ഹയാന്‍ ചുഴലി: 10,000 പേരെങ്കിലും മരിച്ചിരിക്കാമെന്ന് അധികൃതര്‍

ഹയാന്‍ ചുഴലി: 10,000 പേരെങ്കിലും മരിച്ചിരിക്കാമെന്ന് അധികൃതര്‍

മധ്യ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റില്‍ ലെയ്‌റ്റെ പ്രവിശ്യയില്‍ 10,000 പേരെങ്കിലും മരിച്ചിരിക്കാമെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ സ്ഥിരീകരണം. തീരദേശ മോഖലകളിലും തലസ്ഥാനത്തും ഹയാന്റെ ആക്രമണം രൂക്ഷമായിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രവിശ്യയിലെ 70 മുതല്‍ 80 ശതമാനം വരെയുളള ഭൂപ്രദേശവും ഹയാന്റെ ആക്രമണത്തില്‍ തകര്‍ന്നതായി ചീഫ് പോലീസ് സുപ്രണ്ട് എല്‍മര്‍ സോറിയ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനും ദുരന്ത അന്വേഷണ ഏജന്‍സിക്കും ഇതു സംബന്ധിച്ച കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നും അവരുടെ ഏകദേശകണക്കനുസരിച്ച് 1000 മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുളളത്. അഞ്ചാം തീവ്രത […]

സിബിഐക്കെതിരായ വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ

സിബിഐക്കെതിരായ വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ

സിബിഐ രൂപീകരണം ഭരണഘടനാവിരുദ്ധമെന്ന ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സിബിഐയുടെ ചുമതലയുള്ള പഴ്‌സനേല്‍കാര്യ വകുപ്പു നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് പി. സദാശിവവും ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയും അടങ്ങുന്ന ബെഞ്ചാണ് നടപടി സ്റ്റേ ചെയ്തത്. പഴ്‌സനേല്‍ വകുപ്പിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഗുവാഹത്തിയിലെ ഹര്‍ജിക്കാരന്‍ നവേന്ദ്ര കുമാറിനു സുപ്രീം കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐയ്ക്കും നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു. നിയമപ്രകാരം നിലവില്‍വന്ന […]

കരിക്കിനേത്ത് കൊലപാതകം: പോലീസിന്റെ തിരക്കഥ തയാറാകുന്നു; ഉടമകള്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് കേസ് എടുത്തേക്കും

കരിക്കിനേത്ത് കൊലപാതകം: പോലീസിന്റെ തിരക്കഥ തയാറാകുന്നു; ഉടമകള്‍ക്കെതിരേ ഗൂഢാലോചനയ്ക്ക് കേസ് എടുത്തേക്കും

കരിക്കിനേത്ത് ടെക്‌സ്‌റ്റൈല്‍സിലെ കാഷ്യര്‍ മല്ലപ്പള്ളി സ്വദേശി ബിജു പി. ജോസഫിനെ (39) മര്‍ദിച്ചു കൊന്ന കേസില്‍ പോലീസിന്റെ തിരക്കഥ തയാറാകുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ 120 ബി വകുപ്പ് പ്രകാരം ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് കേസ് എടുക്കാനാണ് നീക്കം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മറവില്‍ ബിജുവിന്റെ കൊലപാതക കേസ് കൈക്കൂലി വാങ്ങി ഒതുക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ‘കേരളഭൂഷണം’ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വിവാദമായതോടെയാണ് ഉടമകളെ കേസില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിനെപ്പറ്റി പോലീസ് […]

സിബിഐയെ അസാധുവാക്കിയ ഉത്തരവിന് സ്‌റ്റേ; ഹൈക്കോടതി ഉത്തരവ് അപക്വമെന്ന് അറ്റോര്‍ണി ജനറല്‍

സിബിഐയെ അസാധുവാക്കിയ ഉത്തരവിന് സ്‌റ്റേ; ഹൈക്കോടതി ഉത്തരവ് അപക്വമെന്ന് അറ്റോര്‍ണി ജനറല്‍

സിബിഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേസില്‍ ഇനി ഡിസംബര്‍ 6ന് സുപ്രീംകോടതി വിശദമായി വാദം കേള്‍ക്കും. സിബിഐയുടെ പ്രവര്‍ത്തനത്തെ ആകെ സ്തംഭിപ്പിച്ച ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1963ലെ ദില്ലി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബിഷ്‌മെന്റ് നിയമത്തിലെ രണ്ടാം വകുപ്പില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനുള്ള അധികാരം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ഗൗരപൂര്‍വ്വമായി പരിശോധിക്കാതെയാണ് സിബിഐയുടെ നിയമസാധുത റദ്ദാക്കിയതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി […]

ഫായിസിനും കൂട്ടാളികള്‍ക്കുമെതിരെ കോഫെപോസ ; പ്രതികളെ ഒരു വര്‍ഷം വരെ വിചാരണ ഇല്ലാതെ തടവിലിടാം , കരിപ്പൂരില്‍ സ്പൂണിന്റെ രൂപത്തില്‍ വീണ്ടും സ്വര്‍ണം

ഫായിസിനും കൂട്ടാളികള്‍ക്കുമെതിരെ കോഫെപോസ ; പ്രതികളെ ഒരു വര്‍ഷം വരെ വിചാരണ ഇല്ലാതെ തടവിലിടാം , കരിപ്പൂരില്‍ സ്പൂണിന്റെ രൂപത്തില്‍ വീണ്ടും സ്വര്‍ണം

 നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ ആവശ്യപ്രകാരം ഫായിസ് അടക്കം നാല് പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തി. കോഫെപോസ ചുമത്തിയതിലൂടെ പ്രതികളെ ഒരു വര്‍ഷം വരെ വിചാരണ ഇല്ലാതെ തടവിലിടാം. ഫായിസിന് പുറമെ ആരിഫ, ഹാരിസ്, ആസിഫ എന്നിവര്‍ക്കെതിരായാണ് കോഫെപോസ ചുമത്തിയത്. കേസില്‍ ഫായിസ് ഒഴികെ മറ്റുള്ളവര്‍ ജാമ്യത്തിലിറങ്ങി. കോഫെപോസ ചുമത്തിയതിലൂടെ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കും. ഫൈസിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഫായിസിന് ബന്ധമുണ്ടെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. […]

അവസാനം കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിച്ചു ; വോട്ടെടുപ്പ് കാലയളവില്‍ സര്‍വ്വേകള്‍ക്ക് നിരോധനം

അവസാനം കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിച്ചു ; വോട്ടെടുപ്പ് കാലയളവില്‍ സര്‍വ്വേകള്‍ക്ക് നിരോധനം

വോട്ടെടുപ്പ് കാലയളവില്‍ തെരഞ്ഞെടുപ്പ് സര്‍വേകള്‍ നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഈ മാസം 11 മുതല്‍ ഡിസംബര്‍ നാളെ വരെയാണ് സര്‍വേകള്‍ നിരോധിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സര്‍വേഫലങ്ങള്‍ നിരോധിക്കണെന്ന കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് സര്‍വേകള്‍ നടത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സര്‍വേഫലങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും ഇത് നിരോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ആവശ്യത്തെ സിപിഐ പിന്തുണച്ചപ്പോള്‍ ബിജെപിയും ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും ഈ […]

സി ബി ഐ: ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

സി ബി ഐ: ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

സി ബി ഐയുടെ രൂപീകരണം നിയമപരമല്ലെന്ന ഗുവാഹാട്ടി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വാഹന്‍വതി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഏജന്‍സിയുടെ പ്രവര്‍ത്തനത്തെയും സിബിഐ അന്വേഷിക്കുന്ന കേസുകളുടെ നിലനില്‍പ്പിനെയും വിധി അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയെന്നു വിശേഷിപ്പിക്കുന്ന 2ജി അഴിമതിക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ സിബിഐയ്‌ക്കെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ കോടതിയെ […]

ടൈംസ് നൗ അഭിപ്രായ സര്‍വ്വേയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

ടൈംസ് നൗ അഭിപ്രായ സര്‍വ്വേയില്‍ ബിജെപിയ്ക്ക് മുന്‍തൂക്കം

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍കൈ ബിജെപി നേടുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം പുറത്തു വരുന്നു. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനം ബിജെപിക്ക് കിട്ടുമെന്നാണ് ടൈംസ് നൗ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പറയുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കു ലഭിക്കുമെങ്കിലും ഡല്‍ഹിയില്‍ പോരാടേണ്ടി വരുമെന്നും പറയുന്നു. ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നതെങ്കിലും അവസാന വിജയം ബിജെപിക്കെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ സീറ്റുകള്‍ക്ക് കനത്ത […]

ഫിലിപ്പീന്‍സില്‍ ഹയാന്‍ ചുഴലി വീശിയടിച്ചു; 100ല്‍ അധികം മരണം

ഫിലിപ്പീന്‍സില്‍ ഹയാന്‍ ചുഴലി വീശിയടിച്ചു; 100ല്‍ അധികം മരണം

ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച ഹയാന്‍ ചുഴലിക്കാറ്റില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. ഈ വര്‍ഷം ലോകത്തുണ്ടായതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തെരുവില്‍ കുമുഞ്ഞികൂടിയ നടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മധ്യ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹയാന്‍ ചുഴലിക്കാറ്റ് വീശിയത്. കിഴക്കന്‍ സമര്‍ , ലെയ്റ്റ്, ബൊഹോള്‍ , സെബു, ഇലോയ്‌ലോ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. […]

കോര്‍ കമ്മിറ്റിയില്‍ എതിര്‍പ്പ് : പ്രധാനമന്ത്രി ലങ്കയ്ക്കില്ല

കോര്‍ കമ്മിറ്റിയില്‍ എതിര്‍പ്പ് : പ്രധാനമന്ത്രി ലങ്കയ്ക്കില്ല

അടുത്തയാഴ്ച കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ (ചോഗം) പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കില്ല. ഇന്നലെ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രധാനമന്ത്രി ശ്രീലങ്കാ സന്ദര്‍ശനം ഒഴിവാക്കണമെന്ന ഭൂരിപക്ഷാഭിപ്രായമാണുയര്‍ന്നതെന്നറിയുന്നു. നേരത്തെ തമിഴ് കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രിയുടെ ലങ്ക സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. ശ്രീലങ്കങ്കിലെ തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന യുദ്ധക്കുറ്റങ്ങൡ പ്രതിഷേധിച്ചായിരുന്നു ഇത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഒരു പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന നിര്‍ദ്ദേശവുമുണ്ടെന്നാണ് കേന്ദ്ര മന്ത്രാലയത്തോട് അടുത്തവ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരുമണിക്കൂര്‍ നീണ്ട കോര്‍കമ്മിറ്റി യോഗത്തില്‍ പ്രതിരോധമന്ത്രി എ.കെ. […]