കോന വെങ്കിട്ട് ചിത്രത്തില്‍ നായികയായി ശ്രീദേവി

കോന വെങ്കിട്ട്  ചിത്രത്തില്‍ നായികയായി ശ്രീദേവി

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന് ശേഷം ശ്രീദേവി നായികയായെത്തുന്ന മറ്റൊരു ചിത്രം കൂടി അണിയറയിലൊരുങ്ങുന്നു.കോനാ വെങ്കിട്ട്  തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.തമിഴ് തെലുങ്ക് ഹിന്ദി എന്നീ മൂന്നു ഭാഷകളായി ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ തന്നെയാണ്.ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ നിത്യഹരിത നായിക വെളളിത്തിരയില്‍ മടങ്ങിയെത്തുന്നത്. ചിത്രത്തിലെ ഇംഗ്ലീഷ് പഠിക്കാന്‍ ബുദ്ധിമുട്ടുന്ന വീട്ടമ്മയുടെ വേഷം ശ്രീദേവി ഉജ്ജ്വലമാക്കി.ഇതിനിടെ അന്താരാഷ്ട്ര […]

ആരാധകന്റെ മൊബൈല്‍ സല്‍മാന്‍ ഖാന്‍ റോഡിലെറിഞ്ഞു തകര്‍ത്തു

ആരാധകന്റെ മൊബൈല്‍ സല്‍മാന്‍ ഖാന്‍ റോഡിലെറിഞ്ഞു തകര്‍ത്തു

ആരാധകന്റെ മൊബൈല്‍ പിടിച്ചുവാങ്ങി ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ റോഡിലെറിഞ്ഞു തകര്‍ത്തു. അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയതാണ് സല്‍മാനെ ചൊടിപ്പിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന നടന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍.     മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് സല്‍മാന്‍ ഖാന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാനെത്തിയത്. ഇതിനിടെയാണ് ആരാധകന്‍ അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയത്. ഇത് കണ്ട സല്‍മാന്‍ ഖാന്‍ ആരാധകനെ വിളിച്ച് മൊബൈല്‍ വാങ്ങി വലിച്ചെറിയുകയായിരുന്നു.

ഞാനൊരു മടിച്ചി:കജോള്‍

ഞാനൊരു മടിച്ചി:കജോള്‍

ബോളിവുഡില്‍ തിരക്കേറിയ നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടന്‍ അജയ്‌ദേവഗണെ വിവാഹം കഴിച്ചു കജോള്‍ വെളളിവെളിച്ചത്തോട് വിട പറഞ്ഞത്.വിവാഹ ശേഷവും അഭിനയം തുടര്‍ന്നെങ്കിലും പഴയ പ്രശസ്തി ഇല്ലാത്തതിനാല്‍ മടിച്ചു നിന്നു കജോള്‍.ഇപ്പോഴിതാ താരം മികച്ചൊരു തിരിച്ചു വരവിന്    ഒരുങ്ങുകയാണ്.താനൊരു മടിച്ചിയാണെന്നും തുറന്നു പറഞ്ഞിരിക്കുന്നു ഷാരൂഖിന്റെ ഭാഗ്യനായിക. താന്‍ വെളളിത്തിരയില്‍ സജീവമാകാതിരുന്നതിന് കാരണം തന്നെ തന്റെ മടിയാണ്.2001ലാണ് കജോള്‍ ബോളിവുഡില്‍ നിന്ന് വിട വാങ്ങുന്നത്.തുടര്‍ന്ന് 2006ല്‍ ഫന എന്ന ചിത്രത്തില്‍ അമിര്‍ ഖാന്റെ നായികയായെത്തിയെങ്കിലും തുടര്‍ന്നുളള വരവുകളെല്ലാം അതിഥി വേഷത്തിലായിരുന്നു.നായിക […]

ഷാരൂഖിന് വെല്ലുവിളിയുമായി സല്‍മാന്‍

ഷാരൂഖിന് വെല്ലുവിളിയുമായി സല്‍മാന്‍

ചെന്നൈ എക്‌സപ്രസ്സിന്റെ റെക്കോര്‍ഡ് തന്റെ അടുത്ത ചിത്രം മറികടക്കുമെന്ന് സല്‍മാന്‍ ഖാന്റെ വെല്ലുവിളി. ബോളിവുഡില്‍ ഷാരൂഖും സല്‍മാനും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അടുത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസിന്റെ വമ്പന്‍ വിജയം സല്‍മാന്‍ ഖാനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇതിലുള്ള അസൂയ തന്നെയാണ് സല്ലുവിനെ ഇത്തരത്തില്‍ പ്രഖ്യാപനം നടത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് ബോളിവുഡിലെ സംസാരം.   ചെന്നൈ എക്‌സ്പ്രസ് 225 കോടി രൂപയാണ് നേടിയത്. ബോളിവുഡില്‍ സല്‍മാന്‍, ഷാരൂഖ് പോരാട്ടം നിലനില്‍ക്കുകയാണ്. ശത്രുതയിലാണ് എന്നൊക്കെയാണ് വാര്‍ത്ത പരക്കുന്നത്. ഇതിനിടയിലാണ് […]

ഹൃത്വിക്കും ഭാര്യ സുസൈനും തമ്മില്‍ വേര്‍പിരിഞ്ഞോ?

ഹൃത്വിക്കും ഭാര്യ സുസൈനും തമ്മില്‍ വേര്‍പിരിഞ്ഞോ?

ബോളിവുഡിലെ ചോക്ലേറ്റ് സുന്ദരന്‍ ഹൃത്വിക് റോഷനും ഭാര്യ സുസൈന്‍ ഖാനും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ?ഹൃത്വികിന്റെ വീട് വിട്ടു ജുഹുവിലെ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സുസൈന്‍.ഇരുവര്‍ക്കുമിടയില്‍ എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നും അതാണ് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് സുസൈന്‍ മാതാപിതാക്കള്‍ക്കൊപ്പം താമസത്തിന് പോയതെന്നുമാണ് ബി ടൗണ്‍ സംസാരം. എന്നാല്‍ ഹൃത്വിക്കും ഭാര്യയുടെ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും സുസൈന്റെ അച്ഛന് അസുഖം ബാധിച്ചതിനാലാണ് അവര്‍ അച്ഛന്‍ സഞ്ജയ് അമ്മ സെറിന്‍ ഖാന്‍ എന്നിവരുടെ അടുത്തേക്ക് പോയതെന്നാണ് ഇവരോട് […]

ദീപികയ്ക്ക് ഐശ്വര്യയെ പേടിയോ..!

ദീപികയ്ക്ക് ഐശ്വര്യയെ പേടിയോ..!

രാംലീലയിലൂടെ ഐശ്വര്യ റായി തിരിച്ചു വരുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. ഒരു ഗാനരംഗത്തില്‍ മാത്രം എത്തുന്ന ഐശ്വര്യയെ ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇടപെട്ട് ഒഴിവാക്കിയെന്നും ഐശ്വര്യയെ മാറ്റി പ്രിയങ്കയ്ക്ക് ഈ പാട്ട് നല്‍കിയെന്നുമാണ് ഇപ്പോഴത്തെ വാര്‍ത്ത.   ഒരു ഗാനത്തില്‍ മാത്രമെ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും അത് മതി തന്റെ പ്രഭാവം മങ്ങുവാനെന്ന്  ദീപികയ്ക്ക് പേടിയുണ്ടെന്നാണ് കേള്‍ക്കുന്ന വാര്‍ത്തകള്‍. അഭിനയത്തിന്റെയും സൗന്ദര്യത്തിന്റെയും അതുവഴി ലഭിക്കുന്ന അവസരങ്ങളുടെയും കാര്യത്തില്‍ താരങ്ങള്‍ക്കിടയില്‍ വലിയ മത്സരങ്ങളാണ് നടക്കുന്നത്.

കങ്കണയ്ക്കും സ്വന്തം വെബ്‌സൈറ്റ്; www.officialkanganaranaut.com

കങ്കണയ്ക്കും സ്വന്തം വെബ്‌സൈറ്റ്; www.officialkanganaranaut.com

ബോളിവുഡ് സെക്‌സ്് സിന്‍ബല്‍ കങ്കണാ റാനോട്ടിനും ഒടുവില്‍ സ്വന്തം വെബ്‌സൈറ്റായി.തന്റെ പേരില്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകളെയും വാര്‍ത്തകളെയും പ്രതിരോധിക്കുന്നതിനാണ് സ്വന്തമായൊരു വൈബ്‌സൈറ്റ് എന്ന ചിന്ത കങ്കണയുടെ മനസ്സിലേക്ക് വന്നത്. ഇങ്ങനെ വ്യാജ അക്കൗണ്ടുകളില്‍ തന്റെ പേര് ജനനതീയതി തുടങ്ങിയ പല നിര്‍ണ്ണായക വിവരങ്ങളും തെറ്റിച്ചാണ് നല്‍കിയിരിക്കുന്നത് എന്ന സങ്ക വും താരത്തിന്റെ പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. ഇത്തരം പോരായ്മകളെല്ലാം പുതിയ സൈറ്റില്‍ പരിഹരിച്ചിട്ടുണ്ട്.തന്റെ ഫാഷന്‍ അറിവ്,ജീവിത ശൈലി,ഭക്ഷണക്രമം തുടങ്ങി സ്വകാര്യമായ പല വിവരങ്ങളും സൈറ്റില്‍ […]

അമലാപോള്‍ ഹിന്ദിയിലേക്ക്

അമലാപോള്‍ ഹിന്ദിയിലേക്ക്

മലയാളത്തിലെ നീലത്താമര സുന്ദരി, തമിഴിലെ തലൈവ ഗേള്‍ ഇതൊക്കെയാണ് അമലാ പോളിന്റെ വിശേഷങ്ങള്‍.21 വയസ്സേ ഉളളുവെങ്കിലും മലയാളി താരം ചില്ലക്കാരിയല്ല.മലയാളവും തമിഴും തെലുങ്കുമടക്കം നിരവധി ചിത്രങ്ങളിലെ നായിക.ഇപ്പോഴിതാ ഹിന്ദിയിലേക്കും ചുവടുവെയ്ക്കുകയാണ് അമല. ഒരു റിമേക്ക് ചിത്രത്തില്‍ നായികയായാണ് അമല ഹിന്ദിയിലേക്ക് കടക്കുന്നത്.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ‘രാമണ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കില്‍ അക്ഷയ് കുമാറിന്റെ നായികയാണ് അമല.ക്രിഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.തമിഴില്‍ സിമ്രാന്‍,അക്ഷിമ എന്നിവരായിരഹിന്ദിയില്‍ അമല മാത്രമായിരിക്കും നായിക.നേരത്തെ ഇല്യാനയേയും ശ്രുതി ഹാസനേയുമായിരുന്നു നായികയായി പരിഗണിച്ചിരുന്നത്.എന്നാല്‍ […]

‘ദി മെനു” വേണ്ടി വരുണ്‍ ദവാന്റെ സ്‌റ്റൈലിഷ് ലുക്ക്‌

‘ദി മെനു” വേണ്ടി വരുണ്‍ ദവാന്റെ സ്‌റ്റൈലിഷ് ലുക്ക്‌

ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ വരുണ്‍ ദവാന്‍ സുന്ദരനാവുന്നു.ദി മെന്‍ മാഗസിനുവേണ്ടിയാണ് വരുണിന്റെ പുതിയ രൂപമാറ്റം.രാജ് ചതുര്‍വേദിയുടെ കാമറ ക്ലിക്കിനായി വരുണ്‍ അടിമുടി വേഷപ്പകര്‍ച്ചയോടെയാണെത്തിയത്.മനോഹരമായ സ്വീട്ടുകള്‍ അണിഞ്ഞെത്തിയത് ഹീറോ പതിവിലേറെ സുന്ദരനായിരുന്നു. സ്റ്റുഡന്റ് ഓഫ് ദി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ ബോളിവുഡ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയ സംവിധായകന്‍ ഡേവിഡ് ദവാന്റെ മകനാണ്.പിതാവ് തന്നെ സംവിധാനം ചെയ്യുന്ന മെയിന്‍ ഹീറോ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരം ഇപ്പോള്‍.എക്താ കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബിഗ് ബോസ് ടീം കാത്തിരിക്കുന്നു പൂനത്തിനായി

ബിഗ് ബോസ് ടീം കാത്തിരിക്കുന്നു പൂനത്തിനായി

നഷ നായികയ്ക്ക് വീണ്ടും ബിഗ് ബോസ് റിയാലിറ്റി ഷോ ടീമിന്റെ ക്ഷണം.വരുന്ന സീസണില്‍ മത്സരിക്കാന്‍ രണ്ടു കോടിയും നീട്ടിപ്പിടിച്ചാണ് ബിഗ് ബോസ് ടീം കാത്തിരിക്കുന്നത്.ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന സീസണിലും പൂനം പാണ്ഡെയ്ക്ക് ഓഫര്‍ ഉണ്ടായിരുന്നെങ്കിലും പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് പൂനം പാണ്ഡെ നിരസിക്കുകയായിരുന്നു. അന്ന് ഷോയില്‍ പങ്കെടുക്കാന്‍ മൂന്നു കോടി രൂപയാണ്  വിവാദ നായിക ആവശ്യപ്പെട്ടത്.എന്നാല്‍ അന്ന് സംഘാടകര്‍ 2.25 കോടി വരെ നല്‍കാന്‍ തയ്യാറായെങ്കിലും പൂനം നിരസിക്കുകയായിരുന്നു.വീണ്ടും പഴയ രണ്ടു കോടിക്ക് തന്നെ നായികയെ സമീപിച്ചിരിക്കുകയാണ് […]