മെഡിക്കല്‍: ആദ്യ അലോട്ട്‌മെന്റിലെ പ്രവേശനം ഇന്ന്; രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

മെഡിക്കല്‍: ആദ്യ അലോട്ട്‌മെന്റിലെ പ്രവേശനം ഇന്ന്; രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

  തിരുവനന്തപുരം: മെഡിക്കല്‍/ഡന്റെല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ 12ന് വൈകീട്ട് അഞ്ച് വരെ ഫീസടച്ച് കോളജുകളില്‍ പ്രവേശനം നേടാം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഉയര്‍ന്ന ഓപ്ഷനുകളും റദ്ദാകും. ബുധനാഴ്ച രാത്രിയാണ് ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. രണ്ടാം അലോട്ട്‌മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും. ഇതിനുള്ള വിജ്ഞാപനം അലോട്ട്‌മെന്റിന് ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശനപരീക്ഷാ കമീഷണര്‍ അറിയിച്ചു. ഒന്നാം അലോട്ട്‌മെന്റിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം ഒഴിവുവരുന്ന […]

പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 12ന്

പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 12ന്

മലപ്പുറം: സംസ്ഥാനത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് 12ന് നടക്കും. സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കായി അപേക്ഷാ തിയതി ഒരുദിവസം അധികം അനുവദിച്ചിരുന്നെങ്കിലും ഇത് അലോട്ട്‌മെന്റ് നടപടികളെ ബാധിക്കില്ലെന്നാണ് ഹയര്‍സെക്കന്‍ഡറി ഡിപാര്‍ട്ട്‌മെന്റ് പറയുന്നത്. ആദ്യ അലോട്ട്‌മെന്റിന്റെ മുന്നോടിയായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന് നടക്കും. ഇതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ഒപ്ഷന്‍ മാറ്റുന്നതിനുള്ള അവസരമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാവും 12ന് ആദ്യഅലോട്ട്‌മെന്റ്. തുടര്‍ന്ന് രണ്ടുദിവസം സ്‌കൂളുകളില്‍ അഡ്മിഷന്‍ നേടാന്‍ സമയം അനുവധിക്കും. ഈ ഘട്ടത്തില്‍ ആദ്യഒപ്ഷന്‍ ലഭിച്ചവര്‍ സ്ഥിര പ്രവേശനവും മറ്റുഒപ്ഷനുകള്‍ ലഭിച്ചവര്‍ സ്ഥിരപ്രവേശനമോ […]

പിഎസ്‌സി കണ്‍ഫര്‍മേഷന്‍: അവസാന തീയതി മെയ്‌ 20

പിഎസ്‌സി കണ്‍ഫര്‍മേഷന്‍: അവസാന തീയതി മെയ്‌ 20

തിരുവനന്തപുരം: ജൂണ്‍ ഒന്‍പതിനു നടക്കുന്ന കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡ് അസിസ്റ്റന്റ് എന്നിവയുടെ പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്നത് 20ന് അവസാനിക്കും. നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുണ്ടെങ്കിലും 4.23 ലക്ഷം പേര്‍ മാത്രമാണ് ഇന്നലെ വരെ പരീക്ഷ എഴുതുമെന്നുള്ള അറിയിപ്പു നല്‍കിയിരിക്കുന്നത്. നിശ്ചിത തീയതിക്കുള്ളില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴി കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്കു പരീക്ഷ എഴുതാന്‍ കഴിയില്ല. രണ്ടു കാറ്റഗറികളിലായി 11.98 ലക്ഷം പേരാണ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചത്. ഒന്നിച്ച് അപേക്ഷ ക്ഷണിച്ചതിനാല്‍ ഒരേ ഉദ്യോഗാര്‍ഥി തന്നെ രണ്ട് കാറ്റഗറികളിലും […]

പത്താം ക്ലാസ് ഫലം വൈകുന്നു; ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക്

പത്താം ക്ലാസ് ഫലം വൈകുന്നു; ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക്

  തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാന്‍ വൈകുന്നതു മൂലം കേരള ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി നീക്കി വയ്ക്കും. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഇതിനായുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന്റെ തുടര്‍ച്ചയായി ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ പല വിദ്യാര്‍ഥികളും കേരള സിലബസിലേക്കു മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ ഫലം വരുമ്പോഴേക്കും ഹയര്‍സെക്കന്‍ഡറിക്ക് അപേക്ഷിക്കേണ്ട സമയം കഴിയും. […]

ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ

ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ നടക്കും. രാവിലെ 9.30നും ഉച്ചക്ക് രണ്ടിനുമായിരിക്കും പരീക്ഷ. പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേമുക്കാല്‍ മണിക്കൂറുമാണ് സമയം. മ്യൂസിക്കിന് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ ഒന്നേമുക്കാല്‍ മണിക്കൂറായിരിക്കും സമയം. രണ്ടാം വര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമെ സേ പരീക്ഷകള്‍ ഉണ്ടായിരിക്കുകയുള്ളു. സേ, ഇംപ്രൂവ്‌മെന്‍ന്റ് […]

പ്ലസ്​ വണ്‍ അപേക്ഷ നാളെ മുതല്‍

പ്ലസ്​ വണ്‍ അപേക്ഷ നാളെ മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒാണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ബുധനാഴ്ച തുടങ്ങും. www.hscap.kerala.gov.in എന്ന വെബ്പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം.ട്രയല്‍ അലോട്ട്മെന്‍റ് മേയ് 25ന് നടക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ ഒന്നിനായിരിക്കും. മുഖ്യ അലോട്ട്മെന്‍റ് ജൂണ്‍ 12ന് അവസാനിക്കും. ജൂണ്‍ 13ന് ക്ലാസുകള്‍ തുടങ്ങും. സര്‍ക്കാര്‍ സ്കൂളില്‍ 169140 സീറ്റ്, എയ്ഡഡില്‍ 198120. 55593 സീറ്റ് അണ്‍ എയ്ഡഡ്/ സ്പെഷല്‍/ െറസിഡന്‍ഷ്യല്‍/ ടെക്നിക്കല്‍ സ്കൂള്‍ മേഖലയിലാണ്. സയന്‍സ് ഗ്രൂപ്പില്‍ […]

സിവില്‍ സര്‍വിസ് പരീക്ഷാ ഫലം വന്നു: ഹൈദരാബാദിലെ അനുദീപ് ദുരിഷെട്ടി ഒന്നാമന്‍

സിവില്‍ സര്‍വിസ് പരീക്ഷാ ഫലം വന്നു: ഹൈദരാബാദിലെ അനുദീപ് ദുരിഷെട്ടി ഒന്നാമന്‍

ന്യൂഡല്‍ഹി: യു.പി.എസ്.സി നടത്തിയ 2017 സിവില്‍ സര്‍വിസ് പരീക്ഷാ ഫലം പുറത്തുവന്നു. ഹൈദരാബാദില്‍ നിന്നുള്ള അനുദീപ് ദുരിഷെട്ടിയാണ് ഒന്നാമന്‍. യു.പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ ഫലം അറിയാം. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ്, ഇന്ത്യന്‍ പൊലിസ് സര്‍വിസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ്പ് എ, ബി എന്നിവയിലേക്ക് 990 പേരെയാണ് ഇപ്രാവശ്യം യു.പി.എസ്.സി ശുപാര്‍ശ ചെയ്തത്. 2017 ഒക്ടോബര്‍ എട്ടിനായിരുന്നു മെയിന്‍ പരീക്ഷ. 16-ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്‍(എറണാകുളം), 26-ാം റാങ്ക് നേടിയ അഞ്ജലി(കോഴിക്കോട്), 28-ാം റാങ്ക് നേടിയ […]

സിബിഎസ്ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക്

സിബിഎസ്ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക്

സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് നൽകും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് ഇത്. ചോദ്യപേപ്പറിൽ അച്ചടിപ്പിശക് കാരണമാണ് വിദ്യാർത്ഥികൾക്ക് ആ ചോദ്യത്തിന്റെ മാർക്ക് നിർബന്ധമായും നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. മാർച്ച് 12 ന് നടന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ കോംപ്രിഹെൻഷൻ പാസേജിൽ അക്ഷരത്തെറ്റുണ്ടായിരുന്നു. ഇത് ചൂണ്ടി കാണിച്ച് നിരവധി വിദ്യാർത്ഥികളും അധ്യാപകരും ബോർഡിനെ സമീപിച്ചിരുന്നു.

സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തിയേക്കില്ല

സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തിയേക്കില്ല

  ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തിയേക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല എന്ന് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമല്ലെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെയും നിലപാട്. സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചിരുന്നു. മേല്‍നോട്ടത്തില്‍ അശ്രദ്ധവരുത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷാ കേന്ദ്രം 0859ലെ കെ.എസ് […]

സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി

സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി

  ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. തീയതി ഒരാഴ്ചയ്ക്കകം സിബിഎസ്ഇ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.  ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് സി​ബി​എ​സ്ഇ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച നി​ര​ന്ത​രം സം​ഭ​വി​ക്കു​ന്ന​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പ​ത്താം ക്ലാ​സി​ലെ സാ​മൂ​ഹി​ക ശാ​സ്ത്ര പ​രീ​ക്ഷ​യു​ടേ​യും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ജീ​വ​ശാ​സ്‌​ത്ര പ​രീ​ക്ഷ‍​യു​ടെ​യും ചോ​ദ്യ​പേ​പ്പ​ർ‌ […]