പ്

നടി ശ്വേതാ മേനോനെ താന്‍ അപമാനിച്ചുവെന്ന ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് കൊല്ലം എംപി എന്‍. പീതാംബരക്കുറുപ്പ്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പൂര്‍ണമായും അസത്യമാണ്. കൊല്ലത്തു നടന്ന സംഭവത്തില്‍ ശ്വേതയേക്കാളേറെ ദുഃഖമുണ്ടെന്നും പീതാംബരക്കുറുപ്പ് പ്രതികരിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. മര്യാദയുടെ വരമ്പ് ഒരിക്കലും ലംഘിച്ചിട്ടില്ല. ലംഘിക്കുകയുമില്ല. കാറ്റത്ത് ആരോപണം അഴിച്ചുവിട്ടിട്ടു കാര്യമില്ല. വ്യക്തമായ തെളിവുകള്‍ ഹാജരാക്കി സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജലമേളയ്ക്കിടെ നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം

ജലമേളയ്ക്കിടെ നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം

കൊല്ലത്ത് നടന്ന പ്രസിഡന്റ്‌സ് ട്രോഫി ജലമേളയ്ക്കിടെ നടി ശ്വേതാ മേനോനെ ശാരീരികമായി അപമാനിക്കാന്‍ ശ്രമം. കാറില്‍ നിന്നിറങ്ങി വേദിയില്‍ എത്തുന്നതുവരെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ശ്വേത പറഞ്ഞു. സംഭവത്തില്‍ തന്റെ ദുഖവും പ്രതിഷേധവും ജലോത്സവത്തിന്റെ സംഘാടകരെ അറിയിച്ചതായും ശ്വേത അറിയിച്ചു. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് താന്‍ ഇപ്പോഴും മുക്തയായിട്ടില്ല. സംഘാടകര്‍ തനിക്ക് മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ഇത്തരമൊരു അനുഭവമുണ്ടായത് വിളിച്ചുവരുത്തി അപമാനിച്ചതുപോലെയായെന്നും ശ്വേത പറഞ്ഞു.  സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരോട് പരാതി […]

കൃഷ്ണപിള്ള സ്മാരകം തീവെച്ച സംഭവം: സംശയത്തിന്റെ നിഴലില്‍ 20 പേര്‍

കൃഷ്ണപിള്ള സ്മാരകം തീവെച്ച സംഭവം: സംശയത്തിന്റെ നിഴലില്‍ 20 പേര്‍

പി. കൃഷ്ണപിള്ള സ്മാരകത്തിന് തീവെക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇരുപതോളം പേരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. സംഭവ സ്ഥലത്തും പരിസരത്തും നിന്ന് ലഭിച്ച വിരലടയാളങ്ങളുടെയും സംഭവ സമയത്തെ ഫോണ്‍ കോളുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവം ആസൂത്രിതമാണെന്നാണ്  പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍. സ്മാരകം ആക്രമിച്ചത് കോണ്‍ഗ്രസുകാരാണെന്ന് സി.പി.എമ്മും സംഭവത്തിന് പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് കോണ്‍ഗ്രസും ആരോപിച്ച സാഹചര്യത്തില്‍ അന്വേഷണം ഉദ്യോഗസ്ഥരുടെ മുന്നില്‍ കടുത്ത വെല്ലുവിളി തന്നെയാണ്. സാമൂഹിക വിരുദ്ധരോ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചോ  ആക്രമണെം […]

സ്വര്‍ണക്കടത്ത് കേസ്; മൊഴികളും പ്രതികളും വ്യാജം: സിബിഐക്കു കണ്‍ഫ്യൂഷന്‍

സ്വര്‍ണക്കടത്ത് കേസ്; മൊഴികളും പ്രതികളും വ്യാജം: സിബിഐക്കു കണ്‍ഫ്യൂഷന്‍

വിമാനത്താവളംവഴി ഫയാസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം. തെറ്റായ മൊഴികളും വ്യാജപ്രതികളെ പിടിയിലാക്കിയും കേസ് ഇല്ലെന്നാക്കി തീര്‍ക്കാനാണ് നീക്കം. കള്‌ലക്കടത്ത് ലോബിയും കേസില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുന്ന കസ്റ്റംസ് ഉന്നതരുമാണ് ഇതിനു പിന്നില്‍.  പ്രതികളില്‍ ചിലരൊക്കെ വ്യാജപ്രതികളാണെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. കോഴിക്കോട്ട് പിടിയിലായ സ്വര്‍ണ്ണ വ്യാപാരി ആഷികിന് പകരം അയാളുടെ അപരനാണ് പിടികൂടപ്പെട്ടതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. ആഷികിനെ പിടിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. അവര്‍ മൊഴി തെറ്റിച്ച പറഞ്ഞിനാലാണ് ബിനാമി പിടിയിലായത്. […]

കവിതാ പിള്ളയ്ക്ക് മുഖ്യമന്ത്രിയുമായും ബന്ധം; ഉന്നതരുടെ പേരുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍

കവിതാ പിള്ളയ്ക്ക് മുഖ്യമന്ത്രിയുമായും ബന്ധം; ഉന്നതരുടെ പേരുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍

ഉന്നത ബന്ധങ്ങളുടെ പേരില്‍ നടന്ന സോളാര്‍ തട്ടിപ്പിനുശേഷം മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കവിതാ പിള്ളയ്ക്കും ഉന്നത രാഷ്ട്രീയ ബന്ധമുള്ളതായി കണ്ടെത്തല്‍. കവിത തന്റെ കയ്യില്‍ നിന്നും പണം തട്ടിയത് ഉന്നതരുടെ പേരുകള്‍ പറഞ്ഞാണെന്ന് പറവൂര്‍കാരന്‍ ശിവരാമകൃഷ്ണന്‍ ആലുവ റൂറല്‍ എസ്.പിയ്ക്ക് നനല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും കവിതയ്ക്ക് ബന്ധമുണ്ട്. പണം തിരികെ നല്‍കാന്‍ പറഞ്ഞപ്പോള്‍ ഉന്നതരുടെ പേരുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെയുമായി […]

കണ്ണൂര്‍ ഇനി അറിയപ്പെടുന്നത് ഭൂരഹിതരില്ലാത്ത ജില്ല

കണ്ണൂര്‍ ഇനി അറിയപ്പെടുന്നത് ഭൂരഹിതരില്ലാത്ത ജില്ല

ഭൂരഹിതരായവര്‍ക്കെല്ലാം ഭൂമി വിതരണം ചെയ്ത ഇന്ത്യയിലെ ആദ്യ ജില്ലയായി കണ്ണൂര്‍ മാറി. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശാണ് പ്രഖ്യാപനം നടത്തിയത്. ഭൂരഹിതരെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 11,118 പേര്‍ക്ക് ചടങ്ങില്‍ പട്ടയവിതരണം നടത്തി. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി ക്രമീകരിച്ചത്. ഇവിടെ 110 കൗണ്ടറുകളിലൂടെ പട്ടയം വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിലുള്ളവര്‍ക്ക് ചടങ്ങിനെത്താനായി 120 ബസ്സുകള്‍ ജില്ലാ ഭരണകൂടം ഒരുക്കി. മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, കെ.സി.ജോസഫ്, കെ.പി.മോഹനന്‍ , കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ […]

മുഖ്യമന്ത്രിക്കു നേരെയുളള ആക്രമണം പകര്‍ത്തിയത് ശരിയായില്ല: പോലീസുകാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിക്കു നേരെയുളള  ആക്രമണം പകര്‍ത്തിയത് ശരിയായില്ല: പോലീസുകാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ . പേരാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ശിവദാസനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശിവദാസനെ ചുമതലപ്പെടുത്തിയിരുന്നു. വീഡിയോ ക്യാമറയും നല്‍കി. എന്നാല്‍ ശിവദാസന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആരുടെയും മുഖം പതിഞ്ഞിരുന്നില്ല. ഇതുമൂലം മുഖ്യമന്ത്രിയെ അക്രമിച്ചവരെ തിരിച്ചറിയാന്‍ ശിവദാസന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്നുകാട്ടിയാണ് നടപടി.

പട്‌ന സ്‌ഫോടനം: പരുക്കേറ്റ പ്രതി മരിച്ചു

പട്‌ന സ്‌ഫോടനം: പരുക്കേറ്റ പ്രതി മരിച്ചു

പട്‌നയില്‍ ബിജെപിയുടെ ഹുങ്കാര്‍ റാലിക്കിടെ നടന്ന സ്‌ഫോടനപരമ്പരയിലെ മുഖ്യപ്രതികളില്‍ ഒരാള്‍ മരിച്ചു. ബോംബ് സ്ഥാപിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നു പരുക്കേറ്റ താരിഖ് ആണു മരിച്ചത്. അരയിലെ ബെല്‍റ്റില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവയ്ക്കുന്നതിനിടെയാണ് താരിഖ് സ്‌ഫോടനത്തിന് ഇരയായത്. കേസില്‍ ഇതുവരെ മൂന്നു പേരാണു പൊലീസ് കസ്റ്റഡിയിലായത്.

കവിതാപിള്ളയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്; പാലക്കാട് നഗരസഭയേയും കബളിപ്പിക്കാന്‍ ശ്രമിച്ചു

കവിതാപിള്ളയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്; പാലക്കാട് നഗരസഭയേയും കബളിപ്പിക്കാന്‍ ശ്രമിച്ചു

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കവിതാ പിള്ള പാലക്കാട് നഗരസഭയേയും കബളിപ്പിക്കാന്‍ ശ്രമിച്ചു. 3 കോടി രൂപ മുതല്‍ മുടക്കുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാന്‍ അനുമതി തേടിയാണ് കവിതാ പിള്ള നഗരസഭയെ സമീപിച്ചത്.   കവിതാ പിള്ളയെ നഗരസഭയിലേക്കയച്ചത് ഷാഫി പറമ്പില്‍ എംഎല്‍എ ആണെന്ന് പാലക്കാട് നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ് പറഞ്ഞു. എന്നാല്‍, മാലിന്യ സംസ്‌കരണ പദ്ധതിയുമായി തനിക്ക് മുന്നിലെത്തിയ കവിതാ പിള്ളയെ നഗരസഭയിലേക്ക് പറഞ്ഞയക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഷാഫി […]