കഴുത്തിനെ മറയ്ക്കാന്‍ ടര്‍ട്ടില്‍ നെക്ക് ടീഷര്‍ട്ടുകള്‍

കഴുത്തിനെ  മറയ്ക്കാന്‍ ടര്‍ട്ടില്‍ നെക്ക് ടീഷര്‍ട്ടുകള്‍

കഴുത്ത് മറഞ്ഞു കിടക്കുന്ന ടര്‍ട്ടില്‍ നെക്ക് ടീഷര്‍ട്ടുകള്‍ ഇന്ന് വിപണിയിലെ താരമാണ്.പാന്റുകള്‍ക്കും സ്‌കര്‍ട്ടുകള്‍ക്കുമൊപ്പം ധരിക്കാവുന്ന ടര്‍ട്ടില്‍ നെക്കിനോട് ഇഷ്ടം കൂടിയിരിക്കുകയാണ് ക്യാംപസ് സുന്ദരികള്‍.ജീന്‍സിനൊപ്പം ടീഷര്‍ട്ടുകള്‍ ധരിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് രണ്ടാമതൊന്നാലോചിക്കാതെ ടര്‍ട്ടില്‍ തെരഞ്ഞെടുക്കാം. പാന്റുകള്‍ക്ക് യോജിക്കുന്ന തരത്തില്‍ പ്രിന്റുകളുളളവയും സ്‌കര്‍ട്ടിനിണങ്ങുന്ന  കറുപ്പ് നിറത്തിലുലളവയും ഇന്ന് വിപണിയിലുണ്ട്.ഏത് കാലാവസ്ഥയിലും അനുയോജ്യമാണ് ഇവ.ടര്‍ട്ടിലിന് പുറമേ കോട്ടോ മറ്റോ ധരിക്കുന്നതും നല്ലതാണ്.ഫുള്‍ കൈയുളളതും സ്ലീവ്‌ലെസ്സുമായ ടര്‍ട്ടില്‍ ലഭ്യമാണ്.സ്ലീവ്‌ലെസ് ടര്‍ട്ടിലിന് മുകളില്‍ ടര്‍ട്ടിലിന്റെ നിറത്തിന് യോജിക്കുന്ന ഒരു കോട്ട് ധരിക്കുന്നത് നിങ്ങളെ കൂടുതല് സുന്ദരിയാക്കും. ആദ്യകാലത്ത് […]

ട്രെന്‍ഡും പാരമ്പര്യവും ഒത്തിണങ്ങിയ വട്ടപ്പൊട്ട്

ട്രെന്‍ഡും പാരമ്പര്യവും ഒത്തിണങ്ങിയ വട്ടപ്പൊട്ട്

നടി വിദ്യാ ബാലന്‍ മനോഹരമായ കാഞ്ചിപുരം ബ്രൊക്കേഡ് സാരികളുടെ കൂടെ വട്ടപ്പൊട്ടു തൊടുന്നത് ശ്രദ്ധിച്ചിട്ടില്ലേ?സാരിയുടെ നിറത്തിന് മാച്ചാകുന്ന വിവിധ നിറങ്ങളില്‍ അല്പം വലുപ്പത്തില്‍ തൊടുന്ന പൊട്ടുകളാണ് ഇപ്പോഴത്തെ ഫാഷന്‍.ഇനി സാരിയുടെ നിറത്തിന് യോജിക്കുന്നതല്ലെങ്കില്‍ പോലും കറുപ്പിലോ ചുവപ്പിലോ ഉളള പൊട്ടുകള്‍ മുഖത്തിന് ഒരു ഐശ്വര്യം തന്നെയാണ്.ചാന്തിലും കണ്‍മഷിയിലുമൊക്കെ ഒതുങ്ങി നിന്നിരുന്ന പെണ്‍കൊടികളുടെ തിലക സ്വപ്‌നങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റു നല്‍കുന്നത്  സ്റ്റിക്കര്‍ പൊട്ടുകളാണ്.ഗോപിപ്പൊട്ടുകളോട് പെണ്‍കൊടികള്‍ക്കൊരു പ്രത്യേക ഇഷ്ടമുണ്ടെങ്കിലും വട്ടത്തിന്റെ സ്ഥാനം കൈയടക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിട്ടില്ല. സാരിക്കൊപ്പം മാത്രമല്ല ഏതു […]

‘ഓണനാളിലൊരു പൂത്തുമ്പിയായി’…..

‘ഓണനാളിലൊരു പൂത്തുമ്പിയായി’…..

കറുത്ത ചുരുള്‍ മുടിയില്‍ ഒരു പിടി കുടമുല്ലപ്പൂവും ഒരു സെറ്റ് സാരിയുമില്ലെങ്കില്‍  മലയാളി പെണ്‍കുട്ടികള്‍ക്ക് എന്തോണം.? ചിങ്ങം ഒന്നിനു തുടങ്ങി തിരുവോണം പിന്നിട്ടു ചതയം വരെ നീളുന്നു കസവും കരയും കലര്‍ന്ന ഈ ആഘോഷം. വിഷുവിനും കേരളപ്പിറവിക്കും വിശേഷ ദിവസങ്ങളിലുമൊക്കെ അവള്‍ കേരളസാരി അണിയുന്നുണ്ടെങ്കിലും ദിവസങ്ങള്‍ നീളുന്ന ഈ ഇഷ്ടം കൂടല്‍ ഓണക്കാലത്തു മാത്രം.ഈ ഓണക്കാലത്ത് മ്യൂറല്‍ വര്‍ക്ക് ചെയ്ത കേരള സാരികള്‍ അതിന്റെ എല്ലാ പ്രൗഢിയോടെയും വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്നു.കസവിന്റെ ചെറിയ വര്‍ക്ക് എന്ന സങ്കല്‍പം പാടെ […]

അടിമുടി സൗന്ദര്യം

അടിമുടി സൗന്ദര്യം

കേശഭംഗി യുവതികളെയും സ്ത്രീകളെയും  ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചല്‍.  ഇതില്‍ നിന്നു രക്ഷ നേടുന്നതിനു ആഴ്ചയില്‍ ഒരു തവണ എങ്കിലും ഹെന്ന ട്രീറ്റുമെന്റ് നടത്തണം . ഹെന്നക്കൂട്ട് വീട്ടില്‍ തന്നെ തയ്യാറാക്കാം. രണ്ടു കപ്പു മൈലാഞ്ചിപൊടി,(മുടിയുടെ ഉള്ള് അനുസരിച്ചു വ്യത്യാസപ്പെടുത്തണം). മുട്ടയുടെ വെള്ള രണ്ടെണ്ണം,നെല്ലിക്കാപ്പൊടി മുന്നു സ്പൂണ്‍, ഉലുവ പൊടി 2സ്പൂണ്‍ നാരങ്ങ നീര് 2 സ്പൂണ്‍,കാപ്പിപ്പൊടി  ഒരുസ്പൂണ്‍. ഇവയെല്ലാം ചേര്‍ത്തു കുഴച്ച് കുഴമ്പു രൂപത്തിലാക്കുക ഇത് 12 മണിക്കൂര്‍ നേരം വെച്ചതിനു ശേഷം തലയോട്ടിയില്‍  […]

മനം കവരും സാരികള്‍

മനം കവരും സാരികള്‍

സാരികളെന്നും പ്രിയപ്പെട്ടതാണ് ഏവര്‍ക്കും.അവ കോട്ടണായും ജോര്‍ജറ്റായും സ്ത്രീകളുടെ മനസ് കവരാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടില്‍ കൂടുതലായി.എഴുപതുകളുടെ അവസാനമാവുമ്പോഴാണ് സാരികളില്‍ പൂക്കള്‍ വിരിഞ്ഞുതുടങ്ങിയത്. കറുപ്പ് പുള്ളികള്‍ മാത്രമുള്ള സാരികള്‍ സീമയും ജയഭാരതിയും മാറ്റിയുടുത്തു. അവര്‍ കടുംനിറമുള്ള സാരികള്‍ ചുറ്റിവന്നപ്പോള്‍ കണ്ണിമ വെട്ടാതെ യുവതികള്‍ അവരില്‍ തന്നെ മിഴി നട്ടിരുന്നു. അവര്‍ കല്യാണത്തിനും പെണ്ണുകാണലിനും സാരിയുടുത്ത് കൂടുതല്‍ സുന്ദരികളായി..ഇത്തിരി തടി കൂടുതലായിരുന്നു അന്നത്തെ നായികമാര്‍ക്കെല്ലാം. ശരീരത്തോട് ഒട്ടിനില്‍ക്കുന്ന ജോര്‍ജെറ്റും ഷിഫോണും അവര്‍ക്ക് തിരശ്ശീലയില്‍ അഴക് പകര്‍ന്നു. ആ സാരിയുടെ ചുളിവുകളും […]

വിവാഹവസ്ത്രമായാല്‍ ഇങ്ങനെ വേണം

വിവാഹവസ്ത്രമായാല്‍ ഇങ്ങനെ വേണം

ഭംഗിയുള്ള മുത്തുകള്‍ പതിപ്പിച്ച പട്ടുസാരിയുടേയും ഗൗണിന്റേയുമൊക്കെ വില കേട്ടാല്‍ ഞെട്ടും. നമ്മള്‍ ഇങ്ങനെ ലക്ഷക്കണക്കിന്  രൂപ വിവാഹവസ്ത്രത്തിന്  മാത്രം ചിലവിടുമ്പോഴാണ് വ്യത്യസ്തങ്ങളായ ചില പരീക്ഷണങ്ങളുമായി വിദേശവനിതകള്‍ വിവാഹിതരാകുന്നത്. സിയോ ഫാന്‍ തന്റെ കാമുകി യിന്‍ വിയ്ക്കായി നല്‍കിയ വസ്ത്രം നിറയെ ചുവന്ന റോസാപ്പുക്കള്‍ കൊണ്ട് അലങ്കരിച്ചത് ആയിരുന്നു. ഒന്നും രണ്ടുമല്ല 9999 റോസാപ്പൂക്കള്‍ കൊണ്ടാണ് ആ വസ്ത്രം നിര്‍മ്മിച്ചത്. ആസ്‌ട്രേലിയക്കാരിയായ സ്‌റീഫന്‍ വാട്ട്‌സണ്‍ തന്റെ വിവാഹവസ്ത്രം നിര്‍മ്മിച്ചത് ബ്രഡ് സ്റ്റിക്കര്‍ ഉപയോഗിച്ചാണ്. ആയിരക്കണക്കിന് ബ്രഡ് സ്റ്റിക്കറുകള്‍ തന്റെ […]

കൊടുക്കാം കാലിനൊരു കൊറിയന്‍ ടച്ച്

കൊടുക്കാം കാലിനൊരു കൊറിയന്‍ ടച്ച്

പെണ്‍കുട്ടികളുടെ ഫാഷന്‍ ബോക്‌സില്‍ എപ്പോഴും സൂക്ഷിക്കുന്നൊരു ആഭരമാണ് പാദസരം.സ്വര്‍ണ പാദസരങ്ങളോടായിരുന്നു ആദ്യം കോളേജ്കുമാരികളുടെ പ്രിയമെങ്കിലും ഇപ്പോഴത് കല്ലും മുത്തുമൊക്കെ വച്ച ഫാന്‍സി പാദസരങ്ങളിലേക്ക് ചുവടുമാറി.സാധാര അവരങ്ങളില്‍ വെളളി പാദസരങ്ങളാണ് ധരിക്കാന്‍ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതെങ്കിലും കല്യാണങ്ങള്‍ക്കും മറ്റു വിശേഷാവസരങ്ങളിലും പങ്കെടുക്കുമ്പോള്‍ അത് വസ്ത്രത്തിന് മാച്ചാകുന്ന തരത്തിലുളള ഫാന്‍സിയിലേക്ക് തിരിയും.ഒറ്റക്കാലില്‍ അണിയാവുന്ന കൊറിയന്‍ ബീഡ്‌സ് ഫാന്‍സി പാദസരങ്ങളാണ് കൗമാരക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്.നിറമുള്ള ചരടുകളില്‍ മുത്തു പിടിപ്പിച്ചവ, വൈറ്റ്‌മെറ്റലിലും ബ്ലാക്ക് മെറ്റലിലും ഉള്ളവ, നേര്‍ത്ത നൂലുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കിയവ… ഇങ്ങനെ […]

അഴകും ആത്മവിശ്വാസവും പ്രതിഫലിക്കുന്ന മിഴികള്‍ക്ക്

അഴകും ആത്മവിശ്വാസവും പ്രതിഫലിക്കുന്ന മിഴികള്‍ക്ക്

ഓരോരുത്തരുടേയും അഴകും ആത്മവിശ്വാസവും പ്രതിഫലിക്കുന്നത് അവരുടെ കണ്ണുകളിലാണ്. മനോഹരമായ വിടര്‍ന്ന കണ്ണുകള്‍ ആകര്‍ഷണീയമാണെന്നതില്‍ സംശയമില്ല. കണ്ണുകളുടെ അഴകും ആരോഗ്യവും നിലനിര്‍ത്താന്‍ ഇതാ ചില നാടന്‍ വിദ്യകള്‍. നാടന്‍ രീതിയില്‍ തയ്യാറാക്കിയ , കൃത്രിമവസ്തുക്കള്‍ ചേര്‍ക്കാതെയുണ്ടാക്കുന്ന മഷികൊണ്ട് കണ്ണെഴുതുന്നത് കണ്ണിന്  അഴക് മാത്രമല്ല ആരോഗ്യവും സംരക്ഷിക്കുന്ന കാര്യമായിരുന്നു. കണ്‍മഷിതന്നെ ഒരു ഔഷധമായി പ്രവര്‍ത്തിച്ചിരുന്നു. അണുതൈലം മൂക്കിലൊഴിച്ച് നിത്യവും നസ്യം ചെയുന്നത് കാഴ്ചശക്തി കൂടാനും കണ്ണുരോഗങ്ങള്‍ പിടിപെടാതിരിക്കാനും സഹായിക്കും.   കണ്ണുകലങ്ങിയിരിക്കുകയോ ക്ഷീണിച്ചിരിക്കുകയോ ചെയ്യുകയാണെങ്കില്‍ കണ്ണില്‍ രണ്ടോ മൂന്നോ തുള്ളി […]

സൗന്ദര്യസംരക്ഷണത്തിന് ഒച്ച് തെറാപ്പി

സൗന്ദര്യസംരക്ഷണത്തിന് ഒച്ച് തെറാപ്പി

ഒച്ചിനെ കൊണ്ട് മുഖം മിനുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാന്‍കാര്‍. ജപ്പാനിലെ ഒരു ബ്യൂട്ടിപാര്‍ലര്‍റാണ് ഒച്ച് തെറാപ്പിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒച്ച് ഫേഷ്യല്‍ ജപ്പാനില്‍ ജനപ്രിയമായികഴിഞ്ഞു.   ഒച്ചിനെ മുഖത്തുകൂടി ഇഴക്കുകയാണ് ചികില്‍സ. മുഖത്തെ ചുളുവുകള്‍ മാറ്റി യൗവനം നിലനിര്‍ത്താന്‍ കഴിയും എന്നാണ് ഇവര്‍ പറയുന്നത്. ശരീരത്തിലൂടെ ഇഴയുന്ന ഒച്ച് പുറപ്പെടിവിക്കുന്ന ദ്രവമാണ് സൌന്ദര്യം കൂട്ടുന്നത്. ദ്രവത്തിലുള്ള പ്രോട്ടീനുകളും ഇലിറോണിക് ആസിഡുകളും ആന്‍ഡി ഓക്‌സിഡന്റുകളും വരണ്ട ചര്‍മ്മത്തെ മാറ്റി ചര്‍മ്മത്തെ ആകര്‍ഷകമാക്കുന്നു. ഇതുകൂടാതെ ഒച്ച് മസാജിംഗിനും ജപ്പാനില്‍ ആരാധകരുണ്ട്. അള്‍ട്രാവൈലറ്റ് […]

മിക്കി മൗസും ടോം ആന്‍ഡ് ജെറിയും ‘ടീ-ഷര്‍ട്ടിട്ടാല്‍’

മിക്കി മൗസും ടോം ആന്‍ഡ് ജെറിയും ‘ടീ-ഷര്‍ട്ടിട്ടാല്‍’

വിവിധ നിറങ്ങളിലുളള ഒറ്റക്കളര്‍  ടി-ഷര്‍ട്ടുകളായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഹരം.പിന്നീടത് എഴുത്തുകളും അക്കങ്ങളുമൊക്കെയുളള ടീ ഷര്‍ട്ടായി.പ്രമുഖരുടെ വാക്കുകള്‍ എഴുതിപിടിപ്പിച്ച ഷര്‍ട്ടുകള്‍,പ്രണയവും വിരഹവുമൊക്കെ തുളമ്പുന്ന ഷര്‍ട്ടുകളായും അവ യുവാക്കള്‍ക്കിടയിലെത്തി.ഒരു കാലഘട്ടത്തിന്റെ വിവിധ താല്‍പര്യങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു ഇവയൊക്കെ തന്നെ.പിന്നെ മഹദ് വചനങ്ങളിലൂടെ അല്പം ഭക്തിയും സിനിമാ ഡയലോഗുകളിലൂടെ സിനിമാക്കമ്പവുമൊക്കെ യുവാക്കള്‍ അടയാളപ്പെടുത്തി.ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെ അച്ചടിച്ചെത്തിയ ഇവ യുവാക്കള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ലേറ്റസ്റ്റ് ട്രെന്‍ഡ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ടി-ഷര്‍ട്ടുകളാണ്.ബെന്‍ടെനും ഡോറയും ബുജിയും അയേണ്‍മാനും സ്‌പൈഡര്‍മാനുമൊക്കെയാണ് കാര്‍ട്ടൂണ്‍ ടി-ഷര്‍ട്ടുകളിലെ ലീഡിംഗ് ട്രെന്‍ഡ്. മാര്‍വെല്‍ ഹീറോകളായ ഹള്‍ക്ക്, […]