പൗരത്വം നല്‍കാമെന്ന് കാനഡ; താൻ ഇന്ത്യയിൽ സന്തുഷ്ടനെന്ന് റഹ്‌മാൻ

പൗരത്വം നല്‍കാമെന്ന് കാനഡ; താൻ ഇന്ത്യയിൽ സന്തുഷ്ടനെന്ന് റഹ്‌മാൻ

കനേഡിയൻ പൗരത്വം നൽകാമെന്നറിയിച്ച മേയറുടെ വാഗ്ദാനം നിരസിച്ച് സംഗീതഞ്ജൻ എആർ റഹ്‌മാൻ. ഒരു സംഗീത പരിപാടിയുടെ ഭാഗമായി കാനഡയില്‍ എത്തിയപ്പോഴാണ് റഹ്മാന് പൗരത്വം നല്‍കാമെന്ന് കാനഡയിലെ ഒരു മേയര്‍ വാഗ്ദാനം നല്‍കിയിരുന്നത്. എന്നാൽ താൻ ഇന്ത്യയിൽ സന്തുഷ്ടനാണെന്നായിരുന്നു റഹ്‌മാൻ്റെ മറുപടി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. “നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹവും കരുതലും എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു, അതിന് ഹൃദയം നിറഞ്ഞ നന്ദി. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍, തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഒരു വ്യക്തിയാണ്. എന്റെ […]

‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് മേയ് 24ന്

‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് മേയ് 24ന്

പ്രധാനമന്ത്രിയുടെ ബയോപിക് പി.എം നരേന്ദ്രമോദിയുടെ റിലീസ് മേയ് 24-ന്. ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്ദീപ് സിങ്ങാണ് ഇക്കാര്യം  അറിയിച്ചത്. വോട്ടെടുപ്പിന് മുന്‍പായി ഏപ്രില്‍ 11-ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് റിലീസിങ് തീയതി മാറ്റിവെച്ചത്. ഏപ്രില്‍ 11-ന് റിലീസ് ചെയ്യാനിരുന്ന സിനിമയ്ക്കു ഏപ്രില്‍ 10-നാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.എന്നാല്‍ സിനിമ കാണാതെയാണ് വിലക്കേര്‍പ്പെടുത്തിയതെന്നുള്ള നിര്‍മ്മാതാവിന്റെ പരാതിയെത്തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സിനിമ കണ്ടു, ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലും സിനിമ […]

‘പിഎം മോദി’ക്ക് വിലക്ക്; തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവ്

‘പിഎം മോദി’ക്ക് വിലക്ക്; തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമ ‘പിഎം മോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നാളെയായിരുന്നു റിലീസ് ചെയ്യാനിരുന്നത്. നേരത്തെ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​രജി സു​പ്രീം കോ​ട​തി ത​ള്ളിയിരുന്നു. കേ​സി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും സി​നി​മ പെ​രു​മാ​റ്റ ച​ട്ട ലം​ഘ​ന​മാ​ണോ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ‌് ക​മ്മീ​ഷ​നാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നടപടിയെടുത്തത്. 23 […]

രാഹുൽ ഗാന്ധിയെ കുറിച്ചുള്ള സിനിമ എന്തിനെന്ന് വിവേക്

രാഹുൽ ഗാന്ധിയെ കുറിച്ചുള്ള സിനിമ എന്തിനെന്ന് വിവേക്

  പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ജീവിതചരിത്രം വിഷയമാക്കി സിനിമ ഇറങ്ങുന്നത് അടുത്തിടെ ഒരു ട്രെൻഡായിരിക്കുകയാണ്. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം വിഷയമാക്കി യാത്ര എന്ന ചിത്രമിറങ്ങിയതിന് പിന്നാലെ നരേന്ദ്രമോദിയുടേയും എൻ.ടി.ആറിന്‍റേയും രാഹുൽ ഗാന്ധിയുടേയുമൊക്കെ ജീവിതം അടിസ്ഥാനമാക്കി സിനിമകളൊരുങ്ങുകയാണ്. തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങാനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇത്തരം സിനിമകള്‍ ഒരുക്കിയെതെന്നും വിമര്‍ശനങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്ക് ചിത്രമായ പിഎം നരേന്ദ്രമോദി ഈ മാസമാണ് റിലീസിനെത്തുന്നത്.

അന്‍പതുകാരന്റെ വധുവായി 26കാരി; ദേ ദേ പ്യാര്‍ ദേയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! കാണൂ

അന്‍പതുകാരന്റെ വധുവായി 26കാരി; ദേ ദേ പ്യാര്‍ ദേയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! കാണൂ

അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക്ക് കോമഡി ചിത്രമാണ് ദേ ദേ പ്യാര്‍ ദേ. അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമ്മിലുളള വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. സിനിമയുടെ രസകരമായ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. രാകുല്‍ പ്രീതും തബുവുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. അകിവ് അലി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. ആശിഷ് എന്ന അന്‍പതുകാരനായി അജയ് ദേവ്ഗണും അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും എത്തുന്നു. തബു ആശിഷിന്റെ മുന്‍ഭാര്യയുടെ വേഷത്തിലും എത്തുന്നു. ഹാസ്യതാരം ജാവേദ് ജഫ്രിയും […]

ആമിര്‍ ഖാന്‍ പുത്രിയോടൊപ്പമുള്ള യുവാവ് ആര്?; ചിത്രങ്ങള്‍ വൈറലാവുന്നു

ആമിര്‍ ഖാന്‍ പുത്രിയോടൊപ്പമുള്ള യുവാവ് ആര്?; ചിത്രങ്ങള്‍ വൈറലാവുന്നു

മുംബൈ:ആമിര്‍ ഖാന്‍ പുത്രി ഇറാ ഖാനൊപ്പമുള്ള യുവാവാരെന്നാണ് സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നത്. ഇവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഇരുവരുടെയും പ്രണയ ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. ആര്ടിസ്‌റ്, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍ എന്നീ വിശേഷണങ്ങള്‍ നല്‍കുന്ന മിഷാല്‍ കൃപലാനി എന്ന യുവാവാണിത്.

നടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു

നടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നു

മുബൈ: ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷന്‍ ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരനെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രദ്ധയുടെ ബാല്യകാല സുഹൃത്താണ് റോഷന്‍. വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നടന്‍ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍. ആദിത്യ റോയ് കപൂറിനൊപ്പം വേഷമിട്ട ആഷിക്വി 2 എന്ന സിനിമയാണ് ശ്രദ്ധയുടെ കരിയറില്‍ വഴിത്തിരിവായത്.ആഷിക്വി 2 എന്ന ചിത്രത്തിന് ശേഷം ആദിത്യ റോയ് കപൂറുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. […]

രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി കത്രീന കെയ്ഫ്

രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി കത്രീന കെയ്ഫ്

മുംബൈ: രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിരിക്കുകയാണ് കത്രീന കെയ്ഫ്. കത്രീനയുടെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും. ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ വോഗ്. വോഗിന്റെ ലോങ് വീല്‍ബെയ്‌സ് പതിപ്പാണ് എല്‍ഡബ്ല്യുബി. 4.4 ലിറ്റര്‍ എസ്ഡിവി9 ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 335 പിഎസ് പവറും 740 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മികച്ച […]

കോവളം ബീച്ചിലെത്തിയാല്‍ ഡ്രഗ്‌സ് വേണോ എന്ന് ചോദിക്കും, വെയ്ട്രസ് ആയും പഠിപ്പിച്ചും പണമുണ്ടാക്കി; തുറന്നുപറഞ്ഞ് ബോളിവുഡ് നടിയുടെ കുറുപ്പ്

കോവളം ബീച്ചിലെത്തിയാല്‍ ഡ്രഗ്‌സ് വേണോ എന്ന് ചോദിക്കും, വെയ്ട്രസ് ആയും പഠിപ്പിച്ചും പണമുണ്ടാക്കി; തുറന്നുപറഞ്ഞ് ബോളിവുഡ് നടിയുടെ കുറുപ്പ്

ബോളിവുഡ് നടിയും മോഡലുമായ കല്‍കി കൊച്‌ലിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അഭിനയം പഠിക്കുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും നടിയാകാന്‍ നടത്തിയ പ്രയത്‌നങ്ങളും തുറന്നെഴുതിയിരിക്കുകയാണ് താരം. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് കല്‍ക്കി തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ചത്. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയ കല്‍ക്കിയുടെ അച്ഛന്‍ ഇവിടെ വച്ചാണ് അമ്മയുമായി കണ്ടുമുട്ടിയത്. തന്റെ ബാല്യം വളരെ മികവുറ്റതായിരുന്നെന്ന് പറയുന്ന കല്‍ക്കി ആ നാളുകളില്‍ ഒരു വെള്ളക്കാരിയാണെന്ന വേര്‍തിരിവ് താന്‍ അനുഭവിച്ചിട്ടില്ലെന്നും പറയുന്നു. ‘പക്ഷെ വളര്‍ന്നപ്പോള്‍ ഈ വ്യത്യാസം […]

പിറന്നാള്‍ ദിനത്തില്‍ ഡ്രൈവറിനും സഹായിക്കും വീട് വയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കി ആലിയ ഭട്ട്

പിറന്നാള്‍ ദിനത്തില്‍ ഡ്രൈവറിനും സഹായിക്കും വീട് വയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കി ആലിയ ഭട്ട്

മുംബൈ: ആഘോഷങ്ങള്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കുന്ന താരങ്ങളെയാണ് അധികവും കാണാറ്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി തന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. പിറന്നാള്‍ സന്തോഷത്തില്‍ തന്റെ ഡ്രൈവറിനും സഹായിക്കും വീടു വയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കിയാണ് ആലിയ തന്റെ ആഘോഷം വ്യത്യസ്തമാക്കിയത്. ഡ്രൈവറായ സുനിലിനും സഹായി അന്‍മോള്‍ക്കുമാണ് ആലിയ തുക സമ്മാനിച്ചത്. ആലിയ നല്‍കിയ തുക കൊണ്ട് ഇരുവരും പുതിയ വീടുകള്‍ വാങ്ങിച്ചു. ഈ മാസം 15 നാണ് ആലിയ തന്റെ 26ാം […]