അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നു വീണ്‌ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി

അരുണാചലിൽ വ്യോമസേനാ വിമാനം തകർന്നു വീണ്‌ മരിച്ചവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി

അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരച്ചിലിൽ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്ത് നിന്നാണ് മ്യതദേഹങ്ങളും ബ്‌ളാക്ക് ബോക്‌സും കണ്ടെത്തിയത്. ജൂൺ 3 ന് ഉച്ചയോടെയാണ് അസമിൽ നിന്നും അരുണാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ 13 യാത്രക്കാരുമായി വ്യോമസേനയുടെ എഎൻ 32 വിമാനം കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് എട്ട് […]

പാലാരിവട്ടം മേല്‍പ്പാലം: ശ്രീധരന്റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍, തലസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം

പാലാരിവട്ടം മേല്‍പ്പാലം: ശ്രീധരന്റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍, തലസ്ഥാനത്ത് ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്റെ ഉപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ശ്രീധരന്‍ പങ്കെടുക്കും. ഇന്നാണ് യോഗം. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേരുന്ന യോഗം നിര്‍ണായകമാണ്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് ശ്രീധരന്‍ […]

വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; വൈകീട്ടോടെ ഗുജറാത്ത് തീരത്തേക്ക്

വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; വൈകീട്ടോടെ ഗുജറാത്ത് തീരത്തേക്ക്

  പോര്‍ബന്ദര്‍: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. പോര്‍ബന്ദറിനും മഹ്വയ്ക്കുമിടയിലെ വെരാവല്‍ ദിയു മേഖലയ്ക്കടുത്ത് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. അതേസമയം ഏത് അടിയന്തിര ഘട്ടത്തേയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ വായു ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് നേരത്തേ ലഭിച്ചിരുന്ന മുന്നറിയിപ്പ്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് വൈകീട്ട് മൂന്ന് […]

അധ്യക്ഷനെ തീരുമാനിക്കാന്‍ ബിജെപി ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍

അധ്യക്ഷനെ തീരുമാനിക്കാന്‍ ബിജെപി ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍

  ന്യൂഡല്‍ഹി: ബിജെപി ഭാരവാഹികളുടേയും സംസ്ഥാന അധ്യക്ഷന്‍മാരുടേയും യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ ചേരും. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതിനായാണ് യോഗം ചേരുന്നതെന്നാണ് വിവരം. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന്‍റെ പശ്ചാത്തലത്തില്‍ അമിത് ഷായ്ക്ക് പാര്‍ട്ടി അധ്യക്ഷ പദം ഒഴിയേണ്ടതിന്‍റെ സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഇന്ന് യോഗം ചേരുന്നത്. പുതിയ അധ്യക്ഷന്‍ ആരെന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ അമിത് ഷാ തന്നെ ദേശീയ അധ്യക്ഷ […]

അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ഉറച്ച് രാഹുൽ; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ആന്റണിയുടെ നേതൃത്വത്തിൽ യോഗം

അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ഉറച്ച് രാഹുൽ; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ആന്റണിയുടെ നേതൃത്വത്തിൽ യോഗം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സംഘടനാകാര്യ ചർച്ചകളിലേക്ക് കടന്ന് മുതിർന്ന നേതാക്കൾ. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ എ കെ ആൻറണിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം പരിശോധിക്കാൻ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാൽ, ജനറൽ സെക്രട്ടറിമാരുടെ യോഗം അടുത്ത ദിവസം വിളിച്ച് ചേർക്കും. മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി […]

ആന്റണിക്കെതിരായ വിമര്‍ശനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ശശി തരൂര്‍ കമ്മിഷന്‍; പുറത്തുനിന്നുള്ള സഹായവും തേടുമെന്ന് മുല്ലപ്പള്ളി

ആന്റണിക്കെതിരായ വിമര്‍ശനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ശശി തരൂര്‍ കമ്മിഷന്‍; പുറത്തുനിന്നുള്ള സഹായവും തേടുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തിലെ തോല്‍വിക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിക്കു നേരെയുണ്ടായ വിമര്‍ശനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി കമ്മിഷനെ നിയോഗിച്ചു. തിരുവനന്തപുരം എംപി ശശി തരൂരാണ് ഇക്കാര്യം അന്വേഷിക്കുക. വേണ്ടിവന്നാല്‍ പുറത്തുനിന്നുള്ള ഏജന്‍സിയെ അന്വേഷണത്തിന് ഉപയോഗിക്കാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ദേശീയതലത്തില്‍ സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിനു കോണ്‍ഗ്രസില്‍ തടസമായി നിന്നത് എകെ ആന്റണി ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. ഇതു വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ എകെ ആന്റണിയുടെ മകന്‍ തന്നെ ഇതിനെതിരെ […]

വായു ചുഴലിക്കാറ്റ്; ഗുജറാത്തില്‍ നിന്ന് പതിനായിരത്തിലേറെ പേരെ ഒഴിപ്പിച്ചു

വായു ചുഴലിക്കാറ്റ്; ഗുജറാത്തില്‍ നിന്ന് പതിനായിരത്തിലേറെ പേരെ ഒഴിപ്പിച്ചു

  അറബിക്കടലില്‍ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റിനെതുടര്‍ന്ന് ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത. ഗുജറാത്തിലാണ് ഏറെ ശക്തിയിൽ വായു ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒഴിപ്പിച്ചത് പതിനായിരത്തിലേറെ പേരെയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കച്ച്‌ ജില്ലയില്‍ നിന്നു മാത്രമാണ് ഇത്രയധികം പേരെ ഒഴിപ്പിച്ചിരിക്കുന്നത്. 408 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതായി കണക്ക് കൂട്ടുന്നത്. 165 കി.മീറ്ററിലേറെ വേഗതയിലായിരിക്കും വായു ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു […]

ശബരിമലയിൽ ഇന്ന് പ്രതിഷ്ഠാ വാര്‍ഷിക ദിനം; വൈകീട്ട് നട അടയ്ക്കും

ശബരിമലയിൽ ഇന്ന് പ്രതിഷ്ഠാ വാര്‍ഷിക ദിനം; വൈകീട്ട് നട അടയ്ക്കും

  സന്നിധാനം: ശബരിമല നട ഇന്ന് അടയ്ക്കും. പ്രതിഷ്ഠാ വാര്‍ഷികദിനമായ ഇന്ന് ഗണപതിഹോമത്തോടെയാണ് രാവിലെ പൂജകള്‍ തുടങ്ങിയത്. ഉദയാസ്തമന പൂജ, സഹസ്രകലശം, കളഭാഭിഷേകം എന്നിവയ്ക്ക് ശേഷം വൈകിട്ട് പടിപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതായിരിക്കും. പ്രതിഷ്ഠാദിനം കണക്കിലെടുത്ത് ഒരു ദിവസത്തേക്കാണ് ശബരിമല നട തുറന്നിരുന്നത്. നിലവിലെ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.

യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേട്: ക്രൈം ബ്രാഞ്ച് കേസെടുത്തു, ജാസ്മിന്‍ ഷാ ഒന്നാം പ്രതി

യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേട്: ക്രൈം ബ്രാഞ്ച് കേസെടുത്തു, ജാസ്മിന്‍ ഷാ ഒന്നാം പ്രതി

  തിരുവനന്തപുരം; നഴ്‌സുമായിരുടെ സംഘടനയായ യുഎന്‍എയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷായെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നാല് പേരാണ് പ്രതികള്‍. സംസ്ഥാന പ്രസിഡന്റായ ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരനായ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. വഞ്ചന, വ്യാജ രേഖയുണ്ടാക്കല്‍, തുടങ്ങിയവാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. ഇന്നലെയാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഡിജിപി ഉത്തരവിടുന്നത്. യുഎന്‍എ മുന്‍ വൈസ് […]

പാലാരിവട്ടം പാലം നിര്‍മ്മിക്കുന്നതില്‍ കിറ്റ്‌കോയ്ക്ക് വീഴ്ച്ചപറ്റി; ഡിസൈനിലും നിര്‍മ്മാണത്തിലും അപാകത നടന്നിട്ടുണ്ട് ജി സുധാകരന്‍

പാലാരിവട്ടം പാലം നിര്‍മ്മിക്കുന്നതില്‍ കിറ്റ്‌കോയ്ക്ക് വീഴ്ച്ചപറ്റി; ഡിസൈനിലും നിര്‍മ്മാണത്തിലും അപാകത നടന്നിട്ടുണ്ട് ജി സുധാകരന്‍

  കൊച്ചി: ബലക്ഷയം സംഭവിച്ച പാലാരിവട്ടത്തെ മേല്‍പ്പാലം തികഞ്ഞ അഴിമതിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പാലം നിര്‍മ്മിക്കുന്നതില്‍ കിറ്റ്‌കോയ്ക്ക് വീഴ്ച്ചപറ്റിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണച്ചുമതല കിറ്റ്‌കോയ്ക്ക് ആയിരുന്നു. അത് വേണ്ടവിധം കിറ്റ്‌കോയ്ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ തികഞ്ഞ അഴിമതിയാണ് നടന്നത്. ഈ പദ്ധതി മാത്രമല്ല കിറ്റ്‌കോ നോക്കി നടത്തിയ മറ്റുപദ്ധതികളും അന്വേഷിക്കും. ഡിസൈനിലും നിര്‍മ്മാണത്തിലും അപാകത നടന്നിട്ടുണ്ട്. – മന്ത്രി നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭരണകാലത്ത് ആണ് […]