ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായമൊരുക്കി റിജെന്‍സിസ് ബിസിനസ് സ്‌കൂള്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായമൊരുക്കി റിജെന്‍സിസ് ബിസിനസ് സ്‌കൂള്‍

കൊച്ചി: ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബി സ്‌കൂളായ റിജെന്‍സിസ് ബിസിനസ് സ്‌കൂള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു. ആദ്യമായാണ് ഒരു ഇന്റര്‍നാഷണല്‍ ബി സ്‌കൂള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ഒരു ഓഫര്‍ നല്‍കുന്നത്. വിവിധ രാജ്യങ്ങളില്‍ പഠനം നടത്താനും മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ഡ്യൂവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനും റിജെന്‍സിസ് ബി സ്‌കൂള്‍ അവസരമൊരുക്കുന്നുവെന്ന് റിജെന്‍സിസ് ഗ്രൂപ്പ് ചെയര്‍ പേഴ്‌സണ്‍ ഡോ: മാര്‍കോ സരവഞ്ച പറഞ്ഞു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സാമ്പത്തിക ചുറ്റുപാടുകളോ സാമൂഹ്യ സാമ്പത്തിക […]

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന്

എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 26ന് പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം 25ന് ചേര്‍ന്നേക്കും. ഇത്തവണ പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പരീക്ഷാഫല പ്രഖ്യാപനത്തിന് വിദ്യാഭ്യാസമന്ത്രിയ്ക്ക് സാധിക്കില്ല. തിയറി പരീക്ഷാ മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക്, ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിര്‍ണയത്തിന്റെയും മാര്‍ക്കുകള്‍ എന്നിവ ചേര്‍ക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ […]

ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തീയതി മെയ് 15

ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം; അവസാന തീയതി മെയ് 15

കൊച്ചി: ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഗോവ എഡ്യൂക്കേഷന്‍ ട്രസ്റ്റ് മുഖേന ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ബിരുദാനന്തര ബിരുദ പഠനം സാധ്യമാകുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് മെയ് 15 വരെ അപേക്ഷിക്കാം. പത്രപ്രവര്‍ത്തനം, വിദ്യാഭ്യാസം, ചരിത്രം, നിയമം തുടങ്ങിയ മേഖലകളിലെ പഠനത്തിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2016 സെപ്റ്റംബര്‍- ഒക്‌ടോബറില്‍ ആരംഭിക്കുന്ന മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിച്ച് അഡ്മിഷന്‍ ലഭിച്ചതിന്റെ തെളിവ് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. അപേക്ഷാ ഫോറം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ബ്രിട്ടീഷ് കൗണ്‍സില്‍ വെബ് സൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് […]

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മെയ് 25ന്

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മെയ് 25ന്

പ്ലസ്ടു പാസാകുമെന്നുറപ്പുള്ള എല്ലാ ഇന്ത്യന്‍ വംശജരും പരീക്ഷ എഴുതാന്‍ യോഗ്യരാണ്. സ്വാശ്രയ കോളെജുകളുടെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് പ്ലസ്ടു പരീക്ഷയില്‍ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. കൊച്ചി: സുപ്രീം കോടതി 2012ലെ ഉത്തരവിന് അനുസൃതമായി കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന മേല്‍നോട്ട കമ്മിറ്റിയായ ജസ്റ്റിസ് ജെ.എം. ജെയിംസ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ മാനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 25ന് നടത്തും. രാവിലെയും ഉച്ചയ്ക്കുമായി നടത്തുന്ന പരീക്ഷയില്‍ 30,000 കുട്ടികള്‍ പങ്കെടുക്കുമെന്ന് […]

എസ്.ബി.ഐല്‍ 17140 ഒഴിവ്; കേരളത്തില്‍ 294

എസ്.ബി.ഐല്‍ 17140 ഒഴിവ്; കേരളത്തില്‍ 294

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലെറിക്കല്‍ കേഡറിലെ ജൂണിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്), ജൂണിയര്‍ അഗ്രിക്കള്‍ച്ചറല്‍ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17140 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 294 ഒഴിവുകള്‍. അപേക്ഷ ഓണ്‍ലൈനില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25. ജൂണിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ 10726 ഒഴിവുകളും ജൂണിയര്‍ അഗ്രിക്കള്‍ച്ചറല്‍ അസോസിയേറ്റ് തസ്തികയില്‍ 3008 ഒഴിവുകളുമാണുള്ളത്. ജൂണിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലെ 3218 ബാക്ക്‌ലോഗ് […]

വിദ്യാര്‍ഥികള്‍ക്ക് ക്യാംപസ് വാലറ്റുമായി ഫെഡറല്‍ ബാങ്ക്

വിദ്യാര്‍ഥികള്‍ക്ക് ക്യാംപസ് വാലറ്റുമായി ഫെഡറല്‍ ബാങ്ക്

അതത് ക്യാംപസുകളില്‍ മാത്രമേ ഈ വാലറ്റ് ഉപയോഗിക്കാനാകുകയുള്ളുവെന്നതിനാല്‍ ഇതുവഴിയുള്ള പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് സാധിക്കുകയും ചെയ്യു. കൊച്ചി: സ്റ്റാര്‍ട്ടപ്പ് സാങ്കേതിക ഉല്‍പന്നമായ ‘ക്യാംപസ് വാലറ്റ്’ പ്രചരിപ്പിക്കുന്നതിനായ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ചില്ലര്‍ പേയ്‌മെന്റ് സൊല്യൂഷന്‍സുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. ബാങ്കിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ക്യാംപസ് വാലറ്റ്. ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ സ്‌കൂളിലേയും കോളജുകളിലേയും ചില്ലറ ചെലവുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഈ തിരിച്ചറിയില്‍ കാര്‍ഡ് സ്‌കൂള്‍ കോളജ് ക്യാംപസുകളിലെ ഭരണനിര്‍വ്വഹണം കൂടുതല്‍ എളുപ്പത്തിലാക്കാന്‍ […]

വ്യോമസേനയില്‍ 226 ഗ്രൂപ്പ് സി ഒഴിവുകള്‍

വ്യോമസേനയില്‍ 226 ഗ്രൂപ്പ് സി ഒഴിവുകള്‍

വ്യോമസേനയുടെ കീഴിലുള്ള എച്ച്.ക്യു. മെയിന്റനന്‍സ് കമാന്‍ഡ് യൂണിറ്റുകളില്‍ വിവിധ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 226 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 30. യോഗ്യത, ശമ്പളം, പ്രായം എന്നിവ ചുവടെ. ബ്ലാക്ക്‌സ്മിത്ത് ആന്‍ഡ് വെല്‍ഡര്‍ (ബി.ആന്‍ഡ് ഡബ്ല്യു.): ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ തത്തുല്യ ട്രേഡിലുള്ള വിമുക്തഭടന്‍ (മൂന്നുവര്‍ഷത്തെ സര്‍വീസ്), 520020200 +ഗ്രേഡ് പേ 2400 രൂപ. വയര്‍ലെസ് ഓപ്പറേറ്റര്‍ മെക്കാനിക്ക്: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. […]

എസ്എസ്എല്‍സി മൂല്യനിര്‍ണയം ആരംഭിച്ചു, അവസാന വാരം ഫലപ്രഖ്യാപനം

എസ്എസ്എല്‍സി മൂല്യനിര്‍ണയം ആരംഭിച്ചു, അവസാന വാരം ഫലപ്രഖ്യാപനം

എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം ആരംഭിച്ചു. ഇന്നുമുതല്‍ 16 വരെയാണ് മൂല്യനിര്‍ണയം. ഈ മാസം അവസാനവാരം ഫലം പ്രഖ്യാപിക്കും. 4.74 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി 11,059 അധ്യാപകരെയാണു മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിരിക്കുന്നത്. 1000 പേരുടെ റിസര്‍വ് പട്ടികയുമുണ്ട്. സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് മേഖലകളിലായി ശരാശരി 13 മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ വീതമാണുള്ളത്. രാവിലെ 9.30നു തുടങ്ങുന്ന ക്യാംപ് വൈകിട്ട് 4.30ന് അവസാനിക്കും. ഞായറാഴ്ചകളിലും വിഷുവിനും അവധിയായിരിക്കും. ഇന്നു റിസര്‍വ് പട്ടികയിലുള്ള […]

1 27 28 29