ആരാധകന്റെ അഡ്രസ്സിൽ കൂളിംഗ് ഗ്ലാസ് അയച്ച് കൊടുത്ത് ഉണ്ണി മുകുന്ദൻ

ആരാധകന്റെ അഡ്രസ്സിൽ കൂളിംഗ് ഗ്ലാസ് അയച്ച് കൊടുത്ത് ഉണ്ണി മുകുന്ദൻ

യുവ ആരാധകർ ഏറെയുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ സിനിമക്കും സ്റ്റൈലിനും ലുക്കിനും എല്ലാം ഈ ആരാധക വൃന്ദം കൂടെയുണ്ട്. അത് കൊണ്ട് തന്നെ ഉണ്ണി പലപ്പോഴും കോളേജ് പരിപാടികളിലെ പ്രിയപ്പെട്ട അതിഥിയാണ്. അതും തന്റെ ആരാധകരെ തിരിച്ചും അത് പോലെ ഗൗനിക്കുന്ന ആൾ കൂടിയാണ് ഉണ്ണി. അപ്പോഴാണ് തീർത്തും അവിചാരിതമായി ഉണ്ണിയുടെ മുഖത്തെ കൂളിംഗ് ഗ്ളാസിന് ഒരു ആരാധകൻ ഉണ്ടായത്. സോഷ്യൽ മീഡിയയിൽ ഉണ്ണി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റായി ‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ […]

‘ലുക്കുണ്ടെന്നേയുള്ളൂ ഞാൻ വെറും ഊളയാണ്’; ‘ബ്രദേഴ്സ് ഡേ’ ടീസർ

‘ലുക്കുണ്ടെന്നേയുള്ളൂ ഞാൻ വെറും ഊളയാണ്’; ‘ബ്രദേഴ്സ് ഡേ’ ടീസർ

കുളക്കടവിൽ കുളിക്കാൻ പോകുന്ന പെണ്ണിനെ നോക്കി പാടുന്ന ആ ഗാനം പുറത്തിറങ്ങി അര നൂറ്റാണ്ട് പിന്നിടുന്നു. ഇന്ന് അതേ ഗാനം വീണ്ടും ഒരു മലയാള സിനിമയിൽ കേൾക്കുന്നു. പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയുടെ ടീസറിലാണ് നസീറും ഷീലയും ‘തിരിച്ചടി’യിൽ അവതരിപ്പിച്ച ഗാനശകലം തമാശ രൂപേണ പൃഥ്വിയും ധർമ്മജനും ബ്രദേഴ്‌സ് ഡേയിൽ കൊണ്ടു വരുന്നത്. അടുത്തതായി തിയേറ്ററിൽ എത്താൻ പോകുന്ന പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഓണച്ചിത്രമായി ബ്രദേഴ്‌സ് ഡേ തിയേറ്ററിലെത്തും. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന […]

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയുമായി വിനയന്‍; ഭീതിപടര്‍ത്തി ടീസര്‍

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയുമായി വിനയന്‍; ഭീതിപടര്‍ത്തി ടീസര്‍

മലയാളത്തിലെ പണംവാരി ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ വിനയന്‍ വീണ്ടും വരികയാണ്. ആകാശഗംഗ 2 എന്ന പേരില്‍ വരുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഭയപ്പെടുത്തുന്ന നിമിഷങ്ങളടങ്ങിയ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകരുന്നു. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, […]

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയ കാരണം തുറന്ന് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയ കാരണം തുറന്ന് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നില്ല. ചിത്രം പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിര്‍മ്മാതാവും, ഒപ്പം നില്‍ക്കുന്ന നായകനെയും ലഭിച്ചിട്ടും സിനിമ പരാജയപ്പെട്ടെങ്കില്‍ അതിന് കാരണം താന്‍ തന്നെയാണെന്ന് അരുണ്‍ പറയുന്നു. അരുണ്‍ഗോപിയുടെ വാക്കുകള്‍ സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എന്നു പറയുന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു […]

സൗബിന്റെയും ജോണ്‍പോളിന്റെയും അമ്പിളി ടീസര്‍

സൗബിന്റെയും ജോണ്‍പോളിന്റെയും അമ്പിളി ടീസര്‍

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, […]

അരുൺ ഇനി ധമാക്കയിലെ നായകൻ

അരുൺ ഇനി ധമാക്കയിലെ നായകൻ

ചങ്ക്‌സ്, ഒരു അഡാറ് ലവ് ചിത്രങ്ങളുടെ സംവിധായകൻ ഒമർ ലുലു അണിയിച്ചൊരുക്കുന്ന ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും അന്വേഷിച്ചത് പടത്തിലെ നായകൻ ആരെന്നാണ്. 20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച്, ടോണി ഐസക് എന്ന കഥാപാത്രമായി എത്തിയ അരുൺ ആണ് ധമാക്കയിലെ നായകൻ. പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ കാസ്റ്റ് ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി. ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ആയ […]

പ്രഭാസിന്റെ ചിത്രം ‘സാഹോ’ റിലീസ് മാറ്റി വച്ചു

പ്രഭാസിന്റെ ചിത്രം ‘സാഹോ’ റിലീസ് മാറ്റി വച്ചു

  സ്വാതന്ത്ര്യ ദിനത്തില്‍ തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച പ്രഭാസ് ചിത്രം സാഹോയുടെ റിലീസ് തിയതി മാറ്റി. ആക്ഷന്‍ രംഗങ്ങളില്‍ കുറേക്കൂടി കൃത്യത വരുത്താന്‍ സമയം വേണ്ടിവരുമെന്നതിനാലാണ് ഇത്. പുതിയ തിയതി ഓഗസ്റ്റ് 30. സ്വാതന്ത്ര്യ ദിനത്തില്‍ പറ്റിയില്ലെങ്കിലും ഓഗസ്റ്റ് മാസം തന്നെ ചിത്രം പ്രേക്ഷകരില്‍ എത്തണം എന്ന നിര്‍മ്മാതാക്കളുടെ തീരുമാനമാണ് ഓഗസ്റ്റ് 30 റിലീസ് തിയതിയായി പ്രഖ്യാപിച്ചത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോ സംവിധാനം ചെയ്തിരിക്കുന്നത് റണ്‍ രാജ റണ്‍ എന്ന തെലുങ്ക് […]

പ്രണയ മീനുകളുടെ കടലിൽ വിനായകൻ; ടീസർ വീഡിയോ

പ്രണയ മീനുകളുടെ കടലിൽ വിനായകൻ; ടീസർ വീഡിയോ

വിനായകനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ കമൽ ഒരുക്കുന്ന പ്രണയ മീനുകളുടെ കടൽ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. കടലിൽ തിമിംഗലങ്ങളെ വേട്ട ചെയ്യുന്നയാളായിട്ടാണ് ടീസറിൽ വിനായകനെ അവതരിപ്പിക്കുന്നത്. അനാർക്കലിക്ക് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടൽ. മുപ്പത്തിയൊന്ന് വർഷത്തിനു ശേഷം സംവിധായകൻ കമലും തിരക്കഥാകൃത്ത് ജോൺപോളും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രണയമീനുകളുടെ കടലിനുണ്ട്. ഡാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി നിർമ്മിക്കുന്ന ചിത്രത്തിൽ വിനായകന് പുറമെ ദിലീഷ് പോത്തൻ ഗബ്രി ജോസ്, ഋദ്ധി […]

അമല പോളിനു ലക്ഷ്യം പണം മാത്രം; പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യുമെന്ന് സാമൂഹ്യപ്രവർത്തക പ്രിയ രാജേശ്വരി

അമല പോളിനു ലക്ഷ്യം പണം മാത്രം; പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യുമെന്ന് സാമൂഹ്യപ്രവർത്തക പ്രിയ രാജേശ്വരി

അമല പോളിനു നേറെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയനേതാവും സാമൂഹ്യപ്രവർത്തകയുമായ പ്രിയ രാജേശ്വരി. അമല പോളിൻ്റെ പുതിയ ചിത്രം ‘ആടൈ’യുമായി ബന്ധപ്പെട്ടാണ് പ്രിയ വിമർശനമുയർത്തിയത്. ആടൈ സിനിമ നിരോധിക്കണമെന്നും അമല പോളിൻ്റെ ലക്ഷ്യം പണം മാത്രമാണെന്നും അവർ പറഞ്ഞു. “നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവർ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെൺകുട്ടികളെ മുഴുവൻ ഇവർ മോശമായി ചിത്രീകരിക്കുകയാണ്. അമലയുടെ ആ നഗ്നരംഗം ചിത്രത്തില്‍ നിന്നും ഇനി നീക്കാൻ കഴിയില്ല. കാരണം സെൻസർ […]

ഫേസ് ആപ്പ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

ഫേസ് ആപ്പ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയികൊണ്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ആണ് ഫേസ് ആപ്പ്. പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കും എന്നാണ് ഫേസ് ആപ്പ് കാണിച്ചു തരുന്നത്. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാന്‍ വരെ ഫേസ് ആപ്പില്‍ സാധിക്കും. മലയാളത്തിലെ നിരവധി താരങ്ങള്‍ ഇതിനോടകം ഫേസ് ആപ്പ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. നടന്‍ നീരജ് മാധവാണ് ആദ്യം ഫേസ് ആപ്പ് ഉപയോഗിച്ച് മഞ്ജു വാര്യരെ ചലഞ്ചിന് ക്ഷണിച്ചത്. നടന്മാരായ ടൊവിനോ തോമസ്, കുഞ്ചാക്കോ […]

1 2 3 609