എംഎല്‍എമാരുടെ രാജി: സുപ്രീംകോടതി ഇന്ന് വിധി പറയും

എംഎല്‍എമാരുടെ രാജി: സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: കര്‍ണാടകത്തില്‍ സ്‍പീക്കര്‍ക്ക് നല്‍കിയ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ച് ഭരണകക്ഷി എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‍ അധ്യക്ഷനായ ബെഞ്ച് രാവിലെ പത്തരയ്‍ക്കാണ് വിധി പ്രസ്‍താവിക്കുക. ഭരണകക്ഷിയിലെ പതിനഞ്ച് കോണ്‍ഗ്രസ്, ജെഡിഎസ്‍ എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചത്. സ്‍പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ രാജി സ്വീകരിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് പത്ത് പേര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് രാജിയില്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നാണ് എംഎല്‍എമാരുടെ പരാതി. ഭരണഘടനപരമായ ബാധ്യതയാണ് […]

ഇന്നു മുതല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇന്നു മുതല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടര്‍ന്ന് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇന്ന് ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ ജൂലായ് 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലായ് 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലായ് 20 ന് […]

ശബരിമലയിൽ ആർഎസ്എസിന് വിവരങ്ങൾ ചോർത്തിക്കൊടുത്തു, ഉന്നത ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ നിന്നൊഴിഞ്ഞു; പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

ശബരിമലയിൽ ആർഎസ്എസിന് വിവരങ്ങൾ ചോർത്തിക്കൊടുത്തു, ഉന്നത ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ നിന്നൊഴിഞ്ഞു; പൊലീസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

ശബരിമലയിൽ പൊലീസ് ആർഎസ്എസിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഒറ്റുകൊടുക്കുകയാണ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരടക്കം ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിന്നു. ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരമാണ് പെരുമാറിയത്. മനിതി സംഘം ശബരിമലയിൽ ദർശനത്തിനെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വം മറന്നാണ് പ്രവർത്തിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമർശനം. പൊലീസ് സേനയിൽ അഴിമതി വ്യാപകമാണ്. മേലുദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല. പൊലീസ് പലപ്പോഴും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്. എസ്പിമാരും എസ്എച്ച്ഒമാരും നിരന്തരമായി വീഴ്ചകൾ വരുത്തുന്നു. ഉദ്യോഗസ്ഥരിൽ പലരും […]

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

  കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിച്ച് കേരള ഹൈക്കോടതി. മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍റെ ഹര്‍ജി പരിഗണിച്ചാണ് കോടതി കേസ് അവസാനിപ്പിച്ചത്. കേസിലെ കക്ഷിയായ അബ്ദുള്‍ റസാഖ് എം എൽ എയുടെ മരണത്തിന് പിന്നാലെ കേസ് അവസാനിപ്പിക്കാൻ കോടതി സുരേന്ദ്രന് നേരത്തെ അനുമതി നല്‍കിയിരുന്നു. ഹര്‍ജി പിൻവലിക്കുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ കോടതി നല്‍കിയ പത്ത് ദിവസത്തെ സമയപരിധി അവസാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്‍ റസാഖ് വിജയിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് […]

അഭയ കേസ്: ഫാ. കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ഹർജി സുപ്രീംകോടതി തള്ളി

അഭയ കേസ്: ഫാ. കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സിസ്റ്റർ അഭയക്കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ ഫാ. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ഫാ. കോട്ടൂർ. സിസ്റ്റർ സെഫി മൂന്നാം പ്രതിയാണ്. ജസ്റ്റിസുമായ അബ്ദുള്‍ നസീർ, സുഭാഷ് റെഡ്ഡി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. ഏപ്രിൽ ഒമ്പതിലെ ഹൈക്കോടതി വിധിക്കെതിരെ ഇരുവരും നൽകിയ പ്രത്യേകാനുമതി ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് […]

കോളേജിലെ കത്തിക്കുത്ത്: ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കോളേജിലെ കത്തിക്കുത്ത്: ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‍സിറ്റി കോളജിലുണ്ടായത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വിഷയമാണ്. അന്വേഷണത്തില്‍ ഒരു ലാഘവത്വവും ഉണ്ടാകില്ല – മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അത് എല്ലാവര്‍ക്കും ഇതിനോടകം മനസ്സിലായിട്ടുണ്ടല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വെള്ളിയാഴ്‍ച്ചയാണ് തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ എസ്‍എഫ്‍ഐ പ്രവര്‍ത്തകനെ സഹപ്രവര്‍ത്തകര്‍ കുത്തിയത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. മുഖ്യപ്രതി പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. പ്രതികള്‍ റിമാന്‍ഡിലാണ്. ശിവരഞ്ജിത്ത്, നസീം, അദ്വൈത്, […]

കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കര്‍ണാടകത്തിലെ 15 കോൺഗ്രസ് ജെഡിഎസ് വിമത എംഎൽഎമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തങ്ങളുടെ രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ കെ ആര്‍ രമേശ് കുമാറിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് കോടതി സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ 12 ന് 10 എംഎൽഎമാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കർണാടകയിൽ തൽസ്ഥിതി തുടരണമെന്നും ചൊവ്വാഴ്ച വരെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുതെന്നും കോടതി […]

പ്രതികള്‍ റാങ്ക് പട്ടികയില്‍: പിഎസ്‍സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണം പാടില്ലെന്ന് ചെയര്‍മാന്‍

പ്രതികള്‍ റാങ്ക് പട്ടികയില്‍: പിഎസ്‍സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണം പാടില്ലെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ അക്രമസംഭവത്തിലെ പ്രധാന പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്‍സി വിജിലന്‍സ്‍ അന്വേഷിക്കുമെന്ന് പിഎസ്‍സി ചെയര്‍മാന്‍. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കില്ല. പ്രതികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല. പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്ന് ചെയര്‍മാന്‍ എം കെ സക്കീർ തിരുവനന്തപുരത്ത് പറഞ്ഞു. കാസർകോട് ബറ്റാലിയനിലേക്കുള്ള നിയമനത്തിന് മൂന്നു പ്രതികളും പരീക്ഷ കേന്ദ്രമായി  ആവശ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയാണ്. 2989 പേർ തിരുവനന്തപുരം ജില്ലയിൽ പരീക്ഷ കേന്ദ്രം […]

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സീലുകൾ കണ്ടെത്തിയ സംഭവം; കണ്ടെത്തിയത് വ്യാജസീലുകൾ ആകാമെന്ന് വിസി; അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സീലുകൾ കണ്ടെത്തിയ സംഭവം; കണ്ടെത്തിയത് വ്യാജസീലുകൾ ആകാമെന്ന് വിസി; അന്വേഷിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ചിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവം ഗൗരവമുള്ളതെന്ന് കേരള സർവകലാശാല വി.സി. ഡോക്ടർ വി.പി മഹാദേവൻ പിള്ള.അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷ കൺട്രോളറെ ചുമതലപ്പെടുത്തി. പേപ്പറുകൾ സംരക്ഷിക്കേണ്ടത് അതാത് സെന്ററുകളെന്നും കോളേജിന് തീർച്ചയായും പങ്ക് കാണുമെന്നും വിസി പറഞ്ഞു. പ്രതിപ്പട്ടികയിൽ പേര് ചേർക്കപ്പെട്ട വിദ്യാർത്ഥികളെ കോളജിൽ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. കേരള സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സർവകലാശാലക്കകത്തും പുറത്തും ഉയരുന്നത്. […]

ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു

ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലുണ്ടായ തകരാറാണ് കാരണമെന്ന് ഐഎസ്ആർഒ അറിയിച്ചു. എന്നാൽ എന്താണ് സാങ്കേതിക തകരാറെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടില്ല. അതീവ മുൻകരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചത്. എന്നാൽ എന്താണു സാങ്കേതിക തകരാറെന്നു വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആർഒ വക്താവ് ഗുരുപ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ 15ന് പുലർച്ച 2.51നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ […]