ല്‍ നിന്നും 34 ലക്ഷം മാത്രം ഈടാക്കിയാല്‍ മതിയെന്ന് ഉത്തരവ്  

ല്‍ നിന്നും 34 ലക്ഷം മാത്രം ഈടാക്കിയാല്‍ മതിയെന്ന് ഉത്തരവ്  

തിരുവനന്തപുരം  : തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക് പാലസിനെ സഹായിച്ച് സര്‍ക്കാര്‍. ലേക് പാലസില്‍ നിന്നും നികുതിയും പിഴയും ഈടാക്കാനുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം സര്‍ക്കാര്‍ തള്ളി. ആലപ്പുഴ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവാണ് തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തള്ളിക്കളഞ്ഞത്. തോമസ് ചാണ്ടിയുടെ ലേക് പാലസില്‍ നിന്നും 1.17 കോടി രൂപ നികുതിയും പിഴയും ഈടാക്കാനായിരുന്നു ആലപ്പുഴ നഗരസഭ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി ലേക് പാലസിന് നോട്ടീസും നല്‍കിയിരുന്നു. ഇതിനിടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ […]

കര്‍ണാടകത്തിൽ ഇന്ന് നിയമസഭാ സമ്മേളനം; കുമാരസ്വാമി സർക്കാരിന് നിർണായകം

കര്‍ണാടകത്തിൽ ഇന്ന് നിയമസഭാ സമ്മേളനം; കുമാരസ്വാമി സർക്കാരിന് നിർണായകം

ബെംഗലൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് എല്ലാ എംഎൽഎമാര്‍ക്കും കോൺഗ്രസും ജെഡിഎസും വിപ്പ് നൽകിയിട്ടുണ്ട്. 12.30 ന് ചേരുന്ന നിയമസഭാ സമ്മേളത്തിൽ അന്തരിച്ച അംഗങ്ങള്‍ക്ക് ആദാരാഞ്ജലിഅര്‍പ്പിക്കുന്നതായിരിക്കും അജണ്ട. മറ്റ് അജണ്ടകളൊന്നും ആദ്യ ദിനത്തിൽ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ട സാഹചര്യത്തിൽ സഭ ചേരുന്നത് ചട്ടവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇന്ന് സഭയിൽ എല്ലാ ബിജെപി എംഎൽഎമാരും എത്തുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. എന്നാൽ രാജിവച്ച വിമത എംഎൽഎമാര്‍ സഭയിൽ എത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. […]

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചില്‍ പോസ്‌കോ കേസുകള്‍ക്കായി ആരംഭിക്കുന്ന പുതിയ കോടതിയില്‍

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചില്‍ പോസ്‌കോ കേസുകള്‍ക്കായി ആരംഭിക്കുന്ന പുതിയ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കെച്ചിയില്‍ പുതിയതായി പോക്സോ കേസുകള്‍ നടത്തുന്നതിനായി ആരംഭിക്കുന്ന പ്രത്യേക കോടതിയില്‍ നടക്കും. വനിതാ ജഡ്ജിയുള്ള ഈ കേടതിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടത്താന്‍ മന്ത്രിസഭാ യോഗം അനുമതിയും നല്‍കി. കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നുള്ള ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കേടതിയുടെ അനുമതിയോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. 13 തസ്തികകളാണ് പുതിയ കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം […]

കുമാരസ്വാമി രാജി വച്ചേക്കും; ഇന്ന് കർണാടക മന്ത്രിസഭായോഗം

കുമാരസ്വാമി രാജി വച്ചേക്കും; ഇന്ന് കർണാടക മന്ത്രിസഭായോഗം

ബെംഗളൂരു: വിമത എംഎൽഎമാരുടെ രാജിനീക്കത്തോടെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ കര്‍ണാടകയിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിയ്ക്ക് ഒരുങ്ങുന്നുവെന്ന് സൂചന. രാജിക്കത്ത് നല്‍കിയ വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി രാജിയ്ക്ക് ഒരുങ്ങുന്നത്. ഇന്ന് പതിനൊന്ന് മണിയ്ക്ക് മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇന്നു തന്നെ കുമാരസ്വാമി രാജിവച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്ാൽ മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തിൽ രാജിപ്രഖ്യാപനം നടത്തിയ ശേഷം രാജിവച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്പീക്കര്‍ക്ക് രാജിക്കത്ത് […]

രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് മരണം സംഭവിച്ച ശേഷം; ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു

രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് മരണം സംഭവിച്ച ശേഷം; ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരണം നടന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് പീരുമേട് ആശുപത്രി സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതേസമയം കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഒന്നാം പ്രതിയായ എസ്‌ഐ സാബുവിനെ ചോദ്യം ചെയ്തപ്പോള്‍ രാജ്കുമാറിനെ മര്‍ദ്ദിച്ച കൂടുതല്‍ പോലീസുകാരെ സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. […]

ഡി.കെ ശിവകുമാറിനെ കാണാൻ താത്‍പര്യമില്ലെന്ന് വിമത എംഎൽഎമാർ

ഡി.കെ ശിവകുമാറിനെ കാണാൻ താത്‍പര്യമില്ലെന്ന് വിമത എംഎൽഎമാർ

മുംബൈ: കർണാടകയിലെ വിമത എംഎൽഎമാർ തങ്ങുന്ന ഹോട്ടലിൽ അനുനയ ചർച്ചകൾക്കെത്തിയ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ തടഞ്ഞു വെച്ചു. പത്ത് വിമത എംഎൽഎമാർ ചേർന്ന് മുംബൈ പോലീസിൽ സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഡി.കെ ശിവകുമാറും ജെഡിഎസ് എംഎൽഎ ശിവലിംഗ ഗൗഡയുമാണ് മുംബൈയിലെത്തിയത്‌. എംഎൽഎമാർ നൽകിയ പരാതിയെ തുടർന്നാണ് നേതാക്കളെ ഹോട്ടലിന് മുന്നിൽ പോലീസ് തടഞ്ഞത്. കർണാടകയിൽ നിന്നെത്തിയ നേതാക്കളെ കാണാൻ താത്‌പര്യമില്ലെന്നും എംഎൽഎമാർ മുംബൈ പോലീസിനോട് പറഞ്ഞു. ശിവകുമാറും കുമാരസ്വാമിയും തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും അവരിൽ നിന്നും […]

കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ തങ്ങളെ തെറ്റിധരിപ്പിച്ചുവെന്ന് ഡോക്ടര്‍മാര്‍

കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ തങ്ങളെ തെറ്റിധരിപ്പിച്ചുവെന്ന് ഡോക്ടര്‍മാര്‍

നെടുക്കണ്ടം: പീരുമേട് സബ്ജയില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ പോലീസുകാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ആശുപത്രില്‍ എത്തുമ്പോള്‍ രാജ്കുമാര്‍ അവശനായിരുന്നു. ജയിലിലേക്ക് മാറ്റാനുള്ള ആരോഗ്യസ്ഥിതി രാജ്കുമാറിന് ഇല്ലായിരുന്നു. ഇത് കേള്‍ക്കാതെയാണ് റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോയത്. ഡോ. പദ്മ ദേവ്,ഡോ. വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. അതേസമയം പ്രതി രാജ് കുമാറിനെ കസ്റ്റഡയില്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മത മൊഴിനല്‍കി. പോലീസുകാരായ റെജിമോനും നിയാസുമാണ് മൊഴി നല്‍കിയത്. ഇവരുടെ കുറ്റസമ്മത മൊഴിയുടെ […]

തെക്കന്‍ ജില്ലകളില്‍ കാറ്റ്, മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: കാലാവസ്ഥാ വകുപ്പ്

തെക്കന്‍ ജില്ലകളില്‍ കാറ്റ്, മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: കാലാവസ്ഥാ വകുപ്പ്

കൊച്ചി: ഇടവേളയ്‍ക്ക് ശേഷം സംസ്ഥാനത്ത് മഴ തിരിച്ച് എത്തിയതായി സൂചനകള്‍. അടുത്ത 48 മണിക്കൂറില്‍ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും മറ്റിടങ്ങളില്‍ മിതമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതിയില്‍ കാറ്റ് വീശും. ഇടിവെട്ടോട് കൂടി മഴയുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ജൂലൈ പത്തിന് രാവിലെ ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ജൂലൈ ഒമ്പതിന് പുറത്തിറക്കിയ കാലാവസ്ഥാ പ്രവചനം […]

നെടുങ്കണ്ടം സംഭവത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ കെമാല്‍ പാഷ

നെടുങ്കണ്ടം സംഭവത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ കെമാല്‍ പാഷ

  തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മജിസ്ട്രിനെതിരെ രൂക്ഷവിമര്‍ശനവുമായി റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച പറ്റിയെന്ന് കെമാല്‍ പാഷ ആരോപിച്ചു. രാജ്കുമാറിനെ കാറിനടുത്ത് പോയാണ് മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്യുന്നത്. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. അതേകുറിച്ച് അന്വേഷിച്ച് വേണമായിരുന്നു തുടര്‍ നടപടി എടുക്കാന്‍. അവശതയുള്ള ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നല്‍കാന്‍ മജിസ്‌ട്രേറ്റ് അപ്പോള്‍ തന്നെ തയ്യാറാകണമായിരുന്നു എന്നാല്‍ അതുണ്ടായില്ലെന്നും കെമാല്‍ […]

നെടുങ്കണ്ടം കസ്റ്റഡിമരണം: അന്വേഷണസംഘത്തിൻ്റെ ഫോൺ ചോർത്തുന്നുവെന്ന് ആരോപണം

നെടുങ്കണ്ടം കസ്റ്റഡിമരണം: അന്വേഷണസംഘത്തിൻ്റെ ഫോൺ ചോർത്തുന്നുവെന്ന് ആരോപണം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡ‍ി കൊലപാതകക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെയും കേസ് അന്വേഷിക്കുന്ന ഏഴംഗ സംഘത്തിന്‍റെയും ഫോൺ വിളികള്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം ഉയരുന്നത്. സൈബര്‍ സെല്ലിനെതിരെയാണ് ആരോപണം. അന്വേഷണസംഘത്തിന്‍റെ ഫോൺ സംഭാഷണങ്ങള്‍ ചോര്‍ത്തപ്പെടുന്നുവെന്ന ഗുരുതരമായ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍റലിജൻസ് വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, ആര്‍ക്കു വേണ്ടിയാണ് ഫോൺ ചോര്‍ത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെങ്കിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ചോര്‍ത്തുന്നത് എന്തിനാണെന്ന ചോദ്യവും […]

1 3 4 5 6 7 1,428