ആ ചിരി പോലും ഒരുപോലെ; ജയലളിതയെ ഓർമിപ്പിച്ച് ‘തലൈവി’യിലെ കങ്കണയുടെ പുതിയ ചിത്രം

ആ ചിരി പോലും ഒരുപോലെ; ജയലളിതയെ ഓർമിപ്പിച്ച് ‘തലൈവി’യിലെ കങ്കണയുടെ പുതിയ ചിത്രം

കങ്കണാ റണൗട്ട് പ്രധാന വേഷത്തിലെത്തുന്ന ‘തലൈവി’ സിനിമയിലെ പുതിയ ചിത്രം പുറത്ത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതമാണ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ജയലളിതയുടെ പഴയ കാല ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രം. വെള്ളയിൽ കറുപ്പും ചുവപ്പും ബോർഡറുള്ള സാരി ധരിച്ച് ഒരു നനുത്ത പുഞ്ചിരിയുമായി നിൽക്കുന്ന ജയലളിതയുടെ ചിത്രമാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്. ജയലളിതയായി കങ്കണ അരങ്ങിലെത്തുന്ന സിനിമയിലെ താരത്തിന്റെ മേക്ക് ഓവർ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. അത്രയേറെ സാമ്യമാണ് ചിത്രത്തിലെ ജയയ്ക്കും കങ്കണയ്ക്കും. ചിരി പോലും ഒരുപോലെയാണ്. ജയലളിതയുടെ പിറന്നാൾ ദിനമായ […]

തപസ് പാൽ അന്തരിച്ചു

തപസ് പാൽ അന്തരിച്ചു

ബംഗാളി നടനും മുൻ തൃണമൂൽ കോൺഗ്രസ് എംപിയുമായ തപസ് പാൽ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. 61 വയസായിരുന്നു. മകളെ സന്ദർശിക്കാനായി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തപസ് പാലിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഉടൻ തന്നെ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് മരണം സംഭവിക്കുന്നത്. 2016ലെ റോസ് വാലി ചിറ്റ് ഫണ്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്യുന്നതോടെയാണ് തപസ് പാൽ സിനിമാ ജീവിതം വിട്ട് രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. തപസ് പാലിന്റെ വിയോഗത്തിൽ അനുശോചനം […]

ബോളിവുഡ് താരം റിച്ച ഛദ്ദ വിവാഹിതയാകുന്നു

ബോളിവുഡ് താരം റിച്ച ഛദ്ദ വിവാഹിതയാകുന്നു

ബോളിവുഡ് താരം റിച്ച ഛദ്ദ വിവാഹിതയാകുന്നു. മുംബൈ മിറര്‍ പുറത്ത് വിട്ട വാര്‍ത്തയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നടന്‍ അലി ഫസലും റിച്ചയുമാണ് ഒന്നിക്കാന്‍ പോവുന്നത്. 2013 ല്‍ റിലീസിനെത്തിയ ഫുക്രെ എന്ന കോമഡി ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താര ജോഡികളാണ് അലിയും റിച്ചയും. ഈ സിനിമയുടെ രണ്ടാം ഭാഗം 2017 ല്‍ ഇറങ്ങിയപ്പോഴും ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോഴിതാ ജീവിതത്തിലും ഇരുവരും ഒന്നിക്കുകയാണ്. ജൂണിലോ ജൂലൈയിലോ വിവാഹ ചടങ്ങുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്.

‘അയാള്‍ എന്നെ ചതിക്കുകയായിരിന്നു, ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു’ വെളിപ്പെടുത്തലുമായി സന ഖാന്‍

‘അയാള്‍ എന്നെ ചതിക്കുകയായിരിന്നു, ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു’ വെളിപ്പെടുത്തലുമായി സന ഖാന്‍

നൃത്ത സംവിധായകന്‍ മെല്‍വിന്‍ ലൂയിസിന്റെയും നടി സന ഖാന്റെയും പ്രണയം സോഷ്യല്‍ മീഡിയയില്‍ നല്ലരീതിയില്‍ ആഘോഷിക്കപ്പെട്ട ഒന്നായിരിന്നു. പ്രണയം പരസ്യമാക്കി ഇരുവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സനയും മെല്‍വിനും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും നീക്കം ചെയ്തിട്ടുണ്ട്. പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സന ഒരഭിമുഖത്തില്‍. ‘മെല്‍വിന്‍ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്നേഹിച്ചത്. പക്ഷെ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് […]

‘കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു കോടി നൽകും’: വാഗ്ദാനവുമായി ജാക്കി ചാൻ

‘കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു കോടി നൽകും’: വാഗ്ദാനവുമായി ജാക്കി ചാൻ

കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം പ്രഖ്യാപിച്ച് പ്രസിദ്ധ സിനിമാ താരം ജാക്കി ചാൻ. ഒരു കോടി രൂപയ്ക്ക് തുല്യമാണിത്. ഒരു ദേശീയ മാധ്യമത്തോടാണ് ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാക്കളിലൊരാളായ ജാക്കി ചാൻ ഇത് പറഞ്ഞത്. ‘ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ പ്രതിരോധിക്കാനാകുക. വളരെയധികം പേർ എന്നെപ്പോലെ വൈറസിനെതിരായ മരുന്ന് പെട്ടെന്നുതന്നെ കണ്ടുപിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊരാളോ സംഘടനയോ ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നുവോ ഞാൻ അവരോട് ഒരു കോടി […]

കലാമിന്റെ ജീവിതം തിരശീലയിലേക്ക്; ‘എ പി ജെ അബ്ദുൾ കലാം: ദ മിസൈൽ മാൻ’

കലാമിന്റെ ജീവിതം തിരശീലയിലേക്ക്; ‘എ പി ജെ അബ്ദുൾ കലാം: ദ മിസൈൽ മാൻ’

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘എ പി ജെ അബ്ദുൾ കലാം: ദ മിസൈൽ മാൻ’ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. പോസ്റ്റർ പുറത്തുവിട്ടത് വാർത്താവിതരണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ആണ്. കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലേക്ക് പറന്ന മനുഷ്യന്റെ കഥയാണിതെന്ന് കേന്ദ്ര മന്ത്രി. സംവിധായകൻ മധു ഭണ്ഡാക്കറും ചടങ്ങിൽ പങ്കെടുത്തു. പരേഷ് റാവലാണ് സിനിമയിൽ അബ്ദുൾ കലാമായി വേഷമിടുന്നത്. Prakash Javadekar✔@PrakashJavdekar Released the […]

ഓസ്‌ക്കർ 2020 : മികച്ച നടൻ വോക്വിന്‍ ഫീനിക്സ് ഫീനിക്‌സ്; മികച്ച നടി റെനീ സെൽവെഗർ

ഓസ്‌ക്കർ 2020 : മികച്ച നടൻ വോക്വിന്‍ ഫീനിക്സ് ഫീനിക്‌സ്; മികച്ച നടി റെനീ സെൽവെഗർ

ലോകം പ്രതീക്ഷിച്ചതുപോലെ തന്നെ ജോക്കറായി നമ്മെ വിസ്മയിപ്പിച്ച വോക്വിന്‍ ഫീനിക്സ്  മികച്ച നടനുള്ള ഓസ്‌ക്കർ സ്വന്തമാക്കി. റെനീ സെൽവെഗറാണ് മികച്ച നടി. ‘ഞാൻ പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. എനിക്ക് രണ്ടാം തവണ അവസരം നൽകിയ എല്ലാവരോടും നന്ദി. അങ്ങനെയാണ് സമൂഹം മുന്നോട്ട് പോകേണ്ടത്. നാം പരസ്പരം വിജ്ഞാനം പങ്കുവയ്ക്കണം, പരസ്പരം സഹകരിച്ചും സഹായിച്ചും മുന്നോട്ട് പോകണം.’-വോക്വിന്‍ ഓസ്‌കാർ വേദിയിൽ പറഞ്ഞു. ലിംഗ സമത്വത്തെ കുറിച്ചും ലോകത്ത് നിലനിൽക്കുന്ന വർണ വിവേചനങ്ങളെ കുറിച്ചും ആധിപത്യങ്ങളെ കുറിച്ചും വികാരാധീതനായി സംസാരിച്ചു. […]

റൺബീർ കപൂറും ആലിയാ ഭട്ടും വിവാഹിതരാകുന്നു

റൺബീർ കപൂറും ആലിയാ ഭട്ടും വിവാഹിതരാകുന്നു

ബോളിവുഡ് താരം റൺബീർ കപൂറും നടി ആലിയാ ഭട്ടും വിവാഹിതരാകുന്നു. ഈ വർഷം ഡിസംബർ അവസാനത്തോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. റൺബീർ നായകനായി എത്തുന്ന ഭ്രഹ്മാസ്ത്രയുടെ റിലീസിന് ശേഷമാകും വിവാഹമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഇരുവരുടേയും കുടുംബങ്ങളോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം അർമാൻ ജെയ്‌നിന്റെ വിവാഹ റിസപ്ഷന് ആലിയ ഭട്ട് റൺബീർ കപൂറിന്റെ അമ്മ നീതു കപൂറിനൊപ്പം എത്തിയിരുന്നു. ഇതിന് മുമ്പും ആലിയയെ റൺബീറിന്റെ കുടുംബത്തിനൊപ്പം കണ്ടിട്ടുണ്ട്. റിഷി കപൂർ ആശുപത്രിയിലായിരുന്നപ്പോൾ താരത്തെ […]

‘കഞ്ചാവ് കൊറോണ വൈറസിനെ ഇല്ലാതാക്കും’ അവകാശവാദവുമായി സംവിധായകന്‍

‘കഞ്ചാവ് കൊറോണ വൈറസിനെ ഇല്ലാതാക്കും’ അവകാശവാദവുമായി  സംവിധായകന്‍

മുംബൈ: കഞ്ചാവിന് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ലോകത്തെ ഒരുപാട് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഇന്ത്യയിലുണ്ട്. ആ പുരാതന വിജ്ഞാനത്തെ അവജ്ഞയോടെ കാണുന്നിടത്തോളം നിങ്ങള്‍ക്കത് കണ്ടെത്താനാവില്ല. കഞ്ചാവ് ഒരു അത്ഭുത ചെടിയാണ്. എണ്‍പതുകളുടെ പകുതി വരെ സര്‍ക്കാര്‍ അത് വിറ്റിരുന്നു. രാജീവ് ഗാന്ധിയും പടിഞ്ഞാറന്‍ മരുന്നു കമ്പനികളുമാണ് അതിന് ചീത്തപ്പേര് നല്‍കിയത്. കഞ്ചാവ് നിയമവിധേയമാക്കണം എന്നാണ് വിവേക് അഗ്‌നിഗോത്രി ട്വീറ്റ് ചെയ്തു. സംഘപരിവാര്‍ അനുകൂല പ്രസ്താവനകളിലൂടെയാണ് വിവേക് അഗ്‌നിഗോത്രി ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളത്. സംവിധാനം ചെയ്ത […]

ഹർഭജൻ സിംഗ് ഇനി സിനിമാ നായകൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹർഭജൻ സിംഗ് ഇനി സിനിമാ നായകൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് സിനിമയിൽ നായകനായി അഭിനയിക്കുന്നു. ഇതിനു മുൻപ് ഒരു സിനിമയിൽ സ്വഭാവ റോളിലും പല ടിവി ഷോകളിലും അഭിനയിച്ചിട്ടുള്ള ഹർഭജൻ ഇത് ആദ്യമായാണ് നായക വേഷത്തിൽ എത്തുന്നത്. ബഹുഭാഷ സിനിമയായ ഫ്രണ്ട്ഷിപ്പിലാണ് ഹർഭജൻ നായകനായി വേഷമിടുക. ചിത്രത്തിലെ മറ്റു താര വിവരങ്ങൾ പുറത്തായിട്ടില്ല. അതേ സമയം, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനും സിനിമയിൽ അഭിനയിക്കുകയാണ്. തമിഴ് സിനിമയിലാണ് ഇർഫാൻ അഭിനയിക്കുക. സൂപ്പർ താരമായ വിക്രം നായകനായി അജയ് ജ്ഞാനമുത്തു […]

1 2 3 107