പത്താം ക്ലാസ് ഫലം വൈകുന്നു; ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക്

പത്താം ക്ലാസ് ഫലം വൈകുന്നു; ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക്

  തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാന്‍ വൈകുന്നതു മൂലം കേരള ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി നീക്കി വയ്ക്കും. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഇതിനായുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന്റെ തുടര്‍ച്ചയായി ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ പല വിദ്യാര്‍ഥികളും കേരള സിലബസിലേക്കു മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ ഫലം വരുമ്പോഴേക്കും ഹയര്‍സെക്കന്‍ഡറിക്ക് അപേക്ഷിക്കേണ്ട സമയം കഴിയും. […]

ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ

ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ അഞ്ച് മുതല്‍ 12 വരെ നടക്കും. രാവിലെ 9.30നും ഉച്ചക്ക് രണ്ടിനുമായിരിക്കും പരീക്ഷ. പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേകാല്‍ മണിക്കൂറും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ രണ്ടേമുക്കാല്‍ മണിക്കൂറുമാണ് സമയം. മ്യൂസിക്കിന് കൂള്‍ ഓഫ് ടൈം ഉള്‍പ്പെടെ ഒന്നേമുക്കാല്‍ മണിക്കൂറായിരിക്കും സമയം. രണ്ടാം വര്‍ഷ തിയറി പേപ്പറുകള്‍ക്ക് മാത്രമെ സേ പരീക്ഷകള്‍ ഉണ്ടായിരിക്കുകയുള്ളു. സേ, ഇംപ്രൂവ്‌മെന്‍ന്റ് […]

പ്ലസ്​ വണ്‍ അപേക്ഷ നാളെ മുതല്‍

പ്ലസ്​ വണ്‍ അപേക്ഷ നാളെ മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒാണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ബുധനാഴ്ച തുടങ്ങും. www.hscap.kerala.gov.in എന്ന വെബ്പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മേയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം.ട്രയല്‍ അലോട്ട്മെന്‍റ് മേയ് 25ന് നടക്കും. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ ഒന്നിനായിരിക്കും. മുഖ്യ അലോട്ട്മെന്‍റ് ജൂണ്‍ 12ന് അവസാനിക്കും. ജൂണ്‍ 13ന് ക്ലാസുകള്‍ തുടങ്ങും. സര്‍ക്കാര്‍ സ്കൂളില്‍ 169140 സീറ്റ്, എയ്ഡഡില്‍ 198120. 55593 സീറ്റ് അണ്‍ എയ്ഡഡ്/ സ്പെഷല്‍/ െറസിഡന്‍ഷ്യല്‍/ ടെക്നിക്കല്‍ സ്കൂള്‍ മേഖലയിലാണ്. സയന്‍സ് ഗ്രൂപ്പില്‍ […]

സിവില്‍ സര്‍വിസ് പരീക്ഷാ ഫലം വന്നു: ഹൈദരാബാദിലെ അനുദീപ് ദുരിഷെട്ടി ഒന്നാമന്‍

സിവില്‍ സര്‍വിസ് പരീക്ഷാ ഫലം വന്നു: ഹൈദരാബാദിലെ അനുദീപ് ദുരിഷെട്ടി ഒന്നാമന്‍

ന്യൂഡല്‍ഹി: യു.പി.എസ്.സി നടത്തിയ 2017 സിവില്‍ സര്‍വിസ് പരീക്ഷാ ഫലം പുറത്തുവന്നു. ഹൈദരാബാദില്‍ നിന്നുള്ള അനുദീപ് ദുരിഷെട്ടിയാണ് ഒന്നാമന്‍. യു.പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ ഫലം അറിയാം. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ്, ഇന്ത്യന്‍ പൊലിസ് സര്‍വിസ്, സെന്‍ട്രല്‍ സര്‍വീസ്, ഗ്രൂപ്പ് എ, ബി എന്നിവയിലേക്ക് 990 പേരെയാണ് ഇപ്രാവശ്യം യു.പി.എസ്.സി ശുപാര്‍ശ ചെയ്തത്. 2017 ഒക്ടോബര്‍ എട്ടിനായിരുന്നു മെയിന്‍ പരീക്ഷ. 16-ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്‍(എറണാകുളം), 26-ാം റാങ്ക് നേടിയ അഞ്ജലി(കോഴിക്കോട്), 28-ാം റാങ്ക് നേടിയ […]

സിബിഎസ്ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക്

സിബിഎസ്ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക്

സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് രണ്ട് മാർക്ക് നൽകും. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് ഇത്. ചോദ്യപേപ്പറിൽ അച്ചടിപ്പിശക് കാരണമാണ് വിദ്യാർത്ഥികൾക്ക് ആ ചോദ്യത്തിന്റെ മാർക്ക് നിർബന്ധമായും നൽകാൻ ഉത്തരവിട്ടിരിക്കുന്നത്. മാർച്ച് 12 ന് നടന്ന സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ കോംപ്രിഹെൻഷൻ പാസേജിൽ അക്ഷരത്തെറ്റുണ്ടായിരുന്നു. ഇത് ചൂണ്ടി കാണിച്ച് നിരവധി വിദ്യാർത്ഥികളും അധ്യാപകരും ബോർഡിനെ സമീപിച്ചിരുന്നു.

സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തിയേക്കില്ല

സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തിയേക്കില്ല

  ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തിയേക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല എന്ന് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമല്ലെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെയും നിലപാട്. സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചിരുന്നു. മേല്‍നോട്ടത്തില്‍ അശ്രദ്ധവരുത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷാ കേന്ദ്രം 0859ലെ കെ.എസ് […]

സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി

സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി

  ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ രണ്ട് പരീക്ഷകള്‍ റദ്ദാക്കി. പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. തീയതി ഒരാഴ്ചയ്ക്കകം സിബിഎസ്ഇ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.  ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് സി​ബി​എ​സ്ഇ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച നി​ര​ന്ത​രം സം​ഭ​വി​ക്കു​ന്ന​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. പ​ത്താം ക്ലാ​സി​ലെ സാ​മൂ​ഹി​ക ശാ​സ്ത്ര പ​രീ​ക്ഷ​യു​ടേ​യും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ജീ​വ​ശാ​സ്‌​ത്ര പ​രീ​ക്ഷ‍​യു​ടെ​യും ചോ​ദ്യ​പേ​പ്പ​ർ‌ […]

പ്ലസ്ടു ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

പ്ലസ്ടു ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം: കഴിഞ്ഞ ബുധനാഴ്ച നടന്ന പ്ലസ്ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായ പ്രചാരണം തെറ്റാണെന്നും ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച്. കുട്ടികള്‍ പഠിക്കാനായി പരീക്ഷയ്ക്ക് മുമ്പ് എഴുതി തയ്യാറാക്കിയ ചോദ്യങ്ങളാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ചതെന്നും ഈ കുട്ടികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ചോദ്യപേപ്പറിലെ 80 ശതമാനത്തിലധികം ചോദ്യങ്ങള്‍ എഴുതിത്തയ്യാറാക്കിയ നിലയില്‍ തൃശ്ശൂര്‍ ജില്ലയിലെ തീരദേശത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് രണ്ടു ദിവസം മുമ്പ് കിട്ടിയെന്നായിരുന്നു പ്രചാരണം. തുടര്‍ന്ന് […]

പ്ലസ്ടു ഫിസിക്സ്​ പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്ന പരാതിയിൽ അന്വേഷണം

പ്ലസ്ടു ഫിസിക്സ്​ പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്ന പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാം വർഷ ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ വാട്സ് ആപ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച നടത്തിയ ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങളാണ് വാട്സ്ആപ് വഴി പ്രചരിച്ചത്. തൃശൂർ ജില്ലാ കോ-ഓർഡിനേറ്റർക്കു ചോദ്യപേപ്പർ വാട്സാപ്പ് വഴി ലഭിച്ചതോടെയാണ് പരാതി ഉയർന്നത്. ചോദ്യങ്ങൾ മറ്റൊരു പേപ്പറിലേക്ക് പകർത്തി എഴുതിയ നിലയിലായിരുന്നു വാട്സാപ് വഴി പ്രചരിച്ചിരുന്നത്. മലബാർ മേഖലയിലെ ചില […]

എല്‍.ഡി.സി റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ 10 ദിവസം; ഉദ്യോഗാര്‍ഥികളുടെ സമരം തലസ്ഥാനത്ത് തുടരുന്നു

എല്‍.ഡി.സി റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ 10 ദിവസം; ഉദ്യോഗാര്‍ഥികളുടെ സമരം തലസ്ഥാനത്ത് തുടരുന്നു

കണ്ണൂര്‍: ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കെ 70 ഒഴിവുകള്‍ കൂടി വിവിധ വകുപ്പുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 46 പേര്‍ക്ക് പി.എസ്.സി ജില്ലാ ഓഫിസില്‍നിന്ന് അഡൈ്വസ് മെമ്മോ അയച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത അവശേഷിക്കുന്ന തസ്തികകളിലേക്കും ഉടന്‍ അഡൈ്വസ് മെമ്മോ അയക്കും. റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലുള്ളവര്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്നതിനിടെയാണ് പി.എസ്.സി അധികൃതര്‍ കഴിയുന്നത്ര […]