അടിയുടെ പൊടിപൂരവുമായി കുമ്പാരീസ് എത്തുന്നു…..

അടിയുടെ പൊടിപൂരവുമായി കുമ്പാരീസ് എത്തുന്നു…..

ഷാലു റഹീം, അശ്വിൻ ജോസ്, മാട, എൽദോ മാത്യു  എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമായ കുന്പാരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്രതാരം ആൻ്റണി വർഗീസ്(പെപ്പേ)യുടെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസായി. അഗ്രോ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന ചിത്രം വിഷ്ണു ശർമ്മയാണ് നിർമ്മിക്കുന്നത്. നാലു  സുഹൃത്തുക്കളുടെ കഥ പറയുന്ന കുന്പാരീസിൽ പുതുമുഖ താരങ്ങളായ റോണ, അസ്റ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 22 ശനിയാഴ്ച പ്രെമോ വീഡിയോ റിലീസാകുന്ന […]

എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണത്തിന്റെ പിന്നില്‍ പോകുന്നതെന്തിന്; ആരാധകന്റെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ

എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണത്തിന്റെ പിന്നില്‍ പോകുന്നതെന്തിന്; ആരാധകന്റെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി ഇങ്ങനെ

മലയാള സിനിമയില്‍ പരീക്ഷണ ചിത്രങ്ങള്‍ കൂടുതലായി ചെയ്യുന്ന നടന്മാരിലൊരാളാണ് പൃഥ്വിരാജ്. ഇത്തരത്തിലുള്ള പല ചിത്രങ്ങളിലും തീയേറ്ററുകളില്‍ വെച്ച് പരാജയപ്പെടാറുമുണ്ട്. എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ വിട്ട് പരീക്ഷണങ്ങളുടെ പിന്നാലെ പോകുന്നതെന്തുകൊണ്ടാണെന്ന ആരാധകന്റെ ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സിനിമയില്‍ എളുപ്പത്തില്‍ താരമൂല്യം ഉയര്‍ത്താന്‍ എന്റര്‍ടെയിനര്‍ സിനിമകള്‍ മതിയാകും എന്നാല്‍ ഇത്തരത്തിലുള്ള എളുപ്പമുള്ള വഴി താന്‍ തെരഞ്ഞെടുക്കാത്തത് പരീക്ഷണ ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാല്‍ ചില സിനിമകള്‍ , കൂടെ പോലെയുള്ളവ വിജയിക്കുമ്പോള്‍ […]

ദിലീപിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നടിമാർ  

ദിലീപിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നടിമാർ  

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാർ വീണ്ടും കത്ത് നൽകി. രേവതി, പത്മപ്രിയ, പാർവതി എന്നിവരാണ് എ.എം.എം.എയ്ക്ക് കത്ത് നൽകിയത്. ദിലീപിനെതിരായ അച്ചടക്ക നടപടിയിൽ ഉടൻ തീരുമാനം വേണമെന്നാണ് ആവശ്യം. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ ഉടന്‍ തീരുമാനം അറിയിക്കണമെന്ന് കത്തിൽ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഡബ്ല്യു.സി.സി അംഗങ്ങളും എ.എം.എം.എ ഭാരവാഹികളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ആഗസ്ത് 7ന് നടന്ന ചർച്ചയിൽ തൃപ്തിയുണ്ടെന്ന് നടിമാരും പറഞ്ഞിരുന്നു. എന്നാൽ ഇതേ […]

ഉണ്ണി ആറിന്‍റെ ‘വാങ്ക്’ സംവിധാനം ചെയ്യാൻ കാവ്യപ്രകാശ്

ഉണ്ണി ആറിന്‍റെ ‘വാങ്ക്’ സംവിധാനം ചെയ്യാൻ കാവ്യപ്രകാശ്

  കഥാകൃത്ത് ഉണ്ണി ആറിന്‍റെ പ്രശസ്തമായ വാങ്ക് എന്ന കഥ ചലച്ചിത്രമാക്കാൻ സംവിധായകനായ വി.കെ. പ്രകാശിന്റെ മകൾ കാവ്യ പ്രകാശ്. തിരക്കഥയും സംഭാഷണവും നവാഗതയായ ഷബ്ന മുഹമ്മദ് നിര്‍വ്വഹിക്കും. ട്രെൻഡ്സിന്‍റെ ബാനറിൽ മൃദുൽ എസ് നായരാണ് ചിത്രം നിർമിക്കുന്നത് . 2019 ജനുവരിയിൽ ഷൂട്ടിങ്ങ് തുടങ്ങും. ഒരു പെൺകുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഈയൊരു കഥാതന്തു വികസിപ്പിച്ചാണ് സിനിമയൊരുക്കുന്നത്.

അവനെയാണല്ലേ നിനക്ക് ഇഷ്ടം, ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല; ദിലീപ് കാവ്യയോട് പറഞ്ഞു; രസകരമായ സംഭവം വെളിപ്പെടുത്തി ലാല്‍ ജോസ്

അവനെയാണല്ലേ നിനക്ക് ഇഷ്ടം, ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല; ദിലീപ് കാവ്യയോട് പറഞ്ഞു; രസകരമായ സംഭവം വെളിപ്പെടുത്തി ലാല്‍ ജോസ്

ആദ്യകാലത്ത് കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്നു കാവ്യ മാധവനെന്ന് ലാല്‍ ജോസ്. ഒരു ചാനലിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ സെറ്റില്‍വച്ച് ദിലീപ് പേടിപ്പിച്ച കഥയും ലാല്‍ ജോസ് പറയുകയുണ്ടായി. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒന്‍പതാം ക്ലാസില്‍ നിന്നു പത്തിലേയ്ക്ക് ജയിച്ചിട്ടേ ഉള്ളൂ. ഞങ്ങളെല്ലാം ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ഞാന്‍ കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള നായകനാരാ? ചോദ്യം […]

മംഗല്യം തന്തുനാനേന; ഗാനരംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

മംഗല്യം തന്തുനാനേന; ഗാനരംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

മംഗല്യം തന്തുനാനേന എന്ന ചിത്രത്തിലെ ‘മെല്ലേ മുല്ലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അലന്‍സിയര്‍, വിജയരാഘവന്‍, ശാന്തികൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.

ആ കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് പറഞ്ഞ കാര്യങ്ങളെ എനിക്കറിയാവൂ; ദിലീപാണ് ചെയ്തതെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല: ലാല്‍

ആ കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് പറഞ്ഞ കാര്യങ്ങളെ എനിക്കറിയാവൂ; ദിലീപാണ് ചെയ്തതെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല: ലാല്‍

മലയാള സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. അതിനെ തുടര്‍ന്ന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും മൂന്നു മാസത്തോളം ജയില്‍ ശിക്ഷ ലഭിച്ചതും ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. കേസിന്റെ വിചാരണയും അന്തിമ വിധിയും ഇനിയും വന്നിട്ടില്ല. സംഭവദിവസം ആക്രമണത്തിരയായ നടി അഭയത്തിനായി ആദ്യം ഓടിയെത്തിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പോലീസിനെ അറിയിക്കുന്നതും തുടര്‍ന്നുള്ള കാര്യങ്ങള്‍ നടക്കുന്നതും. എന്നാല്‍, ഈ സംഭവത്തില്‍ താന്‍ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ചില […]

വൃത്തിയും കൃത്യനിഷ്ടതയും നിര്‍ബന്ധമാക്കിയ ക്യാപ്റ്റനൊപ്പം റൂം പങ്കിടാനാണ് മോഹന്‍ലാലിന് ഇഷ്ടം; മമ്മൂട്ടിയുടെ ഉപദേശം കേള്‍ക്കാതെ സംഘട്ടനങ്ങളില്‍ റിസ്‌ക് എടുത്തത് ആരോഗ്യത്തെ ബാധിച്ചു; അവസരങ്ങള്‍ ഇല്ലാതായപ്പോഴും ആരോടും പരിഭവവും പരാതിയും പറയാതെ പിടിച്ചുനിന്നു

വൃത്തിയും കൃത്യനിഷ്ടതയും നിര്‍ബന്ധമാക്കിയ ക്യാപ്റ്റനൊപ്പം റൂം പങ്കിടാനാണ് മോഹന്‍ലാലിന് ഇഷ്ടം; മമ്മൂട്ടിയുടെ ഉപദേശം കേള്‍ക്കാതെ സംഘട്ടനങ്ങളില്‍ റിസ്‌ക് എടുത്തത് ആരോഗ്യത്തെ ബാധിച്ചു; അവസരങ്ങള്‍ ഇല്ലാതായപ്പോഴും ആരോടും പരിഭവവും പരാതിയും പറയാതെ പിടിച്ചുനിന്നു

തിരുവനന്തപുരം: എണ്‍പതുകളിലെ തുടക്കത്തില്‍ ക്യാപറ്റന്‍ രാജു മലയാളത്തിലെ ഏറ്റവും തിരക്കുള്ള വില്ലനായി പറന്നുനടക്കുന്ന കാലം.മോഹന്‍ലാല്‍ ആവട്ടെ അന്ന് കയറി വരുന്ന താരവും. ഇന്നത്തെപോലെ കാരവന്‍ സംസ്‌ക്കാരം മലയാള സിനിമയെ വിഴുങ്ങാത്ത കാലം. എല്ലാനടന്മാരും ഒന്നിച്ചാണ് താമസവും ഭക്ഷണവുമൊക്കെ. ഒരു ചാനല്‍ പരിപാടിയില്‍ ക്യാപ്റ്റന്‍ രാജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു ‘അന്ന് ഒരു മുറിയില്‍ രണ്ടു നടന്മാര്‍ തങ്ങുന്ന കാലമാണ്. ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പു തന്നെ ഞാന്‍ രാജു ചേട്ടനോട് പറയും. റൂമില്‍ ഞാനുണ്ടേ. അത്രക്ക് വൃത്തിയും വെടിപ്പുമായിരുന്നു […]

ഏറെ ആത്മബന്ധമുണ്ടായിരുന്ന കെ.കരുണാകരന്‍ നിര്‍ബന്ധിച്ചിട്ടും ക്യാപ്റ്റന്‍ രാജു രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറായിരുന്നില്ല; അതിന് കാരണം ഇതാണ്

ഏറെ ആത്മബന്ധമുണ്ടായിരുന്ന കെ.കരുണാകരന്‍ നിര്‍ബന്ധിച്ചിട്ടും ക്യാപ്റ്റന്‍ രാജു രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറായിരുന്നില്ല; അതിന് കാരണം ഇതാണ്

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ കെ.കരുണാകരനും കുടുംബവുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന ആളായിരുന്നു ക്യാപ്റ്റന്‍ രാജു. ആ അടുപ്പം വെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ക്യാപ്റ്റന്‍ രാജുവിനെ ലീഡര്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങാനോ മത്സരിക്കാനോ ക്യാപ്റ്റന്‍ രാജു തയ്യാറായിരുന്നില്ല. ജന്മസ്ഥലമായ പത്തനംതിട്ടയില്‍ ക്യാപ്റ്റന്‍  മത്സരിക്കണമെന്ന് ലീഡര്‍ ഒരുപാട് തവണ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. അതിന് വ്യക്തമായ കാരണവും ക്യാപ്ടന്‍ രാജുവിന് ഉണ്ടായിരുന്നു. ‘പ്രസംഗിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളയാളാകണം ഒരു രാഷ്ട്രീയക്കാരന്‍. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ട് സിനിമാക്കാരനെന്ന് പറഞ്ഞ് കറങ്ങി നടന്നാല്‍ പോരാ, […]

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി:  പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, […]