ഗ്ലാമറായി പ്രിയാ വാര്യര്‍; ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

ഗ്ലാമറായി പ്രിയാ വാര്യര്‍; ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു

മുബൈ: മലയാളി താരം പ്രിയാ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ഗ്ലാമര്‍ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും […]

കൂളിംഗ് ഗ്ലാസ്സുമായി കുളക്കടവിലേക്ക്; അത് അബദ്ധമായിപ്പോയെന്ന് അമിതാഭ് ബച്ചന്‍

കൂളിംഗ് ഗ്ലാസ്സുമായി കുളക്കടവിലേക്ക്; അത് അബദ്ധമായിപ്പോയെന്ന് അമിതാഭ് ബച്ചന്‍

മുംബൈ:പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചിത്രം പൊടി തട്ടിയെടുത്തതാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ കാലത്തെ ചിത്രങ്ങള്‍ ഓര്‍ത്തെടുത്ത് പങ്കു വയ്ക്കുന്ന ശീലമുള്ള ബച്ചന്‍ ഇത്തവണയും അതാവര്‍ത്തിച്ചു. എന്നാല്‍ അത്തരത്തില്‍ പങ്കു വച്ചൊരു ചിത്രത്തെയോര്‍ത്ത് പശ്ചാത്തപിക്കുകയാണ് ബച്ചന്‍. വലിയൊരു അബദ്ധം എന്നാണ് ബച്ചന്‍ അതിനെ വിശേഷിപ്പിച്ചത്. കൂളിംഗ് ഗ്ലാസും വച്ച് മൗറീഷ്യസില്‍ കുളി വേഷത്തില്‍ നില്‍ക്കുന്നതാണ് ചിത്രം. ഒരു മാസം മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രമാണ്.ഒരിക്കലും മറക്കാനാവാത്ത നിമിഷം. ഈ ചിത്രം എടുത്തതിനു ശേഷം ഞാന്‍ നേരെ കടലില്‍ കുളിക്കാനിറങ്ങി. പേരറിയാത്ത […]

കരീനയും താനും നല്ല സുഹൃത്തുകളാകാന്‍ കാരണം തന്റെ അമ്മയാണ്: സാറ അലി ഖാന്‍

കരീനയും താനും നല്ല സുഹൃത്തുകളാകാന്‍ കാരണം തന്റെ അമ്മയാണ്: സാറ അലി ഖാന്‍

മുംബൈ: കരീന കപൂറിന്റെ കടുത്ത ഫാനാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍. പല തവണ സാറ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. കരീന അഭിനയിച്ച കഭി ഖുശി കഭി ഖം പുറത്തിറങ്ങുമ്പോള്‍ സാറയ്ക്ക് പ്രായം ആറ്. ചിത്രതത്തിലെ കരിനയുടെ സ്‌റ്റൈലൊക്കെ അന്ന് തന്നെ സാറ അനുകരിക്കുകമായിരുന്നു. ഇന്ന് കരീന സാറയുടെ രണ്ടാനമ്മയാണ്. ഇതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് തന്നെ അത്ഭുതം തോന്നുന്നു. എന്നാല്‍ താന്‍ ആഗ്രഹിച്ചിട്ടാണ് ഇങ്ങനെ നടന്നതെന്ന് പലരും പറയുമെന്നും സാറ കൂട്ടിച്ചേര്‍ത്തു. അച്ഛന്‍ […]

ബ്രഹ്മാസ്ത്രവുമായി രൺബീർ കപൂറും അലിയ ഭട്ടും

ബ്രഹ്മാസ്ത്രവുമായി രൺബീർ കപൂറും അലിയ ഭട്ടും

പ്രയാഗ്: ബോളിവുഡിലെ പ്രണയജോഡിയായ രൺബീർ കപൂറും അലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്നു ചിത്രമാണ് ബ്രഹ്മാസ്ത്രം. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളില്‍ പുറത്തുവിട്ടു. നൂറുകളക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് കുംഭമേള നടക്കുന്ന ഗംഗ നദിക്ക് മുകളിലാണ് ടൈറ്റില്‍ തെളിയിച്ചത്. വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങൾക്കു ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, രൺബീർ കപൂർ, അലിയ ഭട്ട്, നാഗാർജുന, മൗനി റോയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. […]

ബോളിവുഡ് പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

ബോളിവുഡ് പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

മുംബൈ: ബോളിവുഡ് പ്രണയ സിനിമകള്‍ക്ക് ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് നവാസുദ്ദീന്‍ സിദ്ദിഖി. തന്റെ പുതിയ ചിത്രമായ ഫോട്ടോഗ്രാഫറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബോളിവുഡ് സിനിമകളിലെ പ്രണയത്തെക്കുറിച്ച് നവാസുദ്ദീന്‍ പരാമര്‍ശിച്ചത്. നിരവധി പ്രണയ സിനിമകള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ പ്രണയ സിനിമകളേക്കാള്‍ വ്യത്യസതത നിറഞ്ഞ മനോഹരമായ പ്രണയ കഥകള്‍ നമുക്ക് ചുറ്റുമുണ്ട്. ബോളിവുഡ് സിനിമകളിലേത് പോലെയാണ് പ്രണയം സംഭവിക്കുന്നതെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രണയങ്ങളല്ല യഥാര്‍ത്ഥ ജവിതത്തിലുള്ളത്. ഇതെല്ലാം കെട്ടുകഥകളാണെന്നും നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. ജീവിതത്തോട് പടപൊരുതുന്ന ഒരു ഫോട്ടോഗ്രാഫറുടെ […]

പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ അപമാനിച്ച് പാകിസ്താന്‍ നടി; ചുട്ട മറുപടി നല്‍കി ബോളിവുഡ് നടിയും

പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ അപമാനിച്ച് പാകിസ്താന്‍ നടി; ചുട്ട മറുപടി നല്‍കി ബോളിവുഡ് നടിയും

മുംബൈ: ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായതിന് പിന്നാലെ ഇതേചൊല്ലിയുള്ള വാക് പോര് സിനിമാമേഖലയിലേക്കും. ഈ വിഷയത്തെ ചൊല്ലി ഇന്ത്യ- പാക് നടിമാരാണ് ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ പൈലറ്റിന് നല്ല സ്വീകരണം നല്‍കുമെന്ന പാക് നടി വീണാ മാലികിന്റെ ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്. ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്.. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ […]

ദുബെെയിലേയ്ക്ക് വരൂ.. സന്ദര്‍ശകരെ ക്ഷണിച്ച്‌ കിംഗ് ഖാന്‍ (വീഡിയോ)

ദുബെെയിലേയ്ക്ക് വരൂ.. സന്ദര്‍ശകരെ ക്ഷണിച്ച്‌ കിംഗ് ഖാന്‍ (വീഡിയോ)

ദുബൈ : ദുബൈയിലേയ്ക്ക് സന്ദര്‍ശകരെ ക്ഷണിച്ച് കിങ് ഖാന്‍ വീണ്ടുമെത്തുന്നു . ലോകം മുഴുവനും ഏറ്റെടുത്ത ദുബൈ ടൂറിസം വകുപ്പിന്റെ പരസ്യചിത്രത്തില്‍ വീണ്ടും ഷാരൂഖ് ഖാന്‍ തന്നെ. ദുബൈ കാണാന്‍ സന്ദര്‍ശകരെ ക്ഷണിച്ച് ദുബൈയിക്ക് വേണ്ടിയാണ് കിങ് ഖാന്‍ വീണ്ടുമെത്തുന്നത്. ആഗോളതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ബീ മൈ ഗസ്റ്റ് എന്ന പരസ്യചിത്രത്തിന്റെ പുതിയ പതിപ്പ് എത്തി. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ദുബൈയിലൂടെ നടത്തുന്ന ഒരു നിധിവേട്ടയാണ് ഇത്തവണത്തെ പ്രമേയം. ദുബൈ […]

നടന്‍ ബ്രൂണോ ഗാന്‍സ് അന്തരിച്ചു

നടന്‍ ബ്രൂണോ ഗാന്‍സ് അന്തരിച്ചു

സ്വിറ്റ്‌സര്‍ലാന്‍ഡ്: ഡൗണ്‍ഫോള്‍ എന്ന ചിത്രത്തില്‍ ഹിറ്റ്‌ലറായെത്തി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധനേടിയ നടന്‍ ബ്രൂണോ ഗാന്‍സ് അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 77 വയസ്സായിരുന്നു. സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ചില്‍ ജനിച്ച ബ്രൂണോ ഗാന്‍സ് തിയേറ്റര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയ ജീവിതം തുടങ്ങുന്നത്. നൂറോളം ചിത്രങ്ങളില്‍ വേഷമിടുകയും അഭിനയരംഗത്ത് ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

പ്രിയങ്ക ചോപ്ര ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍; ചിത്രങ്ങള്‍ പുറത്ത്

പ്രിയങ്ക ചോപ്ര ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍; ചിത്രങ്ങള്‍ പുറത്ത്

മുംബൈ:ബോളിവുഡിന്റെ പ്രിയ നായിക പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സുമായിട്ടുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു.്ഇരുവരും ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം വ്യക്തമാക്കിയത്. വിവാഹശേഷം സ്വകാര്യ നിമിഷങ്ങളുടെ അടക്കം ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. സാധാരണ നടിമാരുടെ വിവാഹം കഴിഞ്ഞാല്‍ ആദ്യം കേള്‍ക്കുന്നത് നടി ഗര്‍ഭിണിയായി എന്ന കാര്യമാണ്. ഇപ്പോഴിതാഎന്നാല്‍ പ്രിയങ്കയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചിരിക്കുകയാണ്. പ്രിയങ്ക ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് പാപ്പരാസികള്‍ […]

ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയെന്ന് കങ്കണ;മാപ്പു പറഞ്ഞ് ആലിയ

ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയെന്ന് കങ്കണ;മാപ്പു പറഞ്ഞ് ആലിയ

  മുബൈ:വിവാദങ്ങള്‍ പതിവായി ഇടംപിടിക്കുന്ന നായികയാണ് കങ്കണ റണാവത്.ഏറ്റവുമൊടുവില്‍ മണികര്‍ണികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ നടി ആലിയ ഭട്ടിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി താരം രംഗത്ത്. ആലിയ കരണ്‍ ജോഹറിന്റെ കയ്യിലെ കളിപ്പാവയാണെന്നാണ് കങ്കണയുടെ വിമര്‍ശനം. റാസി സിനിമയുടെ ട്രെയിലര്‍ താന്‍ ആലിയക്ക് അയച്ചുകൊടുത്തിരുന്നുവെന്നും എന്നാല്‍ ചിത്രത്തെ പ്രമോട്ട് ചെയ്യാന്‍ ആലിയ ഒന്നും ചെയ്തില്ലെന്നും കങ്കണ വിമര്‍ശിച്ചു കുടാതെ മണികര്‍ണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലെല്ലാം ആലിയ മൗനം പാലിച്ചു. തന്റെ സിനിമക്കു വേണ്ടി ആലിയ ഒന്നും ചെയ്തില്ലെന്നും കങ്കണ കുറ്റപ്പെടുത്തി. […]