SSLC പരീക്ഷാ ഫലം തിങ്കളാഴ്ച

SSLC പരീക്ഷാ ഫലം തിങ്കളാഴ്ച

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരാക്ഷാഫലം മേയ് ആറിനു  പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ്ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും എസ്.എസ്.എല്‍.സി(എച്ച്.ഐ), ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) റിസള്‍ട്ട് http://sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട്‌ http://thslcexam.kerala.gov.in എന്ന സൈറ്റിലും ലഭ്യമാകും. കൂടാതെ ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2019 മൊബൈല്‍ ആപ്പും ലഭ്യമാണ്. തിങ്കളാഴ്ച രണ്ടുമണി മുതല്‍ www.results.kite.kerala.gov.in വെബ്സൈറ്റിലൂടെ എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ […]

എംജി സർവകലാശാല പരീക്ഷകൾ മാറ്റി

  കോട്ടയം: എംജി സർവകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. നാലാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ,എംടിഎ, എംടിഎം (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവച്ചു. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. മറ്റു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കും.

എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിനുള്ളിൽ

എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിനുള്ളിൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മേയ് എട്ടിനുള്ളിൽ പ്രഖ്യാപിക്കും. ഉത്തരക്കടലാസ് മൂല്ല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷനും മറ്റ് നടപടികളും വേഗത്തിൽ പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. 2932 സെന്ററുകളിലായി ഇത്തവണ 4,35,142 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.പരീക്ഷ എഴുതിയവരിൽ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്ട്രേഷൻപ്രകാരം 1867 വിദ്യാർത്ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് മൂല്ല്യനിർണ്ണയം നടന്നത്. ഏപ്രിൽ 4 മുതൽ 12 വരെയായിരുന്നു ഒന്നാംഘട്ടം. രണ്ടാംഘട്ടം 16നും 17നും ഇടയിലായിരുന്നു. മൂന്നാംഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 25നാണ് മൂല്ല്യനിർണ്ണയം പുനരാരംഭിച്ചത്. […]

കേന്ദ്രസേനകളിൽ മെഡിക്കൽ ഓഫിസറാകാൻ അവസരം

കേന്ദ്രസേനകളിൽ മെഡിക്കൽ ഓഫിസറാകാൻ അവസരം

മെഡിക്കൽ ഓഫിസർ തസ്തികയിൽ (അസി.കമാൻഡന്റ്) തസ്തികയിലെ ശമ്പളം 56,100-1,77,500 രൂപയാണ് അർധസൈനിക സേനാവിഭാഗങ്ങളിലേക്ക് സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ, മെഡിക്കൽ ഓഫിസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫിസർ തസ്തികയിൽ (അസി.കമാൻഡന്റ്) 317 ഒഴിവുകളും സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡെപ്യൂട്ടി കമാൻഡന്റ്) തസ്തികയിൽ 175 ഒഴിവുകളും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്) തസ്തികയിൽ 4 ഒഴിവുകളുമുണ്ട്. ഐടിബിപി, ബിഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, അസംറൈഫിൾസ് എന്നിവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനംം ലഭിക്കും. […]

സ്കൂൾ വിദ്യാഭ്യാസരംഗം പൂർണ്ണമായി പൊളിച്ചെഴുതണമെന്ന് വിദഗ്ധ സമിതി

സ്കൂൾ വിദ്യാഭ്യാസരംഗം പൂർണ്ണമായി പൊളിച്ചെഴുതണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റം വരുന്നു. സ്കൂള്‍ വിദ്യാഭ്യാസസംവിധാനം പൂര്‍ണ്ണമായി പൊളിച്ചെഴുതാനുള്ള നിര്‍ദേശങ്ങളുമായി വിദഗ്ധ സമിതി മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. എൽപി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി എന്നിങ്ങനെ നിലവിലുള്ള ഘടന മാറ്റാൻ സമിതി ശുപാര്‍ശ ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരൊറ്റ ഡയറക്ടറേറ്റിന് കീഴിലാക്കണമെന്നും ശുപാര്‍ശയുണ്ട്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകള്‍ ഒരു സ്ട്രീമിനു കീഴിലും എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്കായി മറ്റൊരു സ്ട്രീമും രൂപീകരിക്കാനാണ് […]

നീറ്റ് പരീക്ഷ ഇനി 25 വയസ് കഴിഞ്ഞവര്‍ക്കുമെഴുതാം; അപേക്ഷക്കുള്ള സമയപരിധി നീട്ടി

നീറ്റ് പരീക്ഷ ഇനി 25 വയസ് കഴിഞ്ഞവര്‍ക്കുമെഴുതാം; അപേക്ഷക്കുള്ള സമയപരിധി നീട്ടി

  ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എഴുതാന്‍ സുപ്രീം കോടതി അനുമതി. 2019 വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കി. മെയ് അഞ്ചിന് ആയിരിക്കും പ്രവേശന പരീക്ഷ. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച കൂടിനീട്ടി നല്‍കിയിട്ടുണ്ട്. നവംബര്‍ 30 ആയിരുന്നു അവസാന തിയ്യതി. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയിരുന്നു. സംവരണ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. […]

നഴ്‌സുമാർക്ക് യു.കെ യിൽ ജോലി: 21ന് കരാർ ഒപ്പുവയ്ക്കും

നഴ്‌സുമാർക്ക് യു.കെ യിൽ ജോലി: 21ന് കരാർ ഒപ്പുവയ്ക്കും

തിരുവനന്തപുരം : യു.കെ യിലെ നാഷണൽ ഹെൽത്ത് സർവ്വീസിന്റെ കീഴിലുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പിലാക്കുന്ന ഗ്ലോബൽ ലേണേഴ്‌സ് പ്രോഗ്രാം മുഖേന കേരളത്തിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് യു.കെ യിലെ പ്രമുഖ ആശുപത്രികളിൽ മൂന്ന് വർഷം ജോലിക്കൊപ്പം അന്താരാഷ്ട്ര സർട്ടിഫിക്കറ്റും ലഭിക്കുന്നതിന് അവസരമൊരുങ്ങുന്നു. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം തലസ്ഥാനത്തെത്തും.  തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ 21ന് വൈകുന്നേരം അഞ്ചിന് ഒഡെപെകും ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും […]

91 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

91 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്റ്, പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക്സ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍,ഫാര്‍മസിസ്റ്റ് തുടങ്ങി 91 തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. kerala psc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 24 രാത്രി 12 വരെ.

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13മുതല്‍ 23വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13മുതല്‍ 23വരെ

  തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം നടത്താന്‍ തീരുമാനിച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ശുപാര്‍ശ. മാര്‍ച്ച് ആറിനു തുടങ്ങേണ്ട പരീക്ഷ മാര്‍ച്ച് 13ലേക്ക് മാറ്റാനാണ് ശുപാര്‍ശ നല്‍കിയത്. മാര്‍ച്ച് 13മുതല്‍ 23വരെ പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തല്‍ സമിതിയാണ് ശുപാര്‍ശ ചെയ്തത്. നിപ്പയും മഴയും മൂലം അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെട്ടതാണ് പരീക്ഷ നീട്ടാന്‍ ശുപാര്‍ശ ചെയ്യാന്‍ കാരണം. എന്നാല്‍ പരീക്ഷ ഏപ്രിലേക്ക് മാറ്റാനുള്ള നിര്‍ദേശം ഇന്ന് ചേര്‍ന്ന് ക്യുഐപി യോഗം (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) മോണിറ്ററിങ് […]

അധ്യാപകരില്ലാതെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍; 3573 അധ്യാപകരുടെ ഒഴിവുണ്ടായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ പിഎസ്‌സി

അധ്യാപകരില്ലാതെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍; 3573 അധ്യാപകരുടെ ഒഴിവുണ്ടായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ പിഎസ്‌സി

  തിരുവനന്തപുരം:അധ്യാപകരില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രതിസന്ധിയില്‍. 3573 അധ്യാപകരുടെ ഒഴിവുണ്ടായിട്ടും പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.2014ലെ വിജ്ഞാപനത്തില്‍ പരീക്ഷ നടത്തിയത് 2017ലാണ്. ഇന്റര്‍വ്യൂ ഇനിയും പൂര്‍ത്തിയായില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയത്തിലേക്കെന്ന് അവകാശപ്പെടുമ്പോഴാണിത്. അതേസമയം, സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരുടെ 171 ഒഴിവുകളിൽ ആളില്ല. സർക്കാർ യുപി സ്കൂളുകളിൽ 1085, എൽപി സ്കൂളുകളിൽ 2725 എന്ന ക്രമത്തിൽ അധ്യാപക തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. പ്രമോഷൻ നിയമനത്തിനായി ഒഴിച്ചിട്ടിരിക്കുന്ന പ്രിൻസിപ്പൽ ഒഴിവുകളാണിത്. നിലവിലുള്ള പ്രിൻസിപ്പൽമാരുടെ […]