ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറില്‍ ഡിസ്‌കൗണ്ട് വില്‍പന; ദേശീയ, രാജ്യാന്തര ബ്രാന്റുകള്‍ക്ക് 50% കിഴിവ്

ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറില്‍ ഡിസ്‌കൗണ്ട് വില്‍പന; ദേശീയ, രാജ്യാന്തര ബ്രാന്റുകള്‍ക്ക് 50% കിഴിവ്

കൊച്ചി: ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിലെ ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറില്‍ ഡിസ്‌കൗണ്ട് വില്‍പന ആരംഭിച്ചു. ദേശീയ, രാജ്യാന്തര ബ്രാന്റുകള്‍ക്ക് പരമാവധി 50 ശതമാനം വരെയാണ് കിഴിവനുവദിക്കുക. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വാച്ചുകള്‍, ബെല്‍റ്റ് തുടങ്ങിയവയ്‌ക്കെല്ലാം വിലയില്‍ കിഴിവ് ലഭിക്കുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ക്രെഡിറ്റ്, ഡബിറ്റ് കാര്‍ഡുകളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നവര്‍ക്ക് ഇതിന് പുറമെ ഒരു 5 ശതമാനം ഡിസ്‌കൗണ്ട് കൂടി അനുവദിക്കുന്നതാണ്. ദുബൈ ആസ്ഥാനമായ ലാന്റ്മാര്‍ക്ക് ഗ്രൂപ്പിന്റെ ഭാഗമായ ലൈഫ്‌സ്‌റ്റൈല്‍ രണ്ട് […]

സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഗൗണ്‍; വില 85,000 പൗണ്ട്

സ്വര്‍ണം കൊണ്ടുണ്ടാക്കിയ  ഗൗണ്‍; വില 85,000 പൗണ്ട്

ആഭരണപ്രിയര്‍ക്കായി പുതുവര്‍ഷസമ്മാനമൊരുക്കി പ്രശ്‌സതരാകാനുളള തയ്യാറെടുപ്പിലാണ് ഒരു ടര്‍ക്കിഷ് ജ്വല്ലറി. വെറുമൊരു പുതുവര്‍ഷസമ്മാനമല്ല ജ്വല്ലറിയുടേത്. സമ്മാനം കൊണ്ട് എല്ലാവരെയും ഞെട്ടിക്കാനുളള തയ്യാറെടുപ്പിലാണ് ഇവര്‍. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു ഗൗണാണ് ഇത്. ഏകദേശം 85,000 പൗണ്ടാണ് ഇതിന്റെ വില. ടര്‍ക്കിയിലെ ഇസ്മീറിലുള്ള അഹമെദ് അറ്റ്കാനാണ് ഈ വസ്ത്രം നിര്‍മ്മിച്ചത്. വിലപിടിച്ച 78,000 കഷണം മെറ്റലുകളാല്‍ നിര്‍മ്മിച്ച മെഷ് പോലുള്ള ഫാബ്രിക് കൊണ്ടാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 3 കിലോഗ്രാമാണ് സ്വര്‍ണ്ണഗൗണിന്റെ ഭാരം. നിരവധി സ്വര്‍ണ്ണ ഗൗണുകള്‍ ഇത്തരത്തില്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ഇതില്‍ […]

ക്രിസ്മസ് രാവിന്റെ പടിവാതിലില്‍

ക്രിസ്മസ് രാവിന്റെ പടിവാതിലില്‍

മഞ്ഞ് പെയ്യുന്ന രാവില്‍ വിണ്ണിന്റെ പൊന്‍താരകങ്ങള്‍ മണ്ണിലേക്കിറങ്ങി വന്ന ആഘോഷരാവ് ഇതാ ഒരിക്കല്‍ കൂടി ആഗതമായിരിക്കുന്നു. സ്‌നേഹത്തിന്റേയും, സമാധാനത്തിന്റേയും സന്ദേശം പകര്‍ന്നുതന്ന ദൈവപുത്രന്‍ മണ്ണിലവതരിച്ച ആ പുണ്യരാവ്. ജാതി-മത ഭേദമില്ലാതെ ഒരു മതത്തിന്റെ പ്രത്യേക ആഘോഷം എന്നതിനൊക്കെ അപ്പുറം ക്രിസ്മസ് ഏവര്‍ക്കും സന്തോഷം പകരുന്ന ഒരു ആഘോഷനാള്‍ കൂടിയാണ്. ആഘോഷവും ഭക്തിയും, വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന അപൂര്‍വ്വമായ അനുഭൂതിയുടെ ഒരു ഉത്തമവേള കൂടിയാണിത്… തെരുവു വീഥികളെ പ്രകാശിപ്പിച്ച് നില്‍ക്കുന്ന നക്ഷത്ര വിളക്കുകളും, കരോളിന്റെ […]

ക്രിസ്തുമസ്ക്കാലം വരവായ്; ഒരുക്കാം സമ്മാനപ്പൊതികള്‍

ക്രിസ്തുമസ്ക്കാലം വരവായ്; ഒരുക്കാം സമ്മാനപ്പൊതികള്‍

ക്രിസ്മസ് കാലം സമ്മാനപ്പൊതികളുടെ കാലമാണ്. ഡിസംബര്‍ ആരംഭിച്ചാല്‍ ഇനി ക്രിസ്മസ് അടുക്കുമ്പോള്‍ ഉറ്റവര്‍ക്ക് എന്ത് സമ്മാനം നല്‍കണം?എന്ത് വ്യത്യസ്തത അതില്‍ ഉണ്ടാവണം എന്ന കാര്യങ്ങളൊക്കെയാവും ചിന്ത. പിന്നെ ഡിസംബര്‍ 25വരെയുളള കാത്തിരിപ്പാണ് സമ്മാനവുമൊരുക്കി. മനോഹരമായ നിറത്തിലുളള കടലാസില്‍ ഭംഗിയായി പൊതിഞ്ഞു,പുറത്ത് ഒരു റിബണോ ബോയോ കുഞ്ഞു പൂവോ പതിച്ച് തയ്യാറാക്കി വയ്ക്കുന്ന ഇത്തരം സമ്മാനപ്പൊതികള്‍ സ്‌നേഹത്തിന്റെ പ്രതീകങ്ങളാണ്. ഇത് ഒരിക്കലെങ്കിലും കിട്ടാത്തവരോ കൊടുക്കാത്തവരോ കാണില്ല. എന്തിനാണ് നമ്മള്‍ സമ്മാനം കൊടുക്കുമ്പോള്‍ പൊതിഞ്ഞു കൊടുക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ട? വെറുമൊരു ഭംഗിക്കു […]

ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവുമൊരുങ്ങി

ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവുമൊരുങ്ങി

ഇനി എങ്ങും പൂവിളികള്‍.  പുലികളിയും  ഓണപ്പാട്ടും ഊഞ്ഞാലാട്ടവുമൊക്കെയായി ഓണാഘോഷത്തിന്റെ നിറപ്പൊലിമയായിരിക്കും  ഇനി വീഥികളില്‍ നിറയുക.മലയാളികള്‍ക്ക് ഓണക്കോടി ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്.  ഓണക്കാലത്ത് ഏറ്റവും സജീവമാകുന്നത് വസ്ത്രവിപണിയാണ്.   ഓണക്കാലത്ത്  മലയാളികള്‍ഏറ്റവും കൂടുതല്‍ തുക ചിലവിടുന്നതും ഓണക്കോടിക്കായിട്ടായിരിക്കും. സ്വര്‍ണാഭരണവിപണിയും ഉപഭോക്താക്കളെ വരവേല്‍ക്കാന്‍ ശക്തമായ പരസ്യപ്രചാരണവുമായി രംഗത്തുണ്ട്.  പട്ടണപ്രദേശങ്ങളില്‍ ഭേദപ്പെട്ട വ്യാപാരസ്ഥാപനങ്ങളെല്ലാം  വിവിധ വര്‍ണങ്ങളിലുള്ള വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച് മോടി കൂട്ടിയിട്ടുണ്ട്.  ഓണം വന്നതോടെ പതിവ് പോലെ വൈവിധ്യങ്ങളായ പൂക്കളുമായി പൂ വിപണി ഉണര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാന പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.  […]

മിക്കി മൗസും ടോം ആന്‍ഡ് ജെറിയും ‘ടീ-ഷര്‍ട്ടിട്ടാല്‍’

മിക്കി മൗസും ടോം ആന്‍ഡ് ജെറിയും ‘ടീ-ഷര്‍ട്ടിട്ടാല്‍’

വിവിധ നിറങ്ങളിലുളള ഒറ്റക്കളര്‍  ടി-ഷര്‍ട്ടുകളായിരുന്നു ആദ്യകാലത്ത് യുവാക്കളുടെ ഹരം.പിന്നീടത് എഴുത്തുകളും അക്കങ്ങളുമൊക്കെയുളള ടീ ഷര്‍ട്ടായി.പ്രമുഖരുടെ വാക്കുകള്‍ എഴുതിപിടിപ്പിച്ച ഷര്‍ട്ടുകള്‍,പ്രണയവും വിരഹവുമൊക്കെ തുളമ്പുന്ന ഷര്‍ട്ടുകളായും അവ യുവാക്കള്‍ക്കിടയിലെത്തി.ഒരു കാലഘട്ടത്തിന്റെ വിവിധ താല്‍പര്യങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു ഇവയൊക്കെ തന്നെ.പിന്നെ മഹദ് വചനങ്ങളിലൂടെ അല്പം ഭക്തിയും സിനിമാ ഡയലോഗുകളിലൂടെ സിനിമാക്കമ്പവുമൊക്കെ യുവാക്കള്‍ അടയാളപ്പെടുത്തി.ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെ അച്ചടിച്ചെത്തിയ ഇവ യുവാക്കള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ലേറ്റസ്റ്റ് ട്രെന്‍ഡ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ടി-ഷര്‍ട്ടുകളാണ്.ബെന്‍ടെനും ഡോറയും ബുജിയും അയേണ്‍മാനും സ്‌പൈഡര്‍മാനുമൊക്കെയാണ് കാര്‍ട്ടൂണ്‍ ടി-ഷര്‍ട്ടുകളിലെ ലീഡിംഗ് ട്രെന്‍ഡ്. മാര്‍വെല്‍ ഹീറോകളായ ഹള്‍ക്ക്, […]

ഷൂസുകളിലൊരു രാജകീയഭാവം

ഷൂസുകളിലൊരു രാജകീയഭാവം

കാലില്‍ ധരിക്കുന്ന ചെരിപ്പായാലും അതില്‍ എത്രയേറെ ഫാഷന്‍ കൊണ്ടു വരാം ഒന്നു കരുതി നടക്കുന്ന തലമുറയാണ് ഇന്നത്തേത്.കാലു മറഞ്ഞു കിടക്കുന്ന തരത്തിലുളള ഷൂസുകളോട്  എക്കാലത്തും എല്ലാവര്‍ക്കും പ്രിയമാണ്.ഇതില്‍ തന്നെ ഹീലുളളവയും ഹീലില്ലാത്തവയും കാണും.കാര്യമെന്തൊക്കയായാലും ഓരോ കാലത്തിറങ്ങുന്ന ഷൂസുകളില്‍ കാലികമായ മാറ്റങ്ങള്‍ പ്രകടമാണ്. ഇതില്‍ റോയല്‍ ഷൂസുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.ഇതിന്റെ പാത പിന്തുടര്‍ന്നു വന്ന റോയല്‍ ചെരുപ്പുകളും ഇന്ന് വിപണിയിലുണ്ട്.കാലുകള്‍ക്ക് കൂടുതല്‍ മാര്‍ദ്ദവും നല്‍കും ഇവ.മറ്റു ചെരുപ്പുകള്‍ പോലെ നടക്കുമ്പോള്‍ ഉളള കട കട ശബ്ദം കേള്‍പ്പിക്കുകയുമില്ല.ഇതൊക്കെയാണ് റോയല്‍ […]

മഴക്കാലത്തും തിളങ്ങും ജ്യോമട്രിക് പ്രിന്റുകള്‍

മഴക്കാലത്തും തിളങ്ങും ജ്യോമട്രിക് പ്രിന്റുകള്‍

വസ്ത്രധാരത്തില്‍ എന്നും പുതുമ വേണമെന്ന് കരുതുന്നവരാണ് ഇന്നത്തെ യുവത്വം.ഇത് ഓരോ കാലത്തിനനുസരിച്ച് തെരഞ്ഞടുക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്.കാലത്തിനനുസരിച്ച് വൈവിധ്യത്തോടെയെത്തുന്ന വസ്ത്രങ്ങളുടെ ആരാധകരാണിവര്‍.എന്നാല്‍ ധരിക്കുന്ന വസ്ത്രത്തില്‍ ഇവര്‍ പുതുമ മാത്രമല്ല ലാളിത്യവും ഇഷ്ടപ്പെടുന്നു.എല്ലാവരാലും ശ്രദ്ധിക്കപ്പെടണം,എന്നാല്‍ ലളിതവുമായിരിക്കണം. ഇതാണ് പ്രിന്റഡ് വസ്ത്രത്തിലേക്ക് ഇവരുടെ ശ്രദ്ധ തിരിച്ചത്.ഫ്‌ളോറല്‍ പ്രിന്റുകളും അനിമല്‍ പ്രിന്റുകളും തരംഗമായതിന് പിന്നാലെ ജ്യോമട്രി പ്രിന്റുകളും വിപണിയില്‍ തരംഗമായിരുന്നു.ഇന്നീ മഴക്കാലത്തും വ്യത്യസ്തതയോടെയും എന്നാല്‍ യോജ്യമായ രീതിയില്‍ പുറത്തിറങ്ങാന്‍ സഹായിക്കുന്നതാണ് ജ്യോമട്രിക് പിന്റ് വസ്ത്രങ്ങള്‍.എല്ലാ ദിവസവും ജോലിക്കും പഠനത്തിനുമായി പോകുന്നവരെയാണ് […]