യോഗ മതപരമായ ചടങ്ങല്ല; തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യോഗ മതപരമായ ചടങ്ങല്ല; തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യോഗ മതപരമായ ചടങ്ങല്ലെന്നും യോഗയെപ്പറ്റി തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ല. ശരീരത്തിനും മനസ്സിനും ഒരു പോലെ വ്യായാമം നൽകാനും ജീവിത ശൈലീ രോഗങ്ങളെ തടഞ്ഞു നിർത്താനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യോഗാ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് യോഗ വ്യാപിപ്പിക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചിയിൽ യോഗാദിനാചരണം […]

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്; 30 പേര്‍ നിരീക്ഷണത്തില്‍

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്; 30 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി […]

യുവതിയെ പീഡിപ്പിച്ച കേസ്: ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

യുവതിയെ പീഡിപ്പിച്ച കേസ്: ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

കണ്ണൂർ: വിവാഹവാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ മുംബൈ പൊലീസിന് ബിനോയ് കോടിയേരിയെ കാണാൻ സാധിച്ചില്ല. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലെ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നീ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ബിനോയിയെ അന്വേഷിച്ച് കണ്ണൂരിലെത്തിയത്. ബിനോയ്ക്ക് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പോലീസ് നൽകുമെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് നടന്നേക്കുമെന്നുമാണ് സൂചന. കേസന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് ബിനോയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതിൽ ബിനോയ് മറുപടി നൽകിയില്ല. എന്നാൽ, അറസ്റ്റ് സൂചന […]

സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‍കാരം ഇന്ന് രാവിലെ നടക്കും

സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്‍കാരം ഇന്ന് രാവിലെ നടക്കും

  ആലപ്പുഴ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് സഹപ്രവര്‍ത്തകന്‍ തീവച്ചു കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്‍കരന്‍റെ സംസ്‍കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സംസ്‍കാരച്ചടങ്ങുകള്‍. രാവിലെ ഒമ്പത് മണി മുതല്‍ മൃതദേഹം സൗമ്യ ജോലി ചെയ്‍തിരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. ഒരു മണിക്കൂറിന് ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടില്‍ എത്തിക്കും. നേരത്തെ തന്നെ സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് ലിബിയയില്‍ നിന്ന് തിരിച്ചെത്താന്‍ കാത്തിരിക്കുകയായിരുന്നു ബന്ധുക്കള്‍. പ്രതി അജാസ് ഇന്നലെ […]

ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് കണ്ണൂരില്‍  

ബിനോയ് കോടിയേരിയെ തേടി മുംബൈ പോലീസ് കണ്ണൂരില്‍  

  തലശ്ശേരി: ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതിയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കണ്ണൂരിലെത്തിയതായി സൂചന. പെണ്‍കുട്ടി നല്‍കി പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് കണ്ണൂരില്‍ എത്തിയത്. പരാതിയില്‍ ബിനോയ് കോടിയേരിയുടെ കണ്ണൂരിലെ വീട്ടുവിലാസമാണ് പെണ്‍കുട്ടി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ബിനോയിയെ തേടി കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. അതേസമയം പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണ നടപടികള്‍ ആരംഭിച്ചു. […]

മക്കൾ ചെയ്യുന്നതിന് നേതാവിനെ ക്രൂശിക്കരുതെന്ന് എ കെ ബാലൻ

മക്കൾ ചെയ്യുന്നതിന് നേതാവിനെ ക്രൂശിക്കരുതെന്ന് എ കെ ബാലൻ

  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. മക്കൾ ചെയ്യുന്നതിന് നേതാവിനെ ക്രൂശിക്കരുത്. വിവാദത്തെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിനോയിക്കെതിരായ പീഡന പരാതിയിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ മൗനം പാലിച്ചു. അതേസമയം ബിനോയ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുംബൈ പോലീസ് നിര്‍ദ്ദേശം നൽകി. ഓഷിവാര പോലീസ് ബിനോയിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് […]

ബിനോയ് കോടിയേരി ഹാജരാകണമെന്ന് മുംബൈ പോലീസ്; മുൻകൂര്‍ ജാമ്യത്തിന് ശ്രമം

ബിനോയ് കോടിയേരി ഹാജരാകണമെന്ന് മുംബൈ പോലീസ്; മുൻകൂര്‍ ജാമ്യത്തിന് ശ്രമം

  തിരുവനന്തപുരം: ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകൻ ബിനോയ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുംബൈ പോലീസ്. യുവതിയുടെ പരാതിയിൽ ഓഷിവാര പോലീസാണ് ബിനോയ് കോടിയേരിക്ക് നിര്‍ദ്ദേശം നൽകിയതെന്നാണ് റിപ്പോര്‍ട്ട്. ഓഷിവാര പോലീസ് ബിനോയിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് സൂചന. മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് പോലീസ് നിര്‍ദ്ദേശം. യുവതിയുടെ പക്കലുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിക്കും. ബിനോയിയോടൊപ്പമുള്ള ചിത്രങ്ങളും വാട്സപ്പ് സന്ദേശങ്ങളും തൻ്റെ കൈയിലുണ്ടെന്ന് യുവതി അവകാശപ്പെട്ടിരുന്നു. അതേസമയം ബിനോയ് […]

ശബരിമല: പ്രേമചന്ദ്രന്റെ ബില്ലിനെ കേന്ദ്രം അനുകൂലിക്കുമോ? ഇടതു പാര്‍ട്ടികളുടെ നിലപാടിലും ആകാംക്ഷ

ശബരിമല: പ്രേമചന്ദ്രന്റെ ബില്ലിനെ കേന്ദ്രം അനുകൂലിക്കുമോ? ഇടതു പാര്‍ട്ടികളുടെ നിലപാടിലും ആകാംക്ഷ

ന്യൂഡല്‍ഹി: ആചാര സംരക്ഷണത്തിന് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്റെ നീക്കത്തോടെ ശബരിമല വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തെത്തി. ബില്ലിനെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുമോയെന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കുമെന്നതും രാഷ്ട്രീയ രംഗത്ത് ആകാംക്ഷയുണര്‍ത്തുന്നുണ്ട്. ശബരിമല ആചാര സംരക്ഷണത്തിനുള്ള സ്വകാര്യ ബില്‍ നാളെയാണ് പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുക. പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്‍ ആണിത്. ശബരിമല ക്ഷേത്രത്തില്‍ 2018 സെപ്തംബര്‍ […]

ബിനോയിക്കെതിരെ യുവതി സിപിഎമ്മിനും പരാതി നല്‍കി ; യെച്ചൂരി വിശദീകരണം തേടി ; വിവരങ്ങള്‍ പുറത്ത്

ബിനോയിക്കെതിരെ യുവതി സിപിഎമ്മിനും പരാതി നല്‍കി ; യെച്ചൂരി വിശദീകരണം തേടി ; വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പാണ് യുവതി സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നായിരുന്നു യുവതി പരാതിയില്‍ പറഞ്ഞത്. സിപിഎം കേന്ദ്രനേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും, വിശദാംശങ്ങള്‍ തേടുകയും ചെയ്തു. എന്നാല്‍ യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് പാര്‍ട്ടി […]

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരുന്നതാണ് ഉചിതമെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരുന്നതാണ് ഉചിതമെന്ന് കടകംപള്ളി സുരേന്ദ്രൻ

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. വിശ്വാസികളുടെ നിയമപരിരക്ഷയ്ക്ക് കേന്ദ്രസർക്കാർ തന്നെ ബിൽ കൊണ്ടുവരണം. അല്ലെങ്കിൽ എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവം എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്ന സ്വകാര്യബില്ലിനും ഉണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ബിൽ അവതരിപ്പിക്കാൻ എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ നോട്ടീസ് നൽകിയിരുന്നു. ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കരുതെന്നും ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നുമാണ് ബില്ലിലെ […]