ശ്രുതിക്കു വേണ്ടി അസിനെ ഹിന്ദി ചിത്രത്തില്‍ നിന്നും പുറത്താക്കി

ശ്രുതിക്കു വേണ്ടി അസിനെ ഹിന്ദി ചിത്രത്തില്‍ നിന്നും പുറത്താക്കി

അസിന്‍ തോട്ടുങ്കല്‍ എന്ന മലയാളത്തിന്റെ അസിനെ കരാറുറപ്പിച്ച ഒരു ഹിന്ദി ചിത്രത്തില്‍ നിന്നുകൂടി പുറത്താക്കി. അസിനെ പിന്തള്ളി പകരം ശ്രുതി ഹാസനെ നായികയാക്കാനാണ്‌ അണിയറ പ്രവര്‍ത്തകരുടെ നീക്കം.അസീസ്‌ ബസ്വി സംവിധാനം ചെയ്യുന്ന വെല്‍ക്കം ബാക്ക്‌ എന്ന ഹിന്ദി ചിത്രത്തില്‍ നിന്നാണ്‌ അസിന്‌ പിന്മാറേണ്ടി വന്നത്‌. 2007ല്‍ പുറത്തിറങ്ങിയ വെല്‍ക്കം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്‌ വെല്‍ക്കം ബാക്ക്‌.അടുത്തിടെ പുറത്തിറങ്ങിയ രാമയ്യ വാസ്‌താവായ്യ,ഡി ഡേ തുടങ്ങിയ ചിത്രങ്ങളിലെ ശ്രുതിയുടെ പ്രകടനമാണ്‌ സംവിധായകന്‍ അനീസ്‌ ബസ്‌മിയെയും കൂട്ടരെയും ഈ കൃത്യത്തിന്‌ […]

പൊതുസ്ഥലത്ത് പുകവലിക്കില്ല;ഷാരൂഖിനും അജയ്ക്കും ഒരേ മനസ്സ്

പൊതുസ്ഥലത്ത് പുകവലിക്കില്ല;ഷാരൂഖിനും അജയ്ക്കും ഒരേ മനസ്സ്

പൊതുസ്ഥലത്ത് പുകവലിച്ചതിന്റെയും മദ്യപിച്ചു ബഹളം വച്ചതിന്റെയുമൊക്കെ പേരില്‍ ഏറെ പഴികേട്ടിട്ടുണ്ട് ബോളിവുഡ് താരങ്ങള്‍.ഇതില്‍ പുകവലിയുടെ പേരില്‍ കൂടുതല്‍ വിവാദങ്ങള്‍ വിളിച്ചു വരുത്തിയത് ഒരു പക്ഷേ അജയ് ദേവ്ഗണും ഷാരൂഖ് ഖാനുമായിരിക്കും. എന്തായാലും ഇനി ചീത്തപ്പേര് കേള്‍പ്പിക്കില്ലെന്ന തീരുമാനത്തിലാണ് ഇരുവരും.പൊതുസ്ഥലത്ത് പുകവലിക്കില്ലെന്ന് തീരുമാനിച്ചെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. അജയ് ദേവ്ഗണ്‍ നേരത്തെ തന്നെ പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നത് പരമാവധി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് സെറ്റുകളിലും മറ്റ് പൊതുപരിപാടികളിലും അജയ് പുകവലിക്കുന്നത് പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത് വിവാദമായതോടെ അതും ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് […]

സോനാക്ഷിക്ക് മധുബാലയാകാന്‍ മോഹം

സോനാക്ഷിക്ക് മധുബാലയാകാന്‍ മോഹം

ബോളിവുഡിന്റെ ഉയര്‍ന്നു വരുന്ന പ്രതീക്ഷയാണ് നടി സോനാക്ഷി സിന്‍ഹ.സോനാക്ഷിക്കിതാ ഉപ്പോള്‍ പുതിയൊരു മോഹം.ഇത്ര ചെതല്ലാത്ത വലിയൊരു മോഹമാണിത്.പഴയകാല നടി മധുബാലയുടെ ജീവിതം വെള്ളിത്തിരയില്‍ അഭിനയിക്കണമെന്നാണ് സോനാക്ഷിയുടെ മോഹം.ഇത്് താരം വെളിപ്പെടുത്തി കഴിഞ്ഞു.പ്രമുഖരുടെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. മധുബാലയുടെ ജീവിതം തിരയില്‍ അഭിനയിക്കാനാണ് ഏറെ ആഗ്രഹം. അവര്‍ സുന്ദരിയായിരുന്നു, മികച്ച നടിയായിരുന്നു സോനാക്ഷി പറയുന്നു. ഡല്‍ഹിയിലെ മുസഌം കുടുംബത്തില്‍ ജനിച്ച മധുബാല 9-ാം വയസിലാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. 1942 ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായ […]

റൊമേനിയക്കാരിയും സല്‍മാനെ കൈവിട്ടു

റൊമേനിയക്കാരിയും സല്‍മാനെ കൈവിട്ടു

കുറച്ച് മാസങ്ങളായി റൊമേനിയക്കാരി ലൂലിയ വെന്റ്‌വറുമായുളള പ്രണയകഥകളുമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു സല്‍മാന്‍.മുന്‍ കാമുകി കത്രീന കൈഫ് പുതിയ കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം അവധിയാഘോഷിക്കാന്‍ പോയപ്പോള്‍ സല്‍മാന്‍ കാമുകിയുമായി ഷൂട്ടിംഗ് സെറ്റിലെത്തി വാര്‍ത്ത സൃഷ്ടിച്ചിരുന്നു.എന്നാല്‍ ലുലിയയുമായി സല്‍മാന്‍ പിരിഞ്ഞു എന്നതാണ് ബി ടൗണിലെ ഏറ്റവും പുതിയ വാര്‍ത്ത. റൊമേനിയന്‍ നടിയും മോഡലുമായ ലൂലിയ വെന്റ്‌റ്വര്‍ നേരത്തെ വിവാഹിതയാണ്.ഇത് അറിഞ്ഞ ഖാന്‍ കുടുംബം ഇരുവരുടെയും വിവാഹത്തിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്.ഇതാണ് സല്‍മാന്‍ കാമുകിയെ ഒഴിവാക്കിയതിന് പിന്നില്‍.സല്‍മാനുമായുളള ബന്ധം അവസാനിച്ചതിനെ […]

സെയ്ഫും കരീനയും വീണ്ടും ഒന്നിക്കുന്നു

സെയ്ഫും കരീനയും വീണ്ടും ഒന്നിക്കുന്നു

ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്.നായികയായല്ല,ഗസ്റ്റ് റോളില്‍ ഐറ്റം നമ്പരുമായാവും കരീന എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് ശേഷവും ഇരുവരും സിനിമയില്‍ സജീവമായിരുന്നു.കരീന മറ്റ് നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. അതേപോലെ സെയ്ഫും മറ്റു നായികമാരെ പ്രണയിക്കട്ടെ എന്ന നിലപാടിലായിരുന്നു കരീനയും.എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് […]

ഹാഷ്മിയുമായി ‘ലിപ് ലോക്’ വേണ്ടേ വേണ്ട

ഹാഷ്മിയുമായി ‘ലിപ് ലോക്’ വേണ്ടേ വേണ്ട

ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ ഇമ്രാന്‍ ഹാഷ്മിയുമായി ലിപ് ലോക് ചുംബനത്തിനില്ലെന്ന് കരീന കപൂര്‍. കരീനയും ഇമ്രാന്‍ ഹാഷ്മിയും നായികാ നായകന്മാരാകുന്ന ബത്തമീസ് ദില്‍ എന്ന ഹിന്ദി ചിത്രത്തിലാണ് ചുംബനത്തിന് താന്‍ തയാറല്ല എന്ന് കരീന പറഞ്ഞത്.കരീന ആദ്യമായിട്ടാണ് ഇമ്രാന്‍ ഹാഷ്മിയോടൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ കുറച്ച് സിനിമകളിലായി ‘ലിപ് ലോക്കു’ളില്‍ നിന്നും ഒഴിഞ്ഞ് നിന്ന് കൊണ്ട് അഭിനയ സാധ്യതയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചു വരികയായിരുന്നു ഇമ്രാന്‍.ഹാഷ്മിയുടെ ചുംബനരംഗമുണ്ടെങ്കില്‍ ചിത്രം ഹിറ്റാകുമെന്നാണ് ബോളിവുഡ് സംവിധായകന്മാരുടെയും നിര്‍മ്മാതാക്കളുടെയും വിശ്വാസം.

ഈ സൗന്ദര്യത്തിന് അമ്പത്

ഈ  സൗന്ദര്യത്തിന് അമ്പത്

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടി ശ്രീദേവിയെ കാണുമ്പോള്‍ ഒരു സംശയം മനസ്സില്‍ വരാം.അവരുടെ പ്രായമാണോ അമ്പത്,അതോ അവരുടെ തിളങ്ങുന്ന സൗന്ദര്യത്തിനാണോ അമ്പതില്‍ അമ്പത് നല്‍കേണ്ടത്. എന്തായാലും പ്രായം കൊണ്ട് ശ്രീദേവിക്ക് അമ്പത് തികഞ്ഞു. എന്നാല്‍ ഇന്നും അവരുടെ ജ്വലിക്കുന്ന സൗന്ദര്യത്തിന്  പ്രായം  പതിനാറ് മാത്രം.പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി ശ്രീദേവി ഇന്നും തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ്. നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി സിനിമയിലേക്ക് ചുവടുവെച്ചത്. 1980 ലാണ് നായികയായത്. 1986 ലെ നാഗീന എന്ന ചിത്രം ശ്രീദേവിയുടെ കരിയറിലെ […]

ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം കൊയ്തത് 33.12 കോടി

ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം കൊയ്തത് 33.12 കോടി

കിങ്ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം തന്നെ റെക്കോഡ് നേട്ടത്തിലേക്ക്.ചിത്രം ഒരു ദിവസം കൊണ്ട് 33.12 കോടി കളക്ഷന്‍ നേടിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. റിലീസിന് മുമ്പ് നടത്തിയ പ്രിവ്യൂവിലൂടെ തന്നെ ചിത്രം 6.75 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 70 കോടി ചെലവാക്കി നിര്‍മ്മിച്ച ചെന്നൈ എക്‌സ്പ്രസ് രാജ്യത്ത് 3500 തിയേറ്ററുകളിലും ഇന്ത്യക്ക് പുറത്ത് 700 തിയേറ്ററുകളിലുമായാണ് പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ മുന്‍നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. […]

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ പൂനം പാണ്ഡേ

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ പൂനം പാണ്ഡേ

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ തന്നെയാണ് ആരാധകര്‍ കാണുകയെന്ന്  വിവാദ സുന്ദരി പൂനം പാണ്ഡേ.  വരാനിരിക്കുന്ന അജിത്ത് രാജ്‌ഗോപാല്‍ ചിത്രത്തില്‍ ശരീരപ്രദര്‍ശനത്തിലൂടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കില്ലെന്നും പൂനം പറഞ്ഞു. ചിത്രത്തില്‍ മുഴുവന്‍ സമയവും തന്റെ കഥാപാത്രം സാരിയിലായിരിക്കും.ശുഭിലെ സ്മിത പാട്ടീലിന്റേയും സത്യം ശിവം സുന്ദരത്തിലെ സീനത്ത് അമ്മന്റേയും കഥാപാത്രങ്ങള്‍ എന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. നിരവധി നായികമാര്‍ സാരിയില്‍ സുന്ദരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എനിക്കും അത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പൂനം പറഞ്ഞു. വിവാദങ്ങള്‍ കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്.  ബോളിവുഡില്‍ യാതൊരു […]

ആഷ്‌ തല്‌ക്കാലം സിനിമയിലേക്കില്ല

ആഷ്‌ തല്‌ക്കാലം സിനിമയിലേക്കില്ല

ആഷിന്റെ ഐറ്റം നമ്പറിനായുള്ള കാത്തിരിപ്പുകള്‍ക്ക്‌ വിട. സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ ചിത്രത്തിലൂടെ ഐശ്വര്യാ റായിയുടെ ഐറ്റം നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സഞ്‌ജയ്‌ ലീലാ ബന്‍സാലി തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. രാം ലീല എന്ന ചിത്രത്തില്‍ ഐറ്റം നമ്പറുമായി ബിഗ്‌ സ്‌ക്രീനിലേക്ക്‌ ആഷ്‌ തിരിച്ചുവരുന്നെന്ന വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു സഞ്‌ജയ്‌. തിരക്കഥകള്‍ വായിക്കുന്നുവെങ്കിലും തല്‌ക്കാലം സിനിമയിലേക്കില്ലെന്ന തീരുമാനത്തിലാണ്‌ ഐശ്വര്യാ റായി ബച്ചന്‍. മകള്‍ ആരാധ്യ കഴിഞ്ഞേ ഐശ്വര്യയ്‌ക്ക്‌ മറ്റെന്തും ഉള്ളൂവെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. ഐശ്വര്യാ റായി ഐറ്റം […]