മോഹൻലാൽ സംവിധായകക്കുപ്പായത്തിൽ; ആദ്യ ചിത്രം ത്രീഡി

മോഹൻലാൽ സംവിധായകക്കുപ്പായത്തിൽ; ആദ്യ ചിത്രം ത്രീഡി

qwd മലയാളികളുടെ പ്രിയതാരം മോഹൻലാൽ സംവിധായകനാകുന്നു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തൻ്റെ ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറയുന്നു. “കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമയാ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം”- മോഹൻലാൽ ബ്ലോഗിൽ എഴുതുന്നു. ഈ തീരുമാനം താൻ മുൻകൂട്ടി എടുത്തതല്ലെന്നും […]

ഇന്നസെന്‍റിനായി വോട്ടഭ്യര്‍ത്ഥിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

ഇന്നസെന്‍റിനായി വോട്ടഭ്യര്‍ത്ഥിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

  താരങ്ങള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കുന്ന അത്ര പുതിയകാര്യമൊന്നുമല്ല. മുമ്പ് നടന്മാരായഗണേഷ് കുമാറും മുകേഷുമൊക്കെ മത്സരിച്ചപ്പോള്‍ മോഹൻലാലും പ്രിയദര്‍ശനും ജഗദീഷുമൊക്കെ വോട്ടുചോദിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നതാണ്. അതിനൊക്കെ ശേഷം ഇക്കുറി നടൻ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചേദിച്ച ബിജുമേനോനേയും പ്രിയ വാര്യരേയുമൊക്കെ സോഷ്യൽമീഡിയയിൽ മറ്റുപാര്‍ട്ടിക്കാര്‍ ട്രോളുന്നതും നാം കണ്ടുകഴിഞ്ഞതാണ്. ഇപ്പോഴിതാ ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ഇന്നസെന്‍റിനായി മെഗാ റോഡ്ഷോയിൽ പങ്കാളിയായി വോട്ടഭ്യര്‍ത്ഥിക്കാൻ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇന്നസെന്‍റ് തന്നെയാണ് ഫേസ്ബുക്കിൽ […]

സുരേഷ് ഗോപിക്ക് ചോറുവാരിക്കൊടുത്ത് ഭാര്യ രാധിക; വീഡിയോ വൈറൽ

സുരേഷ് ഗോപിക്ക് ചോറുവാരിക്കൊടുത്ത് ഭാര്യ രാധിക; വീഡിയോ വൈറൽ

  തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി ഓരോ ദിവസവും വാര്‍ത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. വോട്ട് അഭ്യർത്ഥിച്ച് ഭാര്യ രാധികയും മകനും നടനുമായ ഗോകുൽ സുരേഷും മറ്റ് താരങ്ങളും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ജനങ്ങളോട് ഇവര്‍ സംവദിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയുമാണ്. ഇക്കഴിഞ്ഞ ദിവസം സുരേഷ്‌ഗോപിയുടെ തൊണ്ടയില്‍ മുള്ളുകുടുങ്ങിയെന്ന വ്യാജപ്രചരണം നടന്നിരുന്നത് ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഭാര്യ രാധിക സുരേഷ് ഗോപിക്ക് ചോറുവാരികൊടുക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. പ്രചാരണത്തിരക്കിനിടയിലാണ് ഭാര്യ അദ്ദേഹത്തിന് ചോറുവാരികൊടുക്കുന്നത്. സുരേഷ് […]

ബി നിലവറയും ഷാര്‍ജാപള്ളിയും ചിത്രത്തിന്റെ പൂജ നടന്നു

ബി നിലവറയും ഷാര്‍ജാപള്ളിയും ചിത്രത്തിന്റെ പൂജ നടന്നു

മക്ബൂല്‍ സല്‍മാന്‍, മണിക്കുട്ടന്‍, സംവിധായകന്‍ സുജിത്ത് നായര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി നിലവറയും ഷാര്‍ജാപള്ളിയും എന്ന സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. പത്മനാഭാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.കെ ഷിജു(മിനി) നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുണ്‍ കായംകുളം, ഹരി, സുരജ് സുകുമാര്‍ നായരും ചേര്‍ന്നാണ്.സുജിത്ത്, മണിക്കുട്ടന്‍, മക്ക്ബൂല്‍ സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ അനീഷ് ഗോപാല്‍, വിനീത് വിശ്വന്‍ (അങ്കമാലി ഡയറീസ്), ജോമോന്‍ ജോഷി, രാജ്കുമാര്‍, ശശി കലിംഗ, […]

അവസരങ്ങള്‍ നിഷേധിച്ചാല്‍ താൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പാർവതി

അവസരങ്ങള്‍ നിഷേധിച്ചാല്‍ താൻ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പാർവതി

  ഒരു നടിയെന്ന നിലയിൽ തൻ്റെ അവസരങ്ങള്‍ നിഷേധിച്ചാല്‍ താൻ സ്വയം അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി നടി പാര്‍വതി രംഗത്ത്. താരസംഘടനയായ എഎംഎംഎയെ വിമര്‍ശിച്ചതിൻ്റെ പേരില്‍ ഡബ്ല്യു.സി.സിയില്‍ അംഗങ്ങൾക്കും പിന്തുണയ്ക്കുന്ന മറ്റുള്ള നടീനടന്മാ‍ര്‍ക്കും സിനിമ നഷ്ടപ്പെട്ടു എന്ന തുറന്നു പറച്ചിലിൻ്റെ പിന്നാലെ ആണ് പാര്‍വതി ഇക്കാര്യത്തിൽ തൻ്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയത്. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം തൻ്റെ നിലപാട് വെളിപ്പെടുത്തിയത്. അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ നടന്ന സംഘടിത ശ്രമങ്ങളുടെ തകര്‍ച്ച കാണേണ്ടി വരുമെന്ന് നടി […]

‘ലൂസിഫറി’ലെ അബ്രാം ഖുറേഷി ക്യാരക്ടര്‍ പോസ്റ്റര്‍

‘ലൂസിഫറി’ലെ അബ്രാം ഖുറേഷി ക്യാരക്ടര്‍ പോസ്റ്റര്‍

  ലൂസിഫറിലെ 31-ാംമത്തതും അവസാനത്തേതുമായ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ അബ്രാം ഖുറേഷിയായെത്തുന്ന മോഹൻലാലിന്‍റെ ലുക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തുന്ന മോഹൻലാലിന്‍റെ ക്ലൈമാക്സിലെ ലുക്കാണ് അബ്രാം ഖുറേഷി എന്ന പേരിലെത്തുന്നത്. അവസാനം… എന്നത് ആരംഭം മാത്രമാണ് എന്ന തലവാചകവുമായി ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കാൻ കൂടി പോന്നതാണ് ക്യാരക്ടര്‍ പോസ്റ്റര്‍. ഇതിനകം തിയറ്ററുകളിൽ തരംഗമായ ലൂസിഫര്‍ 8 ദിവസം കൊണ്ട് നൂറ് കോടി ബോക്സോഫീസ് ഗ്രോസ് കളക്ഷൻ നേടിയെന്നാണ് ഇതിനകം റിപ്പോര്‍ട്ട് […]

അന്തോണീസ് പുണ്യാളന്റെ ഗാനവുമായി യമണ്ടൻ പ്രേമകഥ ടീം

അന്തോണീസ് പുണ്യാളന്റെ ഗാനവുമായി യമണ്ടൻ പ്രേമകഥ ടീം

വ്രതം നോറ്റ് ഈസ്റ്റർ കൊണ്ടാടാൻ കാത്തിരിക്കുന്ന അനേകം ജനങ്ങൾക്ക് ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ ടീമിന്റെ ‘വന്ദിപ്പിൻ മാളോരേ…’ ഗാനം. അന്തോണീസ് പുണ്യാളനെ സ്മരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് നാദിർഷ. വിദ്യാധരൻ മാസ്റ്ററാണ് ആലാപനം. നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിലെത്താൻ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. 2018 ജൂലൈ മാസത്തിലാണ് ‘ഒരു യമണ്ടൻ പ്രേമ കഥ’ ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമർ അക്ബർ […]

തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ ഇട്ട സ്കൂൾ കുട്ടികളുടെ ചിത്രമുള്ള പ്രൊഫൈൽ പ്രസിദ്ധപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ ഇട്ട സ്കൂൾ കുട്ടികളുടെ ചിത്രമുള്ള പ്രൊഫൈൽ പ്രസിദ്ധപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

വഴിയിൽ വിസർജ്യം കണ്ടാൽ തനിക്കു മാറി നടക്കാൻ അറിയാം, പക്ഷെ ഇതെങ്ങനെയല്ല. ഐശ്വര്യ ലക്ഷ്മി പ്രതികരിക്കുക തന്നെ ചെയ്തു. തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ പോസ്റ്റ് ചെയ്ത സ്കൂൾ കുട്ടികളുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയ സോഷ്യൽ മീഡിയ അക്കൗണ്ട് ഇൻസ്റ്റാഗ്രാം വഴി താരം തന്നെ പ്രസിദ്ധപ്പെടുത്തി. “ഈ അക്കൗണ്ട് എന്നിക്കു നേരെ പ്രൈവറ്റ് മെസേജുകൾ വഴി ലൈംഗികാതിക്രമണം നടത്തുന്നു. വഴിയിൽ വിസർജ്യം കണ്ടാൽ മാറി നടക്കാനുള്ള പക്വതയുണ്ടെനിക്ക്. പക്ഷെ ഈ ചിത്രത്തിലെ ആൺകുട്ടികളെ നോക്കൂ,” ഐശ്വര്യ […]

‘സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ ഇങ്ങനെ വിമര്‍ശിക്കരുത്

‘സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ ഇങ്ങനെ വിമര്‍ശിക്കരുത്

  തന്‍റെ അയൽപക്കത്തുതാമസിക്കുന്ന സുരേഷ് ഗോപിയെ കുറിച്ച് നടി ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. ആരുമറിയാതെ അദ്ദേഹം സഹായിക്കുന്ന നിരവധിപേരെ അറിയാവുന്നതിനെകുറിച്ചും അദ്ദേഹത്തിന്‍റെ അയൽവാസിയായ ശേഷമുള്ള അനുഭവവുമാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ഇത്രയൊക്കെ ചെയ്യുന്ന അദ്ദേഹത്തെ ഒരു സാധാരണ രാഷ്ട്രീയ നേതാവിനെ വിമർശിക്കുന്ന പോലെ ദയവു ചെയ്തു വിമർശിക്കരുതെന്നും ലക്ഷ്മി പറയുകയാണ്. ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ”രണ്ടു മൂന്നു ദിവസമായി ആകെ മനപ്രയാസമാണ്….. ആ കുഞ്ഞു മോൻ എപ്പോഴും കണ്മുന്നിൽ… പിന്നെ സ്നേഹിച്ചു കൂടെ […]

നടൻ സണ്ണി വെയ്നും രഞ്ജിനിയും വിവാഹിതരായി

നടൻ സണ്ണി വെയ്നും രഞ്ജിനിയും വിവാഹിതരായി

  സെക്കൻഡ് ഷോ, ആൻമരിയ കലിപ്പിലാണ്, കായംകുളം കൊച്ചുണ്ണി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനായ പ്രിയ താരം സണ്ണി വെയ്ന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തായ കോഴിക്കോട് സ്വദേശിനി രഞ്ജിനിയെയാണ് സണ്ണി ജീവിത സഖിയാക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 6.30ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു […]

1 2 3 319