മഴക്കാലത്ത് ചൂടാന്‍ സ്‌റ്റൈലന്‍ കുടകള്‍

മഴക്കാലത്ത് ചൂടാന്‍ സ്‌റ്റൈലന്‍ കുടകള്‍

വാള്‍ കുടകള്‍ വാള്‍ പോലെയിരിക്കുന്ന കുടകള്‍ ലോകപ്രീതിയാര്‍ജിച്ചതാണ്. കുട മടക്കിവെച്ചാല്‍ വാള്‍ ഉറയിലിട്ടിരിക്കുന്നതായേ തോന്നൂ..പക്ഷേ, സത്യമായും ഇതില്‍ വാള്‍ ഇല്ല കേട്ടോ.. ടാന്റം അംബ്രല മഴയത്ത് പങ്കാളിയോടൊപ്പം നടക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ടാന്റം അംബ്രല തിരഞ്ഞെടുത്തോളൂ. പക്ഷേ, അമിതവണ്ണം ഉള്ള രണ്ടു പേര്‍ക്ക് ഒരുമിച്ച് പോകാമെന്നു മാത്രം കരുതേണ്ട. കളര്‍ മാറും കുടകള്‍) മഴ നനഞ്ഞാല്‍ നിറം മാറുന്ന കുട. വെള്ളം തട്ടുമ്പോള്‍ ക്രമേണ നിറങ്ങള്‍ മാറി വരുന്ന ഹൈഡ്രോമാറ്റിക് മഷി ഉള്ള കുടയാണ് ഇത്. പക്ഷേ, […]

മഴക്കാല കേശസംരക്ഷണം

മഴക്കാല കേശസംരക്ഷണം

പുത്തന്‍ സ്‌റ്റൈലുകളില്‍ മുടി വെട്ടിയാലും മുട്ടോളം മുടി നീട്ടി വളര്‍ത്തിയാലും മുടിയ്ക്ക് ഉള്ളും ഉറപ്പും അത്യാവശ്യം. ഈ മഴക്കാലത്ത് കേശസംരക്ഷണത്തിനായുള്ള ചില നാട്ടറിവുകള്‍ ഇതാ. മുടിയുടെ വളര്‍ച്ചയ്ക്ക് പോഷകങ്ങളടങ്ങിയ എണ്ണയുടെ ഉപയോഗം നല്ലതാണ്. മുടി വളരാന്‍ മാത്രമല്ല താരന്‍ കളയാനും മുടി കൊഴിച്ചില്‍ തടയാനും എന്തിന് അകാലനര മാറാന്‍ വരെ പര്യാപ്തമായ എണ്ണകള്‍ നമ്മുടെ കലവറയിലുണ്ട്. ചെറുപ്രായം മുതല്‍ തലയില്‍ ദിവസവും എണ്ണ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുന്ന ശീലം ഉണ്ടായാല്‍ മുടി നന്നായി വളരാനും അകാലനര […]

മുഖസൗന്ദര്യം നിലനിര്‍ത്താന്‍

മുഖസൗന്ദര്യം നിലനിര്‍ത്താന്‍

ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന കാര്യത്തില്‍ മലയാളി സ്ത്രീകള്‍ പണ്ടേ ശ്രദ്ധയുള്ളവരായിരുന്നു. അടുക്കളയിലായാലും കുളിക്കടവിലായാലും ചമയങ്ങളൊന്നുമില്ലാതെതന്നെ അവള്‍ സുന്ദരിയായിരുന്നു.ഫേഷ്യലും ബ്‌ളീച്ചിംഗും വാക്‌സിംഗും ഇല്ലാതെ തന്നെ അവര്‍ പൊന്നിന്‍ നിറമുള്ളവരും പൂപോലെ ഉടലുള്ളവരുമായിരുന്നു. മുഖക്കുരുവും കാരയും പാടുകളും മറ്റുമാണ് മുഖസൌന്ദര്യം കെടുത്തുന്നവയില്‍ പ്രധാനികള്‍, ഏലാദിഗണം ചൂര്‍ണ്ണം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ദിവസവും മുഖത്ത് ആവിപിടിക്കുന്നത് മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും വരാതിരിക്കാന്‍ നല്ലതാണ്. ആവി പിടിക്കുന്ന നേരത്ത് കണ്ണുകള്‍ ഒരു നനഞ്ഞ തുണികൊണ്ട് പതുക്കെ കെട്ടണം. കണ്ണില്‍ ചൂട് തട്ടാതിരിക്കാനാണിത്. […]

ചെരുപ്പ് ഫാഷന്റെ പര്യായം

ചെരുപ്പ് ഫാഷന്റെ പര്യായം

ദൈനംദിന ജീവിതത്തില്‍ വസ്ത്രംപോലെതന്നെ ചെരുപ്പിനും പ്രാധാന്യമേറിക്കഴിഞ്ഞു. വസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. വീട്ടില്‍നിന്ന് കാറിലേക്കും കാറില്‍നിന്ന് ഓഫീസിലേക്കും ചരിക്കുന്നവര്‍ക്ക് ചെരുപ്പുകള്‍ പാദരക്ഷകളാണെന്ന് പറയാനാവില്ലെങ്കിലും ചെരുപ്പുകളിന്ന് സംസ്കാരത്തിന്റെയും ഫാഷന്റെയും ഭാഗമായിക്കഴിഞ്ഞു. തലച്ചുമടുമായി പൊള്ളുന്ന ടാര്‍റോഡില്‍ക്കൂടി നടക്കുന്ന തൊഴിലാളിക്ക് ചെരുപ്പ് പാദരക്ഷകനാണ്. ഇലക്ട്രിക് ലൈറ്റുകള്‍ നൃത്തംചെയ്യുന്ന റാംപില്‍ ക്യാറ്റ് വാക്കിങ്ങ് നടത്തുന്ന മോഡല്‍ഗേളിന് ചെരുപ്പ് ഫാഷന്റെ പര്യായമാണ്. അങ്ങനെ വ്യത്യസ്ത സാമൂഹ്യതലങ്ങളില്‍ ചെരുപ്പുകള്‍ക്ക് വ്യത്യസ്ത ഭാവവും കൈവരുന്നു. പാദങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ സംരക്ഷിച്ചുപോന്ന ചെരുപ്പുകള്‍ ഫാഷന്റെ ഭാഗമായതോടെ പാദങ്ങളില്‍ […]

1 17 18 19